സുരേഷ് റെയ്‌ന ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സഹപരിശീലകനായി എത്തുന്നു


“മിസ്റ്റർ ഐപിഎൽ” എന്നറിയപ്പെടുന്ന സുരേഷ് റെയ്‌ന ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (CSK) അസിസ്റ്റന്റ് ബാറ്റിംഗ് ആൻഡ് ഫീൽഡിംഗ് കോച്ചായി പരിശീലക റോളിൽ തിരിച്ചെത്തും എന്ന് റിപ്പോർട്ട്. 2022-ൽ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം റെയ്‌ന സിഎസ്കെയുടെ പരിശീലക സ്ഥാനത്തേക്ക് വരുമെന്ന് സൂചനകളുണ്ടായിരുന്നു.

ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഒരു ഐക്കൺ താരമായിരുന്ന റെയ്‌നയ്ക്ക് ഇതൊരു വൈകാരികമായ തിരിച്ചുവരവാണ്. 5,500-ൽ അധികം റൺസ് നേടിയ റെയ്‌നയ്ക്ക് യെല്ലോ ആർമി ആരാധകരുടെ മനസ്സിൽ പ്രത്യേക സ്ഥാനമുണ്ട്. റെയ്‌നയുടെ നിയമനം ടീമിന്റെ ബാറ്റിംഗ്, ഫീൽഡിംഗ് യൂണിറ്റുകൾക്ക് വിലയേറിയ ഉപദേശവും മാർഗ്ഗനിർദ്ദേശവും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

കളിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവും അനുഭവപരിചയവും, ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളെന്ന അദ്ദേഹത്തിന്റെ പ്രശസ്തിയും ടീമിന്റെ തയ്യാറെടുപ്പുകളെയും ഫീൽഡിലെ പ്രകടനത്തെയും ശക്തിപ്പെടുത്തും. 2025-ലെ ഐപിഎൽ സീസണിൽ സിഎസ്കെ ആദ്യമായി പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലായതിന് ശേഷമാണ് ഈ മാറ്റം. ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗിന്റെ തുടർച്ചയായ നേതൃത്വത്തിൽ റെയ്‌നയുടെ പങ്കാളിത്തം അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരാൻ ടീമിനെ സഹായിക്കുമെന്ന് സിഎസ്കെ പ്രതീക്ഷിക്കുന്നു.


“ഇത് സി എസ് കെയുടെ എക്കാലത്തെയും ദുർബലമായ ടീം” – സുരേഷ് റെയ്ന


സിഎസ്കെയുടെ ഇതിഹാസ താരം സുരേഷ് റെയ്‌ന 2025 ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മോശം പ്രകടനത്തെ നിശിതമായി വിമർശിച്ചു. ഹർഭജൻ സിംഗിനൊപ്പമുള്ള ഒരു ഇൻസ്റ്റാഗ്രാം സംഭാഷണത്തിൽ റെയ്‌ന ഇത് “എക്കാലത്തെയും ദുർബലമായ സിഎസ്‌കെ ടീം” ആണെന്ന് വിശേഷിപ്പിക്കുകയും അവരുടെ പോരാട്ടവീര്യത്തെയും തന്ത്രപരമായ വ്യക്തതയില്ലായ്മയെയും ചോദ്യം ചെയ്യുകയും ചെയ്തു.


ഈ സീസണിൽ എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രമാണ് ചെന്നൈയ്ക്ക് നേടാനായത്. പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയും ഉള്ള ടീം കൂടിയാണ് അവർ.

ആരാധകരുടെ നിരാശ റെയ്‌ന പങ്കുവെച്ചു, “ഒരു താല്പര്യവും ഈ ടീമിനില്ല. ജയിക്കാനുള്ള വിശപ്പ് കാണുന്നില്ല. സിഎസ്‌കെ എന്ന ബ്രാൻഡ് കളിക്കുന്ന ക്രിക്കറ്റ് – അത് കാണാനില്ല.”
റെയ്‌ന വിമർശിച്ചു.

“ഞങ്ങൾ വിജയിച്ച സമയത്ത് ഉണ്ടായിരുന്ന കളിക്കാരെ നോക്കൂ – മുരളി വിജയ്, ബദ്രിനാഥ്, അശ്വിൻ, ജഡേജ. പ്രാദേശിക കളിക്കാർ ടീമിന്റെ മൂല്യം കൂട്ടുന്നു. ഇപ്പോൾ, സായ് സുദർശനെയും സായ് കിഷോറിനെയും പോലുള്ള തമിഴ്നാട്ടിലെ താരങ്ങൾ മറ്റ് ടീമുകൾക്കായി മികച്ച പ്രകടനം നടത്തുന്നത് നമ്മൾ കാണുന്നു,” അദ്ദേഹം ചൂണ്ടിക്കാട്ടി.


“ഞങ്ങൾ ആദ്യത്തെ ആറ് ഓവറിലും ഡെത്ത് ഓവറുകളിലും ആധിപത്യം സ്ഥാപിച്ചിരുന്നു. ഞങ്ങൾ ഡോട്ട് ബോളുകൾ കളിച്ചിരുന്നില്ല. ഇപ്പോൾ, ആ താല്പര്യം നഷ്ടപ്പെട്ടു.” റെയ്ന പറഞ്ഞു.

കോഹ്ലി ടി20 ലോകകപ്പിൽ ഉണ്ടാവുക നിർണായകമാണെന്ന് സുരേഷ് റെയ്ന

2024ലെ ടി20 ലോകകപ്പിൽ വിരാട് കോഹ്ലിയുടെ സാന്നിദ്ധ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന പറഞ്ഞു. ടീമിനായി ഒരു ആങ്കർ റോൾ അദ്ദേഹം വഹിക്കണമെന്നും റെയ്ന പറഞ്ഞു‌. ഇന്നലെ അഫ്ഗാനെതിരെ 16 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 29 റൺസാണ് കോഹ്ലി നേടിയത്.

“അവൻ ലോകകപ്പിൽ വളരെ പ്രധാനപ്പെട്ട താരമായിരിക്കും. വിരാട് കോഹ്‌ലി മൂന്നാം നമ്പറിൽ കളിക്കാൻ തയ്യാറാണോ എന്നതായിരിക്കും ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം. സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് കോഹ്ലി. പക്ഷേ അത് അദ്ദേഹത്തിന് ചുറ്റുമുള്ള കളിക്കാരുടെ ജോലിയാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ ക്യാപ്റ്റനാണെങ്കിൽ, ആങ്കറുടെ റോൾ ചെയ്യാൻ ഞാൻ കോഹ്ലിയോട് പറയും, കാരണം എപ്പോൾ വേണമെങ്കിലും ബൗണ്ടറികളും സിക്‌സറുകളും അടിക്കാൻ കഴിയുന്ന തരത്തിലുള്ള കളിക്കാരനാണ് അദ്ദേഹം, ”റെയ്‌ന പറഞ്ഞു.

“ഈ ലോകകപ്പിൽ വിരാട് കോഹ്‌ലി മധ്യനിരയിൽ തുടരണമെന്ന് ഞാൻ കരുതുന്നു. അത് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റിനേക്കാൾ പ്രധാനമാണ്. ഏകദിന ലോകകപ്പിൽ അദ്ദേഹം 765 റൺസ് നേടിയത് നമ്മൾ എല്ലാവരും കണ്ടു. ആ പിച്ചുകൾക്ക് അവനെ വേണം. അമേരിക്കയിലെ പിച്ചുകൾ എളുപ്പമായിരിക്കില്ല, നിങ്ങൾക്ക് ബൗണ്ടറികൾ നേടാൻ കഴിയുന്നില്ലെങ്കിൽ, രണ്ടെണ്ണവും പെട്ടെന്നുള്ള സിംഗിൾസും നേടാനുള്ള വഴികൾ നിങ്ങൾ കണ്ടെത്തേണ്ടി വന്നേക്കാം. ടോപ് 3-ൽ ഒരാൾ 20 ഓവറിൽ കളിക്കേണ്ടതുണ്ട്,” റെയ്‌ന കൂട്ടിച്ചേർത്തു.

സഞ്ജു സാംസൺ ടി20 ലോകകപ്പിൽ ഉണ്ടാകണം എന്ന് റെയ്ന

സഞ്ജു സാംസൺ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്നാണ് ആഗ്രഹം എന്ന് മുൻ ഇന്ത്യൻ താരം ഫബ്രിസിയോ റൊമാനോ. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ സഞ്ജു സാംസൺ അവസരം ഉപയോഗിക്കണമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ സുരേഷ് റെയ്‌ന പറഞ്ഞു. എന്നാൽ ആദ്യ ടി20യിൽ സഞ്ജുവിന് അവസരം കിട്ടിയിരുന്നില്ല.

“സഞ്ജു അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു മികച്ച സെഞ്ച്വറി നേടി. അദ്ദേഹം തീർച്ചയായും ക്യാപ്റ്റൻ മെറ്റീരിയലാണ്. വിക്കറ്റ് കീപ്പർ-ബാറ്റർ റോളിനായി ഞങ്ങൾക്ക് ചില മികച്ച ഓപ്ഷനുകളുണ്ട്.”റെയ്ന സ്പോർട്സ് 18-നോട് പറഞ്ഞു.

“സഞ്ജുവിന് ധാരാളം ഷോട്ടുകൾ ഉള്ളതിനാൽ അദ്ദേഹത്തെ മധ്യനിരയിൽ ഉൾപ്പെടുത്താനാണ് എനിക്കിഷ്ടം. അവൻ ആ പിക്ക്-അപ്പ് ഷോട്ടുകൾ പേസർമാർക്ക് നേരെ കളിക്കുന്നു. ടി20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് സെലക്ടർമാർ ഇരിക്കുന്നതിന് മുമ്പ് അദ്ദേഹം ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു,” റെയ്‌ന കൂട്ടിച്ചേർത്തു.

“അഫ്ഗാനിസ്ഥാനെതിരെ സഞ്ജുവിന് ഇതൊരു നല്ല അവസരമാണ്, ലോകകപ്പിൽ അദ്ദേഹത്തിന് ഇന്ത്യയുടെ എക്‌സ്-ഫാക്ടറാകാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇന്ത്യൻ പേസർമാർ എതിരാളികളെ ഭയപ്പെടുത്തുന്നു” – റെയ്ന

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും തങ്ങളുടെ പേസ് കൊണ്ടും സ്കിൽ കൊണ്ടും എതിരാളികളെ ഭയപ്പെടുത്തുക ആണ് എന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഇന്നലെ ശ്രീലങ്കയെ 55 റണ്ണിന് ഓളൗട്ട് ആക്കിയതിന് ശേഷം സംസാരിക്കുക ആയിരുന്നു റെയ്ന.

“എന്തൊരു മികച്ച ബൗളിംഗ് പ്രകടനം. ഇന്ത്യയുടെ ബൗളിംഗ് ആണ് ഏറ്റവും മികച്ച ബൗളിംഗ് എന്ന് ഞാൻ പറയും. അവർക്ക് സീമും സ്വിംഗും ഉണ്ട്. അവർ 140-ലധികം പേസിൽ ബൗൾ ചെയ്യുന്നു. ബൗളർമാർ തമ്മിലുള്ള മത്സരത്തിലാണ് അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഞാൻ കരുതുന്നു.” റെയ്ന പറഞ്ഞു.
“ഒരാൾ 5 വിക്കറ്റ് എടുത്താൽ മറ്റെയാൾക്കും എടുക്കണം. അതാണ് സമീപനം. ഈ ബൗളർമാരെ കാണുന്നത് തന്നെ രസകരമാണ്,” സുരേഷ് റെയ്ന പറഞ്ഞു.

“ഇന്ന്, സഹീർ ഭായിയെയും ശ്രീനാഥ് സാറിനേയും മറികടന്ന്, ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരനായി ഷമി മാറിയിരിക്കുന്നു. ഷമി പന്ത് കൈയിലെടുക്കുന്ന നിമിഷം, ബെയിസൽസ് മുന്നും എന്ന് ഏതാണ്ട് ഉറപ്പാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

സുരേഷ് റെയ്ന ലങ്ക പ്രീമിയർ ലീഗിൽ കളിക്കും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന തിരികെ വരുന്നു. ലങ്ക പ്രീമിയർ ലീഗിൽ താരം കളിക്കും. ജൂൺ 14 ന് നടക്കുന്ന ലങ്ക പ്രീമിയർ ലീഗ് 2023 ലേലത്തിൽ ലേലം ചെയ്യപ്പെടുന്ന ലിസ്റ്റിൽ റെയ്നയും ഉണ്ട്. ശ്രീലങ്ക ക്രിക്കറ്റ് ലേലം ചെയ്യപ്പെടുന്ന അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പട്ടിക ഇന്ന് പുറത്തിറക്കിയിരുന്നു.

36 കാരനായ റെയ്‌ന കളിക്കുന്നത് ലങ്കൻ ലീഗിൽ ഇന്ത്യൻ ആരാധകർക്കും താല്പര്യം ഉണ്ടാക്കും. 2022 സെപ്റ്റംബറിൽ റെയ്‌ന എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം മാർച്ചിൽ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിലാണ് അദ്ദേഹം അവസാനമായി കളിച്ചത്.

മറ്റ് രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാൻ, ബിസിസിഐ നിയമങ്ങൾ അനുസരിച്ച് എല്ലാ തരത്തിലുള്ള മത്സര ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കേണ്ടതുണ്ട്. അതുകൊണ്ട് ആണ് റെയ്നക്ക് ഇപ്പോൾ കളിക്കാൻ പറ്റുന്നതും.

200 റൺസ് എങ്ങനെ ചേസ് ചെയ്യണമെന്നത് എല്ലാ യുവതാരങ്ങളും സൂര്യകുമാര്‍ യാദവിൽ നിന്ന് കണ്ട് പഠിക്കണം – സുരേഷ് റെയ്‍ന

മുംബൈയുടെ 200ന് മേലെയുള്ള ചേസിംഗിൽ വിജയ നിമിഷത്തിൽ ക്രീസിലുണ്ടായിരുന്നില്ലെങ്കിലും വിജയം സാധ്യമാക്കിയതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചത് സൂര്യകുമാര്‍ യാദവ് ആയിരുന്നു. താരത്തിന്റെ മികവുറ്റ പ്രകടനത്തിനെ വാനോളം പുകഴ്ത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‍ന.

എല്ലാ യുവതാരങ്ങളും 200 റൺസ് എങ്ങനെ ചേസ് ചെയ്യണമെന്നത് സൂര്യകുമാര്‍ യാദവിൽ നിന്ന് കണ്ട് പഠിക്കാവുന്നതാണെന്നാണ് സുരേഷ് റെയ്‍ന പറഞ്ഞത്. തന്റെ ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുവാന്‍ താരം കാണിക്കുന്ന ചങ്കൂറ്റം എടുത്ത് പറയേണ്ടതാണെന്നും താരത്തിന്റെ ഷോട്ടുകളുടെ റേഷ് വളരെ വലുതാണെന്നും സുരേഷ് റെയ്‍ന വ്യക്തമാക്കി. സൂര്യകുമാര്‍ യാദവിന്റെ ആത്മവിശ്വാസം ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും ഏവര്‍ക്കും മനസ്സിലാകുമെന്നും സുരേഷ് റെയ്‍ന കൂട്ടിചേര്‍ത്തു.

താൻ സുരേഷ് റെയ്ന ആണ് അഫ്രീദിയല്ല!! വിരമിക്കൽ പിൻവലിക്കില്ല!!

ഇന്നലെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനു ശേഷം മാധ്യമ പ്രവർത്തകരുടെ ഒരു ചോദ്യത്തിന് സുരേഷ് റെയ്ന നൽകിയ മറുപടി ഏവരുടെയും മുഖത്ത് ചിരി പടർത്തി. ഇന്നലെ മികച്വ്ച രീതിയിൽ ബാറ്റു ചെയ്ത 49 റൺസ് എടുത്ത റെയ്നയോട് വിരമിക്കൽ പിൻവലിച്ച് തിരികെ വരുമോ എന്നായിരുന്നു ചോദ്യം. എന്നാൽ താൻ ഷാഹിദ് അഫ്രീദി അല്ല എന്റെ പേര് സുരേഷ് റെയ്ന എന്നാണെന്ന് റെയ്ന മറുപടി പറഞ്ഞു.

പാകിസ്താൻ താരം അഫ്രീദി ഒന്നിലധികം തവണ വിരമിക്കുകയും അത് പിൻവലിച്ച് കളിക്കുകയും ചെയ്തിരുന്നു. 2020 ഓഗസ്റ്റ് 15 ന് സുരേഷ് റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഐ‌പി‌എൽ 2022 ലേലത്തിൽ വിൽക്കപ്പെടാതെ പോയതിന് ശേഷം, സുരേഷ് റെയ്‌ന തന്റെ ഐ‌പി‌എൽ കരിയറും അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ ലെജൻഡ്സ് ലീഗിൽ കളിക്കുന്ന റെയ്ന ഇനി പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെവരില്ല എന്ന് ഇന്നലെ നടത്തിയ പ്രസ്ഥാവനയോടെ ഉറപ്പായി.

“താൻ ആദ്യം ധോണിക്കു വേണ്ടിയാണ് കളിച്ചത്, പിന്നെയാണ് രാജ്യത്തിനായി കളിച്ചത്” – റെയ്ന

ധോണി വിരമിച്ചതിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരമാണ് സുരേഷ് റെയ്ന. തനിക്ക് ധോണിയുമായി അത്ര വലിയ ആത്മബന്ധം ഉണ്ട് എന്ന് റെയ്ന പറയുന്നു. ഞങ്ങൾ ഒരുമിച്ച് ഒരുപാട് മത്സരങ്ങൾ കളിച്ചു. ഇന്ത്യയ്‌ക്കും സിഎസ്‌കെയ്‌ക്കുമായി അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു. റെയ്ന പറഞ്ഞു‌

ഞങ്ങൾക്ക് ഒരുപാട് സ്നേഹം ഉണ്ടായിരുന്നു. ഞാൻ ഗാസിയാബാദിൽ നിന്നും ധോണി റാഞ്ചിയിൽ നിന്നും വന്നതാണ്. ഞാൻ എംഎസ് ധോണിക്ക് വേണ്ടി ആണ് ആദ്യം കളിച്ചത്, പിന്നെയാണ് രാജ്യത്തിന് വേണ്ടി കളിച്ചു. അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. റെയ്ന പറയുന്നു. ഞങ്ങൾ നിരവധി ഫൈനലുകൾ കളിച്ചു, ലോകകപ്പ് നേടി. അദ്ദേഹം ഒരു മികച്ച ലീഡറും മികച്ച മനുഷ്യനുമാണ്. റെയ്ന പറഞ്ഞു. എംഎസ് ധോണിയുമായി തനിക്കുള്ള ബന്ധം പറഞ്ഞറിയിക്കാൻ ആകാത്തത് ആണ് എന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

സാം കറന്‍ പഞ്ചാബിനെ വലിയ നേട്ടങ്ങളിലേക്ക് നയിക്കും – സുരേഷ് റെയ്‍ന

സാം കറന്‍ പഞ്ചാബ് കിംഗ്സിനെ ഇത്തവണത്തെ ഐപിഎൽ സീസണിൽ ടോപ് 4 സ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് പറഞ്ഞ് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്ന.
കഴിഞ്ഞ സീസണിൽ ഐപിഎലില്‍ താരം പങ്കെടുത്തിട്ടില്ലെങ്കിലും വലിയ വില നൽകിയാണ് പഞ്ചാബ് കിംഗ്സ് താരത്തെ സ്വന്തമാക്കിയത്. 18.5 കോടി രൂപയ്ക്കാണ് സാം കറനെ പഞ്ചാബ് കിംഗ്സ് ഇത്തവണത്തെ ലേലത്തിൽ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗമായിരുന്നു സാം കറന്‍. സാം കറന്‍ 2019ൽ പ‍ഞ്ചാബിന് വേണ്ടി കളിച്ചാണ് ഐപിഎൽ കരിയര്‍ ആരംഭിച്ചത്. പിന്നീട് 2020, 21 സീസണുകളിൽ ചെന്നൈയ്ക്കായി താരം കളിച്ചു.

പഞ്ചാബിനെ പ്ലേ ഓഫിലേക്ക് എത്തിക്കുവാന്‍ സാം കറന്റെ വരവ് സഹായിക്കുമെന്നാണ് സുരേഷ് റെയ്ന അഭിപ്രായപ്പെട്ടത്.

ഇന്ത്യൻ ബൗളിംഗിനെ വിമർശിച്ച് റെയ്ന

ബംഗ്ലാദേശിന് എതിരായ ഇന്ത്യയുടെ പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം. ഇന്ത്യൻ ബൗളർമാർ ഈ കളിയിൽ നിന്ന് പഠിച്ചു പിഴവുകൾ തിരുത്തണം എന്ന് റെയ്ന പറഞ്ഞു ‌

ഈ കളിയിൽ ബംഗ്ലാദേശ് പൊരുതിയ രീതി നന്നായിരുന്നു. മഴ കളി തടസ്സപ്പെടുത്തുന്നത് ബരെ മത്സരം അവർക്ക് അനുകൂലമായിരുന്നു. റെയ്ന പറഞ്ഞു. ആദ്യ ഏഴ് ഓവറുകളിൽ, ഇന്ത്യൻ ബൗളിംഗ് നല്ല അടി വാങ്ങിക്കൂട്ടി. ഇത് അവർക്ക് ഒരു പാഠമാകണനെന്ന് ഞാൻ കരുതുന്നു. എന്നും റെയ്ന പറഞ്ഞു.

നമ്മൾ ജയിച്ചു എങ്കിലും ബംഗ്ലാദേശ് തങ്ങളേക്കാൾ മികച്ചതാണെന്ന് രോഹിത് പോലും മത്സരാനന്തര പത്ര സമ്മേളനത്തിൽ സമ്മതിച്ചു എന്ന് റെയ്ന ഓർമ്മിപ്പിച്ചു. മികച്ച രീതിയിൽ കളിക്കാനുള്ള ഒരു വേക്ക് അപ്പ് കോൾ ആണിത്. സെമി-ഫൈനൽ, ഫൈനൽ സ്റ്റേജുകളിൽ ഇന്ത്യ പ്രകടനം ഏറെ മെച്ചപ്പെടുത്തേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.

“ആദ്യ മത്സരത്തിൽ പാകിസ്താനെ തോൽപ്പിക്കുക ആണെങ്കിൽ ഇന്ത്യ ലോകകപ്പുമായി തിരികെ വരും” റെയ്ന

ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിക്കുക ആണെങ്കിൽ ഇന്ത്യ ലോകകപ്പ് കിരീടം ഉയർത്തും എന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.

“തീർച്ചയായും, പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ഞങ്ങൾ വിജയിച്ചാൽ ഞങ്ങൾ ലോകകപ്പ് നേടും” .റെയ്‌ന എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

ടീം ഇപ്പോൾ മികച്ച പ്രകടനമാണ് നടത്തുന്നത്. ബുംറയ്ക്ക് പകരം ഷമി എത്തിയിരിക്കുന്നു, ഇത് ടീമിന് എക്സ്-ഫാക്ടർ നൽകും. ഇന്ത്യക്ക് അർഷ്ദീപ് സിംഗ്, സൂര്യകുമാർ യാദവ് എന്നിവർ ഉണ്ട്. ഇവർ എല്ലാവരും മികച്ച ഫോമിലാണ്, വിരാട് കോഹ്‌ലി മികച്ച ഫോമിലാണ്. റെയ്ന പറയുന്നു.

രോഹിത് ശർമ്മ വളരെ മികച്ച ക്യാപ്റ്റൻ ആണ്, ആദ്യ മത്സരം ജയിച്ചാൽ അത് നമുക്ക് നല്ല ആത്മവിശ്വാസം നൽകും. രാജ്യത്തെ എല്ലാവരും അവർക്കായി പ്രാർത്ഥിക്കുന്നുണ്ട്, ഇന്ത്യ ലോകകപ്പ് നേടണമെന്ന് ഞാനും ആഗ്രഹിക്കുന്നു. എന്ന് റെയ്ന പറഞ്ഞു.

Exit mobile version