ഹെറ്റ്മ്യര്‍ വെടിക്കെട്ടോടെ കരീബിയന്‍ പ്രീമിയര്‍ ലീഗിന് തുടക്കം, 144 റണ്‍സ് നേടിയ ഗയാന ആമസോണ്‍ വാരിയേഴ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2020ന്റെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗയാന ആമസോണ്‍ വാരിയേഴ്സിന് മികച്ച സ്കോര്‍. മഴ കാരണം 17 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആമസോണ്‍ വാരിയേഴ്സ് 144 റണ്‍സാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

44 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യറിനൊപ്പം 33 റണ്‍സുമായി റോസ് ടെയിലറും ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ കീമോ പോള്‍ പുറത്താകാതെ 15 റണ്‍സും നിക്കോളസ് പൂരന്‍ 18 റണ്‍സും നേടിയാണ് ആമസോണിന് കരുത്തേകിയത്.

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി സുനില്‍ നരൈന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അലി ഖാന്‍, ജെയ്ഡന്‍ സീല്‍സ്, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള ഏത് ടീമിലും കളിക്കുവാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് സുനില്‍ നരൈന്‍

ലോകത്ത് ഏത് ലീഗിലായാലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള ഏത് ടീമിലും കളിക്കുവാന്‍ താന്‍ സന്നദ്ധനാണെന്ന് പറഞ്ഞ് സുനില്‍ നരൈന്‍. 2012ല്‍ ഐപിഎല്‍ ലേലത്തില്‍ കൊല്‍ക്കത്ത സുനില്‍ നരൈനെ സ്വന്തമാക്കിയ ശേഷം താരം ടീമിന്റെ അവിഭാജ്യ ഘടകം കൂടിയാണ്. ടീം കപ്പ് നേടിയപ്പോളെല്ലാം ഓള്‍റൗണ്ട് പ്രകടനത്തിലൂടെ നിര്‍ണ്ണായക സംഭാവനയാണ് സുനില്‍ നരൈന്‍ നടത്തിയിട്ടുള്ളത്.

താരത്തെ ഓപ്പണറായും പരീക്ഷിച്ച് വിജയം കണ്ടെത്തുവാന്‍ ഫ്രാഞ്ചൈസിയ്ക്ക് ആയിട്ടുണ്ടായിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് താരം കളിക്കുന്നത്. ഈ ഫ്രാഞ്ചൈസി തന്റെ രണ്ടാമത്തെ വീട് പോലെയാണ് താന്‍ കരുതുന്നതെന്നും സുനില്‍ നരൈന്‍ പറഞ്ഞു.

പൂരനെ പുറത്താക്കി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തി കൊല്‍ക്കത്ത, കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി സാം കറന്റെ അര്‍ദ്ധ ശതകം

നിക്കോളസ് പൂരന്‍ മത്സരം കൊല്‍ക്കത്തയുടെ പക്കല്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും താരത്തെ അര്‍ദ്ധ ശതകം നേടുന്നതില്‍ നിന്ന് തടഞ്ഞ് കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന ഓവറുകളില്‍ സാം കറന്റെ വലിയ ഷോട്ടുകളുടെ ബലത്തില്‍ 183 റണ്‍സ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. 6 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ടീമിന്റെ ഈ സ്കോര്‍.

സന്ദീപ് വാര്യര്‍ ഓപ്പണര്‍മാരെ രണ്ടും തിരിച്ചയച്ചപ്പോള്‍ പഞ്ചാബ് 4.1 ഓവറില്‍ 22 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടുകെട്ടുമായി നിക്കോളസ് പൂരന്‍- മയാംഗ് അഗര്‍വാല്‍ കൂട്ടുകെട്ട് പഞ്ചാബിനെ ശക്തമായ നിലയിലേക്ക് എത്തിയ്ക്കുകയായിരുന്നു. പാര്‍ട് ടൈം ബൗളര്‍ നിതീഷ് റാണയെ ആശ്രയിക്കേണ്ടി വരുകയായിരുന്നു ദിനേശ് കാര്‍ത്തിക്കിനു. 27 പന്തില്‍ നിന്ന് 3 ബൗണ്ടറിയും 4 സിക്സും സഹിതമായിരുന്നു നിക്കോളസ് പൂരന്റെ വെടിക്കെട്ട് പ്രകടനം. ബൗണ്ടറി ലൈനില്‍ സന്ദീപ് വാര്യര്‍ ആണ് നിര്‍ണ്ണായകമായ ക്യാച്ച് നേടിയത്.

20 റണ്‍സ് കൂടി നേടുന്നതിനിടെ മയാംഗ് അഗര്‍വാലിനെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമാകുകയായിരുന്നു. 26 പന്തില്‍ 36 റണ്‍സാണ് മയാംഗ് നേടിയത്. അഞ്ചാ വിക്കറ്റില്‍ 38 റണ്‍സ് നേടി മന്ദീപ്-സാം കറന്‍ കൂട്ടുകെട്ട് മത്സരം വീണ്ടും പഞ്ചാബിന്റെ പക്ഷത്തേക്ക് തിരിയ്ക്കുമെന്ന് കരുതിയപ്പോള്‍ ഹാരി ഗുര്‍ണേ മന്ദീപിനെ(25) പുറത്താക്കി.

17 റണ്‍സില്‍ സാം കറന്റെ ക്യാച്ച് റിങ്കു സിംഗ് കൈവിട്ടതിനു ശേഷം താരം അത് മുതലാക്കി  55 റണ്‍സ് നേടുകയായിരുന്നു. 24 പന്തില്‍ നിന്നാണ് താരത്തിന്റെ 55 റണ്‍സ്. ഏഴ് ഫോറും രണ്ട് ബൗണ്ടറിയുമാണ് താരം നേടിയത്.

ഏഴാം വിക്കറ്റില്‍ 11 പന്തില്‍ നിന്ന് 32 റണ്‍സാണ് സാം കറന്‍ നേടിയത്. മറുവശത്ത് ആന്‍ഡ്രൂ ടൈ കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു.

കൊല്‍ക്കത്തയ്ക്ക് വേണ്ടി സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് നേടി ബൗളര്‍മാരില്‍ ഏറ്റവും മികച്ച് നിന്നു. ആദ്യ മൂന്നോവറുകളില്‍ മികച്ച രീതിയില്‍ സുനില്‍ നരൈന്‍ പന്തെറിഞ്ഞുവെങ്കിലും അവസാന ഓവറില‍് കറന്‍ 16 റണ്‍സാണ് ഓവറില്‍ നിന്ന് നേടിയത്. അതേ ഓവറിലാണ് റിങ്കു സിംഗ് കറന്റെ ക്യാച്ച് കൈവിട്ടത്.

സുനില്‍ നരൈനെ പരിഗണിക്കാത്തത് ഫിറ്റ്നെസ്സ് പ്രശ്നങ്ങള്‍ കാരണം

വിന്‍ഡീസിന്റെ ലോകകപ്പ് സ്ക്വാഡിലേക്ക് ഒരേ ഒരു സ്പിന്നറെ മാത്രമാണ് ബോര്‍ഡ് പരിഗണിച്ചത്. അത് അവരുടെ പ്രധാന സ്പിന്നറായ ആഷ്‍ലി നഴ്സിനെയായിരുന്നു. വിന്‍‍ഡീസ് നിരയില്‍ നിന്ന് സുനില്‍ നരൈനെ പരിഗണിക്കാതിരുന്നതിനു ഇപ്പോള്‍ വിശദീകരണവുമായി ബോര്‍ഡ് വൃത്തങ്ങള്‍ എത്തിയിരിക്കുകയാണ്. നരൈന്‍ വിന്‍ഡീസിനു വേണ്ടി കളിയ്ക്കുവാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും താരത്തിന്റെ പരിക്കാണ് തിരിച്ചടിയായതെന്നാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റോബര്‍ട് ഹെയിന്‍സ് വ്യക്തമാക്കിയത്.

ഐപിഎലില്‍ സുനില്‍ നരൈന്‍ ഓരോ മത്സരത്തിനു ശേഷവും ചികിത്സ തേടുന്നുണ്ടെന്നും പത്ത് ഓവറുകള്‍ താരത്തിനു എറിയുക പ്രയാസമാണെന്നാണ് നരൈനോട് ഞങ്ങള്‍ സംസാരിച്ചപ്പോള്‍ മനസ്സിലായത്. താരത്തിനു ലോകകപ്പ് കളിയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇത്തരത്തിലാണ് സ്ഥിതിയെന്ന് താരം വിശദീകരിച്ചുവെന്നും ഹെയിന്‍സ് വ്യക്തമാക്കി.

ചെന്നൈ നീ ഒന്നാം നമ്പര്‍, ചെന്നൈയെ വിജയത്തിലേക്ക് പിടിച്ച് കയറ്റി റെയ്‍നയും ജഡേജയും

കൊല്‍ക്കത്ത നല്‍കിയ 161 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങി ഒരു ഘട്ടത്തില്‍ ബുദ്ധിമുട്ടിയെങ്കിലും സുരേഷ് റെയ്‍നയുടെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തില്‍ അവസാന ഓവറില്‍ ചെന്നൈ ജയം പിടിച്ചെടുക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 41 റണ്‍സ് നേടി ജഡേജയും റെയ്‍നയുമാണ് ചെന്നൈയുടെ വിജയ ശില്പികള്‍. . ചെന്നൈയ്ക്കെതിരെ സ്പിന്‍ കരുത്തിലാണ് കൊല്‍ക്കത്തത്ത വിജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ഹാരി ഗുര്‍ണേ എറിഞ്ഞ 19ാം ഓവര്‍ കളി മാറ്റി മറിയ്ക്കുകയായിരുന്നു. ചെന്നൈ 5 വിക്കറ്റ് ജയം സ്വന്തമാക്കി 12 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലെത്തിയപ്പോള്‍ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ഇത്.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 3.1 ഓവറില്‍ 29 റണ്‍സാണ് ചെന്നൈ നേടിയത്. ഫാഫ് ഡു പ്ലെസി വെടിക്കെട്ട് തുടക്കം നല്‍കിയപ്പോള്‍ ഹാരി ഗുര്‍‍ണേ ഷെയിന്‍ വാട്സണെ പുറത്താക്കി ചെന്നൈയ്ക്ക് ആദ്യ പ്രഹരം നല്‍കി. തന്റെ ആദ്യ ഓവറില്‍ തന്നെ ഫാഫിനെ പുറത്താക്കി സുനില്‍ നരൈന്‍ ടീമിനു രണ്ടാമത്തെ പ്രഹരം നല്‍കി. സുരേഷ് റെയ്‍നയെ ഹാരി ഗുര്‍ണേ വിക്കറ്റിനു മുന്നില്‍ കുടുക്കിയെങ്കിലും താരം റിവ്യൂ ചെയ്ത് തെറ്റായ തീരുമാനത്തെ അതിജീവിച്ചു.

എന്നാല്‍ പിയൂഷ് ചൗള മറുവശത്ത് അമ്പാട്ടി റായിഡുവിനെയും(5) കേധാര്‍ ജാഥവിനെയും പുറത്താക്കിയതോടെ ചെന്നൈയ്ക്ക് കാര്യങ്ങള്‍ പ്രയാസകരമായി. ധോണിയുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ 40 റണ്‍സ് കൂട്ടിചേര്‍ത്ത് റെയ്‍ന ചെന്നൈയുടെ രക്ഷനാകുമെന്ന് കരുതിയെങ്കിലും നരൈന്‍ എത്തി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

മത്സരം അവസാന നാലോവറിലേക്ക് എത്തിയപ്പോള്‍ 41 റണ്‍സായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. പ്രസിദ്ധ കൃഷ്ണയും സുനില്‍ നരൈനും അടുത്ത രണ്ടോവര്‍ അധികം റണ്‍സ് വിട്ട് നല്‍കാതിരുന്നപ്പോള്‍ ചെന്നൈയുടെ ലക്ഷ്യം അവസാന രണ്ടോവറില്‍ 24 ആയി. ഹാരി ഗുര്‍ണേ എറിഞ്ഞ 19ാം ഓവറില്‍ നിന്ന് ജഡേജ തുടരെ അടിച്ച മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 15 റണ്‍സ് ചെന്നൈ നേടിയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 8 റണ്‍സായി മാറി.

രണ്ട് പന്ത് അവശേഷിക്കെയാണ് ചെന്നൈ തങ്ങളുടെ ജയം സ്വന്തമാക്കിയത്. സുരേഷ് റെയ്‍ന 58 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 17 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സ് ഏറെ പ്രശംസനീയമാണ്. കൊല്‍ക്കത്ത നിരയില്‍ സുനില്‍ നരൈന്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മറ്റു ബൗളര്‍മാരില്‍ നിന്ന് അത്തരത്തിലൊു പ്രകടനം വരാത്തത് ടീമിനു തിരിച്ചടിയായി.

രാജസ്ഥാനെ തല്ലി തകര്‍ത്ത് ക്രിസ് ലിന്നും സുനില്‍ നരൈനും, കൊല്‍ക്കത്തയ്ക്ക് 37 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയം

140 റണ്‍സെന്ന ചെറിയ ലക്ഷ്യം പ്രതിരോധിക്കുവാനെത്തിയ രാജസ്ഥാന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍മാര്‍. ഓപ്പണിംഗിറങ്ങിയ സുനില്‍ നരൈനും ക്രിസ് ലിന്നും യാതൊരു ദാക്ഷണ്യവുമില്ലാതെയാണ് രാജസ്ഥാന്‍ ബൗളര്‍മാരെ തല്ലി തീര്‍ത്തത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച കൂട്ടുകെട്ടിനെ തകര്‍ക്കുവാന്‍ രാജസ്ഥാനു സാധിച്ചപ്പോള്‍ തന്നെ മത്സരം ഏറെക്കുറെ കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നു. 13.5 ഓവറില്‍ നിന്ന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത വിജയം കുറിയ്ക്കുകയായിരുന്നു.

ധവാല്‍ കുല്‍ക്കര്‍ണ്ണിയെറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തില്‍ നരൈന്‍ ഒരു അവസരം നല്‍കിയെങ്കിലും രാഹുല്‍ ത്രിപാഠി അത് കൈവിട്ടു. നരൈന്റെ വ്യക്തിഗത സ്കോര്‍ 23ല്‍ നില്‍ക്കെയാണ് സംഭവം. അടുത്ത പന്തില്‍ ധവാല്‍ കുല്‍ക്കര്‍ണ്ണി ക്രിസ് ലിന്നിന്റെ ഇന്‍സൈഡ് എഡ്ജ് വിക്കറ്റില്‍ കൊള്ളിപ്പിച്ചുവെങ്കിലും ബെയില്‍ വീഴാതിരുന്നപ്പോള്‍ ഭാഗ്യം കൊല്‍ക്കത്തയെ തുണച്ചു.

തനിക്ക് ലഭിച്ച അവസരം മുതലാക്കി സുനില്‍ നരൈന്‍ 24 റണ്‍സ് കൂടി നേടി 25 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയാണ് പുറത്തായത്. 6 ബൗണ്ടറിയും മൂന്ന് സിക്സുമാണ് നരൈന്‍ തന്റെ വെടിക്കെട്ട് ഇന്നിംഗ്സില്‍ നേടിയത്. അര്‍ദ്ധ ശതകത്തിനു 3 റണ്‍സ് അകലെ ശ്രേയസ്സ് ഗോപാലാണ് നരൈന്റെ വിക്കറ്റ് നേടിയ്. തുടര്‍ന്നും വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്ന ക്രിസ് ലിന്നും തന്റെ അര്‍ദ്ധ ശതകം തികച്ച ഉടനെ പുറത്തായി. ശ്രേയസ്സ് ഗോപാലിനു ആയിരുന്നു ഈ വിക്കറ്റും. ലിന്‍ 32 പന്തില്‍ 6 ബൗണ്ടറിയും മൂന്ന് സിക്സും നേടി 50 റണ്‍സ് തികച്ചാണ് പുറത്തായത്.

റോബിന്‍ ഉത്തപ്പ 16 പന്തില്‍ നിന്ന് 26 റണ്‍സ് നേടി കൊല്‍ക്കത്തയുടെ വിജയം 13.5 ഓവറില്‍ നേടിക്കൊടുക്കുകയായിരുന്നു. എട്ട് വിക്കറ്റ് ജയമാണ് കൊല്‍ക്കത്ത ഇന്നത്തെ മത്സരത്തില്‍ നേടിയത്.

വരുണ്‍ ചക്രവര്‍ത്തിയുടെ അരങ്ങേറ്റം കുളമാക്കി സുനില്‍ നരൈന്‍

തന്റെ നൂറാം മത്സരത്തില്‍ അധികമന്നും ശ്രദ്ധ പിടിച്ച് പറ്റുവാന്‍ സുനില്‍ നരൈനു സാധിച്ചില്ലെങ്കിലും ഒരു അരങ്ങേറ്റക്കാരന്റെ ആത്മവിശ്വാസത്തെ തകര്‍ത്തെറിയുവാന്‍ താരത്തിനു സാധിച്ചും. അതും തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തന്റെ സ്പിന്‍ മന്ത്രജാലം പുറത്തെടുത്ത് ബാറ്റ്സ്മാന്മാരെ വെള്ളം കുടിച്ച വരുണ്‍ ചക്രവര്‍ത്തിയുടെ ആത്മവിശ്വാസത്തെ.

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ 4 ഓവറില്‍ നിന്ന് 28 റണ്‍സ് വഴങ്ങിയതായിരുന്നു കളിച്ച പത്ത് മത്സരങ്ങളില്‍ വരുണ്‍ ചക്രവര്‍ത്തി വിട്ട് നല്‍കിയ ഏറ്റവും അധികം റണ്‍സ്. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്ത ഇന്നിംഗ്സിന്റെ രണ്ടാം ഓവര്‍ എറിയുവാനെത്തിയ വരുണ്‍ ചക്രവര്‍ത്തിയുടെ ആദ്യ ഓവറില്‍ കൊല്‍ക്കത്ത നേടിയത് 25 റണ്‍സാണ്. ഇതില്‍ 24 റണ്‍സും നേടിയത് സുനില്‍ നരൈനും. ഇതില്‍ മൂന്നാം പന്തില്‍ ഒരു റിട്ടേണ്‍ ക്യാച്ച് അവസരവും നാലാം പന്തില്‍ ഫീല്‍ഡറുടെ പിഴവ് മൂലം ബൗണ്ടറി കടന്നതാണെന്നതും നമ്മള്‍ കണക്കാക്കേണ്ടതുണ്ട്.

എന്നാല്‍ ആദ്യ ഓവറിലെ തിരിച്ചടിയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുവാന്‍ ചക്രവര്‍ത്തിയ്ക്ക് സാധിച്ചിരുന്നു. രണ്ടാം ഓവറില്‍ 9 റണ്‍സാണ് വരുണിന്റെ ഓവറില്‍ നിന്ന് കൊല്‍ക്കത്ത നേടിയത്. 63 റണ്‍സ് നേടിയ നിതീഷ് റാണയെ പുറത്താക്കിയ വരുണ്‍ ആ ഓവറില്‍ ഒരു റണ്‍സ് മാത്രമേ വിട്ട് നല്‍കിയുള്ളു. ആദ്യ ഓവറില്‍ 25 റണ്‍സ് വഴങ്ങിയെങ്കിലും അടുത്ത രണ്ടോവറില്‍ നിന്ന് പത്ത് റണ്‍സ് മാത്രം വഴങ്ങി അധികം കേട് പറ്റാത്തെ തന്റെ ആദ്യ മത്സരം അവസാനിപ്പിക്കുവാന്‍ വരുണിനായി.

നൂറാം ഐപിഎല്‍ മത്സരം അവിസ്മരണീയമാക്കുവാന്‍ സാധിക്കാതെ സുനില്‍ നരൈന്‍

തന്റെ നൂറാം ഐപിഎല്‍ മത്സരം കളിക്കാനിറങ്ങിയ സുനില്‍ നരൈനു അത്ര മികച്ചതല്ലാത്തൊരു ദിവസമാണ് ഇന്ന് കടന്ന് പോയത്. ബാറ്റ് ചെയ്യാന്‍ വീണ്ടും ടോപോര്‍ഡറിലെത്തിയ താരം മിന്നും ഫോമിലായിരുന്നുവെങ്കിലും ഏറെ നേരം ക്രീസില്‍ ചിലവഴിക്കാനായിരുന്നില്ല. 9 പന്തില്‍ നിന്ന് 24 റണ്‍സ് നേടി പുറത്താകുകയായിരുന്നു. 3 സിക്സും ഒരു ഫോറുമായിരുന്നു താരം നേടിയത്. അരങ്ങേറ്റക്കാരന്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഓവറില്‍ നിന്നാണ് 24 റണ്‍സും നരൈന്‍ നേടിയത്.

ബൗളിംഗിനെത്തിയ താരത്തിനു എന്നാല്‍ തന്റെ ക്വോട്ട പൂര്‍ത്തിയാക്കാനായില്ല. 2 ഓവര്‍ എറിഞ്ഞ നരൈന്‍ 26 റണ്‍സാണ് വഴങ്ങിയത്. ആദ്യ മത്സരത്തിലും താരത്തിനു ഓവര്‍ മുഴുവനും എറിയാനായിരുന്നില്ല. എന്നാല്‍ അന്ന് താരത്തിന്റെ കൈവിരലിനു പരിക്കേറ്റിരുന്നു.

നരൈന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നഷ്ടമായേക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വിന്‍ഡീസ് താരം സുനില്‍ നരൈന്‍ പങ്കെടുക്കുന്ന കാര്യം സംശയത്തില്‍. താരത്തിനു ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായി മാറിയത്. താരം വൈദ്യ പരിശോധനകള്‍ക്ക് വിധേയനായ ശേഷം മാത്രമാകും പങ്കെടുക്കുവാന്‍ യോഗ്യനാണോ അല്ലയോ എന്നതിനെ സംബന്ധിച്ച തീരുമാനം പുറത്ത് വരിക.

ലോഹോര്‍ ഖലന്തേഴ്സില്‍ നിന്ന് ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് ആണ് സൂപ്പര്‍ താരത്തെ സ്വന്തമാക്കിയത്. താരത്തിനു പങ്കെടുക്കാനാകില്ലെങ്കില്‍ അത് ടീമിനു വലിയ തിരിച്ചടിയാണ്. പകരം താരമായി സോമര്‍സെറ്റിന്റെ മാക്സ് വാല്ലറെ ഗ്ലാഡിയേറ്റേഴ്സ് ടീമിലെത്തിക്കുമെന്നാണ് അറിയുന്നത്. താരം ഇപ്പോള്‍ കരുതല്‍ താരമായാണ് ടീമിലേക്ക് വിളിച്ചിട്ടുള്ളത്.

നരൈനെ പോലെയുള്ള താരത്തിനു പകരക്കാരനെ കണ്ടെത്താനാകില്ലെന്നാണ് ക്വേറ്റയുടെ കോച്ച് മോയിന്‍ ഖാന്‍ പറഞ്ഞത്. എന്നാല്‍ ടീമില്‍ മികച്ച വേറെ താരങ്ങളുണ്ടെന്നാണ് മോയിന്‍ വ്യക്തമാക്കിയത്. പേഷ്വാര്‍ സല്‍മിയ്ക്കെതിരെ ഫെബ്രുവരി 15നാണ് ഗ്ലാഡിയേറ്റേഴ്സിന്റെ ആദ്യ മത്സരം.

നരൈന്റെ മികവില്‍ ധാക്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം

സുനില്‍ നരൈന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ധാക്ക ഡൈനാമൈറ്റ്സിനു വിജയം. ചിറ്റഗോംഗ് വൈക്കിംഗ്സിനെതിരെ 6 വിക്കറ്റിന്റെ വിജയമാണ് ധാക്ക സ്വന്തമാക്കിയത്. മാന്‍ ഓഫ് ദി മാച്ചായ സുനില്‍ നരൈന്‍ 4 വിക്കറ്റും 31 റണ്‍സും നേടി നടത്തിയ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിനു തുണയായി മാറിയത്. ആദ്യം ബാറ്റ് ചെയ്ത വൈക്കിംഗ്സ് 135/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 16.4 ഓവറില്‍ ധാക്ക 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

മൊസ്ദേക്ക് ഹൊസൈന്‍(40), കാമറൂണ്‍ ഡെല്‍പോര്‍ട്ട്(36), ശദ്മാന്‍ ഇസ്ലാം(24) എന്നിവരുടെ പ്രകടനത്തിലൂടെയാണ് ചിറ്റഗോംഗ് വൈക്കിംഗ്സ് 135/8 എന്ന സ്കോര്‍ നേടിയത്. സുനില്‍ നരൈന്‍ നാല് വിക്കറ്റും റൂബല്‍ ഹൊസൈന്‍, ഖാസി ഒനിക് എന്നിവര്‍ ഓരോ വിക്കറ്റും ടീമിനായി നേടി.

ടോപ് ഓര്‍ഡറില്‍ ഉപുല്‍ തരംഗയും സുനില്‍ നരൈനും കൂടി നല്‍കിയ തുടക്കമാണ് ധാക്കയുടെ വിജയത്തിനു അടിത്തറയായി മാറിയത്. നരൈന്‍ 16 പന്തില്‍ 31 റണ്‍സ് നേടി പുറത്തായപ്പോള്‍ ഉപുല്‍ തരംഗ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. 51 റണ്‍സ് നേടിയാണ് താരം പുറത്തായത്. റോണി താലുക്ദാര്‍, നുരൂള്‍ ഹസന്‍(20*) എന്നിവരും ശ്രദ്ധേയമായ പ്രകടനം നടത്തി. ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി ചിറ്റഗോംഗ് ബൗളര്‍മാരില്‍ തിളങ്ങി.

ധാക്കയുടെ പാളം തെറ്റിച്ച് കിംഗ്സ്, ടീമിനു ആദ്യ പരാജയം

ധാക്ക ഡൈനാമൈറ്റ്സിനു ആദ്യ പരാജയം നല്‍കി രാജ്ഷാഹി കിംഗ്സ്. ഇന്നലെ നടന്ന രണ്ട് മത്സരങ്ങളില്‍ ആദ്യത്തേതില്‍ ധാക്ക ഡൈനാമൈറ്റ്സിനെതിരെ 20 റണ്‍സിന്റെ വിജയമാണ് രാജ്ഷാഹി കംഗ്സ് നേടിയത്. ആദ്യ പരാജയം ഏറ്റുവാങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് ധാക്ക നിലകൊള്ളുന്നത്.

ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്. 31 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ മാര്‍ഷല്‍ അയൂബും ഷഹര്യാര്‍ നഫീസും(25) സാക്കിര്‍ ഹസനും(20) ആണ് കിംഗ്സ് നിരയില്‍ തിളങ്ങിയത്. സുനില്‍ നരൈന്‍ മൂന്ന് വിക്കറ്റുമായി ഡൈനാമൈറ്റ്സ് ബൗളര്‍മാരില്‍ തിളങ്ങി.

കരുത്തുറ്റ ധാക്ക ബാറ്റിംഗ് നിര ലക്ഷ്യം അനായാസം മറികടക്കുമെന്നാണ് കരുതപ്പെട്ടതെങ്കിലും സണ്ണിയുടെ ബൗളിംഗിനു മുന്നില്‍ ധാക്ക കീഴടങ്ങുകയായിരുന്നു. 20 ഓവറില്‍ നിന്ന് 116/9 എന്ന സ്കോര്‍ നേടിയാണ് ധാക്ക 20 റണ്‍സ് തോല്‍വിയിലേക്ക് വീണത്. അറാഫത്ത് സണ്ണി മൂന്നും മെഹ്ദി ഹസന്‍ രണ്ടും വിക്കറ്റ് നേടി കിംഗ്സിനു വിജയം ഒരുക്കുകയായിരുന്നു.

സുനില്‍ നരൈന്‍ വെടിക്കെട്ടിനെ നിഷ്പ്രഭമാക്കി ജോണി ബൈര്‍സ്റ്റോ, കേരള നൈറ്റ്സിനു ജയം

ഇംഗ്ലണ്ട് താരം ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ ജയം സ്വന്തമാക്കി കേരള നൈറ്റ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സ് 123/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 8.4 ഓവറില്‍ ജയം സ്വന്തമാക്കി കേരള നൈറ്റ്സ്. 7 വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്.

ബംഗാള്‍ ടൈഗേഴ്സിനു വേണ്ടി 25 പന്തില്‍ 52 റണ്‍സ് നേടിയ സുനില്‍ നരൈനും 39 റണ്‍സ് നേടി ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡുമാണ് തിളങ്ങിയത്. വെയിന്‍ പാര്‍ണെല്‍, ബെന്നി ഹോവെല്‍ എന്നിവര്‍ നൈറ്റ്സിനായി 2 വിക്കറ്റ് നേടി.

നരൈന്‍ ക്രിസ് ഗെയിലിനെയും(19) നബി പോള്‍ സ്റ്റിര്‍ലിംഗ്(10) ഓയിന്‍ മോര്‍ഗന്‍(0) എന്നിവരെയും പുറത്താക്കിയെങ്കിലും ബൈര്‍സ്റ്റോയുടെ ഒറ്റയാള്‍ പ്രകടനം ബംഗാള്‍ ടൈഗേഴ്സിനെ മുക്കി കളയുകയായിരുന്നു. 24 പന്തില്‍ നിന്ന് 6 ബൗണ്ടറിയും 8 സിക്സും അടക്കമാണ് ബൈര്‍സ്റ്റോ 84 റണ്‍സുമായി ആളിക്കത്തിയത്.

Exit mobile version