ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ ആഴ്‌സണൽ ക്രിസ്റ്റൽ പാലസ് പോരാട്ടം

ഇംഗ്ലീഷ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ വീണ്ടുമൊരു ലണ്ടൻ ഡാർബി. ഡിസംബർ 15, 16 തീയതികളിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ സ്വന്തം മൈതാനത്ത് ആഴ്‌സണൽ ക്രിസ്റ്റൽ പാലസിനെ ആണ് നേരിടുക. ബ്രൈറ്റണിനെ തോൽപ്പിച്ചു ആഴ്‌സണൽ എത്തുമ്പോൾ ലിവർപൂളിനെ ആണ് പാലസ് മറികടന്നത്. അതേസമയം വോൾവ്സിനെ മറികടന്നു ക്വാർട്ടർ ഫൈനലിൽ എത്തിയ ചെൽസി ലീഗ് വണ്ണിലെ കാർഡിഫ് സിറ്റിയെ ആണ് നേരിടുക. റെക്സാമിനെ തോൽപ്പിച്ചു എത്തുന്ന കാർഡിഫ് സ്വന്തം മൈതാനത്ത് ആണ് ചെൽസിയെ നേരിടുക.

സ്വാൻസി സിറ്റിയെ മറികടന്നു എത്തുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ബ്രന്റ്ഫോർഡ് ആണ് എതിരാളികൾ. ഗ്രിംപ്‌സി ടൗണിനെ തകർത്തു വരുന്ന ബ്രന്റ്ഫോർഡ് മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ മൈതാനത്ത് ആണ് നേരിടുക. അതേസമയം നിലവിലെ ജേതാക്കൾ ആയ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ഫുൾഹാമിനെ ആണ് സ്വന്തം മൈതാനത്ത് നേരിടുക. ന്യൂകാസ്റ്റിൽ ടോട്ടനം ഹോട്‌സ്പറിനെയും ഫുൾഹാം വിക്വം വാണ്ടേർസിനെയും മറികടന്നു ആണ് ലീഗ് കപ്പ് അവസാന എട്ടിൽ സ്ഥാനം പിടിച്ചത്.

ടോട്ടനത്തെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ

ടോട്ടനം ഹോട്‌സ്‌പറിനെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു നിലവിലെ ജേതാക്കൾ ആയ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ടോട്ടനം ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ടോട്ടനത്തെ ഗോളുകൾ നേടുന്നതിൽ നിന്നു ന്യൂകാസ്റ്റിൽ പ്രതിരോധം തടഞ്ഞു. ഇരു പകുതികളിൽ ആയി നേടിയ ഗോളുകൾ ആണ് ന്യൂകാസ്റ്റിലിന് ജയം നൽകിയത്.

ആദ്യ പകുതിയിൽ 24 മത്തെ മിനിറ്റിൽ സാന്ദ്രോ ടൊണാലിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഫാബിയൻ ഷാർ ആണ് ന്യൂകാസ്റ്റിലിന് മത്സരത്തിൽ മുൻതൂക്കം നൽകിയത്. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ ഗോൾ നേടിയ നിക്ക് വോൽട്ടമൈഡ് അവരുടെ ജയം പൂർത്തിയാക്കുകയും ചെയ്തു. ജോ വില്ലോക്കിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെയാണ് ജർമ്മൻ മുന്നേറ്റ നിര താരവും ഗോൾ നേടിയത്.

ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ

ഇംഗ്ലീഷ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി മാഞ്ചസ്റ്റർ സിറ്റി. ചാമ്പ്യൻഷിപ്പ് ടീം സ്വാൻസി സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് സിറ്റി മറികടന്നത്. 12 മത്തെ മിനിറ്റിൽ ഗോൺസാലോ ഫ്രാങ്കോയുടെ ഗോളിൽ പിറകിൽ പോയ സിറ്റി തിരിച്ചു വന്നു ജയം കാണുക ആയിരുന്നു. 39 മത്തെ മിനിറ്റിൽ അയിറ്റ് നൂറിയുടെ പാസിൽ നിന്നു ജെറമി ഡോക്കു അവർക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ 77 മത്തെ മിനിറ്റിൽ ഒമർ മർമോഷും 93 മത്തെ മിനിറ്റിൽ റയാൻ ചെർക്കിയും സിറ്റിക്ക് വിജയഗോളുകൾ സമ്മാനിക്കുക ആയിരുന്നു.

അതേസമയം 7 ഗോൾ ത്രില്ലറിൽ വോൾവ്സിനെ 4-3 നു തോൽപ്പിച്ച ചെൽസിയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ആദ്യ പകുതിയിൽ ആന്ദ്ര സാന്റോസ്, ടൈറിക് ജോർജ്‌, എസ്റ്റെവോ എന്നിവരിലൂടെ ചെൽസി മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തി. എന്നാൽ രണ്ടാം പകുതിയിൽ വോൾവ്സ് ടോലു, ഡേവിഡ് വോൾഫെ എന്നിവരിലൂടെ രണ്ടു ഗോളുകൾ മടക്കി. 86 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു ലിയാം ഡിലാപ്പ് പുറത്ത് പോയതോടെ ചെൽസി 10 പേരായി ചുരുങ്ങുകയും ചെയ്തു. എന്നാൽ 89 മത്തെ മിനിറ്റിൽ ഗോൾ നേടിയ ജെയ്മി ഗിറ്റൻസ് ഏതാണ്ട് ചെൽസി ജയം ഉറപ്പിച്ചു. 91 മത്തെ മിനിറ്റിൽ വോൾവ്സ് ഡേവിഡിലൂടെ ഒരു ഗോൾ കൂടി മടക്കിയെങ്കിലും അത് പരാജയം ഒഴിവാക്കാൻ മതി ആയിരുന്നില്ല.

തോൽവികൾ ശീലമാക്കി ലിവർപൂൾ, ലീഗ് കപ്പിൽ നിന്നു പുറത്ത്

ഇംഗ്ലീഷ് ലീഗ് കപ്പിൽ പുറത്തായി ലിവർപൂൾ. ആൻഫീൽഡിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനോട് പരാജയപ്പെട്ടു ആണ് ലിവർപൂൾ ലീഗ് കപ്പിൽ നിന്നു പുറത്തായത്. കഴിഞ്ഞ 7 മത്സരങ്ങളിൽ നിന്നു ആറിലും പരാജയപ്പെട്ട ലിവർപൂളിന്റെ തുടർച്ചയായ രണ്ടാം പരാജയം ആയിരുന്നു ഇത്. തന്റെ ഏകദേശം പ്രമുഖ താരങ്ങൾക്ക് എല്ലാം വിശ്രമം നൽകിയ സ്ലോട്ട് യുവതാരങ്ങളുടെ നിരയും ആയാണ് കളിക്കാൻ ഇറങ്ങിയത്. ബെഞ്ചിൽ പോലും അനുഭവസമ്പത്ത് ഉള്ള താരങ്ങൾ ഇല്ലായിരുന്നു.

ഇത് മുതലെടുത്ത പാലസ് ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളിന് മുന്നിൽ എത്തി. 41, 45 മിനിറ്റുകളിൽ ഗോൾ നേടിയ ഇസ്മയില സാർ ആണ് ലിവർപൂളിനു വലിയ ആഘാതം നൽകിയത്. ലിവർപൂളിന് എതിരെ തന്റെ മികച്ച ഫോം സാർ നിലനിർത്തുകയും ചെയ്തു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ അമാര നല്ല 79 മത്തെ മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടു പുറത്തും പോയി. തുടർന്ന് 88 മത്തെ മിനിറ്റിൽ ഗോൾ നേടിയ യെറമി പാലസ് ജയം പൂർത്തിയാക്കുക ആയിരുന്നു.

ബ്രൈറ്റണിനെ മറികടന്നു ആഴ്‌സണൽ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ

ബ്രൈറ്റണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നു ആഴ്‌സണൽ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ കയറി. 10 മാറ്റങ്ങളും ആയി ഇറങ്ങിയ ആഴ്‌സണൽ പുതിയ പ്രതിരോധതാരം ഇൻകാപ്പിയക്കും അക്കാദമി മുന്നേറ്റ നിരതാരം 17 കാരനായ ആന്ദ്ര ഹരിമാനും അരങ്ങേറ്റം നൽകി. അതേസമയം ആദ്യ പതിനൊന്നിൽ ഇടം പിടിച്ച 15 കാരനായ മാക്‌സ് ഡോമാൻ ആഴ്‌സണലിന് ആയി ഒരു മത്സരത്തിൽ ആദ്യ പതിനൊന്നിൽ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. മികച്ച ടീമും ആയി ഇറങ്ങിയ ബ്രൈറ്റൺ ആഴ്‌സണലിനെ ആദ്യ പകുതിയിൽ പരീക്ഷിച്ചു എങ്കിലും ഗോൾ കീപ്പർ കെപയെ മറികടക്കാൻ ആയില്ല.

പലപ്പോഴും 15 കാരനായ ഡോമാന്റെ നീക്കങ്ങൾ എതിരാളികൾക്ക് കുഴപ്പം സൃഷ്ടിച്ചു. രണ്ടാം പകുതിയിൽ നന്നായി തുടങ്ങിയ ആഴ്‌സണൽ 57 മത്തെ മിനിറ്റിൽ മുന്നിൽ എത്തി. മനോഹരമായ ഒരു ടീം ഗോൾ ആയിരുന്നു ഇത്. എസെ നൽകിയ പാസ് മെറീനോ ബാക് ഹീൽ ചെയ്തു ലൂയിസ് സ്‌കെല്ലിക്ക് നൽകി, തുടർന്ന് സ്‌കെല്ലിയുടെ പാസ് മനോഹരമായി വലയിൽ എത്തിച്ച എഥൻ ന്വനേരി ആഴ്‌സണലിന് മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് പകരക്കാരനായി ഇറങ്ങിയ ടിമ്പർ നടത്തിയ മികച്ച റണ്ണിനും പാസിനും ഒടുവിൽ ഹാരിമാന്റെ ഷോട്ട് ഗോൾ കീപ്പർ തടഞ്ഞങ്കിലും റീബോണ്ടിൽ 76 മത്തെ മിനിറ്റിൽ ഗോൾ നേടിയ മറ്റൊരു പകരക്കാരൻ ബുകയോ സാക ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു.

ലീഗ് കപ്പ് ആദ്യ പാദ സെമിയിൽ ആഴ്‌സണലിനെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഇംഗ്ലീഷ് ലീഗ് കപ്പ് ആദ്യ പാദ സെമിഫൈനലിൽ ആഴ്‌സണലിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത 2 ഗോളുകൾക്ക് വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. സീസണിൽ ഇത് ആദ്യമായാണ് ആഴ്‌സണൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ തോൽക്കുന്നത്. മത്സരത്തിൽ ആധിപത്യം ഉണ്ടായിട്ടും വലിയ അവസരങ്ങൾ തുറക്കാത്തതും ലഭിച്ച അവസരങ്ങൾ പാഴാക്കിയതും ആണ് ആർട്ടെറ്റയുടെ ടീമിന് വിനയായത്. ആദ്യ പകുതിയിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ മികച്ച ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ആഴ്‌സണലിന് വിനയായി.

ആദ്യ പകുതിയിൽ 37 മത്തെ മിനിറ്റിൽ ഒരു ഫ്രീകിക്കിൽ നിന്നു വീണു കിട്ടിയ അവസരം മുതലാക്കിയ ഉഗ്രൻ ഫോമിലുള്ള അലക്‌സാണ്ടർ ഇസാക് ആണ് ന്യൂകാസ്റ്റിലിന് മുൻതൂക്കം നൽകിയത്. രണ്ടാം പകുതിയിൽ 51 മത്തെ മിനിറ്റിൽ ഇസാക്കിന്റെ പാസിൽ നിന്നു ആന്റണി ഗോർഡൻ ഗോൾ നേടിയതോടെ ന്യൂകാസ്റ്റിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇടക്ക് ലഭിച്ച സുവർണാവസരം കായ് ഹാവർട്‌സ് പാഴാക്കിയതും ആഴ്‌സണലിന് വിനയായി. ആഴ്‌സണൽ മുന്നേറ്റത്തെ പിന്നീട് കോട്ട കെട്ടി പ്രതിരോധിച്ച ന്യൂകാസ്റ്റിൽ വിലപ്പെട്ട ജയം നേടുക ആയിരുന്നു. ഫെബ്രുവരി ആറിന് ന്യൂകാസ്റ്റിലിന്റെ സെന്റ് ജെയിംസ് പാർക്കിൽ ആണ് രണ്ടാം പാദ സെമിഫൈനൽ.

ലീഗ് കപ്പ് നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റി ടോട്ടനം പോരാട്ടം

ഇംഗ്ലീഷ് ലീഗ് കപ്പ് നാലാം റൗണ്ടിൽ വമ്പൻ പോരാട്ടം. നാലാം റൗണ്ടിൽ ടോട്ടനം ഹോട്‌സ്പർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോട്ടനം ഹോട്‌സ്പർ മാഞ്ചസ്റ്റർ സിറ്റിയെ ആണ് നേരിടുക. നിലവിലെ ജേതാക്കൾ ആയ ലിവർപൂൾ ബ്രൈറ്റനെ അവരുടെ മൈതാനത്ത് ആണ് നേരിടുക. ചെൽസി ന്യൂകാസ്റ്റിൽ യുണൈറ്റഡ്, എ.എഫ്.സി വിംബിൾഡൺ മത്സരവിജയിയെ അവരുടെ മൈതാനത്ത് നേരിടുമ്പോൾ ബ്രന്റ്ഫോർഡ് ഷെഫീൽഡ് വെനസ്ഡെയെ ആണ് നേരിടുക.

ആഴ്‌സണൽ ചാമ്പ്യൻഷിപ്പ് ക്ലബ് ആയ പ്രസ്റ്റെൺ നോർത്ത് എന്റിനെ അവരുടെ മൈതാനത്ത് ആണ് നാലാം റൗണ്ടിൽ നേരിടുക. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം മൈതാനത്ത് ലെസ്റ്റർ സിറ്റിയെ നേരിടുമ്പോൾ ആസ്റ്റൺ വില്ല സ്വന്തം മൈതാനത്ത് ക്രിസ്റ്റൽ പാലസിനെയും നേരിടും. സൗതാപ്റ്റൺ സ്റ്റോക്ക് സിറ്റി മത്സരത്തോടെ ആണ് ലീഗ് കപ്പ് നാലാം റൗണ്ട് മത്സരങ്ങൾ അവസാനിക്കുക.

യുവ താരങ്ങളുടെ മികവിൽ ആഴ്‌സണൽ ലീഗ് കപ്പിൽ മുന്നോട്ട്

പ്രമുഖ താരങ്ങൾക്ക് വിശ്രമം ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ ലീഗ് വൺ ക്ലബ് ബോൾട്ടൻ വാൻഡേഴ്‌സിനെ നേരിടാൻ ഇറങ്ങിയ ആഴ്‌സണലിന് തകർപ്പൻ ജയം. ഒന്നിനെതിരെ 5 ഗോളുകൾക്ക് ആണ് ആഴ്‌സണൽ ജയം കണ്ടത്. ഗോളിൽ 16 കാരനായ ജാക്ക് പോർട്ടർക്ക് അവസരം നൽകിയ ആർട്ടെറ്റ അക്കാദമി താരങ്ങൾ നിറഞ്ഞ ടീമിനെ ആണ് കളത്തിൽ ഇറക്കിയത്. മത്സരത്തിൽ 16 മത്തെ മിനിറ്റിൽ തന്നെ ബോൾട്ടന്റെ പിഴവിൽ നിന്നു ഡക്ലൻ റൈസ് നേടിയ ഗോളിൽ ആഴ്‌സണൽ മുന്നിൽ എത്തി. 37 മത്തെ മിനിറ്റിൽ ലൂയിസ് സ്‌കെല്ലിയുടെ മികച്ച പാസിന് ശേഷം റഹീം സ്റ്റെർലിങ് നൽകിയ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഏഥൻ ന്വാനെരി ആഴ്‌സണൽ മുൻതൂക്കം ഇരട്ടിയാക്കി. ക്ലബിന് ആയുള്ള തന്റെ ആദ്യ മുഴുവൻ സമയ അരങ്ങേറ്റത്തിൽ 17 കാരന്റെ ക്ലബിന് ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.

ഭാവി സൂപ്പർ താരം എന്നറിയപ്പെടുന്ന ഏഥൻ ന്വാനെരി 49 മിനിറ്റിലും വല കുലുക്കി. ഇത്തവണ ബോൾട്ടന്റെ പാസ് പിടിച്ചെടുത്ത റൈസ് നൽകിയ പാസിൽ നിന്നാണ് യുവതാരം ഗോൾ നേടിയത്. ഇതിനു ശേഷം കൗണ്ടർ അറ്റാക്കിൽ നിന്നു 53 മത്തെ മിനിറ്റിൽ ആരോൺ കോളിൻസ് ബോൾട്ടനു ആയി ആശ്വാസ ഗോൾ നേടി. 64 മത്തെ മിനിറ്റിൽ ബുകയോ സാകയുടെ മികച്ച നീക്കത്തിനും ഷോട്ടിനും ഒടുവിൽ റീബോണ്ട് ഗോൾ ആക്കി മാറ്റിയ സ്റ്റെർലിങ് തന്റെ ആദ്യ ആഴ്‌സണൽ മുഴുവൻ സമയ അരങ്ങേറ്റവും ഗംഭീരമാക്കി. 77 മത്തെ മിനിറ്റിൽ സ്റ്റെർലിങിന്റെ ഷോട്ടിൽ നിന്നു ലഭിച്ച റീബോണ്ട് ഗോൾ ആക്കി മാറ്റിയ പകരക്കാരനായി ഇറങ്ങിയ കായ് ഹാവർട്‌സ് ആണ് ആഴ്‌സണൽ ജയം പൂർത്തിയാക്കിയത്. 4 ആഴ്‌സണൽ അക്കാദമി താരങ്ങൾക്ക് ആണ് ആർട്ടെറ്റ ഇന്ന് ആഴ്‌സണൽ അരങ്ങേറ്റം നൽകിയത്.

കരബാവോ കപ്പിൽ തകർപ്പൻ വിജയവുമായി ചെൽസി

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ബാരോയ്‌ക്കെതിരെ 5-0ന്റെ തകർപ്പൻ വിജയം നേടിയ ചെൽസി EFL കപ്പിൻ്റെ അടുത്ത റൗണ്ടിലേക്ക് മുന്നേറി. ക്രിസ്റ്റഫർ എൻകുങ്കു തകർപ്പൻ ഹാട്രിക്കിലൂടെ കളിയിലെ താരമായി.

8-ാം മിനിറ്റിൽ തന്നെ സ്കോറിങ്ങ് ആരംഭിച്ച എൻകുങ്കു, ജോവോ ഫെലിക്‌സിൻ്റെ സമർത്ഥമായ അസിസ്റ്റിൽ ചെൽസിക്ക് ലീഡ് നേടിക്കൊടുത്തു. ഏഴു മിനിറ്റിനുശേഷം, ഫ്രഞ്ച് മുന്നേറ്റക്കാരൻ തൻ്റെ നേട്ടം ഇരട്ടിയാക്കി, ഇത്തവണ മാലോ ഗസ്റ്റോയുടെ പാസിൽ നിന്നായിരുന്നു ഗോൾ.

28-ാം മിനിറ്റിൽ ബാരോയുടെ ഗോൾകീപ്പർ പോൾ ഫാർമൻ്റെ ഒരു പിഴവ് നിർഭാഗ്യകരമായ സെൽഫ് ഗോളിൽ കലാശിച്ചു, ചെൽസിയുടെ ലീഡ് 3-0 ആയി ഉയർന്നു.

ഇടവേളയ്ക്കു ശേഷവും ചെൽസി തുടർച്ചയായ ആക്രമണം തുടർന്നു. രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ, മൈഖൈലോ മുദ്രിക്കിൻ്റെ അസിസ്റ്റിൽ പെഡ്രോ നെറ്റോ നാലാം ഗോൾ നേടി.

75-ാം മിനിറ്റിൽ എൻകുങ്കു തൻ്റെ ഹാട്രിക്ക് തികച്ചു, ചെൽസി 5-0 എന്ന വിജയവും ഉറപ്പിച്ചു.

ലീഗ് കപ്പിൽ അട്ടിമറി, സൗതാമ്പ്ടണോട് തോറ്റ് മാഞ്ചസ്റ്റർ സിറ്റി പുറത്ത്

ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. സൗതാമ്പ്ടൺ ആണ്‌ സിറ്റിയെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. സൗതാമ്പ്ടണ് വേണ്ടി സെകൗ മറയും മൗസ ഗെനെപ്പോയുമാണ് ഗോളുകൾ നേടിയത്.

ഇതിൽ മൗസ ഗെനെപ്പോയുടെ രണ്ടാമത്തെ ഗോൾ 30 വാര അകലെ നിന്ന് ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ ലോബ് ചെയ്താണ് നേടിയത്. മാഞ്ചസ്റ്റർ സിറ്റിക്കാവട്ടെ സൗതാമ്പ്ടൺ ഗോൾ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ സാധിച്ചതും ഇല്ല.

മത്സരത്തിൽ കെവിൻ ഡി ബ്രൂയ്നെ, ഹാളണ്ട് എന്നി പ്രമുഖരെ ബെഞ്ചിൽ ഇരുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി മത്സരം ആരംഭിച്ചത്. എന്നാൽ മത്സരത്തിൽ പിറകിൽ ആയതോടെ ഇരുവരെയും കളത്തിൽ ഇറക്കിയെങ്കിലും മത്സരത്തിലേക്ക് സിറ്റിയെ തിരികെ കൊണ്ടുവരാൻ ഇരുവർക്കും സാധിച്ചതും ഇല്ല.

കാരബാവോ ലീഗ് കപ്പ് സെമി ഫൈനലിൽ ന്യൂ കാസിൽ യുണൈറ്റഡ് ആവും സൗതാമ്പ്ടന്റെ എതിരാളികൾ. രണ്ടാം സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടിങ്ങാം ഫോറസ്റ്റിനെ നേരിടും.

ഗോളടി തുടർന്ന് റാഷ്‌ഫോർഡ്, ലീഗ് കപ്പ് സെമി ഉറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

കാരബാവോ കപ്പിന്റെ സെമി ഫൈനൽ ഉറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ ചാൾട്ടണെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ റാഷ്‌ഫോർഡ് നേടിയ ഇരട്ട ഗോളുകളും ആദ്യ പകുതിയും ആന്റണി നേടിയ ഗോളുകളമാണ് യുണൈറ്റഡിന് ജയം സമ്മാനിച്ചത്.

മത്സരത്തിൽ 8 മാറ്റങ്ങളുമായി ഇറങ്ങിയ മാഞ്ചെസ്റ്റർ യുണൈറ്റഡ് നിരയിൽ കോബി മൈനോ, ഫകുണ്ടോ പെലീസ്ട്രി എന്നിവർ സീനിയർ ടീമിലേക്കുള്ള അരങ്ങേറ്റവും നടത്തി.

ലീഗ് കപ്പ് നാലാം റൗണ്ടിൽ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി പോരാട്ടം

ഇംഗ്ലീഷ് ലീഗ് കപ്പ് നാലാം റൗണ്ടിൽ വമ്പൻ പോരാട്ടം. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾ ഒരിക്കൽ കൂടി മുഖാമുഖം വരും. കഴിഞ്ഞ സീസണിൽ ലീഗ് കപ്പ് ജയിക്കാൻ മാഞ്ചസ്റ്റർ സിറ്റിയെ ലിവർപൂൾ മറികടന്നിരുന്നു. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് വിൻസെന്റ് കൊമ്പനിയുടെ ബേർൺലിയെ ആണ് നേരിടുക. വോൾവ്സിന് ഗില്ലിങ്ഹാം ആണ് എതിരാളികൾ.

സൗതാപ്റ്റൺ ലിങ്കൻ സിറ്റിയെയും നോട്ടിങ്ഹാം ഫോറസ്റ്റ് ബ്ലാക്ബേൺ റോവേഴ്‌സിനെയും നേരിടും. ന്യൂകാസ്റ്റിൽ യുണൈറ്റഡ് ബോർൺമൗതിനെ നേരിടുമ്പോൾ ലെസ്റ്റർ സിറ്റിക്ക് എം.കെ ഡോൺസ് ആണ് എതിരാളികൾ. ബ്രൈറ്റൺ ചാൾട്ടൻ അത്ലറ്റികിനെ ആണ് നാലാം റൗണ്ടിൽ നേരിടുക. ലോകകപ്പ് കഴിഞ്ഞ ശേഷം അടുത്ത ആഴ്ച ഡിസംബർ 19 നു ആണ് ലീഗ് കപ്പ് നാലാം റൗണ്ട് മത്സരങ്ങൾ നടക്കുക.

Exit mobile version