5000 ഐപിഎല്‍ റണ്‍സ് തികച്ച് കിംഗ് കോഹ്‍ലി

ഐപിഎല്‍ ചരിത്രത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി വിരാട് കോഹ്‍ലി. ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 32 പന്തില്‍ 46 റണ്‍സ നേടുന്നതിനിടയിലാണ് ഈ നേട്ടം കോഹ്‍ലി പൂര്‍ത്തിയാക്കിയത്. 165 ഇന്നിംഗ്സുകളില്‍ നിന്നാണ് കോഹ്‍ലിയുടെ ഈ നേട്ടം. ഈ നേട്ടത്തിലേക്ക് വേഗത്തില്‍ എത്തുന്ന താരം കൂടിയാണ് കോഹ്‍ലി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് റെയ്‍ന ഐപിഎലില്‍ 5000 റണ്‍സ് തികച്ചിരുന്നു. തൊട്ട് പിന്നാലെ തന്നെ കോഹ്‍ലിയും ഈ നേട്ടം സ്വന്തമാക്കി. സുരേഷ് റെയ്‍ന 5034 റണ്‍സാണ് ഐപിഎലില്‍ ഇതുവരെ നേടിയിട്ടുള്ളത്. കോഹ്‍ലി കൃത്യം 5000 റണ്‍സും.

ഐപിഎല്ലിൽ അയ്യായിരം റൺസ് തികച്ച റെയ്‍നയെ അഭിനന്ദിച്ച് റഷീദ് ഖാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ അയ്യായിരം റൺസ് തികച്ച ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‍നയെ അഭിനന്ദിച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്റെ അഫ്ഗാൻ താരം റഷീദ് ഖാൻ. ട്വിറ്ററിലൂടെയാണ് റഷീദ് ഖാൻ സുരേഷ് റെയ്നയെ അഭിനന്ദിച്ചത്. ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സിനെതിരെയാണ് റഷീദ് ഖാന്റെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആദ്യ മത്സരം.

ഐപിഎല്ലിൽ അയ്യായിരം റൺസും ചെന്നൈ സൂപ്പർ കിങ്സിനായി മാത്രം ടി20യില്‍ അയ്യായിരം റൺസും നേടുന്ന ആദ്യതാരവുമായി സുരേഷ് റെയ്ന. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 70 റൺസിലൊതുക്കിയ ചെന്നൈ മികച്ച ജയമാണ് ഇന്നലെ നേടിയത്. ഇന്നലെ 19 റൺസെടുക്കാൻ റെയ്നയ്ക്ക് സാധിച്ചു. ഐപിഎല്ലിൽ ചെന്നൈക്ക് പുറമെ ഗുജറാത്ത് ലയൺസിനും വേണ്ടി റെയ്‌ന കളിച്ചിട്ടുണ്ട്. 841 റണ്‍സ് ഗുജറാത്ത് ലയൻസിന് വേണ്ടി റെയ്‌ന നേടുകയും ചെയ്തിരുന്നു.

അയ്യായിരം ഐപിഎല്‍ റണ്‍സ് തികച്ച് സുരേഷ് റെയ്‍ന

ഐപിഎലില്‍ അയ്യായിരം റണ്‍സ് തികച്ച് സുരേഷ് റെയ്‍ന ഇന്ന് ചെന്നൈയ്ക്ക് വേണ്ടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിനിടെയാണ് റെയ്‍ന ഐപിഎലില്‍ തന്റെ അയ്യായിരം റണ്‍സ് നേടിയത്. 19 റണ്‍സ് നേടി റെയ്‍ന പുറത്താകുകയായിരുന്നു. തന്റെ വ്യക്തിഗത സ്കോര്‍ 15ല്‍ എത്തിയപ്പോളാണ് ഐപിഎലിലെ അയ്യായിരം റണ്‍സ് താരം തികച്ചത്. ഇതില്‍ 841 റണ്‍സ് താരം ഗുജറാത്ത് ലയണ്‍സിനു വേണ്ടി നേടിയതാണ്.

അതേ സമയം തന്റെ വ്യക്തിഗത സ്കോര്‍ 14ല്‍ എത്തിയപ്പോള്‍ ചെ്നനൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി മാത്രം ടി20യില്‍ അയ്യായിരം റണ്‍സ് താരം തികച്ചു. ഈ ഇരു നേട്ടവും കൊയ്യുന്ന ആദ്യത്തെ താരമാണ് സുരേഷ് റെയ്‍ന. ചാമ്പ്യന്‍സ് ലീഗ് ടി20യില്‍ ചെന്നൈയ്ക്കായി റെയ്‍ന 842 റണ്‍സ് നേടിയിട്ടുണ്ട്.

ജയിച്ച് തന്നെ തുടങ്ങി ചെന്നൈ, ചാമ്പ്യന്മാരെന്നാല്‍ സുമ്മാവാ

ചെപ്പോക്കിലെ കോട്ട കാത്ത് പന്ത്രണ്ടാം സീസണിന്റെ തുടക്കം സൂപ്പറാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചിദംബരം സ്റ്റേഡിയത്തിലെത്തിയ ആരാധകരെ ആവേശം കൊള്ളിക്കുന്ന ബാറ്റിംഗ് വിരുന്ന് ഒരുക്കുവാന്‍ ടീമിനു അത്ര വലിയ സ്കോറല്ല ചേസ് ചെയ്യാനിരുന്നതെങ്കിലും 71 റണ്‍സിന്റെ വിജയം ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 17.4 ഓവറില്‍ മറികടന്നു.

10 പന്ത് നേരിട്ട ശേഷം പൂജ്യം റണ്‍സിനു പുറത്തായ ഷെയിന്‍ വാട്സണ്‍ മടങ്ങിയ ശേഷം സുരേഷ് റെയ്നയും അമ്പാട്ടി റായിഡുവും ചെന്നെയെ മുന്നോട്ട് നയിച്ചു. 19 റണ്‍സ് നേടിയ റെയ്‍നയെ മോയിന്‍ അലി പുറത്താക്കിയപ്പോള്‍ മുഹമ്മദ് സിറാജിനായിരുന്നു റായിഡുവിന്റെ വിക്കറ്റ്(28). കേധാര്‍ ജാഥവും(13*) രവീന്ദ്ര ജഡേജയും(6*) കൂടുതല്‍ നഷ്ടമില്ലാതെ സീസണിലെ ആദ്യ ജയത്തിലേക്ക് ചെന്നെയെ നയിച്ചു.

സുരേഷ് റെയ്‍നയുടെ പേരിലുള്ള ഒരു റെക്കോര്‍ഡ് മറികടന്ന് സ്മൃതി മന്ഥാന

ടി20യില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റനായി സ്മൃതി മന്ഥാന. ഇന്ന് ഇംഗ്ലണ്ടിനെതിരൊയ ആദ്യ ടി20 മത്സരത്തിനിടെയാണ് സ്മൃതിയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനായത്. 22 വയസ്സും 229 ദിവസവും പ്രായമുള്ളപ്പോളാണ് സ്മൃതി ഇന്ത്യയെ ടി20യില്‍ നയിക്കുവാന്‍ എത്തുന്നത്. നേരത്തെ ഈ റെക്കോര്‍ഡ് സുരേഷ് റെയ്നയുടെ പേരിലായിരുന്നു. റെയ്‍ന 23 വയസ്സും 197 ദിവസവും പ്രായമുള്ളപ്പോളാണ് ടി20യില്‍ ഇന്ത്യയെ നയിച്ചത്.

ഇന്ത്യയുടെ സ്ഥിരം ടി20 നായിക ഹര്‍മ്മന്‍പ്രീത് കൗര്‍ ആണ് പട്ടികയിലെ മൂന്നാമതുള്ളത്. ഇന്ത്യയെ നയിക്കുമ്പോള്‍ ഹര്‍മ്മന്‍പ്രീതിന്റെ പ്രായം 23 വയസ്സും 237 ദിവസവുമായിരുന്നു.

ഒരു റണ്‍സ് ജയം, ഉത്തര്‍ പ്രദേശിനെ ഞെട്ടിച്ച് കേരളം

ഉത്തര്‍ പ്രദേശിനെതിരെ ആവേശകരമായ വിജയം പിടിച്ചെടുത്ത് കേരളം. 228 റണ്‍സിനു ഓള്‍ഔട്ട് ആയ കേരളത്തിനെതിരെ ചേസിംഗ് ആരംഭിച്ച ഉത്തര്‍ പ്രദേശ് 227 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 49.5 ഓവറിലാണ് ടീം പുറത്തായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം വിഎ ജഗദീഷ്(82), സല്‍മാന്‍ നിസാര്‍(43), ജലജ് സക്സേന(36), വിഷ്ണു വിനോദ്(31) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 228 റണ്‍സ് നേടുന്നത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ കേരളം ഓള്‍ഔട്ട് ആവുകയും ചെയ്തു. യുപിയ്ക്കായി സൗരഭ് കുമാര്‍ മൂന്ന് വിക്കറ്റ് നേടി.

സുരേഷ് റെയ്‍ന 66 റണ്‍സ് നേടി യുപിയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ സമര്‍ത്ഥ് സിംഗ് 42 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ 152/3 എന്ന ശക്തമായ നിലയില്‍ നിന്ന് സുരേഷ് റെയ്‍നയുടെ റണ്ണൗട്ടോടു കൂടിയാണ് ഉത്തര്‍ പ്രദേശിന്റെ തകര്‍ച്ചയുടെ തുടക്കം. തുടര്‍ന്ന് വിക്കറ്റുകള്‍ വീഴ്ത്തി കേരളം സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ യുപി 49.5 ഓവറില്‍ 227 റണ്‍സിനു ഓള്‍ഔട്ട് ആയി.

ജലജ് സക്സേന, അക്ഷയ് കെസി, വിനൂപ് മനോഹരന്‍ എന്നിര്‍ രണ്ടും അക്ഷയ് ചന്ദ്രന്‍, അഭിഷേക് മോഹന്‍, നിധീഷ് എംഡി എന്നിവര്‍ ഓരോ വിക്കറ്റും നേടി. നിര്‍ണ്ണായകമായ അവസാന വിക്കറ്റ് വീഴ്ത്തിയത് അക്ഷയ് ചന്ദ്രനായിരുന്നു.

രോഹിത്തിനെയും സംഘത്തിനെയും പ്രശംസിച്ച് റെയ്‍ന

2016ല്‍ ഏഷ്യ കപ്പ് വിജയിച്ച ടീമിലംഗമായ സുരേഷ് റെയ്‍ന ഏഴാം തവണ കിരീടമുയര്‍ത്തിയ ഏഷ്യ കപ്പ് ടീമിനു ആശംസ അറിയിച്ചു. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് റെയ്‍ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് വിജയത്തിനുള്ള ആശംസ കൈമാറിയത്. ഏഷ്യന്‍ ഗെയിംസില്‍ ശക്തമായ പ്രകടനം നടത്തി ഫൈനലിലേക്ക് എത്തിയ ഇന്ത്യയ്ക്ക് എന്നാല്‍ ഫൈനല്‍ അത്ര എളുപ്പമായിരുന്നില്ല. 223 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്തിലാണ് മൂന്ന് വിക്കറ്റ് ജയം നേടിയത്.

രവീന്ദ്ര ജഡേജയ്ക്കും ഭുവനേശ്വര്‍കുമാറിനൊപ്പം കേധാര്‍ ജാഥവും നടത്തിയ പ്രകടനമാണ് ഇന്ത്യയെ ഏഴാം കിരീടത്തിലേക്ക നയിച്ചത്. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലും സമാനമായ രീതിയില്‍ ഹോങ്കോംഗിനെതിരെ നേടിയ വിജയത്തിനു ശേഷം പാക്കിസ്ഥാനെ രണ്ട് വട്ടവും ബംഗ്ലാദേശിനെയും ആധികാരികമായി തകര്‍ത്തെറിഞ്ഞ ഇന്ത്യ സൂപ്പര്‍ ഫോര്‍ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് സമനില വഴങ്ങിയിരുന്നു.

റെയ്‍ന യുപി നായകന്‍

വിജയ് ഹസാരെ ട്രോഫിയില്‍ സുരേഷ് റെയ്‍ന ഉത്തര്‍ പ്രദേശിനെ നയിക്കും. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തിയെങ്കിലും താരത്തിനു കാര്യമായ പ്രഭാവം മത്സരത്തില്‍ പുറത്തെടുക്കുവാന്‍ സാധിക്കാതെ പോയതിനാല്‍ ടീമില്‍ നിന്ന് പുറത്ത് പോകുകയായിരുന്നു. ഏഷ്യ കപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധയൂന്നി ലോകകപ്പ് സ്ക്വാഡില്‍ തന്റെ സാന്നിധ്യം ഉറപ്പാക്കുകയാണ് താരത്തിന്റെ ലക്ഷ്യം.

ഉത്തര്‍ പ്രദേശ് വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിന്റെ നായകനായി റെയ്‍നയെ പ്രഖ്യാപിക്കുകയായിരുന്നു. ഐപിഎല്‍ താരങ്ങളായ റിങ്കു സിംഗ്, അങ്കിത് രാജ്പുത് എന്നിവരും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഉത്തര്‍ പ്രദേശ് സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി, ആന്ധ്ര പ്രദേശ്, ചത്തീസ്ഗഢ്, മധ്യ പ്രദേശ്, ഒഡീഷ, ഹൈദ്രാബാദ്, കേരള എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

കാലിടറി ഇന്ത്യ, പരമ്പരയില്‍ ഒപ്പമെത്തി ആതിഥേയര്‍

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആധികാരിക ജയം നേടി ഇംഗ്ലണ്ട്. 86 റണ്‍സിനു ഇന്ത്യയെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോ റൂട്ടിന്റെ ശതകത്തിന്റെയും ഓയിന്‍ മോര്‍ഗന്‍, ഡേവിഡ് വില്ലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെയും പിന്‍ബലത്തില്‍ 322/7 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തുകയായിരുന്നു. ഇന്ത്യയ്ക്ക് 50 ഓവറില്‍ 236 റണ്‍സിനു ഓള്‍ഔട്ട് ആയി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയെ ആദ്യമേ നഷ്ടമായി. ശിഖര്‍ ധവാന്‍(36), വിരാട് കോഹ്‍ലി(45), സുരേഷ് റെയ്‍ന(46) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും ആര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് കൂറ്റന്‍ സ്കോറിലേക്ക് പടുത്തുയര്‍ത്താന്‍ സാധിക്കാതെ വന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എംഎസ് ധോണി 37 റണ്‍സ് നേടിയെങ്കിലും ഏറെ പന്തുകള്‍ ഉപയോഗപ്പെടുത്തിയതും ടീമിന്റെ സ്കോറിംഗ് ഗതിയെ ബാധിച്ചു. ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്.

ഇംഗ്ലണ്ടിനു വേണ്ടി ലിയാം പ്ലങ്കറ്റ് നാലും ആദില്‍ റഷീദ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ടും വിക്കറ്റ് നേടി. മാര്‍ക്ക് വുഡ്, മോയിന്‍ അലി എന്നിവരും ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെയ്നയ്ക്ക് അര്‍ദ്ധ ശതകം, ഉത്തര്‍ പ്രദേശിനു 7 വിക്കറ്റ് ജയം

സുരേഷ് റെയ്ന തന്റെ മികച്ച ഫോം വീണ്ടും തുടര്‍ന്നപ്പോള്‍ സയ്യദ് മുഷ്താഖ് അലി ട്രോഫി സൂപ്പര്‍ ലീഗ് മത്സരങ്ങളില്‍ ഉത്തര്‍ പ്രദേശിനു ജയം. ബറോഡയ്ക്കെിതരെ 7 വിക്കറ്റ് ജയമാണ് റെയ്നയും സംഘവും നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ ഉര്‍വില്‍ പട്ടേല്‍(96), കേധാര്‍ ദേവദര്‍(37), ദീപക് ഹൂഡ(45) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 192/3 എന്ന സ്കോര്‍ നേടി. ഉത്തര്‍ പ്രദേശിനായി മൊഹ്സിന്‍ ഖാന്‍ 2 വിക്കറ്റ് നേടി.

ഉര്‍വില്‍ പട്ടേലിനെ വെല്ലുന്ന പ്രകടനമാണ് ഉത്തര്‍ പ്രദേശിനായി ഉമംഗ് ശര്‍മ്മ(95) നേടിയത്. ഒപ്പം സുരേഷ് റെയ്ന അര്‍ദ്ധ ശതകവുമായി എത്തിയപ്പോള്‍ ടീം വിജയത്തിലേക്ക് അടുത്തു. 56 റണ്‍സ് നേടിയ റെയ്നയും ഉമംഗും പുറത്തായെങ്കിലും റിങ്കു സിംഗ് 11 പന്തില്‍ 26 റണ്‍സ് നേടി പുറത്താകാതെ ടീമിന്റെ വിജയം ഉറപ്പ് വരുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തമിഴ്നാടിനെതിരെയും തിളങ്ങി റെയ്‍ന, എന്നാല്‍ ജയമില്ല

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗ് ഫോം കണ്ടെത്തി ഉത്തര്‍ പ്രദേശിന്റെ സുരേഷ് റെയ്‍ന. എന്നാല്‍ മികച്ച മറുപടിയുമായി തമിഴ്നാട് ബാറ്റ്സ്മാന്മാര്‍ ടീമിനെ 5 വിക്കറ്റ് വിജയം നേടിക്കൊടുക്കുയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍ പ്രദേശ് സുരേഷ് റെയ്‍ന(61), അക്ഷ്ദീപ് നാഥ്(38*), ശിവം ചൗധരി(38) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. തമിഴ്നാടിനായി വാഷിംഗ്ടണ്‍ സുന്ദര്‍ 2 വിക്കറ്റ് നേടി.

Sanjay Yadav

163 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ തമിഴ്നാടിനെ സഞ്ജയ് യാദവിന്റെ ബാറ്റിംഗാണ് റണ്‍ റേറ്റ് വരുതിയിലാക്കാന്‍ സഹായിച്ചത്. 29 പന്തില്‍ 50 റണ്‍സ് തികച്ച സഞ്ജയ് 52 റണ്‍സ് നേടി പുറത്താകുമ്പോള്‍ തമിഴ്നാടിനു വിജയം 34 റണ്‍സ് അകലെയായിരുന്നു. പ്രവീണ്‍ കുമാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ലക്ഷ്യം രണ്ടോവറില്‍ 18 എന്ന നിലയിലേക്ക് എത്തിച്ച യുപി വീണ്ടും വിജയ പ്രതീക്ഷ പുലര്‍ത്തി. എന്നാല്‍ അങ്കിത് രാജ്പുത് എറിഞ്ഞ 19ാം ഓവറില്‍ 13 റണ്‍സ് നേടി തമിഴ്നാട് ബൗളര്‍മാര്‍ മത്സരം തിരികെ സ്വന്തം പക്ഷത്തേക്കാക്കി. അവസാന ഓവറില്‍ 5 റണ്‍സ് വേണ്ടിയിരുന്ന തമിഴ്നാട് 4 പന്തുകള്‍ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

11 പന്തുകളില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്ന ജഗദീഷനും ആറ് റണ്‍സ് നേടി പുറത്താകാതെ നിന്ന ശ്രീകാന്ത് അനിരുദ്ധയുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഭരത് ശങ്കര്‍(30), വാഷിംഗ്ടണ്‍ സുന്ദര്‍(33) എന്നിവരായിരുന്നു തമിഴ്നാടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഉത്തര്‍ പ്രദേശിനായി അങ്കിത് രാജ്പുതും മൊഹ്സിന്‍ ഖാനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. പ്രവീണ്‍ കുമാറിനു ഒരു വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എന്നെ മികച്ച കളിക്കാരനാക്കിയത് ചെന്നൈ സൂപ്പര്‍ കിംഗ്സ്: റൈന

തന്നെ മികച്ച താരമാക്കി മാറ്റിയത് ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്ന് അഭിപ്രായപ്പെട്ട് സുരേഷ് റൈന. ഐപിഎലില്‍ ആദ്യ എട്ട് സീസണുകളിലും ചെന്നൈയ്ക്ക് വേണ്ടി ജഴ്സി അണിഞ്ഞ താരത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം 2005ല്‍ ആയിരുന്നു. വര്‍ഷങ്ങളോളം ഒരുമിച്ച് കളിച്ചവരാണ് ഞങ്ങള്‍ സിഎസ്കെയില്‍. അവിടെയുണ്ടായിരുന്ന താരങ്ങളും കോച്ചുകളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മാത്യൂ ഹെയ്ഡന്‍, മൈക്കല്‍ ഹസ്സി, മുത്തയ്യ മുരളീധരന്‍ എന്നിവരുടെ പേരെടുത്താണ് റൈന അവര്‍ തന്നില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പറഞ്ഞത്.

ചെന്നൈയ്ക്ക് വേണ്ടി ഏറ്റവുമധികം മത്സരം കളിച്ച താരമാണ് സുരേഷ് റൈന. ചെന്നൈ ഐപിഎല്‍ ലേലത്തിനു മുന്നോടിയായി ടീമില്‍ നിലനിര്‍ത്തിയ മൂന്ന് താരങ്ങളില്‍ ഒരാള്‍ റൈനയാണ്. റൈന തന്നെയാണ് ടീമിന്റെ ഉപനായകനായും നിയമിക്കപ്പെട്ടിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് തനിക്ക് ഒരു കുടുംബം പോലെയാണെന്നും റൈന പറഞ്ഞു. കഴിഞ്ഞ ദിവസത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ ബംഗാളിനെതിരെ 59 പന്തില്‍ 126 റണ്‍സ് നേടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version