സുനിൽ നരൈന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുവാന്‍ തയ്യാറായിട്ടില്ല – കീറൺ പൊള്ളാര്‍ഡ്

സുനിൽ നരൈന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുവാന്‍ സന്നദ്ധനല്ലെന്നും തന്റെ ബൗളിംഗിൽ താരത്തിന് ഇത് വരെ വിശ്വാസം ആയിട്ടില്ലെന്നും ബൗളിംഗ് മെച്ചപ്പെടുത്തുവാന്‍ താരത്തിന് കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ആണ് താരത്തെ സെലക്ഷന് പരിഗണിക്കാത്തതെന്ന് പറഞ്ഞ് വിന്‍ഡീസ് പരിമിത ഓവര്‍ താരം കീറൺ പൊള്ളാര്‍ഡ്.

ഇന്ത്യയ്ക്കെതിരെ 2019 ഓഗസ്റ്റിലാണ് നരൈന്‍ അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്. ഐപിഎലിന് ശേഷം താരം മടങ്ങി വരവിന് താല്പര്യമുണ്ടെന്ന് സൂചന നല്‍കിയെങ്കിലും ഐപിഎൽ പൂര്‍ത്തിയാകാത്തതിനാൽ താര കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

താരം സെലക്ടര്‍മാരോട് ഈ ആവശ്യം ഉന്നയിച്ചുവെന്ന് പൊള്ളാര്‍ഡ് അറിയിച്ചു. ഐപിഎൽ പാതി വഴിയിൽ നിര്‍ത്തിയതിനാൽ താരത്തിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ സാധിച്ചില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.

Exit mobile version