ലിയാം ഡെലാപ്പ് 3 മാസത്തോളം പുറത്തിരിക്കേണ്ടി വരും


ചെൽസി സ്‌ട്രൈക്കർ ലിയാം ഡെലാപ്പിന് ഹാംസ്ട്രിങ് പരിക്ക് കാരണം 10 മുതൽ 12 ആഴ്ച വരെ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് ചെൽസി പരിശീലകൻ എൻസോ മറേസ്ക സ്ഥിരീകരിച്ചു. ഫുൾഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ഡെലാപ്പിന് പരിക്കേറ്റത്. കളിയുടെ തുടക്കത്തിൽ തന്നെ പരിക്ക് കാരണം ഡെലാപ്പിന് കളം വിടേണ്ടി വന്നിരുന്നു.

ഡെലാപ്പ് സുഖം പ്രാപിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും മറേസ്ക പറഞ്ഞു. ഇപ്‌സ്‌വിച്ച് ടൗണിൽ നിന്ന് അടുത്തിടെ ചെൽസിയിലെത്തിയ ഡെലാപ്പിന്റെ മികച്ച പ്രകടനത്തിനിടെയുണ്ടായ ഈ പരിക്ക് ടീമിന് വലിയ തിരിച്ചടിയാണ്. ബയേൺ മ്യൂണിക്ക്, ലിവർപൂൾ തുടങ്ങിയ ശക്തരായ എതിരാളികളുമായി വരാനിരിക്കുന്ന മത്സരങ്ങളുള്ളതിനാൽ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ തുടക്കത്തിൽ തന്നെ ഇത് ടീമിന്റെ പദ്ധതികളെ ബാധിക്കും. ഡെലാപ്പിന്റെ അഭാവം നികത്താൻ യുവ സ്‌ട്രൈക്കർ മാർക് ഗിയുവിനെ ചെൽസി ലോണിൽ നിന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിനോട് NO പറഞ്ഞ് ഡെലാപ്പ് ചെൽസിയിലേക്ക്


22 കാരനായ ഇപ്സിച് ടൗൺ സ്ട്രൈക്കർ ലിയാം ഡിലാപ്പ് ചെൽസിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ, എവർട്ടൺ, നോട്ടിംഗ്ഹാം ഫോറസ്റ്റ്, എസി മിലാൻ, യുവൻ്റസ് തുടങ്ങിയ മറ്റ് ക്ലബ്ബുകളുടെ ഓഫറുകൾ ഡെലാപ്പ് നിരസിച്ചു എന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.


ഡിലാപ്പിന്റെ കരാറിലെ 30 ദശലക്ഷം പൗണ്ടിൻ്റെ റിലീസ് ക്ലോസ് ചെൽസി ഉടൻ നൽകും എന്നും വ്യക്തിപരമായ കരാറിൽ അന്തിമ തീരുമാനത്തിലെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇപ്സിച് തരംതാഴ്ത്തപ്പെട്ടെങ്കിലും കഴിഞ്ഞ സീസണിൽ 12 പ്രീമിയർ ലീഗ് ഗോളുകൾ നേടി ദിലാപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.



ഡിലാപ്പിനെ അവരുടെ പ്രധാന സ്ട്രൈക്കർ ലക്ഷ്യമായി കണ്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് തിരിച്ചടിയാണ്. മാത്യൂസ് കുഞ്ഞ്യയുടെ വരവ് ഒരു പരിധി വരെ യുണൈറ്റഡിലെ അറ്റാക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമാകുമെങ്കിലും, ഒരു പ്രധാന സ്ട്രൈക്കർക്ക് ആയുള്ള അവരുടെ അന്വേഷണം തുടരുകയാണ്. വിക്ടർ ഗ്യോകെറസ്, വിക്ടർ ഒസിംഹെൻ, ബ്രയൻ എംബ്യൂമോ എന്നിവരെയും യുണൈറ്റഡ് പരിഗണിച്ചിരുന്നു, എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തത് യുണൈറ്റഡിന് വെല്ലുവിളി ആകുന്നു.

മാഞ്ചസ്റ്റർ സിറ്റി യുവതാരം ഡിലാപ് ലോണിൽ സ്റ്റോക്ക് സിറ്റിയിലേക്ക് | Report

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ലിയാം ഡിലാപ്പിനെ സീസൺ നീണ്ട ലോൺ ഡീലിൽ സ്റ്റോക്ക് സിറ്റി സ്വന്തമാക്കി. 19-കാരനെ ഒരു വർഷം നീണ്ട ലോൺ കരാറിൽ ആണ് സ്റ്റോക്ക് സിറ്റി സ്വന്തമാക്കിയത്. പക്ഷെ താരത്തെ വാങ്ങാനുള്ള ഒരു ഓപ്ഷൻ കരാറിൽ സിറ്റി ഉൾപ്പെടുത്തിയിട്ടില്ല. ഈ സമ്മറിൽ ഡെലാപ്പിനായി നിരവധി ഇംഗ്ലീഷ് ക്ലബ്ബുകൾ സിറ്റിയെ സമീപിച്ചിരുന്നു. സതാംപ്ടൺ നേരത്തെ 16 മില്യൺ പൗണ്ടിന്റെ ബിഡ് സമർപ്പിച്ചപ്പോൾ വിൽക്കാൻ സിറ്റി തയ്യാറായിരുന്നില്ല.

ഡിലാപിന്റെ പിതാവായ റോറി ഡിലാപ് സ്റ്റോക്ക് സിറ്റിക്കായി 7 വർഷത്തോളം കളിച്ചിട്ടുണ്ട്. ഇപ്പോൾ സ്റ്റോക്കിന്റെ ഫസ്റ്റ് ടീം കോച്ചുമാണ് ഇപ്പോൾ റോറി ഡിലാപ്. ഏഴുവർഷത്തിനിടെ പോട്ടേഴ്‌സിനായി 200-ലധികം മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്‌.

17-ാം നമ്പർ കുപ്പായം ധരിക്കുന്ന ഡെലാപ് ഈ സമ്മറിലെ സ്റ്റോക്കിന്റെ ഒമ്പതാമത്തെ സൈനിംഗാണ്‌.

Exit mobile version