Djenepo Southampton

ലീഗ് കപ്പിൽ അട്ടിമറി, സൗതാമ്പ്ടണോട് തോറ്റ് മാഞ്ചസ്റ്റർ സിറ്റി പുറത്ത്

ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. സൗതാമ്പ്ടൺ ആണ്‌ സിറ്റിയെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. സൗതാമ്പ്ടണ് വേണ്ടി സെകൗ മറയും മൗസ ഗെനെപ്പോയുമാണ് ഗോളുകൾ നേടിയത്.

ഇതിൽ മൗസ ഗെനെപ്പോയുടെ രണ്ടാമത്തെ ഗോൾ 30 വാര അകലെ നിന്ന് ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ ലോബ് ചെയ്താണ് നേടിയത്. മാഞ്ചസ്റ്റർ സിറ്റിക്കാവട്ടെ സൗതാമ്പ്ടൺ ഗോൾ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ സാധിച്ചതും ഇല്ല.

മത്സരത്തിൽ കെവിൻ ഡി ബ്രൂയ്നെ, ഹാളണ്ട് എന്നി പ്രമുഖരെ ബെഞ്ചിൽ ഇരുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി മത്സരം ആരംഭിച്ചത്. എന്നാൽ മത്സരത്തിൽ പിറകിൽ ആയതോടെ ഇരുവരെയും കളത്തിൽ ഇറക്കിയെങ്കിലും മത്സരത്തിലേക്ക് സിറ്റിയെ തിരികെ കൊണ്ടുവരാൻ ഇരുവർക്കും സാധിച്ചതും ഇല്ല.

കാരബാവോ ലീഗ് കപ്പ് സെമി ഫൈനലിൽ ന്യൂ കാസിൽ യുണൈറ്റഡ് ആവും സൗതാമ്പ്ടന്റെ എതിരാളികൾ. രണ്ടാം സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടിങ്ങാം ഫോറസ്റ്റിനെ നേരിടും.

Exit mobile version