ടോട്ടൻഹാമിനോട് 3-1 ന് തോറ്റതോടെ പ്രീമിയർ ലീഗിൽ നിന്നുള്ള തരംതാഴ്ത്തൽ സ്ഥിരീകരിച്ച സതാംപ്ടൺ, അവരുടെ മാനേജർ ഇവാൻ ജൂറിച്ചിനെ പുറത്താക്കി. 31 മത്സരങ്ങളിൽ നിന്ന് 25 തോൽവികളുമായി പട്ടികയിൽ ഏറ്റവും താഴെയുള്ള ക്ലബ്, പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏഴ് മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ തരംതാഴ്ത്തപ്പെടുന്ന ആദ്യ ടീമായി മാറി . ഡിസംബറിൽ റസ്സൽ മാർട്ടിന് പകരക്കാരനായി വന്ന ജൂറിച്, തന്റെ ഹ്രസ്വ കാലയളവിൽ ഒരു ലീഗ് വിജയം മാത്രമേ നേടിയുള്ളൂ.
സീസണിലെ ശേഷിക്കുന്ന സമയത്തേക്ക് സൈമൺ റസ്കിനെ താൽക്കാലിക മാനേജരായി സതാമ്പ്ടൺ നിയമിച്ചു, മുൻ സെയിന്റ്സ് മിഡ്ഫീൽഡർ ആദം ലല്ലാന അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി ഉണ്ടാകും.
പ്രീമിയർ ലീഗിൽ നിന്ന് സൗത്താമ്പ്ടൺ റിലേറ്റഡ് ആയി. ഇന്ന് ടോട്ടനത്തിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ 3-1ന്റെ പരാജയം ഏറ്റുവാങ്ങിയതോടെയാണ് സതാമ്പ്ടൺ റിലഗേറ്റഡ് ആയത് സ്ഥിരീകരിച്ചത്. ഇനിയും സീസണിൽ 7 മത്സരങ്ങൾ ബാക്കിയിരിക്കുകയാണ് ക്ലബ് റിലഗേറ്റഡ് ആകുന്നത്.
ഈ സീസണിൽ 31 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും രണ്ട് വിജയങ്ങളുമായി പത്തു പോയിന്റ് മാത്രം നേടിയ സതാമ്പ്ടൺ ഇരുപതാം സ്ഥാനത്താണ് ഉള്ളത്. ഇന്ന് ടോട്ടനത്തിനു വേണ്ടി ബ്രണ്ണൻ ജോൺസൺ ഇരട്ട ഗോളുകൾ നേടിയപ്പോൾ സബ്ബായി ഇറങ്ങിയ മാത്യസ് ടെൽ അവസാന നിമിഷം ഒരു പെനാൽറ്റി നേടി വിജയം പൂർത്തിയാക്കി.
ഈ വിജയത്തോടെ ടോട്ടനം പതിമൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അവർക്ക് 37 പോയിൻറ് ആണ് ഉള്ളത്.
ഞായറാഴ്ച ടോട്ടൻഹാമിനോട് 5-0 ന് തോറ്റതിന് പിന്നാലെ പ്രീമിയർ ലീഗ് ക്ലബായ സതാമ്പ്ടൺ പരിശീലകൻ റസ്സൽ മാർട്ടിനെ പുറത്താക്കി. സതാമ്പ്ടൺ റിലഗേഷൻ ഭീഷണിയിൽ ആയിരിക്കെ ആണ് ഈ തീരുമാനം വരുന്നത്.
ലീഡ്‌സ് യുണൈറ്റഡിനെതിരായ പ്ലേ ഓഫ് ഫൈനൽ വിജയത്തിലൂടെ കഴിഞ്ഞ സീസണിൽ സെയിൻ്റ്‌സിനെ പ്രമോഷനിലേക്ക് നയിച്ച 38 കാരനായ മാർട്ടിൻ, പ്രീമിയർ ലീഗിൽ ആ പ്രകടനങ്ങൾ ആവർത്തിക്കാൻ പാടുപെട്ടു. ഈ സീസണിൽ 16 ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് ക്ലബിന് നേടാനായത്.
ബുധനാഴ്ച ലിവർപൂളിനെതിരായ കരാബാവോ കപ്പ് ക്വാർട്ടർ ഫൈനലിന് അണ്ടർ 21 മാനേജർ സൈമൺ റസ്ക് ഇടക്കാല ചുമതല ഏറ്റെടുക്കും.
ഈ സീസണിൽ തോൽവി അറിയാത്ത പ്രീമിയർ ലീഗ് കുതിപ്പ് നിലനിർത്തിക്കൊണ്ട് എമിറേറ്റ്സിൽ സതാംപ്ടണിനെതിരെ 3-1 ന് ആഴ്സണൽ വിജയം ഉറപ്പിച്ചു. കയ് ഹാവെർട്‌സ്, ഗബ്രിയേൽ മാർട്ടിനെല്ലി, ബുക്കയോ സാക്ക എന്നിവരുടെ ഗോളുകൾ സതാംപ്ടൺ ലീഡ് മറികടന്ന് ഗണ്ണേഴ്‌സിനെ വിജയിപ്പിച്ചു. സാക ഒരു ഗോളിന് ഒപ്പം 2 അസിസ്റ്റും ഇന്ന് സംഭാവന ചെയ്തു.
55-ാം മിനിറ്റിൽ കാമറൂൺ ആർച്ചറിലൂടെ സതാംപ്ടൺ ആഴ്‌സണലിനെ ഞെട്ടിച്ചു. ഒരു പെട്ടെന്നുള്ള കൗണ്ടറിൽ ആർച്ചർ സന്ദർശകർക്ക് 1-0 ൻ്റെ മുൻതൂക്കം നൽകി.
എന്നാൽ, ആഴ്സണൽ മറുപടി പറയാൻ സമയമെടുത്തില്ല. വെറും മൂന്ന് മിനിറ്റുകൾക്ക് അകം, ബുകായോ സാക്ക മധ്യനിരയിൽ ഫ്ലിൻ ഡൗൺസിനെ മറികടന്ന്, ബോക്‌സിൻ്റെ അരികിൽ നിന്ന് തൊടുത്തുവിട്ട പാസ് കെയ് ഹാവെർട്‌സിനെ കണ്ടെത്തി. ഹവെർട്സ് 1-1 എന്ന സമനിലയിലേക്ക് സ്കോർ എത്തിച്ചു. ഇത് ഹാവെർട്‌സിൻ്റെ ഈ സീസണിലെ നാലാമത്തെ ഗോളായി മാറി. ഇത് അദ്ദേഹത്തിൻ്റെ തുടർച്ചയായ ഏഴാം ഹോം ഗോളുമാണ്.
68-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ ഗണ്ണേഴ്‌സിനെ മുന്നിലെത്തിച്ചു. വലത് വശത്ത് നിന്ന് ഒരു പെർഫെക്റ്റ് ക്രോസിൽ സാക്ക ഒരിക്കൽ കൂടി അസിസ്റ്റ് ഒരുക്കി. സ്കോർ 2-1.
88-ാം മിനിറ്റിൽ സാക്കയും സ്‌കോർ ഷീറ്റിലെത്തിയതോടെ ആഴ്‌സണലിൻ്റെ വിജയം ഉറപ്പിച്ചു. ലിയാൻഡ്രോ ട്രോസാർഡ് സെയിൻ്റ്‌സിൻ്റെ പ്രതിരോധത്തിൻ്റെ ഹൃദയത്തിലൂടെ വന്ന് ഭീഷണി ഉയർത്തിയപ്പോൾ, യുകിനാരി സുഗവാരയുടെ ഒരു മോശം ക്ലിയറൻസ് സാക്കയ്ക്ക് മുന്നിൽ വീണു, അത് വലയുടെ ഇടത് മൂലയിലേക്ക് താഴ്ത്തി അടിച്ച് സാക്ക സീസണിലെ രണ്ടാമത്തെ പ്രീമിയർ ലീഗ് ഗോൾ കണ്ടെത്തി. 17 പോയിന്റുമായി ആഴ്സണൽ ലീഗിൽ മൂന്നാമത് നിൽക്കുന്നു.
ആഴ്സണൽ ഗോൾകീപ്പർ ആരോൺ റാംസ്‌ഡേലിനെ സതാമ്പ്ടൺ സ്വന്തമാക്കി. 25 മില്യൺ പൗണ്ടിന് താരത്തെ സ്ഥിര കരാറിൽ ആണ് സതാംപ്ടൺ സ്വന്തമാക്കുന്നത്. 26കാരനായ ഗോൾകീപ്പർ ഇന്ന് തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാകും.
23 കാരനായ എസ്പാൻയോൾ ഗോൾകീപ്പർ ജോവാൻ ഗാർഷ്യയെ ആഴ്സണൽ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് ബ്രെൻ്റ്‌ഫോർഡിൽ നിന്ന് ഡേവിഡ് റയ എത്തിയത് മുതൽ ആഴ്‌സണലിൽ റാംസ്‌ഡെയ്ൽ രണ്ടാം സ്ഥാനത്തായിരുന്നു.
റാംസ്ഡെലിന്റെ വരവ് സതാമ്പ്ടണെ ശക്തരാക്കും. 34 കാരനായ അലക്സ് മക്കാർത്തി ആയിരുന്നു ഈ സീസണിൽ സതാംപ്ടണിൻ്റെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിൽ വല കാത്തത്.
പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് പൊരുതി വിജയിച്ചു. സതാമ്പ്ടണെ നേരിട്ട ന്യൂകാസിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് വിജയിച്ചത്. സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ 60 മിനുട്ടിൽ അധികം 10 പേരുമായി കളിച്ചാണ് ന്യൂകാസിൽ യുണൈറ്റഡ് വിജയിച്ചത്.
ഇന്ന് 28ആം മിനുട്ടിൽ ഷാർ ആണ് ചുവപ്പ് കണ്ട് പുറത്ത് പോയത്. എന്നിട്ടും പൊരുതി നിൽക്കാൻ ന്യൂകാസിലിന് ആയി. ആദ്യ പകുതിയുടെ അവസാനം ജോലിംഗ്ടന്റെ ഗോൾ ന്യൂകാസിലിനെ മുന്നിൽ എത്തിച്ചു. സതാമ്പ്ടൺ പരാജയം ഒഴിവാക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല.
ആസ്റ്റൺ വില്ല സ്ട്രൈക്കർ കാമറൂൺ ആർച്ചറിനെ സതാമ്പ്ടൺ സൈൻ ചെയ്യും. ക്ലബുകൾ തമ്മിൽ ഇതിനായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. കഴിഞ്ഞ സീസണിൽ ഷെഫീൽഡ് യുണൈറ്റഡിൽ കളിച്ച ആർച്ചർ അവർ ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടതോടെ വില്ലയിലേക്ക് മടങ്ങി എത്തുക ആയിരുന്നു. 22 കാരനായ ആർച്ചറെ കഴിഞ്ഞ സമ്മറിൽ 18.5 മില്യൺ പൗണ്ടിന് ആണ് ഷെഫീൽഡ് യുണൈറ്റഡിന് വില്ല വിറ്റത്. എല്ലാം റിലഗേഷൻ ആയതോടെ തിരികെവാങ്ങാൻ കരാർ പ്രകാരം ആസ്റ്റൺ വില്ല ബാധ്യസ്ഥരായി.
കഴിഞ്ഞ സീസണിൽ ഷെഫീൽഡ് യുണൈറ്റഡിനായി 32 മത്സരങ്ങളിൽ നിന്ന് ആർച്ചർ നാല് ഗോളുകൾ നേടി, മുമ്പ് 2022-23 കാമ്പെയ്‌നിൻ്റെ രണ്ടാം പകുതിയിൽ ചാമ്പ്യൻഷിപ്പ് സൈഡ് മിഡിൽസ്‌ബ്രോയിൽ ലോണിൽ 23 മത്സരങ്ങൾ കളിച്ച ആർച്ചർ അവുടെ 11 തവണ വല കണ്ടെത്തിയിരുന്നു. പ്രെസ്റ്റൺ നോർത്ത് എൻഡ്, സോളിഹുൾ മൂർസ് എന്നിവിടങ്ങളിലും അദ്ദേഹം ലോണിൽ കളിച്ചിട്ടുണ്ട്.
ബ്രൈറ്റൺ താരം മോയിസസ് കൈസെദോക്ക് പിന്നാലെ ചെൽസിയെ തിരഞ്ഞെടുത്ത് സൗതാപ്റ്റൺ താരം റോമിയോ ലാവിയയും. ദീർഘകാലം ചെൽസി പിന്തുടരുന്ന 19 കാരനായ ബെൽജിയം മധ്യനിര താരത്തെ സ്വന്തമാക്കാൻ 50 മില്യൺ പൗണ്ടും ആഡ് ഓണും ആദ്യം മുന്നോട്ട് വെച്ചത് ലിവർപൂൾ ആയിരുന്നു. എന്നാൽ ഇതേ ഓഫർ മുന്നോട്ട് വെച്ച ചെൽസിയുടെ ഓഫർ സ്വീകരിക്കാൻ മുൻ മാഞ്ചസ്റ്റർ സിറ്റി യുവതാരം തീരുമാനിക്കുക ആയിരുന്നു.
കഴിഞ്ഞ സീസണിലും തനിക്ക് ആയി രംഗത്ത് വന്ന താരത്തിനെ ഈ ട്രാൻസ്ഫർ വിപണിയിൽ എത്തിക്കാൻ നിരവധി ഓഫറുകൾ ആണ് ലിവർപൂൾ മുന്നോട്ട് വെച്ചത് എന്നാൽ ഇതൊക്കെ സൗതാപ്റ്റൺ നിരസിച്ചു. തുടർന്ന് ചെൽസി താരത്തിന് ആയി രംഗത്ത് വരിക ആയിരുന്നു. തുടർന്ന് ഇരു ടീമുകൾക്ക് ഇടയിൽ നടന്ന കിട മത്സരത്തിൽ ജയം ചെൽസി നേടുക ആയിരുന്നു. താരവും ആയി വ്യക്തിഗത കരാറിൽ ഉടൻ ധാരണയിൽ എത്താൻ ശ്രമിക്കുന്ന ചെൽസി ഉടൻ താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും.
സൗതാപ്റ്റണിന്റെ 19 കാരനായ മധ്യനിര താരം റോമിയോ ലാവിയക്ക് ആയി ചെൽസിയുടെ ആദ്യ ബിഡ്. സൗതാപ്റ്റൺ 50 മില്യൺ പൗണ്ട് ആവശ്യപ്പെടുന്ന താരത്തിന് ആയി ആഡ് ഓണുകൾ അടക്കം 48 മില്യണിന്റെ ഓഫർ ആണ് ചെൽസി മുന്നോട്ട് വെച്ചത് എന്നു ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു. നേരത്തെ 3 തവണയാണ് താരത്തിന് ആയി രംഗത്ത് വന്ന ലിവർപൂൾ ഓഫർ സൗതാപ്റ്റൺ നിരസിച്ചത്.
മൂന്നാം തവണ 45 മില്യൺ പൗണ്ട് അടുത്തുള്ള ഓഫർ അവസാനം മുന്നോട്ട് വെച്ച ലിവർപൂളിന്റെ നിലപാട് സൗതാപ്റ്റൺ ആവശ്യപ്പെടുന്ന തുക കൂടുതലാണ് എന്നാണ്. കഴിഞ്ഞ സീസണിലും ലാവിയക്ക് ആയി ചെൽസി ശ്രമിച്ചിരുന്നു. നിലവിൽ ബ്രൈറ്റൺ താരം മോയിസസ് കൈസെദോക്ക് ആയുള്ള തങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ആണ് ചെൽസി വീണ്ടും ലാവിയക്ക് ആയി രംഗത്ത് വന്നത്. മുമ്പ് ആഴ്‌സണലും താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അവർ ഓഫർ ഒന്നും മുന്നോട്ടു വെച്ചിരുന്നില്ല.
ബെൽജിയം ക്ലബിൽ നിന്നു 2020 ൽ മാഞ്ചസ്റ്റർ സിറ്റി അക്കാദമിയിൽ ചേർന്ന ലാവിയ അവർക്ക് ആയി 17 മത്തെ വയസ്സിൽ ലീഗ് കപ്പിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2022 ൽ സൗതാപ്റ്റണിൽ 5 വർഷത്തെ കരാർ ആണ് താരം ഒപ്പ് വെച്ചത്. സീസണിൽ ക്ലബ് തരം താഴ്ത്തൽ നേരിട്ടെങ്കിലും സൗതാപ്റ്റണിൽ താരത്തിന്റെ പ്രകടനം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ സീസണിൽ 34 കളികൾ ആണ് താരം കളിച്ചത്, പ്രീമിയർ ലീഗിൽ 29 കളികളിൽ ഒരു ഗോളും നേടി. അടുത്ത സീസണിൽ താരത്തെ ടീമിൽ തിരിച്ചു എത്തിക്കാനുള്ള ബയ് ബാക് ക്ലോസ് മാഞ്ചസ്റ്റർ സിറ്റിക്ക് ഉണ്ട്.
ഈ സീസണിൽ തരം താഴ്ത്തൽ നേരിട്ട സൗതാപ്റ്റണിന്റെ ഇംഗ്ലീഷ് മധ്യനിര താരവും ക്യാപ്റ്റനും ആയ ജയിംസ് വാർഡ്-പ്രൗസ് വെസ്റ്റ് ഹാമിലേക്ക്. എത്രയും പെട്ടെന്ന് താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാനുള്ള ചർച്ചയിൽ ആണ് വെസ്റ്റ് ഹാം എന്നു ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു. ഇതോടെ ചാമ്പ്യൻഷിപ്പിൽ ശനിയാഴ്ച നോർവിചിന് എതിരായ മത്സരം ചിലപ്പോൾ കരിയറിൽ ഉടനീളം സൗതാപ്റ്റണിന് ആയി കളിച്ച താരത്തിന്റെ ക്ലബ് ആയുള്ള അവസാന മത്സരം ആയേക്കും.
എട്ടാമത്തെ വയസ്സിൽ സൗതാപ്റ്റണിന്റെ അക്കാദമിയിൽ ചേർന്ന വാർഡ്-പ്രൗസ് കരിയറിൽ ഉടനീളം അവർക്ക് വേണ്ടി മാത്രം ആണ് കളിച്ചത്. 2011 ൽ പതിനാറാം വയസ്സിൽ സൗതാപ്റ്റണിനു ആയി അരങ്ങേറ്റം കുറിച്ച താരം അവർക്ക് ആയി 344 മത്സരങ്ങളിൽ നിന്നു 49 ഗോളുകൾ ആണ് നേടിയത്. 11 സീസണുകളിൽ പ്രീമിയർ ലീഗിൽ കളിച്ചു പരിചയമുള്ള താരം തന്റെ ഫ്രീകിക്ക് മികവ് കൊണ്ടു കൂടിയാണ് ശ്രദ്ധേയമായത്. പ്രീമിയർ ലീഗിൽ 17 ഫ്രീകിക്ക് ഗോളുകൾ നേടിയ താരം ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ പ്രീമിയർ ലീഗിൽ നേടിയ രണ്ടാമത്തെ താരമാണ്. സാക്ഷാൽ ഡേവിഡ് ബെക്കാം മാത്രമാണ് താരത്തിന് മുന്നിൽ ഉള്ളത്. അണ്ടർ 17 തലം മുതൽ അണ്ടർ 21 തലം വരെ ഇംഗ്ലണ്ടിന് ആയി കളിച്ച വാർഡ്-പ്രൗസ് 2017 ൽ ആണ് ഇംഗ്ലണ്ടിന് ആയി അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിന് ആയി 11 കളികളിൽ നിന്നു 2 ഗോളുകളും താരം നേടിയിട്ടുണ്ട്.
സൗതാപ്റ്റണിന്റെ ഘാന പ്രതിരോധതാരം മുഹമ്മദ് സലിസുവിനെ സ്വന്തമാക്കി എ.എസ് മൊണാക്കോ. ഈ വർഷം പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട സൗതാപ്റ്റണിൽ നിന്നു 15 മില്യൺ യൂറോ നൽകിയാണ് സലിസുവിനെ ഫ്രഞ്ച് ക്ലബ് സ്വന്തമാക്കുന്നത്.
24 കാരനായ താരത്തിന് ആയി നേരത്തെ ഫുൾഹാം രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ അയാക്‌സ് താരത്തെ സ്വന്തമാക്കിയ അവർ ഇതിൽ നിന്നു പിന്മാറുക ആയിരുന്നു. നാലു ഇൻസ്റ്റാൾമെന്റ് ആയിട്ടു ആണ് താരത്തിന്റെ തുക മൊണാക്കോ നൽകുക. വളരെ മികച്ച താരമായി പരിഗണിക്കുന്ന താരമാണ് സലിസു.
സൗതാപ്റ്റണിന്റെ യുവ ബെൽജിയം മധ്യനിരതാരം റോമിയോ ലാവിയക്ക് ആയുള്ള ലിവർപൂളിന്റെ ആദ്യ ബിഡ് അവർ തള്ളി. ഏകദേശം 37 മില്യൺ പൗണ്ട് ആണ് അവർ 19 കാരനായ താരത്തിന് ആയി സൗതാപ്റ്റണിന്റെ മുന്നിൽ വച്ചത്. എന്നാൽ താരത്തിന് ആയി 50 മില്യൺ പൗണ്ട് തന്നെ വേണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുക ആണ് സെയിന്റ്സ്.
നേരത്തെ തന്നെ താരവും ആയി ലിവർപൂൾ വ്യക്തിഗത ധാരണയിൽ എത്തിയത് ആയും ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. മികച്ച ഭാവിയുള്ളത് ആയി കരുതുന്ന മുൻ മാഞ്ചസ്റ്റർ സിറ്റി അക്കാദമി താരത്തിനു ആയി നേരത്തെ ആഴ്‌സണലും താൽപ്പര്യം കാണിച്ചിരുന്നു. കഴിഞ്ഞ സീസണിൽ 29 മത്സരങ്ങൾ ആണ് ലാവിയ സെയിന്റ്സിന് ആയി കളിച്ചത്. മാഞ്ചസ്റ്റർ സിറ്റിക്ക് താരത്തിൽ റിലീസ് ക്ലോസ് ഉണ്ടെങ്കിലും അടുത്ത വർഷം മാത്രമെ അത് ആക്ടിവേറ്റ് ചെയ്യാൻ പറ്റുകയുള്ളൂ.