ഇത് പുതിയ ഷാര്‍ജ്ജ, ഒരു സിക്സ് പോലും നേടാനാകാതെ ഡല്‍ഹി

ഷാര്‍ജ്ജയിൽ കൊല്‍ക്കത്തയ്ക്കെതിരെ 127 റൺസ് മാത്രം നേടി ഡല്‍ഹി ക്യാപിറ്റൽസ്. ടോസ് നഷ്ടമായ ഡല്‍ഹി നായകന്‍ 150ന് അടുത്തുള്ള സ്കോറാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞുവെങ്കിലും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ കൊല്‍ക്കത്ത പിടിമുറുക്കുകയായിരുന്നു.

39 റൺസ് വീതം നേടിയ സ്റ്റീവന്‍ സ്മിത്തും ഋഷഭ് പന്തുമാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍മാര്‍. 9 വിക്കറ്റുകളാണ് ഡല്‍ഹി ക്യാപിറ്റൽസിന് നഷ്ടമായത്.

മികച്ച ഫോമിലുള്ള ശിഖര്‍ ധവാന്‍ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും 24 റൺസ് നേടിയ ധവാന്റെ വിക്കറ്റ് ലോക്കി ഫെര്‍ഗൂസൺ നേടി. അധികം വൈകാതെ ശ്രേയസ്സ് അയ്യരുടെ വിക്കറ്റ് സുനിൽ നരൈന്‍ നേടിയതോടെ 35/0 എന്ന നിലയിൽ നിന്ന് ഡല്‍ഹി 40/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

Kkrkolkata

പിന്നീട് സ്റ്റീവ് സ്മിത്തും ക്യാപ്റ്റന്‍ ഋഷഭ് പന്തും ചേര്‍ന്ന് കരുതലോടെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
പത്തോവര്‍ പിന്നിടുമ്പോള്‍ ഡൽഹി ക്യാപിറ്റൽസ് 64 റൺസ് മാത്രമാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 37 റൺസ് നേടിയ കൂട്ടുകെട്ടിനെ സ്റ്റീവ് സ്മിത്തിന്റെ(39) വിക്കറ്റ് നേടി ലോക്കി ഫെര്‍ഗൂസൺ ആണ് അവസാനിപ്പിച്ചത്.

സ്മിത്ത് വീണ ശേഷം ഹെറ്റ്മ്യറെ വെങ്കിടേഷ് അയ്യര്‍ പുറത്താക്കിയപ്പോള്‍ ലളിത് യാദവിന്റെ വിക്കറ്റ് സുനിൽ നരൈന്‍ നേടി.
തൊട്ടടുത്ത ഓവറിൽ അക്സര്‍ പട്ടേലിനെ വെങ്കടേഷ് അയ്യര്‍ പുറത്താക്കിയപ്പോള്‍ 77/2 എന്ന നിലയിൽ നിന്ന് ഡൽഹി 92/6 എന്ന നിലയിലേക്ക് വീണു.

പിന്നീട് പന്തും അശ്വിനും ചേര്‍ന്ന് നേടിയ 28 റൺസാണ് മത്സരത്തിൽ പൊരുതാവുന്ന നിലയിലേക്ക് ഡല്‍ഹിയെ എത്തിച്ചത്. അവസാന ഓവറിലെ ആദ്യ പന്തിൽ അശ്വിനും തൊട്ടടുത്ത പന്തിൽ ഋഷഭ് പന്തും പുറത്താകുകയായിരുന്നു.

അവസാന ഓവറിൽ ഋഷഭ് പന്ത് റണ്ണൗട്ടാകുകയായിരുന്നു. ലോക്കി ഫെര്‍ഗൂസൺ, സുനില്‍ നരൈന്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ കൊല്‍ക്കത്തയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

ത്രില്ലര്‍!!! ചെന്നൈയെ രക്ഷിച്ച് ജഡേജ, പ്രസിദ്ധ കൃഷ്ണയെറിഞ്ഞ 19ാം ഓവറിൽ പിറന്നത് 22 റൺസ്

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ത്തടിച്ചപ്പോള്‍ കൊല്‍ക്കത്തയുടെ 171 റൺസിനെ അവസാന പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. മികച്ച തുടക്കത്തിന് ശേഷം ചെന്നൈയെ പിടിച്ച് കെട്ടിയ കൊല്‍ക്കത്തയ്ക്ക് 19ാം ഓവറിലാണ് മത്സരം കൈവിടുന്നത്. രണ്ടോവറിൽ 26 റൺസെന്ന നിലയിൽ പ്രസിദ്ധ കൃഷ്ണ എറിഞ്ഞ ഓവറിൽ 22 റൺസ് പിറന്നതോടെ മത്സരം ചെന്നൈ സ്വന്തമാക്കി. രവീന്ദ്ര ജഡേജയാണ് മത്സരഗതി മാറ്റിയത്.

അവസാന ഓവറിൽ 4 റൺസ് വേണ്ടപ്പോള്‍ സാം കറനെ ആദ്യ പന്തിൽ നഷ്ടമായ ചെന്നൈയ്ക്ക് അഞ്ചാം പന്തിൽ രവീന്ദ്ര ജഡേജയെ നഷ്ടമാകുമ്പോള്‍ സ്കോറുകള്‍ ഒപ്പമായിരുന്നു. അവസാന പന്തിൽ സിംഗിള്‍ നേടി ദീപക് ചഹാര്‍ ചെന്നൈയെ ലക്ഷ്യത്തിലേക്ക് എത്തിച്ചത്. സുനിൽ നരൈന്‍ ആണ് ഓവര്‍ എറിഞ്ഞത്.

ഓപ്പണര്‍മാരായ റുതുരാജ് സിംഗും ഫാഫ് ഡു പ്ലെസിയും 74 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 28 പന്തിൽ 40 റൺസ് നേടിയ റുതുരാജിനെ റസ്സൽ മടക്കിയ ശേഷം മോയിന്‍ അലിയും ഫാഫും ചേര്‍ന്ന് 28 റൺസ് രണ്ടാം വിക്കറ്റിൽ നേടിയെങ്കിലും 30 പന്തിൽ 43 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയെ പുറത്താക്കി പ്രസിദ്ധ കൃഷ്ണ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ചു.

അമ്പാട്ടി റായിഡുവിനെ സുനിൽ നരൈന്‍ പുറത്താക്കിയതോടെ 119/3 എന്ന നിലയിലേക്ക് വീണ ചെന്നൈയ്ക്ക് 30 പന്തിൽ 45 റൺസായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്. വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് മോയിന്‍‍ അലിയും(32) പുറത്തായപ്പോള്‍ ചെന്നൈയുടെ സ്കോര്‍ 138/4 എന്ന നിലയിലായിരുന്നു.

റെയ്നയും ധോണിയും ഒരേ ഓവറിൽ പുറത്തായതോടെ ചെന്നൈയുടെ കാര്യം അവതാളത്തിലാകുകയായിരുന്നു. രണ്ടോവറിൽ 26 റൺസ് വേണ്ട ഘട്ടത്തിൽ പ്രസിദ്ധ കൃഷ്ണ എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്സര്‍ പറത്തി ജഡേജ വീണ്ടും മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കുകയായിരുന്നു. ഓവറിൽ രണ്ട് ബൗണ്ടറി കൂടി നേടി രവീന്ദ്ര ജഡേജ മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കി.

8 പന്തിൽ 22 റൺസാണ് രവീന്ദ്ര ജഡേജ നേടിയത്.

 

സുനിൽ നരൈന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുവാന്‍ തയ്യാറായിട്ടില്ല – കീറൺ പൊള്ളാര്‍ഡ്

സുനിൽ നരൈന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുവാന്‍ സന്നദ്ധനല്ലെന്നും തന്റെ ബൗളിംഗിൽ താരത്തിന് ഇത് വരെ വിശ്വാസം ആയിട്ടില്ലെന്നും ബൗളിംഗ് മെച്ചപ്പെടുത്തുവാന്‍ താരത്തിന് കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ആണ് താരത്തെ സെലക്ഷന് പരിഗണിക്കാത്തതെന്ന് പറഞ്ഞ് വിന്‍ഡീസ് പരിമിത ഓവര്‍ താരം കീറൺ പൊള്ളാര്‍ഡ്.

ഇന്ത്യയ്ക്കെതിരെ 2019 ഓഗസ്റ്റിലാണ് നരൈന്‍ അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്. ഐപിഎലിന് ശേഷം താരം മടങ്ങി വരവിന് താല്പര്യമുണ്ടെന്ന് സൂചന നല്‍കിയെങ്കിലും ഐപിഎൽ പൂര്‍ത്തിയാകാത്തതിനാൽ താര കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

താരം സെലക്ടര്‍മാരോട് ഈ ആവശ്യം ഉന്നയിച്ചുവെന്ന് പൊള്ളാര്‍ഡ് അറിയിച്ചു. ഐപിഎൽ പാതി വഴിയിൽ നിര്‍ത്തിയതിനാൽ താരത്തിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ സാധിച്ചില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.

പഞ്ചാബിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത, 120 റണ്‍സ് കടത്തിയത് ക്രിസ് ജോര്‍ദ്ദന്റെ സംഭാവന

ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിന് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് ടീം നേടിയത്. 31 റണ്‍സ് നേടിയ മയാംഗ് അഗര്‍വാള്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ നിക്കോളസ് പൂരന്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ 19 വീതം റണ്‍സ് നേടി.
ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ 36 റണ്‍സാണ് ഇന്നത്തെ ഇന്നിംഗ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കൊല്‍ക്കത്ത ബൗളര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ 30 റണ്‍സ് നേടി ക്രിസ് ജോര്‍ദ്ദന്‍ ആണ് പഞ്ചാബ് കിംഗ്സിന്റെ സ്കോര്‍ നൂറ് കത്തിയത്. 18 പന്ത് നേരിട്ട താരം മൂന്ന് സിക്സ് നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നും സുനില്‍ നരൈന്‍,  പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഓയിന്‍ മോര്‍ഗന്‍ ബൗളിംഗ് തിരഞ്ഞെടുത്തു, സുനില്‍ നരൈന്‍ കൊല്‍ക്കത്ത ടീമില്‍

ഐപിഎലില്‍ ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് എത്തിയ കൊല്‍ക്കത്ത ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. ചെന്നൈ രണ്ട് വിജയം നേടിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് ഇതുവരെ ഒരു ജയം ആണ് നേടാനായത്. സുനില്‍ നരൈനും കമലേഷ് നാഗര്‍കോടിയും ടീമിലേക്ക് എത്തുമ്പോള്‍ ഹര്‍ഭജന്‍ സിംഗും ഷാക്കിബ് അല്‍ ഹസനും കൊല്‍ക്കത്ത നിരയില്‍ നിന്ന് പുറത്ത് പോകുന്നു.

ചെന്നൈ നിരയില്‍ ഒരു മാറ്റമാണുള്ളത്. ഡ്വെയിന്‍ ബ്രാവോയ്ക്ക് പകരം ലുംഗിസാനി എന്‍ഗിഡിയ്ക്ക് ടീം അവസരം നല്‍കിയിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Faf du Plessis, Moeen Ali, Suresh Raina, Ambati Rayudu, Ravindra Jadeja, MS Dhoni(w/c), Sam Curran, Shardul Thakur, Lungi Ngidi, Deepak Chahar

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Nitish Rana, Shubman Gill, Rahul Tripathi, Eoin Morgan(c), Dinesh Karthik(w), Andre Russell, Pat Cummins, Kamlesh Nagarkoti, Sunil Narine, Varun Chakravarthy, Prasidh Krishna

സുനില്‍ നരൈനെ വിന്‍ഡീസ് നിരയിലേക്ക് പരിഗണിക്കാത്തത് താരത്തിന്റെ ആവശ്യപ്രകാരം

ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടി20 ലീഗുകളില്‍ മിന്നും പ്രകടനം ആണ് വിന്‍ഡീസ് താരം സുനില്‍ നരൈന്‍ കാഴ്ചവയ്ക്കുന്നത്. എന്നാല്‍ വെസ്റ്റിന്‍ഡീസ് ടീമില്‍ താരത്തിന് സ്ഥാനമില്ല. താരത്തെ സെലക്ഷന് പരിഗണിക്കാത്തത് താരത്തിന്റെ തന്നെ ആവശ്യപ്രകാരം ആണെന്നാണ് വെസ്റ്റിന്‍ഡീസ് ചെയര്‍മാന്‍ ഓഫ് സെലക്ടേഴ്സ് റോജര്‍ ഹാര്‍പ്പര്‍ വ്യക്തമാക്കി.

താന്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഇപ്പോള്‍ തയ്യാറല്ലെന്നും തന്റെ കഴിവുകള്‍ ഇനിയും മെച്ചപ്പെടുത്തി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്നും താരം അറിയിച്ചിട്ടുണ്ടെന്ന് ഹാര്‍പ്പര്‍ വ്യക്തമാക്കി. താരത്തിന്റെ ഈ നിലപാട് കാരണം ആണ് അദ്ദേഹത്തെ ദേശീയ ടീമിലേക്ക് പരിഗണിക്കാത്തതെന്ന് ഹാര്‍പ്പര്‍ വ്യക്തമാക്കി.

നരൈന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത് അതിശയിപ്പിക്കുന്നു – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

സുനില്‍ നരൈന്റെ ബൗളിംഗ് ആക്ഷന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സംശയാസ്പദമെന്ന രീതിയില്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലിത് ഫ്രാഞ്ചൈസിയ്ക്ക് വളരെ ഞെട്ടലുള്ള കാര്യമായിട്ടാണ് തോന്നിയതെന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

2012 മുതല്‍ ഐപിഎല്‍ കളിക്കുന്ന താരമാണ് സുനില്‍ നരൈനെന്നും 2015ല്‍ ആദ്യമായി ഐപിഎലില്‍ താരത്തിനെ റിപ്പോര്‍ട്ട് ചെയ്ത ശേഷം 68 മത്സരങ്ങളോളം താരം ഇവിടെ കളിച്ചിട്ടുണ്ടെന്നും ഐസിസിയുടെ അംഗീകാരമുള്ള സ്ഥലത്ത് നിന്ന് ആക്ഷന്‍ ശരിവെച്ച ശേഷം താരത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത് നിരാശാജനകമായ കാര്യമാണെന്ന് പ്രസ്താവനയില്‍ ഫ്രാഞ്ചൈസി വ്യക്തമാക്കി.

ഈ സീസണില്‍ ആറാം മത്സരം കളിക്കുമ്പോള്‍ മാത്രമാണ് താരത്തിന്റെ ആക്ഷന്‍ കുറ്റകരമാണെന്ന് മാച്ച് ഒഫീഷ്യലുകള്‍ വിലയിരുത്തിയതെന്നാണ് കൊല്‍ക്കത്ത പറയുന്നത്. ഇതൊക്കെയാണെങ്കിലും ഐപിെലിന്റെ തീരുമാനത്തെ അംഗീകരിച്ച് കൊണ്ടു തന്നെ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യാമെന്നത് ക്ലബ് ആലോചിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇഞ്ചുകളുടെ വ്യത്യാസത്തില്‍ നഷ്ടമായത് മറ്റൊരു സൂപ്പര്‍ ഓവര്‍

ഐപിഎലില്‍ ഇതുവരെ രണ്ട് സൂപ്പര്‍ ഓവറുകളാണ് കാണികള്‍ക്ക് വീക്ഷിക്കാനായത്. ഇന്ന് വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് കാണികള്‍ക്ക് നഷ്ടമായത്. ഗ്ലെന്‍ മാക്സ്വെല്‍ സുനില്‍ നരൈന്‍ എറിഞ്ഞ മത്സരത്തിലെ അവസാന പന്ത് നേരിട്ടപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് കൊണ്ടെത്തിക്കുവാന്‍ വേണ്ടിയിരുന്നത് 6 റണ്‍സായിരുന്നു.

സുനില്‍ നരൈനെ ഗ്ലെന്‍ മാക്സ്വെല്‍ ഉയര്‍ത്തിയടിച്ചപ്പോള്‍ അത് അതിര്‍ത്തി കടന്നുവെന്നും മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയെന്നുമാണ് ഏവരും കരുതിയതെങ്കിലും അമ്പയര്‍ ക്രിസ് ഗാഫ്നേ ഫോറാണ് സിഗ്നല്‍ ചെയ്തത്. വീണ്ടും റീപ്ലേകളില്‍ അമ്പയുടെ തീരുമാനം ശരി വയ്ക്കുന്ന വിഷ്വലുകളാണ് ഏവര്‍ക്കും കാണാനായത്. ഏതാനും മില്ലി മീറ്ററുകളുടെ വ്യത്യാസത്തിലാണ് ആ പന്ത് അതിര്‍ത്തി കടക്കാതിരുന്നത്.

കടന്നിരുന്നുവെങ്കില്‍ ഈ ഐപിഎലില്‍ മറ്റൊരു സൂപ്പര്‍ ഓവറിനും കൂടി കിംഗ്സ് ഇലവന്‍ പഞ്ചാബ് സാക്ഷ്യം വഹിക്കുകയായിരുന്നു. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സമാനമായ രീതിയില്‍ വിജയിക്കേണ്ട മത്സരമാണ് ഇതു പോലെ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയതും പിന്നീട് ടീം അത് കൈവിടുകയും ചെയ്തു.

സുനിൽ നരൈനും റസ്സലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പം ചേർന്നു

ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിന് വേണ്ടി വെസ്റ്റിൻഡീസ് താരങ്ങളായ ആന്ദ്രേ റസ്സലും സുനിൽ നരൈനും അബുദാബിയിൽ എത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പം ചേർന്നു. കരീബിയൻ പ്രീമിയർ ലീഗിൽ കളിച്ചതിന് ശേഷമാണ് ഇരു താരങ്ങളും ഐ.പി.എല്ലിന് വേണ്ടി യു.എ.ഇയിലെത്തിയത്.

ഇവരെ കൂടാതെ പരിശീലകൻ ബ്രെണ്ടൻ മക്കല്ലം, സ്പിന്നർ ക്രിസ് ഗ്രീൻ എന്നിവരും ട്രിനിഡാഡിൽ നിന്ന് അബുദാബിയിൽ എത്തിയിട്ടുണ്ട്. അബുദാബിയിൽ എത്തിയ താരങ്ങൾ അടുത്ത 6 ദിവസം ക്വറന്റൈനിൽ തുടരും. ഈ കാലയളവിൽ മൂന്ന് കൊറോണ ടെസ്റ്റുകൾ നടത്തുകയും നെഗറ്റീവ് ആവുകയും ചെയ്താൽ മാത്രമാവും ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങാൻ സാധിക്കുക.

അതെ സമയം ഇംഗ്ലണ്ട് – ഓസ്ട്രേലിയ പരമ്പരയിൽ കളിക്കുന്ന ഓയിൻ മോർഗൻ, ടോം ബാന്റൺ, പാറ്റ് കമ്മിൻസ് എന്നിവർ നാളെ നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം മാത്രമാവും ടീമിനൊപ്പം ചേരുക. സെപ്റ്റംബർ 23ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരം.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് കോളിന്‍ മണ്‍റോയും കീറണ്‍ പൊള്ളാര്‍ഡും, തല്ലാവാസിനെതിരെ 184 റണ്‍സ് നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

തങ്ങളുടെ ഏഴാം ജയം ലക്ഷ്യമാക്കി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് ജമൈക്ക തല്ലാവാസിനെതിരെ 184 റണ്‍സ്. 4 വിക്കറ്റ് നഷ്ടത്തിലാണ് ജമൈക്കയ്ക്കെതിരെ ഈ സ്കോര്‍ ട്രിന്‍ബാഗോ നേടിയത്. സുനില്‍ നരൈന്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തില്‍ ബാറ്റിംഗ് ആരംഭിച്ച ട്രിന്‍ബാഗോയ്ക്ക് തുണയായത് അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു. അര്‍ദ്ധ ശതകവുമായി കോളിന്‍ മണ്‍റോയും താരത്തിന് പിന്തുണ നല്‍കി.

11 പന്തില്‍ 29 റണ്‍സുമായി സുനില്‍ നരൈനാണ് ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം ആരംഭിച്ചത്. 2.4 ഓവറില്‍ നരൈന്‍ മടങ്ങുമ്പോള്‍ ടീം സ്കോര്‍ 32 റണ്‍സായിരുന്നു. പിന്നീട് മണ്‍റോയുമായി ചേര്‍ന്ന് ലെന്‍ഡല്‍ സിമ്മണ്‍സ്(25) രണ്ടാം വിക്കറ്റില്‍ 46 റണ്‍സ് കൂടി നേടി.

ടിം സീഫെര്‍ട്ട് 13 പന്തില്‍ 18 റണ്‍സ് നേടി പുറത്തായ ശേഷം 111/3 എന്ന നിലയില്‍ മണ്‍റോയ്ക്കൊപ്പം ക്രീസിലെത്തിയ കീറണ്‍ പൊള്ളാര്‍ഡ് തന്റെ മികച്ച ഫോം തുടര്‍ന്നപ്പോള്‍ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 35 പന്തില്‍ നിന്ന് 73 റണ്‍സാണ് നേടിയത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ 54 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ മണ്‍റോ പുറത്തായപ്പോള്‍ പൊള്ളാര്‍ഡ് 16 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു.

വീണ്ടും താരമായി സുനില്‍ നരൈന്‍, തല്ലാവാസിനെയും മറികടന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

സുനില്‍ നരൈന്റെ ബാറ്റിംഗ് മികവില്‍ മികച്ച വിജയം നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജമൈക്ക തല്ലാവാസ് 20 ഓവറില്‍ 135/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ട്രിന്‍ബാഗോ വിജയം കുറിച്ചത്.

സുനില്‍ നരൈന്‍ 53 പന്തില്‍ 38 റണ്‍സും കോളിന്‍ മണ്‍റോ പുറത്താകാതെ 49 റണ്‍സും നേടിയാണ് ടീമിന്റെ വിജയം ഒരുക്കിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സ് നേടിയതാണ് ടീമിന്റെ വിജയത്തിന്റെ അടിത്തറ.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ജമൈക്ക തല്ലാവാസിന് വേണ്ടി വേണ്ടി ഓപ്പണര്‍ ഗ്ലെന്‍ ഫിലിപ്പ്സ് 42 പന്തില്‍ നിന്ന് 58 റണ്‍സ് നേടി മികവ് പുലര്‍ത്തിയപ്പോള്‍ ആസിഫ് അലി(22), ആന്‍ഡ്രേ റസ്സല്‍(25) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ട്രിന്‍ബാഗോയ്ക്ക് വേണ്ടി അലി ഖാനും ജെയ്‍ന്‍ സീല്‍സും രണ്ട് വീതം വിക്കറ്റ് നേടി.

വെടിക്കെട്ട് ഇന്നിംഗ്സുമായി സുനില്‍ നരൈന്‍, ഇമ്രാന്‍ താഹിറിന്റെ വെല്ലുവിളിയെ അതിജീവിച്ച് ജയം നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

17 ഓവറില്‍ 145 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയത്തിന്റെ രുചി നല്‍കി സുനില്‍ നരൈന്‍. ബൗളിംഗിലും ബാറ്റിംഗിലും ഒരേ പോലെ തിളങ്ങിയ സുനില്‍ നരൈന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിന് തുണയായി മാറിയത്.

തുടക്കത്തില്‍ ലെന്‍ഡല്‍ സിമ്മണ്‍സ്(17), കോളിന്‍ മണ്‍റോ(7 പന്തില്‍ 17) എന്നിവരെ നഷ്ടമായെങ്കിലും സുനില്‍ നരൈന്‍ ഒരു വശത്ത് നിന്ന് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുകയായിരുന്നു. പതിനൊന്നാം ഓവര്‍ എറിയാനെത്തിയ ഇമ്രാന്‍ താഹിര്‍ ബൗളിംഗിലെത്തിയതോടെയാണ് ട്രിന്‍ബാഗോയ്ക്ക് കാര്യങ്ങള്‍ പ്രയാസമായി മാറിയത്.

28 പന്തില്‍ നിന്ന് 2 ഫോറും നാല് സിക്സും സഹിതം 50 റണ്‍സ് നേടിയ സുനില്‍ നരൈനെ ആദ്യം വീഴ്ത്തിയ താഹിര്‍ തന്റെ അടുത്ത ഓവറില്‍ നൈറ്റ് റൈഡേഴ്സ് ടീം നായകന്‍ കീറണ്‍ പൊള്ളാര്‍ഡിനെയും പുറത്താക്കി. പത്ത് റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. ഡാരെന്‍ ബ്രാവോ ഒരു വശത്ത് നിലയുറപ്പിച്ച് 12 പന്തില്‍ ലക്ഷ്യം 14 റണ്‍സാക്കി കുറയ്ക്കുകയായിരുന്നു.

ടിം സീഫെര്‍ടിനെ 16ാം ഓവറില്‍ നഷ്ടമായെങ്കിലും ലക്ഷ്യം അവസാന ഓവറില്‍ അഞ്ച് റണ്‍സാക്കി മാറ്റി. ക്രീസിലുണ്ടായിരുന്ന ബ്രാവോ സഹോദരന്മാര്‍ ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. ഡാരെന്‍ ബ്രാവോ 30 റണ്‍സ് നേടി അവസാന ഓവറിന്റെ മൂന്നാം പന്തില്‍ പുറത്തായപ്പോള്‍ ഡ്വെയിന്‍ ബ്രാവോ ബൗണ്ടറി നേടി ടീമിനെ നാല് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

Exit mobile version