എന്നെ മികച്ച കളിക്കാരനാക്കിയത് ചെന്നൈ സൂപ്പര്‍ കിംഗ്സ്: റൈന

തന്നെ മികച്ച താരമാക്കി മാറ്റിയത് ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്ന് അഭിപ്രായപ്പെട്ട് സുരേഷ് റൈന. ഐപിഎലില്‍ ആദ്യ എട്ട് സീസണുകളിലും ചെന്നൈയ്ക്ക് വേണ്ടി ജഴ്സി അണിഞ്ഞ താരത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം 2005ല്‍ ആയിരുന്നു. വര്‍ഷങ്ങളോളം ഒരുമിച്ച് കളിച്ചവരാണ് ഞങ്ങള്‍ സിഎസ്കെയില്‍. അവിടെയുണ്ടായിരുന്ന താരങ്ങളും കോച്ചുകളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മാത്യൂ ഹെയ്ഡന്‍, മൈക്കല്‍ ഹസ്സി, മുത്തയ്യ മുരളീധരന്‍ എന്നിവരുടെ പേരെടുത്താണ് റൈന അവര്‍ തന്നില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പറഞ്ഞത്.

ചെന്നൈയ്ക്ക് വേണ്ടി ഏറ്റവുമധികം മത്സരം കളിച്ച താരമാണ് സുരേഷ് റൈന. ചെന്നൈ ഐപിഎല്‍ ലേലത്തിനു മുന്നോടിയായി ടീമില്‍ നിലനിര്‍ത്തിയ മൂന്ന് താരങ്ങളില്‍ ഒരാള്‍ റൈനയാണ്. റൈന തന്നെയാണ് ടീമിന്റെ ഉപനായകനായും നിയമിക്കപ്പെട്ടിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് തനിക്ക് ഒരു കുടുംബം പോലെയാണെന്നും റൈന പറഞ്ഞു. കഴിഞ്ഞ ദിവസത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ ബംഗാളിനെതിരെ 59 പന്തില്‍ 126 റണ്‍സ് നേടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version