ലിവർപൂളിനെ നിരസിച്ചു ചെൽസി തിരഞ്ഞെടുത്ത് റോമിയോ ലാവിയയും!

ബ്രൈറ്റൺ താരം മോയിസസ് കൈസെദോക്ക് പിന്നാലെ ചെൽസിയെ തിരഞ്ഞെടുത്ത് സൗതാപ്റ്റൺ താരം റോമിയോ ലാവിയയും. ദീർഘകാലം ചെൽസി പിന്തുടരുന്ന 19 കാരനായ ബെൽജിയം മധ്യനിര താരത്തെ സ്വന്തമാക്കാൻ 50 മില്യൺ പൗണ്ടും ആഡ് ഓണും ആദ്യം മുന്നോട്ട് വെച്ചത് ലിവർപൂൾ ആയിരുന്നു. എന്നാൽ ഇതേ ഓഫർ മുന്നോട്ട് വെച്ച ചെൽസിയുടെ ഓഫർ സ്വീകരിക്കാൻ മുൻ മാഞ്ചസ്റ്റർ സിറ്റി യുവതാരം തീരുമാനിക്കുക ആയിരുന്നു.

കഴിഞ്ഞ സീസണിലും തനിക്ക് ആയി രംഗത്ത് വന്ന താരത്തിനെ ഈ ട്രാൻസ്ഫർ വിപണിയിൽ എത്തിക്കാൻ നിരവധി ഓഫറുകൾ ആണ് ലിവർപൂൾ മുന്നോട്ട് വെച്ചത് എന്നാൽ ഇതൊക്കെ സൗതാപ്റ്റൺ നിരസിച്ചു. തുടർന്ന് ചെൽസി താരത്തിന് ആയി രംഗത്ത് വരിക ആയിരുന്നു. തുടർന്ന് ഇരു ടീമുകൾക്ക് ഇടയിൽ നടന്ന കിട മത്സരത്തിൽ ജയം ചെൽസി നേടുക ആയിരുന്നു. താരവും ആയി വ്യക്തിഗത കരാറിൽ ഉടൻ ധാരണയിൽ എത്താൻ ശ്രമിക്കുന്ന ചെൽസി ഉടൻ താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

ലിവർപൂളിനെ ഞെട്ടിച്ചു റോമിയോ ലാവിയക്ക് ആയി ചെൽസിയുടെ ബിഡ്

സൗതാപ്റ്റണിന്റെ 19 കാരനായ മധ്യനിര താരം റോമിയോ ലാവിയക്ക് ആയി ചെൽസിയുടെ ആദ്യ ബിഡ്. സൗതാപ്റ്റൺ 50 മില്യൺ പൗണ്ട് ആവശ്യപ്പെടുന്ന താരത്തിന് ആയി ആഡ് ഓണുകൾ അടക്കം 48 മില്യണിന്റെ ഓഫർ ആണ് ചെൽസി മുന്നോട്ട് വെച്ചത് എന്നു ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ്‌ ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു. നേരത്തെ 3 തവണയാണ് താരത്തിന് ആയി രംഗത്ത് വന്ന ലിവർപൂൾ ഓഫർ സൗതാപ്റ്റൺ നിരസിച്ചത്.

മൂന്നാം തവണ 45 മില്യൺ പൗണ്ട് അടുത്തുള്ള ഓഫർ അവസാനം മുന്നോട്ട് വെച്ച ലിവർപൂളിന്റെ നിലപാട് സൗതാപ്റ്റൺ ആവശ്യപ്പെടുന്ന തുക കൂടുതലാണ് എന്നാണ്. കഴിഞ്ഞ സീസണിലും ലാവിയക്ക് ആയി ചെൽസി ശ്രമിച്ചിരുന്നു. നിലവിൽ ബ്രൈറ്റൺ താരം മോയിസസ് കൈസെദോക്ക് ആയുള്ള തങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ആണ് ചെൽസി വീണ്ടും ലാവിയക്ക് ആയി രംഗത്ത് വന്നത്. മുമ്പ് ആഴ്‌സണലും താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അവർ ഓഫർ ഒന്നും മുന്നോട്ടു വെച്ചിരുന്നില്ല.

ബെൽജിയം ക്ലബിൽ നിന്നു 2020 ൽ മാഞ്ചസ്റ്റർ സിറ്റി അക്കാദമിയിൽ ചേർന്ന ലാവിയ അവർക്ക് ആയി 17 മത്തെ വയസ്സിൽ ലീഗ് കപ്പിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2022 ൽ സൗതാപ്റ്റണിൽ 5 വർഷത്തെ കരാർ ആണ് താരം ഒപ്പ് വെച്ചത്. സീസണിൽ ക്ലബ് തരം താഴ്ത്തൽ നേരിട്ടെങ്കിലും സൗതാപ്റ്റണിൽ താരത്തിന്റെ പ്രകടനം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ സീസണിൽ 34 കളികൾ ആണ് താരം കളിച്ചത്, പ്രീമിയർ ലീഗിൽ 29 കളികളിൽ ഒരു ഗോളും നേടി. അടുത്ത സീസണിൽ താരത്തെ ടീമിൽ തിരിച്ചു എത്തിക്കാനുള്ള ബയ് ബാക് ക്ലോസ് മാഞ്ചസ്റ്റർ സിറ്റിക്ക് ഉണ്ട്.

റോമിയോ ലാവിയക്ക് ആയുള്ള ലിവർപൂളിന്റെ ആദ്യ ബിഡ് സൗതാപ്റ്റൺ തള്ളി

സൗതാപ്റ്റണിന്റെ യുവ ബെൽജിയം മധ്യനിരതാരം റോമിയോ ലാവിയക്ക് ആയുള്ള ലിവർപൂളിന്റെ ആദ്യ ബിഡ് അവർ തള്ളി. ഏകദേശം 37 മില്യൺ പൗണ്ട് ആണ് അവർ 19 കാരനായ താരത്തിന് ആയി സൗതാപ്റ്റണിന്റെ മുന്നിൽ വച്ചത്. എന്നാൽ താരത്തിന് ആയി 50 മില്യൺ പൗണ്ട് തന്നെ വേണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുക ആണ് സെയിന്റ്സ്.

നേരത്തെ തന്നെ താരവും ആയി ലിവർപൂൾ വ്യക്തിഗത ധാരണയിൽ എത്തിയത് ആയും ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. മികച്ച ഭാവിയുള്ളത് ആയി കരുതുന്ന മുൻ മാഞ്ചസ്റ്റർ സിറ്റി അക്കാദമി താരത്തിനു ആയി നേരത്തെ ആഴ്‌സണലും താൽപ്പര്യം കാണിച്ചിരുന്നു. കഴിഞ്ഞ സീസണിൽ 29 മത്സരങ്ങൾ ആണ് ലാവിയ സെയിന്റ്സിന് ആയി കളിച്ചത്. മാഞ്ചസ്റ്റർ സിറ്റിക്ക് താരത്തിൽ റിലീസ് ക്ലോസ് ഉണ്ടെങ്കിലും അടുത്ത വർഷം മാത്രമെ അത് ആക്ടിവേറ്റ് ചെയ്യാൻ പറ്റുകയുള്ളൂ.

റോമിയോ ലാവിയക്ക് ആയി ആഴ്‌സണൽ ശ്രമങ്ങൾ ശക്തമാക്കി

ഈ സീസണിൽ പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ നേരിട്ട സൗതാപ്റ്റൺ താരം റോമിയോ ലാവിയക്ക് ആയി ആഴ്‌സണൽ ശ്രമങ്ങൾ ശക്തമാക്കി. നിലവിൽ താരവും ക്ലബും ആയി ആഴ്‌സണൽ ചർച്ചകൾ സജീവമാക്കി. അതേസമയം അണ്ടർ 21 താരത്തിന് ആയുള്ള ക്ലബ് റെക്കോർഡ് തുക താരത്തിന് ലഭിക്കണം എന്നാണ് സൗതാപ്റ്റൺ നിലപാട്.

നിലവിൽ ഇത് വരെ ആഴ്‌സണൽ താരത്തിന് ആയി ഓഫർ മുന്നോട്ട് വച്ചിട്ടില്ല. താരത്തിന് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് താൽപ്പര്യം കാണിച്ചു എങ്കിലും അവരുടെ ശ്രദ്ധ മേസൻ മൗണ്ടിൽ ആണ്. നിലവിൽ 2024 ൽ താരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ബയ് ബാക് ക്ലോസ് ഉണ്ട്. എന്നാൽ നിലവിൽ താരത്തിൽ അവകാശവാദം ഉന്നയിക്കാൻ അവർക്ക് ആവില്ല. ആഴ്‌സണലിന് താരത്തെ സ്വന്തമാക്കാൻ ആവുമോ എന്നു കണ്ടറിയണം.

റോമിയോ ലാവിയയിൽ താൽപ്പര്യം കാണിച്ചു ആഴ്‌സണൽ

ഈ സീസണിൽ പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തപ്പെട്ട സൗതാപ്റ്റണിന്റെ യുവ ബെൽജിയം മധ്യനിര താരം റോമിയോ ലാവിയയെ സ്വന്തമാക്കാൻ താൽപ്പര്യം കാണിച്ചു ആഴ്‌സണൽ. നിലവിൽ പ്രധാന പരിഗണന ഡക്ലൻ റൈസിൽ കാണിക്കുന്ന ആഴ്‌സണൽ തോമസ് പാർട്ടി ക്ലബ് വിടുന്നു എങ്കിൽ പ്രത്യേകിച്ച് ലാവിയയെ സ്വന്തമാക്കാൻ ശ്രമിക്കും എന്നാണ് റിപ്പോർട്ട്.

താരവും ആയി നടത്തിയ ചർച്ചകൾ വിജയകരമായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്. നിലവിൽ താരത്തിന് ആയി ചെൽസി ശക്തമായി രംഗത്ത് ഉണ്ട്. താരത്തിനു ആയി മാഞ്ചസ്റ്റർ യുണൈറ്റഡും താൽപ്പര്യം കാണിക്കുന്നുണ്ട്. അതേസമയം തങ്ങളുടെ മുൻ അക്കാദമി താരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ബയ് ബാക്ക് ക്ലൗസ് ഉള്ളത് 2024 ൽ മാത്രമാണ് എന്നത് ആഴ്‌സണലിന് നല്ല വാർത്തയാണ്. എന്നാൽ താരത്തിന് ആയി ആഴ്‌സണൽ സൗതാപ്റ്റണിനെ ഉടൻ സമീപിക്കുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.

Exit mobile version