സ്ക്രിനിയറെ സ്വന്തമാക്കാനായി അൽ നസർ രംഗത്ത്

അൽ നസർ പി എസ് ജിയുടെ സെന്റർ ബാക്കായ മിലൻ സ്ക്രിനിയറെ സ്വന്തമാക്കാൻ സാധ്യത‌. അൽ നസർ ഇതിനായി ഓഫർ സമർപ്പിച്ചതായാണ് റിപ്പോർട്ട്. പി എസ് ജി ഈ ഓഫർ സ്വീകരിക്കും. കഴിഞ്ഞ സീസണിൽ സ്ലൊവാക്യൻ സെൻ്റർ ബാക്ക് ലൂയിസ് എൻറിക്വെയുടെ ഒരു പ്രധാന കളിക്കാരനായിരുന്നു.

വില്ലിയൻ പാച്ചോയുടെ വരവോടെ സ്ക്രിനിയർ ആദ്യ ഇലവനിൽ നിന്ന് പുറത്താകും എന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇൻ്റർ മിലാനിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ ചേർന്ന സ്ക്രിനിയർ കഴിഞ്ഞ സീസണിൽ ആകെ 32 മത്സരങ്ങൾ കളിച്ചിരുന്നു.

മുമ്പ് ഇന്റർ മിലാനൊപ്പം ഏഴ് വർഷത്തോളം താരം കളിച്ചിട്ടുണ്ട്.

സ്ക്രിനിയറിന് ശസ്ത്രക്രിയ, ഇനി ഇന്റർ മിലാനായി കളിക്കില്ല

PSGയിലേക്ക് പോകാൻ ഒരുങ്ങുന്ന ഇന്റർ സെന്റർ ബാക്ക് മിലൻ സ്ക്രിനിയർ ഇനി ഇന്റർ മിലാനായി കളിക്കാൻ സാധ്യതയില്ല. ചൊവ്വാഴ്ച താരം പരിക്ക് മാറാൻ ആയി ശസ്ത്രക്രിയയ്ക്ക് വിധേയനായതായി മിലാൻ അറിയിച്ചു. 28കാരനായ ഡിഫൻഡർ പരിക്ക് കാരണം ഒരു മാസത്തിലേറെയായി ഇന്ററിനായി കളിച്ചിരുന്നില്ല. വരും ആഴ്ചകളിൽ സ്ക്രിനിയർ ടീമിനൊപ്പം ഉണ്ടാകില്ല എന്ന് ഇന്റർ ഇന്മ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. സ്ലൊവാക്യൻ ഇന്റർനാഷണൽ ഇനി ഈ സീസണിൽ കളിക്കാനുള്ള സാധ്യത കുറവാണ്.

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മിലാനെതിരെ സ്ക്രിനിയർ എന്തായാലും കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. മെയ് 10, മെയ് 16 തീയതികളിൽ ആണ് സെമി ഫൈനൽ നടക്കുന്നത്. ഇന്ററിലെ കരാർ ഈ സീസൺ അവസാനം തീരാൻ ഇരിക്കെ സ്ക്രിനിയർ പി എസ് ജിയുമായി കഴിഞ്ഞ ജനുവരിയിൽ കരാർ ഒപ്പുവെച്ചിരുന്നു.

സ്‌ക്രിനിയറെ വിടാതെ ഇന്റർ, പുതിയ കരാർ ചർച്ചകൾക്ക് ഉടൻ ആരംഭം കുറിക്കും

ഇന്റർ മിലാൻ തങ്ങളുടെ സ്ലോവാക്യൻ പ്രതിരോധ താരം സ്ക്രിനിയരിനെ നിലനിർത്താനുള്ള നീക്കങ്ങൾ പുനരാരംഭിക്കുന്നു. നിലവിലെ കരാറിന്റെ അവസാന വർഷത്തിലൂടെ കടന്ന് പോകുന്ന താരവുമായി ഇന്റർ ഉടൻ ചർച്ചകൾ ആരംഭിക്കുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ദീർഘകാല കരാറിനൊപ്പം ഉയർന്ന സാലറിയും ക്യാപ്റ്റൻ സ്ഥാനവും ടീം വാഗ്ദാനം ചെയ്‌തേക്കും. അതേ സമയം പ്രാരംഭ ചർച്ചകൾ കഴിഞ്ഞ ദിവസം നടന്നെന്നും കരാർ ചർച്ചകൾ അടുത്തു തന്നെ ആരംഭിക്കും എന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂണിൽ കരാർ അവസാനിക്കുന്നതിനാൽ ജനുവരിയിൽ മറ്റ് ടീമുകളുമായി ചർച്ചകൾ ആരംഭിക്കാൻ താരത്തിന് സാധിക്കും എന്നതിനാൽ ലോകകപ്പിന് മുന്നോടിയായി തന്നെ പുതിയ കരാറിൽ ധാരണയിൽ എത്താൻ ആണ് ഇന്റർ ശ്രമിക്കുന്നത്.

പിഎസ്ജിയും പ്രതിരോധ താരത്തിൽ കണ്ണ് വെച്ചിട്ടുള്ളതിനാൽ കാര്യങ്ങൾ പെട്ടെന്ന് നീക്കാൻ ആവും ഇന്ററിന്റെ ശ്രമം. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയുടെ ഓഫർ ഇന്റർ നിരസിച്ചിരുന്നു. എന്നാൽ പുതിയ കരാർ ഒപ്പിടാത്ത പക്ഷം ജനുവരിയിൽ താരവുമായി ചർച്ചകൾ ആരംഭിക്കാം എന്നായിരുന്നു പിഎസ്ജിയുടെ കണക്ക് കൂട്ടൽ.

ഇന്റർ മിലാൻ ഉറപ്പിച്ചു പറയുന്നു, എന്തു വന്നാലും സ്ക്രീനിയറെ വിൽക്കില്ല

ഇന്റർ മിലാൻ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്ക്രീനിയയെ നഷ്ടപ്പെടുത്തില്ല. എന്ത് ഓഫർ വന്നാലും ഈ സമ്മറിൽ സ്ലോവാക്യൻ പ്രതിരോധ താരത്തെ വിൽക്കണ്ട എന്നാണ് തീരുമാനം എന്ന് ഇന്റർ പ്രസിഡന്റ് ഇന്ന് അറിയിച്ചു. സ്ക്രിനിയർക്ക് വേണ്ടി പിഎസ്ജി നേരത്തെ ഓഫർ സമർപ്പിച്ചിരുന്നു എങ്കിലും ഇന്റർ നിരാകരിച്ചിരുന്നു.

50 മില്യൺ യൂറോയും ഒരു പ്ലെയറെയും ഉൾപ്പെടുത്തിയ ഡീലാണ് ഇന്റർ അന്ന് തള്ളിയത്. ഇനി സ്ക്രീനിയറെ വിറ്റാൽ പകരക്കാരെ കണ്ടെത്തുക എളുപ്പമല്ല എന്നതും ഈ തീരുമാനത്തിൽ ക്ലബ് എത്താൻ കാരണമായി

യൂറോപ്പിലെ നിലവിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് സ്ക്രിനിയർ. 2017ലാണ് ഇന്റർ മിലാനിൽ താരം എത്തുന്നത്. ഇതുവരെ 216 മത്സരങ്ങളിൽ സീരി എ വമ്പന്മാർക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

Exit mobile version