റോമിയോ ലാവിയക്ക് ആയി ആഴ്‌സണൽ ശ്രമങ്ങൾ ശക്തമാക്കി

ഈ സീസണിൽ പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ നേരിട്ട സൗതാപ്റ്റൺ താരം റോമിയോ ലാവിയക്ക് ആയി ആഴ്‌സണൽ ശ്രമങ്ങൾ ശക്തമാക്കി. നിലവിൽ താരവും ക്ലബും ആയി ആഴ്‌സണൽ ചർച്ചകൾ സജീവമാക്കി. അതേസമയം അണ്ടർ 21 താരത്തിന് ആയുള്ള ക്ലബ് റെക്കോർഡ് തുക താരത്തിന് ലഭിക്കണം എന്നാണ് സൗതാപ്റ്റൺ നിലപാട്.

നിലവിൽ ഇത് വരെ ആഴ്‌സണൽ താരത്തിന് ആയി ഓഫർ മുന്നോട്ട് വച്ചിട്ടില്ല. താരത്തിന് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് താൽപ്പര്യം കാണിച്ചു എങ്കിലും അവരുടെ ശ്രദ്ധ മേസൻ മൗണ്ടിൽ ആണ്. നിലവിൽ 2024 ൽ താരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ബയ് ബാക് ക്ലോസ് ഉണ്ട്. എന്നാൽ നിലവിൽ താരത്തിൽ അവകാശവാദം ഉന്നയിക്കാൻ അവർക്ക് ആവില്ല. ആഴ്‌സണലിന് താരത്തെ സ്വന്തമാക്കാൻ ആവുമോ എന്നു കണ്ടറിയണം.

റോമിയോ ലാവിയയിൽ താൽപ്പര്യം കാണിച്ചു ആഴ്‌സണൽ

ഈ സീസണിൽ പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തപ്പെട്ട സൗതാപ്റ്റണിന്റെ യുവ ബെൽജിയം മധ്യനിര താരം റോമിയോ ലാവിയയെ സ്വന്തമാക്കാൻ താൽപ്പര്യം കാണിച്ചു ആഴ്‌സണൽ. നിലവിൽ പ്രധാന പരിഗണന ഡക്ലൻ റൈസിൽ കാണിക്കുന്ന ആഴ്‌സണൽ തോമസ് പാർട്ടി ക്ലബ് വിടുന്നു എങ്കിൽ പ്രത്യേകിച്ച് ലാവിയയെ സ്വന്തമാക്കാൻ ശ്രമിക്കും എന്നാണ് റിപ്പോർട്ട്.

താരവും ആയി നടത്തിയ ചർച്ചകൾ വിജയകരമായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്. നിലവിൽ താരത്തിന് ആയി ചെൽസി ശക്തമായി രംഗത്ത് ഉണ്ട്. താരത്തിനു ആയി മാഞ്ചസ്റ്റർ യുണൈറ്റഡും താൽപ്പര്യം കാണിക്കുന്നുണ്ട്. അതേസമയം തങ്ങളുടെ മുൻ അക്കാദമി താരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ബയ് ബാക്ക് ക്ലൗസ് ഉള്ളത് 2024 ൽ മാത്രമാണ് എന്നത് ആഴ്‌സണലിന് നല്ല വാർത്തയാണ്. എന്നാൽ താരത്തിന് ആയി ആഴ്‌സണൽ സൗതാപ്റ്റണിനെ ഉടൻ സമീപിക്കുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.

റൂബൻ സെല്ലസ് സതാമ്പ്ടൺ വിടും

ടീമിന്റെ മുഖ്യ പരിശീലകനായി റൂബൻ സെല്ലസ് സ്ഥാനം ഒഴിയുന്നതായി സതാംപ്ടൺ ഫുട്ബോൾ ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ക്ലബ് മാനേജ്‌മെന്റും സെല്ലസും തമ്മിലുള്ള ചർച്ചകൾക്കും ശേഷമാണ് തീരുമാനം. സതാംപ്ടന്റെ ലീഗിലെ അവസാന മത്സരത്തിൽ അവർ ലിവർപൂളിനെ നേരിടാൻ ഇരിക്കുകയാണ്. ആ മത്സരത്തോടെ സെല്ലസിന്റെ കാലാവധി അവസാനിക്കും. ഫെബ്രുവരിയിൽ ആയിരുന്നു സതാമ്പ്ടൺ സെല്ലസിനെ നിയമിച്ചത്. എന്നാൽ അദ്ദേഹത്തിനും ടീമിനെ റിലഗേഷനിൽ നിന്ന് രക്ഷിക്കാൻ ആയില്ല.

സതാംപ്ടൺ എഫ്‌സിയുടെ പുതിയ ഹെഡ് കോച്ചാകാൻ റസ്സൽ മാർട്ടിൻ ആകും എത്തുന്നത്‌. ചാമ്പ്യൻഷിപ്പിൽ നിന്ന് തിരികെ അവരെ പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിക്കുക ആകും പുതിയ പരിശീലകന്റെ ആദ്യ ചുമതല.

മാജിക്, റോയ് ഹഡ്സൺ മാജിക്! തുടർച്ചയായ മൂന്നാം ജയവുമായി ക്രിസ്റ്റൽ പാലസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റോയ് ഹഡ്സൺ മാജിക് തുടരുന്നു. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ക്ലബിനെ ഏറ്റെടുത്ത ശേഷം തുടർച്ചയായ മൂന്നാം മത്സരത്തിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ മുൻ ഇംഗ്ലണ്ട് പരിശീലകനു ആയി. ലീഗിലെ അവസാന സ്ഥാനക്കാർ ആയ സൗതാപ്റ്റണിനു എതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് പാലസ് ജയം കണ്ടത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് പാലസിന്റെ രണ്ടു ഗോളുകളും പിറന്നത്.

54 മത്തെ മിനിറ്റിൽ വോളിയിലൂടെ എബറെചെ എസെ പാൽസിന് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് 68 മത്തെ മിനിറ്റിൽ ഡെകോറയുടെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ എസെ രണ്ടാം ഗോളും നേടിയതോടെ പാലസ് ജയം ഉറപ്പിച്ചു. മത്സരത്തിൽ എസെ, ഒലിസെ എന്നിവരെ തടയാൻ സൗതാപ്റ്റൺ പ്രതിരോധത്തിന് ഒരുതരത്തിലും തടയാൻ ആയില്ല. ജയത്തോടെ 36 പോയിന്റുകളും ആയി പന്ത്രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന പാലസ് പ്രീമിയർ ലീഗിൽ നിലനിൽക്കാനുള്ള സാധ്യത ഏതാണ്ട് ഉറപ്പിച്ചു. അതേസമയം 23 പോയിന്റുകളും ആയി അവസാന സ്ഥാനത്തുള്ള സൗതാപ്റ്റണിനു ഇനി അത്ഭുതം സംഭവിച്ചാൽ മാത്രമെ തരം താഴ്ത്തൽ ഒഴിവാക്കാൻ ആവുകയുള്ളൂ.

സതാമ്പ്ടൺ പരിശീലകനെ പുറത്താക്കി

സതാമ്പ്ടൺ മാനേജർ നഥാൻ ജോൺസിനെ ക്ലബ് പുറത്താക്കി. ഇന്നലെ വോൾവ്സിനോട് കൂടെ പരാജയപ്പെട്ടതോടെയാണ് നഥാൻ ജോൺസിന്റെ ജോലി പോയത്. ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ് സതാമ്പ്ടൺ ഉള്ളത്. ആകെ 15 പോയിന്റ് മാത്രം ഉള്ള് സൗതാമ്പ്ടൺ റിലഗേഷൻ ഭീഷണിൽ തന്നെ നിൽക്കുകയാണ്. നഥാൻ ജോൺസിന് ഒരു പോയിന്റ് പോലും സതാമ്പ്ടന്റെ ഗ്രൗണ്ടിൽ നേടാൻ ആയിരുന്നില്ല. ബന്ധം വേർപെടുത്തിയതായി സതാംപ്ടൺ

ഫസ്റ്റ് ടീം ടീമിന്റെ പരിശീലകരായ ക്രിസ് കോഹൻ, അലൻ ഷിഹാൻ എന്നിവരും ക്ലബ് വിട്ടു. അടുത്ത വാരാന്ത്യത്തിൽ ചെൽസിക്കെതിരായ മത്സരത്തിൽ റൂബൻ സെല്ലസ് ആകും ക്ലബിനെ പരിശീലിപ്പിക്കുക.

ലീഗ് കപ്പിൽ അട്ടിമറി, സൗതാമ്പ്ടണോട് തോറ്റ് മാഞ്ചസ്റ്റർ സിറ്റി പുറത്ത്

ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. സൗതാമ്പ്ടൺ ആണ്‌ സിറ്റിയെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. സൗതാമ്പ്ടണ് വേണ്ടി സെകൗ മറയും മൗസ ഗെനെപ്പോയുമാണ് ഗോളുകൾ നേടിയത്.

ഇതിൽ മൗസ ഗെനെപ്പോയുടെ രണ്ടാമത്തെ ഗോൾ 30 വാര അകലെ നിന്ന് ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ ലോബ് ചെയ്താണ് നേടിയത്. മാഞ്ചസ്റ്റർ സിറ്റിക്കാവട്ടെ സൗതാമ്പ്ടൺ ഗോൾ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ സാധിച്ചതും ഇല്ല.

മത്സരത്തിൽ കെവിൻ ഡി ബ്രൂയ്നെ, ഹാളണ്ട് എന്നി പ്രമുഖരെ ബെഞ്ചിൽ ഇരുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി മത്സരം ആരംഭിച്ചത്. എന്നാൽ മത്സരത്തിൽ പിറകിൽ ആയതോടെ ഇരുവരെയും കളത്തിൽ ഇറക്കിയെങ്കിലും മത്സരത്തിലേക്ക് സിറ്റിയെ തിരികെ കൊണ്ടുവരാൻ ഇരുവർക്കും സാധിച്ചതും ഇല്ല.

കാരബാവോ ലീഗ് കപ്പ് സെമി ഫൈനലിൽ ന്യൂ കാസിൽ യുണൈറ്റഡ് ആവും സൗതാമ്പ്ടന്റെ എതിരാളികൾ. രണ്ടാം സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടിങ്ങാം ഫോറസ്റ്റിനെ നേരിടും.

ലീഗ് കപ്പിൽ പെനാൽട്ടി ഷൂട്ട് ഔട്ട് ജയവുമായി ലിവർപൂൾ, ന്യൂകാസ്റ്റിൽ ടീമുകൾ മുന്നോട്ട്

ഇംഗ്ലീഷ് ലീഗ് കപ്പിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ജയം കണ്ടു ലിവർപൂൾ നാലാം റൗണ്ടിലേക്ക് മുന്നേറി. ആൻഫീൽഡിൽ ലീഗ് 1 ക്ലബ് ആയ ഡെർബി കൗണ്ടിക്ക് എതിരെ യുവനിരയെ ആണ് ലിവർപൂൾ ഇറക്കിയത്. രണ്ടാം പകുതിയിൽ ഡാർവിൻ നുനിയസ് അടക്കമുള്ളവർ ഇറങ്ങിയെങ്കിലും മത്സരം ഗോൾ രഹിതമായി അവസാനിച്ചതോടെ പെനാൽട്ടി ഷൂട്ട് ഔട്ട് ആവശ്യമായി. ഫർമീന അടക്കമുള്ള 2 താരങ്ങൾ പെനാൽട്ടി പാഴാക്കി എങ്കിലും മൂന്നു രക്ഷപ്പെടുത്തലുകൾ നടത്തിയ ഐറിഷ് ഗോൾ കീപ്പർ ഗെല്ലഹർ ലിവർപൂളിന്റെ രക്ഷകൻ ആയപ്പോൾ അവർ പെനാൽട്ടി ഷൂട്ട് ഔട്ട് 3-2 നു ജയിക്കുക ആയിരുന്നു.

അതേസമയം ക്രിസ്റ്റൽ പാലസിന് എതിരെ രണ്ടാം പകുതിയിൽ അതിശക്തമായ ആക്രമണം അഴിച്ചു വിട്ടിട്ടും ഗോൾ നേടാൻ ആവാത്ത ന്യൂകാസ്റ്റിൽ യുണൈറ്റഡും പെനാൽട്ടി ഷൂട്ട് ഔട്ടിൽ(3-2) ആണ് ജയം കണ്ടത്. മൂന്നു രക്ഷപ്പെടുത്തലുകളും ആയി ഗോൾ കീപ്പർ നിക് പോപ്പ് അവരുടെ ഹീറോ ആവുക ആയിരുന്നു. 1-1 നു അവസാനിച്ച മത്സരത്തിന് ഒടുവിൽ ഷെഫീൾഡ് വെനസ്ഡേയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ(6-5) സൗതാപ്റ്റൺ മറികടന്നപ്പോൾ 2-2 നു അവസാനിച്ച മത്സരത്തിനു ഒടുവിൽ പെനാൽട്ടിയിൽ വെസ്റ്റ് ഹാം ബ്ലാക്ക്ബേണിനോട് പരാജയപ്പെട്ടു(10-9). അതേസമയം ലീഡ്സിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു വോൾവ്സ് ലീഗ് കപ്പിൽ മുന്നേറി. ബൗബകർ ട്രയോറെ ആണ് വോൾവ്സിന്റെ വിജയഗോൾ നേടിയത്.

നഥാൻ ജോൺസ് സതാംപ്ടണിലേക്ക് അടുക്കുന്നു

പുറത്താക്കിയ പരിശീലകൻ ഹാസൻഹട്ടിലിന് പകരക്കാരനായുള്ള സതാംപ്ടണിന്റെ നീക്കങ്ങൾ അതിവേഗം മുൻപോട്ട്. ല്യുട്ടൺ ടൗൺ എഫ്.സി മാനേജർ നഥാൻ ജോൺസിനെയായിരുന്നു ആദ്യ ലക്ഷ്യമായി കണ്ടിരുന്നത്. അദ്ദേഹവുമായി ചർച്ചകൾ നടത്താൻ ല്യുട്ടൺ അനുമതി നൽകിയിട്ടുണ്ട്. അടുത്ത ദിവസം സ്റ്റോക് സിറ്റിയെ നേരിടാൻ പോകുന്ന ടീം മത്സരത്തിന് ശേഷമാണ് ചർച്ചകൾ നടത്താൻ അനുമതി നൽകിയത്.

സാഹചര്യം വിശദീകരിച്ചു കൊണ്ട് ല്യുട്ടൺ ടൗൺ വാർത്താക്കുറിപ്പ് ഇറക്കി. പ്രീമിയർ ലീഗ് ക്ലബ്ബ് നേരായ മാർഗത്തിലൂടെ തന്നെ ചർച്ചകൾക്ക് വേണ്ടി തങ്ങളെ സമീപിച്ചത് അഭിനന്തനാർഹമാണെന്നും തങ്ങൾ ഈ നീക്കത്തെ ബഹുമാനിക്കുന്നു എന്നും അവർ അറിയിച്ചു. സ്റ്റോക് സിറ്റിയുമായുള്ള മത്സര ശേഷം ചർച്ചകൾ നടത്താനാണ് അനുമതി എന്നും പിന്നീട് കാര്യങ്ങൾ പൂർണമായും സതാംപ്ടണിന്റെയും നഥാന്റെയും കയ്യിൽ ആയതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു. ആരാധരോട് മറ്റെല്ലാ ദിനവും എന്ന പോലെ സ്റ്റോക്ക് സിറ്റിയുമായുള്ള മത്സരത്തിനും പിന്തുണ നൽകാൻ എത്തണമെന്ന അഭ്യർത്ഥനയോടെയാണ് കുറിപ്പ് അവസാനിച്ചത്.

കഴിഞ്ഞ സീസണിൽ ല്യുട്ടണെ ചാംപ്യൻഷിപ്പ് ഡിവിഷനിൽ പ്ലേ ഓഫിലേക്ക് എത്തിച്ച് ശ്രദ്ധേയനായ പരിശീലനാണ് നഥാൻ ജോൺസ്.

ന്യൂകാസ്റ്റിലിന് എതിരായ പരാജയത്തിന് പിന്നാലെ സൗത്താപ്റ്റൺ പരിശീലകനെ ഉടൻ പുറത്താക്കും എന്നു റിപ്പോർട്ട്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനു എതിരായ 4-1 ന്റെ വലിയ പരാജയത്തിന് പിന്നാലെ പരിശീലകൻ റാൽഫ് ഹസൽഹുട്ടിലിനെ സൗത്താപ്റ്റൺ പുറത്താക്കും എന്നു റിപ്പോർട്ട്. നിലവിൽ ഔദ്യോഗിക സ്ഥിരീകരണം എത്തിയില്ലെങ്കിലും അത്ലറ്റിക് അടക്കമുള്ള മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മോശം പ്രകടനം തുടരുന്ന സെയിന്റ്സ് നിലവിൽ ലീഗിൽ 18 സ്ഥാനത്ത് ആണ്. സീസണിൽ 3 ജയവും 3 സമനിലയും നേടിയ അവർ 8 മത്സരങ്ങളിൽ പരാജയം അറിഞ്ഞു. 2018 ൽ ആർ.ബി ലൈപ്സിഗ് പരിശീലന സ്ഥാനം ഒഴിഞ്ഞ ശേഷം ആണ് റാൽഫ് ഇംഗ്ലീഷ് ഫുട്‌ബോളിൽ എത്തുന്നത്. നിലവിൽ ലോകകപ്പ് ഇടവേളക്ക് ഇടയിലോ ലിവർപൂളിന് എതിരായ അടുത്ത മത്സരത്തിന് മുമ്പോ സൗത്താപ്റ്റൺ പരിശീലകനെ പുറത്താക്കും എന്നാണ് സൂചനകൾ.

ആധിപത്യം മുതലാക്കുന്നതിൽ പരാജയപ്പെട്ടു ആഴ്‌സണൽ, സെയിന്റ്സിനോട് സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൗത്താപ്റ്റണിനോട് സെന്റ് മേരീസ് സ്റ്റേഡിയത്തിൽ സമനില വഴങ്ങി ആഴ്‌സണൽ. മികച്ച ആധിപത്യം മത്സരത്തിൽ ഉണ്ടായിട്ടും അവസരങ്ങൾ മുതലാക്കാൻ ആവാത്തത് ആണ് ആഴ്‌സണലിന് വിനയായത്. കടുത്ത മത്സരക്രമം താരങ്ങളെ തളർത്തിയതും ആഴ്‌സണലിന് തിരിച്ചടിയായി. സമനില വഴങ്ങിയെങ്കിലും നിലവിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ രണ്ടു പോയിന്റ് മുന്നിൽ ലീഗിൽ ഒന്നാമത് ആഴ്‌സണൽ തന്നെയാണ്. അതേസമയം പതിനഞ്ചാം സ്ഥാനത്ത് ആണ് സെയിന്റ്സ്. മത്സരത്തിൽ മികച്ച തുടക്കം ആണ് ആഴ്‌സണലിന് ലഭിച്ചത്. ഒന്നാന്തരമായി കളിച്ച അവർ 11 മത്തെ മിനിറ്റിൽ തന്നെ മുന്നിലെത്തി.

ബുകയോ സാകയുടെ മികച്ച നീക്കത്തിന് ഒടുവിൽ ബെൻ വൈറ്റിന്റെ പാസിൽ നിന്നു ഒന്നാന്തരം ഒരു വലത് കാലൻ അടിയിലൂടെ ഗ്രാനിറ്റ് ശാക്ക ആഴ്‌സണലിന് മുൻതൂക്കം നൽകി. തുടർന്നും അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ കണ്ടത്താൻ ആഴ്‌സണലിന് ആയില്ല. ഫോർമേഷനിൽ മാറ്റം വരുത്തിയ സൗത്താപ്റ്റൺ പതുക്കെ കളിയിൽ തിരിച്ചുവന്നു. ഇതിന്റെ ഫലം ആയിരുന്നു രണ്ടാം പകുതിയിൽ അവർ നേടിയ സമനില ഗോൾ. മികച്ച കൗണ്ടർ അറ്റാക്കിന്‌ ഒടുവിൽ മുഹമ്മദ് എലനോസിയുടെ പാസിൽ നിന്നു സ്റ്റുവർട്ട് ആംസ്ട്രോങ് ആണ് 65 മത്തെ മിനിറ്റിൽ ആതിഥേയരുടെ സമനില ഗോൾ കണ്ടത്തിയത്. ജയത്തിനായി മാറ്റങ്ങൾ വരുത്തി ആഴ്‌സണൽ പൊരുതിയെങ്കിലും ഫലം ഉണ്ടായില്ല. ഇടക്ക് ഒഡഗാർഡ് പന്ത് വലയിൽ എത്തിച്ചു എങ്കിലും അതിനു മുമ്പ് പന്ത് പുറത്ത് പോയതിനാൽ ഗോൾ അനുവദിക്കപ്പെട്ടില്ല. നിരന്തരം കളിച്ച മത്സരങ്ങൾ ക്ഷീണിപ്പിച്ച താരങ്ങൾ ആണ് ആഴ്‌സണലിന് വിനയായത്.

ഡക്ലൻ റൈസിന്റെ ഗോളിൽ സെയിന്റ്സിന് എതിരെ സമനില കണ്ടത്തി ഹാമേഴ്‌സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം സൗത്താപ്റ്റൺ മത്സരം സമനിലയിൽ. ഹാമേഴ്‌സ് കൂടുതൽ ആധിപത്യം കണ്ടത്തിയ മത്സരത്തിൽ സൗത്താപ്റ്റൺ ആണ് ആദ്യം മുന്നിലെത്തിയത്. റൊമയിൻ പെറൗഡിന്റെ ഷോട്ട് സൗത്താപ്റ്റൺ താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു.

ആദ്യ പകുതിയിൽ ലൂകാസ് പക്വറ്റയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് വെസ്റ്റ് ഹാമിനു തിരിച്ചടിയായി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ബെൻഹ്രമയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഉഗ്രൻ അടിയിലൂടെ ഡക്ലൻ റൈസ് ഹാമേഴ്‌സിന് സമനില സമ്മാനിച്ചു. പിന്നീട് ഇരു ഗോൾ കീപ്പർമാരും വിജയഗോൾ തടയുന്നതിൽ ടീമുകളെ തടഞ്ഞു. നിലവിൽ വെസ്റ്റ് ഹാം പന്ത്രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ സൗത്താപ്റ്റൺ 18 സ്ഥാനത്ത് ആണ്.

ഗോളടിച്ചു കൂട്ടി ഹാലണ്ടും മാഞ്ചസ്റ്റർ സിറ്റിയും, പ്രീമിയർ ലീഗിന്റെ തലപ്പത്ത്

പ്രീമിയർ ലീഗിൽ മറ്റൊരു വമ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ സൗതാമ്പ്ടണെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്.  ജയത്തോടെ ആഴ്‌സണലിനെ മറികടന്ന് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താനും അവർക്കായി. അതെ സമയം സൗതാമ്പ്ടന്റെ തുടർച്ചയായ നാലാം പരാജയമായിരുന്നു ഇത്. ഇതോടെ പരിശീലകനായ റാൾഫ് ഹസൻഹട്ടിന്റെ നില പരുങ്ങലിലായി. 

ആദ്യ പകുതിയിൽ ക്യാൻസലോയുടെ  ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ മുൻപിലെത്തിയത്.  തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഫിൽ ഫോഡന്റെ മികച്ചൊരു ഗോളിൽ സിറ്റി തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന സിറ്റിക്ക് വേണ്ടി  റോഡ്രിയുടെ പാസിൽ നിന്ന് റിയാദ് മഹറസ് മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നാമത്തെ ഗോളും നേടി. തുടർന്നാണ് മത്സരത്തിന്റെ 65മത്തെ മിനുട്ടിൽ ഹാളണ്ട് സിറ്റിയുടെ നാലാമത്തെ ഗോൾ നേടിയത്.  ഈ സീസണിലെ പ്രീമിയർ ലീഗിൽ താരത്തിന്റെ 15മത്തെ ഗോളായിരുന്നു ഇത്.

Exit mobile version