സൗത്താംപ്ടണ്‍ ടെസ്റ്റിലേക്കുള്ള ഇംഗ്ലണ്ടിന്റെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യയ്ക്കെതിരെ പരാജയപ്പെട്ട ടീമില്‍ രണ്ട് മാറ്റങ്ങളാണ് ആതിഥേയര്‍ വരുത്തിയിരിക്കുന്നത്. ഒല്ലി പോപ്പിനു പകരം മോയിന്‍ അലിയും ക്രിസ് വോക്സിനു പകരം സാം കറനും ടീമിലേക്ക് മടങ്ങിയെത്തി.
Tag: Southampton
ഇംഗ്ലണ്ടിനെക്കാള്‍ മികച്ച പേസ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക്: ഷമി
ഇന്ത്യയുടെ പേസ് നിരയ്ക്ക് സൗത്താംപ്ടണില്‍ വിജയക്കൊടി പാറിപ്പിക്കാനാകുമെന്ന വിശ്വാസം പ്രകടിപ്പിച്ച് മുഹമ്മദ് ഷമി. എഡ്ജ്ബാസ്റ്റണില്‍ തലനാരിഴയ്ക്ക് തോല്‍വി വഴങ്ങിയ ശേഷം ലോര്‍ഡ്സില്‍ കനത്ത പരാജയം നേരിട്ടുവെങ്കിലും ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യ തിരിച്ചടിക്കുകയാിയരുന്നു. ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ്മ എന്നിവരോടൊപ്പം ഷമി കൂടി ചേരുന്നതോടെ ഇന്ത്യയ്ക്ക് ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇപ്പോളുള്ളതെന്നാണ് ഷമി അഭിപ്രായപ്പെട്ടത്. ആദ്യ മത്സരത്തില്‍ ഉമേഷ് യാദവ് നിറം മങ്ങിയപ്പോള്‍ പകരം എത്തിയ കുല്‍ദീപ് യാദവിനു ലോര്‍ഡ്സില്‍ ഒരു പ്രഭാവവും സൃഷ്ടിക്കാനായിരുന്നില്ല.
എന്നാല്‍ ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യ മികച്ച ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയ്ക്ക് ഏറെ കാലം കഴിഞ്ഞാണ് ഇപ്പോളുള്ളത് പോലെ മികച്ച ബൗളിംഗ് നിരയുള്ളതെ്നന് പറഞ്ഞ ഷമി ഇംഗ്ലണ്ടിലെ പേസ് ബൗളിംഗ് നിരയെ വെല്ലുവിളിക്കുവാന്‍ പറ്റിയ താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ടെന്നും ഇംഗ്ലണ്ടിനെക്കാള്‍ മികച്ച ബൗളര്‍മാര്‍ തങ്ങള്‍ക്കാണുള്ളതെന്നും പറഞ്ഞു.
നാലാം ടെസ്റ്റ് അശ്വിന്‍ കളിക്കുന്നത് സംശയത്തില്‍
ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ നിര സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ കളിക്കുക സംശയമെന്ന തരത്തില്‍ വാര്‍ത്തകള്‍. സൗത്താംപ്ടണില്‍ നടക്കുന്ന മത്സരത്തില്‍ താരം ഇപ്പോള്‍ കളിക്കുമോ എന്നതില്‍ വ്യക്തതയില്ലെന്നും താരം പരിശീലനം ആരംഭിച്ചാല്‍ മാത്രമേ ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളുവെന്നുമാണ് അറിയുവാന്‍ കഴിയുന്നത്.
അശ്വിനു പകരം വേറെ കളിക്കാരന്‍ വരികയാണെങ്കില്‍ അതിനു കൂടുതല്‍ സാധ്യത രവീന്ദ്ര ജഡേജയാണ്. മൂന്നാം ടെസ്റ്റിലും അശ്വിന്‍ പൂര്‍ണ്ണാരോഗ്യവാനായി അല്ല കളിച്ചതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആദ്യ ഇന്നിംഗ്സില്‍ താരം ചില അസ്വാസ്ഥ്യങ്ങളും പ്രകടിപ്പിച്ചിരുന്നു. മത്സരത്തിന്റെ ബഹുഭൂരിഭാഗം സമയം അശ്വിന്‍ ഗ്രൗണ്ടിനു പുറത്തുമായിരുന്നുവെന്നത് പരിക്കിന്റെ പിടിയിലാണ് താരമെന്ന സൂചനകളും നല്‍കുന്നുണ്ട്.
സൗതാംപ്ടനെ മറികടന്ന് ലിവർപൂൾ, ആദ്യ നാലിൽ പോരാട്ടം മുറുകുന്നു
പ്രീമിയർ ലീഗിൽ സൗത്താംപ്ടനെതിരെ ലിവർപൂളിന് മികച്ച ജയം. എതിരില്ലാത്ത 2 ഗോളിനാണ് ലിവർപൂൾ ജയം സ്വന്തമാക്കിയത്. ജയത്തോടെ 54 പോയിന്റുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. രണ്ടാം സ്ഥാനക്കാരായ യൂണൈറ്റഡുമായുള്ള പോയിന്റ് വിത്യാസം 2 ആയി കുറക്കാനും ക്ളോപ്പിന്റെ സംഘത്തിനായി. സലാഹും ഫിർമിനോയുമാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.
കളി തുടങ്ങിയ ഉടനെ തന്നെ ലിവർപൂൾ ആദ്യ ലീഡ് നേടി സൗതാംപ്ടനെ ഞെട്ടിച്ചു. ആറാം മിനുട്ടിൽ സൗത്താംപ്ടൻ പ്രതിരോധത്തിൽ വന്ന വീഴ്ച മുതലാക്കി സലാഹ് നൽകിയ പാസ്സ് ഗോളാക്കി ഫിർമിനോയാണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്. പിന്നീട് സൗത്താംപ്ടൻ മികച്ച ആക്രമണ ഫുട്‌ബോളിലൂടെ ലിവർപൂളിനെ പ്രതിരോധത്തിലാക്കിയെങ്കിലും സമനില ഗോൾ കണ്ടെത്താൻ അവർക്കായില്ല. രണ്ടാം പകുതിക്ക് പിരിയാൻ 3 മിനുറ്റ് ശേഷിക്കെ ഫിർമിനോയുടെ പാസ്സിൽ സലാഹും ഗോൾ നേടിയതോടെ ലിവർപൂൾ ആദ്യ പകുതിയിൽ തന്നെ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു.
രണ്ടാം പകുതിയിൽ ഡേവിസ്, ഷെയിൻ ലോങ്, ബൗഫൽ എന്നിവർ സൗതാംപ്ടനായി ഇറങ്ങിയെങ്കിലും മുൻ സൗത്താംപ്ടൻ താരം കൂടിയായ വാൻ ഡയ്ക്ക് നയിക്കുന്ന പ്രതിരോധത്തെ മറികടക്കാൻ അവർക്കായില്ല. ഇന്നത്തെ ഗോൾ നേട്ടത്തോടെ തന്റെ ലിവർപൂൾ കരിയറിൽ ആദ്യമായി ഒരു സീസണിൽ 20 ഗോളുകൾ എന്ന നേട്ടവും ഫിർമിനോ സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
മൂന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ലിവർപൂൾ ഇന്ന് സൗത്താംപ്ടനെതിരെ
വാൻ ഡയ്ക്കിന് ഇന്ന് ലിവർപൂൾ കളിക്കാരൻ എന്ന നിലയിൽ ഇന്ന് പഴയ തട്ടകത്തിലേക്ക് ആദ്യ മടക്കം. ലിവർപൂൾ ഇന്ന് സൗത്താംപ്ടണിൽ എത്തുമ്പോൾ ഏറ്റവും വലിയ പ്രത്യേകതയും അത് തന്നെയാവും. സ്പർസിനോട് സമനില വഴങ്ങിയ ശേഷം ആദ്യമായി കളത്തിൽ ഇറങ്ങുന്ന ലിവർപൂൾ ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനാവും ശ്രമിക്കുക.
സൗത്താംപ്ടൻ നിരയിൽ കാര്യമായ പരിക്ക് ഭീഷണി ഇല്ല. മനോല ഗാബിയദീനി പരിക്ക് മാറി തിരിച്ചെത്തിയിട്ടുണ്ട്. ലിവർപൂൾ നിരയിലേക്ക് ക്ലാവൻ, മോറെനോ എന്നിവർ തിരിച്ചെത്തും. പരിക്കേറ്റ ജോ ഗോമസ് ഇന്ന് കളിക്കാൻ ഇടയില്ല. അലക്‌സാണ്ടർ അർണോൾഡ് ടീമിലെ സ്ഥാനം നില നിർത്തിയേക്കും.
മികച്ച ഫോം തുടരുന്ന ലിവർപൂൾ ആക്രമണ നിരയെ തടുക്കുക എന്നത് തന്നെയാവും സൗത്താംപ്ടൻ നേരിടുന്ന പ്രധാന വെല്ലുവിളി. മുൻ സൗത്താംപ്ടൻ താരങ്ങൾ കൂടിയായ ലല്ലാന, മാനെ, ചേമ്പർലൈൻ എന്നിവരെല്ലാം ലിവർപൂൾ ആക്രമണത്തിന്റെ മൂർച്ച കൂട്ടുന്നവരാണ്. സമീപ കാലത്തായി വീണ്ടെടുത്ത ഫോം നിലനിർത്താൻ സൗത്താംപ്ടൻ ശ്രമിക്കുമ്പോൾ ക്ളോപ്പിനും സംഘത്തിനും കാര്യങ്ങൾ എളുപ്പമാവാൻ ഇടയില്ല. ഇന്ത്യൻ സമയം രാത്രി 10 നാണ് കിക്കോഫ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial