റൂബൻ സെല്ലസ് സതാമ്പ്ടൺ വിടും

ടീമിന്റെ മുഖ്യ പരിശീലകനായി റൂബൻ സെല്ലസ് സ്ഥാനം ഒഴിയുന്നതായി സതാംപ്ടൺ ഫുട്ബോൾ ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ക്ലബ് മാനേജ്‌മെന്റും സെല്ലസും തമ്മിലുള്ള ചർച്ചകൾക്കും ശേഷമാണ് തീരുമാനം. സതാംപ്ടന്റെ ലീഗിലെ അവസാന മത്സരത്തിൽ അവർ ലിവർപൂളിനെ നേരിടാൻ ഇരിക്കുകയാണ്. ആ മത്സരത്തോടെ സെല്ലസിന്റെ കാലാവധി അവസാനിക്കും. ഫെബ്രുവരിയിൽ ആയിരുന്നു സതാമ്പ്ടൺ സെല്ലസിനെ നിയമിച്ചത്. എന്നാൽ അദ്ദേഹത്തിനും ടീമിനെ റിലഗേഷനിൽ നിന്ന് രക്ഷിക്കാൻ ആയില്ല.

സതാംപ്ടൺ എഫ്‌സിയുടെ പുതിയ ഹെഡ് കോച്ചാകാൻ റസ്സൽ മാർട്ടിൻ ആകും എത്തുന്നത്‌. ചാമ്പ്യൻഷിപ്പിൽ നിന്ന് തിരികെ അവരെ പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിക്കുക ആകും പുതിയ പരിശീലകന്റെ ആദ്യ ചുമതല.

ചെൽസിയെ തോൽപ്പിച്ച പരിശീലകന് സതാമ്പ്ടൺ സ്ഥിര കരാർ നൽകി

സതാമ്പ്ടൺ ഫുട്ബോൾ ക്ലബ് 2022/23 സീസണിന്റെ അവസാനം വരെ അവരുടെ പുതിയ l മാനേജരായി റൂബൻ സെല്ലെസിനെ നിയമിച്ചു. ഇതുവരെ ടീമിന്റെ കെയർടേക്കർ മാനേജരായി സേവനമനുഷ്ഠിച്ച സെല്ലെസ്, തന്റെ ചുമതലയുള്ള ആദ്യ മത്സരത്തിൽ ചെൽസിക്കെതിരെ 1-0 ന് ഞെട്ടിക്കുന്ന വിജയത്തിലേക്ക് സതാംപ്ടണിനെ നയിച്ചിരുന്നു. ഇതാണ് അദ്ദേഹത്തിന് സ്ഥിരകരാർ നൽകാനുള്ള കാരണം.

ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടൺ കഷ്ടപ്പെടുകയാണ്, നിലവിൽ 18 പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ് അവഫ്. തരംതാഴ്ത്തൽ ഒഴിവാക്കാമെന്ന പ്രതീക്ഷയോടെ ആണ് സെല്ലെസിന് ടീം സ്ഥിര കരാർ നൽകുന്നത്. ബാഴ്‌സലോണയുടെ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിക്കുകയും സ്‌പെയിനിലെ ലോവർ ലീഗുകളിൽ നിരവധി ടീമുകളെ പരിശീലിപ്പിക്കുകയും ചെയ്‌തുട്ടുള്ള പരിശീലകനാണ് സെല്ലെസ് .

Exit mobile version