ടോട്ടനത്തിന് തിരിച്ചടി, മോർഗൻ ഗിബ്സ്-വൈറ്റ് നോട്ടിംഗ്ഹാം ഫോറസ്റ്റിൽ തുടരും


മോർഗൻ ഗിബ്സ്-വൈറ്റ് തന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റുമായി 2028 വരെ നീളുന്ന പുതിയ കരാറിൽ ഒപ്പുവച്ചു. ഫോറസ്റ്റിന്റെ സമീപകാല മുന്നേറ്റങ്ങളിലെ പ്രധാനിയായ ഈ 24 വയസ്സുകാരൻ മിഡ്ഫീൽഡർ, ടോട്ടനം ഹോട്ട്‌സ്പർ താൽപ്പര്യം കാണിച്ചിട്ടും സിറ്റി ഗ്രൗണ്ടിൽ തുടരാൻ തീരുമാനിച്ചു.

ടോട്ടനം ഗിബ്സ് വൈറ്റിന്റെ റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്യുകയും മെഡിക്കൽ പരിശോധന ഷെഡ്യൂൾ ചെയ്യുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സ്പർസ് അനുചിതമായി പെരുമാറിയെന്ന് നോട്ടിംഗ്ഹാം ഫോറസ്റ്റ് ആരോപിക്കുകയും ഗിബ്സ്-വൈറ്റിന്റെ പ്രതിബദ്ധത ഉറപ്പാക്കാൻ അതിവേഗം നീങ്ങുകയും ചെയ്തു.


കഴിഞ്ഞ വർഷം പ്രീമിയർ ലീഗ് കാമ്പെയ്‌നിൽ ഏഴ് ഗോളുകളും എട്ട് അസിസ്റ്റുകളും നൽകി ഗിബ്സ്-വൈറ്റ് തിളങ്ങിയിരുന്നു.

ഗിബ്സ്-വൈറ്റിനെ സ്വന്തമാക്കാനുള്ള ടോട്ടനം നീക്കത്തിന് എതിരെ നിയമനടപടിയും ആയി നോട്ടിങ്ഹാം ഫോറസ്റ്റ്

തങ്ങളുടെ ഇംഗ്ലീഷ് മധ്യനിര താരം മോർഗൻ ഗിബ്സ് വൈറ്റിനെ സ്വന്തമാക്കാനുള്ള ടോട്ടനം ഹോട്‌സ്പർ ശ്രമത്തിനു എതിരെ നിയമനടപടി സ്വീകരിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. കഴിഞ്ഞ സീസണിൽ ഫോറസ്റ്റ് ജേഴ്‌സിയിൽ മികച്ച പ്രകടനം നടത്തിയ താരത്തെ 60 മില്യൺ പൗണ്ടിന്റെ റിലീസ് ക്ലോസ് നൽകി സ്വന്തമാക്കാൻ ആണ് ടോട്ടനം ശ്രമിച്ചത്. താരവും ആയി ധാരണയിൽ എത്തിയ അവർ ഇന്ന് തന്നെ താരത്തിന്റെ മെഡിക്കലും ബുക്ക് ചെയ്തിരുന്നു.

എന്നാൽ തങ്ങളെ അറിയിക്കാതെ താരത്തെ നേരിട്ട് സമീപിച്ചത് നിയമവിരുദ്ധം ആണെന്ന വാദം ആണ് നോട്ടിങ്ഹാം ഫോറസ്റ്റ് ഉയർത്തിയത്. കഴിഞ്ഞ സീസണിൽ 34 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നു ഏഴു ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയ ഗിബ്സ് വൈറ്റ് അവർക്ക് കോൺഫറൻസ് ലീഗ് യോഗ്യത നേടി കൊടുക്കുന്നതിൽ വലിയ പങ്ക് ആണ് വഹിച്ചത്. അതേസമയം ടോട്ടനം ശരിയായ മാർഗ്ഗത്തിൽ ആണ് റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്തത് എങ്കിൽ ഫോറസ്റ്റിന് ഒന്നും ചെയ്യാൻ ആവില്ല. നിലവിൽ ക്രിസ്റ്റൽ പാലസിന് പകരം യൂറോപ്പ ലീഗിൽ കളിക്കാൻ യോഗ്യത കിട്ടിയ ഫോറസ്റ്റിന് തങ്ങളുടെ പ്രധാനതാരത്തെ നിലനിർത്താൻ ആവുമോ എന്നു കണ്ടു തന്നെ അറിയണം.

ടോട്ടനം മോർഗൻ ഗിബ്സ്-വൈറ്റിനായി രംഗത്ത്


പുതിയ സീസണിന് മുന്നോടിയായി തോമസ് ഫ്രാങ്കിന്റെ ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിൽ ടോട്ടനം ഹോട്ട്‌സ്പർ നോട്ടിംഗ്ഹാം ഫോറസ്റ്റ് മധ്യനിര താരം മോർഗൻ ഗിബ്സ്-വൈറ്റിനെ സ്വന്തമാക്കാൻ നോക്കുന്നു. 25 വയസ്സുകാരനായ ഗിബ്സ്-വൈറ്റ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്രിയേറ്റീവ് മധ്യനിര താരങ്ങളിൽ ഒരാളാണ്.


2022-ൽ വോൾവ്‌സിൽ നിന്ന് 42.5 മില്യൺ പൗണ്ടിന് ഫോറസ്റ്റിൽ എത്തിയ ഗിബ്സ്-വൈറ്റ്, പിന്നീട് ആരാധകരുടെ പ്രിയങ്കരനായി മാറി. 118 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും 28 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2024-25 സീസണിൽ ഏഴ് ഗോളുകളും 10 അസിസ്റ്റുകളും നേടിയത് ഫോറസ്റ്റിനെ ഏഴാം സ്ഥാനത്ത് എത്തിക്കാനും അടുത്ത സീസണിലെ യുവേഫ കോൺഫറൻസ് ലീഗിൽ ഇടം നേടാനും സഹായിച്ചു.


ജപ്പാൻ താരം കോട്ട തകായിയെയും വെസ്റ്റ് ഹാമിൽ നിന്ന് 55 മില്യൺ പൗണ്ടിന് മുഹമ്മദ് കുഡുസിനെയും സ്പർസ് ഇതിനകം സൈൻ ചെയ്തിട്ടുണ്ട്.

നോട്ടിങ്ഹാം ഫോറസ്റ്റ് സൈനിങ് നമ്പർ 16!! | Exclusive

നോട്ടിങ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിൽ നിൽക്കാൻ ഉറച്ചുള്ള നീക്കങ്ങൾ നടത്തുകയാണ്. ഇരുപത് വർഷങ്ങൾ കഴിഞ്ഞ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ഫോറസ്റ്റ് അവരുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ 16ആം സൈനിംഗ് പൂർത്തിയാക്കി. വോൾവ്‌സ് മിഡ്‌ഫീൽഡർ മോർഗൻ ഗിബ്‌സ്-വൈറ്റ് ആണ് ഫോറസ്റ്റിൽ പുതുതായി എത്തുന്നത്.

ആഡ്-ഓണുകൾ ഉൾപ്പെടെ 42.5 മില്യൺ പൗണ്ട് വിലമതിക്കുന്ന കരാറിലാണ് ഫോറസ്റ്റ് താരത്തെ സ്വന്തമാക്കുന്നത്. 22-കാരൻ ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ ഫോറസ്റ്റിന്റെ പ്രധാന ലക്ഷ്യമായിരുന്നു‌. ഫോറസ്റ്റ് പ്രാരംഭ തുകയായി വോൾവ്സിന് 25 മില്യൺ പൗണ്ട് നൽകും. കൂടാതെ 17.5 മില്യൺ പൗണ്ട് ആഡ്-ഓൺ ആയും നൽകും.

ഇംഗ്ലണ്ട് U21 ഇന്റർനാഷണൽ ഫോറസ്റ്റ് ബോസ് സ്റ്റീവ് കൂപ്പറിന് കീഴിൽ 2020/21 സീസണിൽ സ്വാൻസിയിൽ ലോണിൽ കളിച്ചിരുന്നു.

Exit mobile version