ഷോൺ മാർഷ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഓസ്ട്രേലിയൻ താരം ഷോൺ മാർഷിന്റെ ക്രിക്കറ്റ് കരിയറിന് അവസാനം. 2023-24 ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) മെൽബൺ റെനഗേഡ്‌സ് പ്ലേഓഫിലേക്ക് കടക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ഷോൺ മാർഷിന്റെ 23 വർഷം നീണ്ട കരിയറിന് തിരശ്ശീല വീണത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബിബിഎല്ലിൽ അഞ്ച് മത്സരങ്ങളിൽ മൂന്ന് അർദ്ധ സെഞ്ച്വറികളോടെ 45.25 ശരാശരിയിൽ 181 റൺസ് മാർഷ് നേടിയിരുന്നു..

ഈ വർഷമാദ്യം, 2019 ജനുവരിയിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയ്‌ക്കെതിരെ അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചതിന് ശേഷമാണ് മാർഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഈ ബിഗ് ബാഷോടെ ടി20യും വിടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) ഉദ്ഘാടന പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് മാർഷ് ആയിരുന്നു. അതിലൂടെ ആയിരുന്നു അദ്ദേഹം ലോക ശ്രദ്ധ നേടിയത്‌. ഓസ്‌ട്രേലിയയ്‌ക്കായി 38 ടെസ്റ്റുകളിലും 73 ഏകദിനങ്ങളിലും 15 ടി20യിലും അദ്ദേഹം കളിച്ചിട്ടുണ്ട്‌. ടെസ്റ്റിൽ 2265 റൺസും ഏകദിനത്തിൽ 2773 റൺസും ടി20യിൽ 255 റൺസും അദ്ദേഹം ഓസ്ട്രേലിയക്ക് ആയി നേടി. 13 സെഞ്ചുറികളും 25 അർധസെഞ്ചുറികളും മാർഷ് നേടിയിട്ടുണ്ട്.

റണ്ണൊഴുകിയ മത്സരത്തില്‍ 11 റണ്‍സ് വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

പെര്‍ത്തില്‍ റണ്‍ മഴയൊഴുകിയ മത്സരത്തില്‍ ആതിഥേയര്‍ക്ക് വിജയം. മെല്‍ബേണ്‍ റെനഗേഡ്സിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് 11 റണ്‍സിന്റെ ജയമാണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 196/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണിന് 185/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

കെയിന്‍ റിച്ചാര്‍ഡ്സണ്‍ നാല് വിക്കറ്റ് നേടി റെനഗേഡ്സ് നിരയില്‍ തിളങ്ങിയെങ്കിലും കാമറൂണ്‍ ബാന്‍ക്രോഫ്ട്(51), ആഷ്ടണ്‍ ടര്‍ണര്‍(36), ലിയാം ലിവിംഗ്സ്റ്റണ്‍(29) എന്നിവര്‍ക്കൊപ്പം 22 പന്തില്‍ നിന്ന് 56 റണ്‍സിന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത മിച്ചല്‍ മാര്‍ഷ് കൂടി എത്തിയതോടെ പെര്‍ത്ത് 196 എന്ന കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. മാര്‍ഷ് പുറത്താകാതെയാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

പെര്‍ത്തിന്റെ അതേ ശൈലിയില്‍ ഷോണ്‍ മാര്‍ഷും(55) ബ്യൂ വെബ്സ്റ്ററും(67*) തിരിച്ചടിച്ചുവെങ്കിലും ലക്ഷ്യത്തിന് 11 റണ്‍സ് അകലെ ടീം വീണു. 37 പന്തില്‍ നിന്നാണ് വെബ്സ്റ്റര്‍ തന്റെ 67 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 15 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയെങ്കിലും വേഗത്തില്‍ പുറത്തായത് ടീമിന് തിരിച്ചടിയായി.

പെര്‍ത്തിനായി ക്രിസ് ജോര്‍ദ്ദാനും ഫവദ് അഹമ്മദും രണ്ട് വീതം വിക്കറ്റ് നേടി. ഇരു താരങ്ങളും വിക്കറ്റ് നേടുക മാത്രമല്ല കൃത്യതയോടെ പന്തെറിഞ്ഞ് റണ്‍ വിട്ട് നല്‍കുന്നതിലും പിശുക്ക് കാട്ടുകയായിരുന്നു.

ഷോണ്‍ മാര്‍ഷിന് പരിക്ക്, ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് പുറത്ത്, പകരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്

പരിക്കേറ്റ ഓസ്ട്രേലിയന്‍ മധ്യനിര ബാറ്റ്സ്മാന്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇന്ന് താരത്തിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്നും താരം ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത് പോകുകയാണെന്നും പ്രഖ്യാപിച്ചത്. പകരം താരമായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ഓസ്ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെറ്റ്സിലെ പരിശീലനത്തിനിടെയാണ് മാര്‍ഷിന് പരിക്കേറ്റത്.

ഷോണ്‍ മാര്‍ഷ് പാറ്റ് കമ്മിന്‍സിന്റെ പന്ത് നേരിടുമ്പോള്‍ കൈയ്യില്‍ പൊട്ടലേല്‍ക്കുകയായിരുന്നു. താരത്തിനെ ഉടനടി സ്കാനുകള്‍ക്ക് വിധേയനാക്കിയെന്നും അപ്പോളാണ് പൊട്ടല്‍ കണ്ടെത്തിയതെന്നും മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും ലാംഗര്‍ പറഞ്ഞു.

ഷോണ്‍ മാര്‍ഷും ഉസ്മാന്‍ ഖവാജയ്ക്കും പിന്തുണയുമായി ജസ്റ്റിന്‍ ലാംഗര്‍

ഷോണ്‍ മാര്‍ഷും ഉസ്മാന്‍ ഖവാജയ്ക്കും പിന്തുണയുമായി ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഷോണ്‍ മാര്‍ഷിന്റെ ടി20 റെക്കോര്‍ഡിനെയും ഉസ്മാന്‍ ഖവാജയുടെ ഏത് പൊസിഷനിലും കളിയ്ക്കുവാനുള്ള കഴിവുമാണ് ലാംഗര്‍ എടുത്ത് പറഞ്ഞ് ഇരുവരുടെയും മോശം ഫോമില്‍ പിന്തുണയുമായി ലാംഗര്‍ എത്തിയത്. മാര്‍ഷ് വെടിക്കെട്ട് ബാറ്റിംഗിനു പേര് കേട്ട താരമാണ്, ബിഗ് ബാഷില്‍ ഒരോവറില്‍ നിന്ന് 28 റണ്‍സ് നേടുന്നത് ഒരു സെമി ഫൈനലില്‍ താന്‍ കണ്ടിട്ടുള്ളതാണ്. അത് പോലുള്ള ഒരു താരത്തെ ബാറ്റിംഗ് ഓര്‍ഡറില്‍ കളിപ്പിക്കുക എന്നത് ഏറെ ആവേശകരമായ കാര്യമാണ്. ലോകത്തില്‍ ഏത് മികച്ച വെടിക്കെട്ട് ബാറ്റിംഗ് താരത്തെപ്പോലെ തന്നെ അടിച്ച് തകര്‍ക്കുവാന്‍ കഴിവുള്ള താരമാണ് ഷോണ്‍ മാര്‍ഷെന്ന് ലാംഗര്‍ പറഞ്ഞു.

അതുപോലെ തന്നെ തന്റെ ഇഷ്ട സ്ഥാനങ്ങള്‍ ടീമിനു വേണ്ടി വിട്ട് നല്‍കി ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് സ്ഥാനത്തും ബാറ്റ് ചെയ്ത് റണ്‍സ് കണ്ടെത്താനാകുന്ന താരമാണ് ഉസ്മാന്‍ ഖവാജ. മത്സര സാഹചര്യങ്ങളനുസരിച്ച് താരം ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ബാറ്റ് ചെയ്യാനെത്തുന്ന അവസരവുമുണ്ടാകാം, താന്‍ അത് നടക്കല്ലേയെന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കിലും എന്നും ലാംഗര്‍ പറഞ്ഞു.

ലോകകപ്പില്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യുവാന്‍ തയ്യാര്‍

ലോകകപ്പ് 2019ല്‍ ഓസ്ട്രേലിയന്‍ നിരയില്‍ താന്‍ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യുവാന്‍ തയ്യാറാണെന്ന് അറിയിച്ച് ഷോണ്‍ മാര്‍ഷ്. ലോകകപ്പ് സ്ക്വാഡിലേക്ക് ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും തിരികെ എത്തിയതോടെ ഷോണ്‍ മാര്‍ഷിനോ ഉസ്മാന്‍ ഖവാജയ്ക്കോ ആര്‍ക്കോ ഒരാള്‍ക്ക് മാത്രമേ അവസരം ലഭിയ്ക്കുകള്ളുവെന്ന സ്ഥിതിയാണ് ഓസ്ട്രേലിയന്‍ ടീമിനുള്ളത്.

ഇന്നലെ വിന്‍ഡീസിനെതിരെയുള്ള അനൗദ്യോഗിക സന്നാഹ മത്സരത്തില്‍ സ്മിത്തുമായി ചേര്‍ന്ന് താരം അര്‍ദ്ധ ശതകം നേടി പുറത്താകാതെ നിന്നിരുന്നു. അതിനു ശേഷമാണ് താരം ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. തന്റെ കരിയറില്‍ ഓപ്പണിംഗ് മുതല്‍ ആറാം നമ്പര്‍ വരെ താന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ താന്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യുവാന്‍ തയ്യാറാണെന്ന് ഷോണ്‍ മാര്‍ഷ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ ഓസ്ട്രേലിയ 5-0നു പരാജയപ്പെട്ടുവെങ്കിലു മാര്‍ഷ് 288 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയിരുന്നുവുള്ളു. ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ മികവ് പുലര്‍ത്തിയതിനാല്‍ ഉസ്മാന്‍ ഖവാജയ്ക്കാണ് നിലവില്‍ ടീമില്‍ സ്ഥാനം നേടുവാന്‍ കൂടുതല്‍ സാധ്യത.

മൂന്നാം നമ്പറിനായി പോരാട്ടം ഖവാജയും ഷോണ്‍ മാര്‍ഷും തമ്മില്‍

ഓസ്ട്രേലിയയുടെ മൂന്നാം നമ്പര്‍ സ്ക്വാഡിനായി പോരാട്ടം ഉസ്മാന്‍ ഖവാജയും ഷോണ്‍ മാര്‍ഷും തമ്മിലായിരിക്കുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ താരവും ദേശീയ സെലക്ടറുമായ മാര്‍ക്ക് വോ. ആരോണ്‍ ഫിഞ്ചിനൊപ്പം ഡേവിഡ് വാര്‍ണര്‍ ഓപ്പണ്‍ ചെയ്യണമെന്ന് അഭിപ്രായപ്പെട്ട താരം മൂന്നാം നമ്പറിലേക്ക് ഉസ്മാന്‍ ഖവാജയോ ഷോണ്‍ മാര്‍ഷോ എത്തണമെന്ന് പറഞ്ഞു.

മൂന്നാം നമ്പറിലേക്കുള്ള പോരാട്ടം ഇവര്‍ തമ്മിലാവുമെന്നാണ് തന്റെ വിലയിരുത്തലെന്ന് പറഞ്ഞ മാര്‍ക്ക് വോ ഇവരില്‍ ഒരാള്‍ക്ക് മാത്രമേ ടീമില്‍ അവസരമുണ്ടാകുവെന്നും പറഞ്ഞു. സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലെക്സ് കാറെ എന്നിവരാവും ബാറ്റിംഗ് ലൈനപ്പ് പൂര്‍ത്തിയാക്കുന്ന താരങ്ങളെന്നും മാര്‍ക്ക് വോ പറഞ്ഞു.

ഷോണ്‍ മാര്‍ഷിനു കരുതലായി മറ്റൊരു ഓസ്ട്രേലിയന്‍ താരവുമായി കരാറിലേര്‍പ്പെട്ട് ഗ്ലാമോര്‍ഗന്‍

2019 കൗണ്ടി സീസണിന്റെ ആദ്യ പകുതിയില്‍ ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലാബൂഷാനെയെ ടീമിലെത്തിച്ച് ഗ്ലാമോര്‍ഗന്‍. മറ്റൊരു ഓസീസ് താരം ദേശീയ ടീമിനൊപ്പം തിരക്കിലാകുവാനുള്ള സാധ്യത പരിഗണിച്ചാണ് ഈ തീരുമാനം. 24 വയസ്സുകാരന്‍ ഓസ്ട്രേലിയന്‍ താരമായ ലാബൂഷാനെ റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പില്‍ പൂര്‍ണ്ണമായും കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ പകുതിയിലും ടീമില്‍ ഉണ്ടാകും.

പാക്കിസ്ഥാനെതിരെ കഴിഞ്ഞ വര്‍ഷം ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം അഞ്ച് ടെസ്റ്റില്‍ കളിച്ചിട്ടുണ്ട്. ഫസ്റ്റ്-ക്ലാസ്സില്‍ നാല് ശതകങ്ങള്‍ താരത്തിനു സ്വന്തമാക്കാനായിട്ടുണ്ട്.

33 പന്തില്‍ 70 റണ്‍സുമായി മാക്സ്വെല്‍, 327 റണ്‍സ് നേടി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ അഞ്ചാം ഏകദിനത്തില്‍ 50 ഓവറില്‍ നിന്ന് 327 റണ്‍സ് നേടി ഓസ്ട്രേലിയ. ഗ്ലെന്‍ മാക്സ്വെല്ലിന്റെ 33 പന്തില്‍ നിന്നുള്ള 70 റണ്‍സിനൊപ്പം ഉസ്മാന്‍ ഖവാജ(98), ആരോണ്‍ ഫിഞ്ച്(53), ഷോണ്‍ മാര്‍ഷ്(61) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കൂറ്റന്‍ സ്കോറിലേക്ക് ഓസ്ട്രേലിയ നീങ്ങിയത്. മത്സരത്തിലെ അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ പാക്കിസ്ഥാനായെങ്കിലും മികച്ച സ്കോര്‍ തന്നെ ഓസ്ട്രേലിയ നേടി.

ഒന്നാം വിക്കറ്റില്‍ ഫിഞ്ച് ഖവാജ കൂട്ടുകെട്ട് 134 റണ്‍സാണ് നേടിയത്. 69 പന്തില്‍ നിന്ന് 53 റണ്‍സാണ് ഫിഞ്ച് നേടിയത്. 80 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയ ശേഷം പുറത്തായ ഉസ്മാന്‍ ഖവാജ ശതകത്തിനു 2 റണ്‍സ് അകലെ പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ മാക്സ്വെല്ലിനാണ് ശതകം നഷ്ടമായത്. ഷോണ്‍ മാര്‍ഷ് 61 റണ്‍സ് നേടി പുറത്തായി. 10 ഫോറും 3 സിക്സുമാണ് ഗ്ലെന്‍ മാക്സ്വെല്‍ നേടിയത്. 274/2 എന്ന നിലയില്‍ നിന്ന് അവസാന ഓവറില്‍ കൂറ്റനടികള്‍ക്ക് ശ്രമിച്ചപ്പോള്‍ പാക്കിസ്ഥാന് 5 വിക്കറ്റ് കൂടി നഷ്ടമായി.

ഉസ്മാന്‍ ഷിന്‍വാരി 4 വിക്കറ്റും ജുനൈദ് ഖാന്‍ മൂന്ന് വിക്കറ്റും പാക്കിസ്ഥാനായി നേടി.

ഫിഞ്ചിന്റെ ശതകത്തിലൂടെ ആദ്യ ജയം നേടി ഓസ്ട്രേലിയ

പാക്കിസ്ഥാന്‍ നല്‍കിയ 281 റണ്‍സ് വിജയലക്ഷ്യം 49 ഓവറില്‍ മറികടന്ന് ആദ്യ ഏകദിനം സ്വന്തമാക്കി ഓസ്ട്രേലിയ. ഹാരിസ് സൊഹൈല്‍ നേടിയ ശതകത്തിന്റെ ബലത്തിലാണ് പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 5 വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സിലേക്ക് നീങ്ങിയത്. അരങ്ങേറ്റക്കാരന്‍ ഷാന്‍ മക്സൂദ് 40 റണ്‍സും ഉമര്‍ അക്മല്‍ 48 റണ്‍സും നേടിയപ്പോള്‍ ഹാരിസ് സൊഹൈല്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. 13 പന്തില്‍ 28 റണ്‍സുമായി ഇമാദ് വസീമും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. ഓസ്ട്രേലിയയ്ക്ക് വേണ്ടി നഥാന്‍ കോള്‍ട്ടര്‍-നൈല്‍ രണ്ട് വിക്കറ്റ് നേടി.

ആരോണ്‍ ഫിഞ്ചിന്റെ 116 റണ്‍സിനൊപ്പം ഷോണ്‍ മാര്‍ഷ് പുറത്താകാതെ 91 റണ്‍സുമായി ക്രീസില്‍ നിന്നപ്പോള്‍ 49ാം ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ ലക്ഷ്യം മറികടന്നു. 8 ഫോറും 4 സിക്സും സഹിതമാണ് ഫിഞ്ചിന്റെ ശതകം. ഉസ്മാന്‍ ഖവാജ 24 റണ്‍സ് നേടി പുറത്തായപ്പോള്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് 30 റണ്‍സുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ ഫോം കണ്ടെത്തിയ ആരോണ്‍ ഫിഞ്ച് ഏറെക്കാലം കൂടിയാണ് ഇന്ന് തന്റെ ശതകം സ്വന്തമാക്കിയത്. സിക്സറിലൂടെയാണ് തന്റെ 12ാം ഏകദിന ശതകം താരം പൂര്‍ത്തിയാക്കിയത്.

പെര്‍ത്ത് സ്കോര്‍ച്ചേര്‍സില്‍ നിന്ന് വിട, ഷോണ്‍ മാര്‍ഷ് ഇനി ചാമ്പ്യന്മാര്‍ക്കൊപ്പം

2011ല്‍ ബിഗ് ബാഷ് സീസണ്‍ ആരംഭം മുതല്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനായി കളിച്ചിട്ടുള്ള ഓസ്ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷ് ടീമിനോട് വിട പറയുന്നു. നിലവിലെ ബിഗ് ബാഷ് ചാമ്പ്യന്മാരായ മെല്‍ബേണ്‍ റെനഗേഡ്സിലേക്കാണ് മാര്‍ഷ് പുതിയ കരാര്‍ ഒപ്പുവെച്ച് എത്തുന്നത്. 2018-19 സീസണില്‍ അവസാന സ്ഥാനക്കാരായി എത്തുവാന്‍ മാത്രമേ പെര്‍ത്തിനു സാധിച്ചിരുന്നു. ഓസ്ട്രേലിയയുടെ മുഖ്യ കോച്ചായി ജസ്റ്റിന്‍ ലാംഗര്‍ ചുമതലയേറ്റ ശേഷം ആഡം വോഗ്സ് ആയിരുന്നു സീസണില്‍ സ്കോര്‍ച്ചേര്‍സിനെ പരിശീലിപ്പിച്ചത്.

റെനഗേഡ്സിന്റെ നായകനും ഓസ്ട്രേലിയയുടെ നായകനുമായ ആരോണ്‍ ഫിഞ്ചാണ് തന്നെ ഈ തീരുമാനത്തിലേക്ക് എത്തിക്കുവാന്‍ ഇടയായതെന്നാണ് ഷോണ്‍ മാര്‍ഷ് പറഞ്ഞത്. അതേ സമയം മാര്‍ിന്റെ സഹോദരന്‍ മിച്ചല്‍ മാര്‍ഷ് ആണ് നിലവില്‍ പെര്‍ത്തിന്റെ നായകന്‍. വെസ്റ്റേണ്‍ ഓസ്ട്രേലിയ ക്രിക്കറ്റുമായി മാര്‍ഷ് കുടുംബത്തിനുള്ള ബന്ധം കണക്കിലാക്കുമ്പോള്‍ ഈ തീരുമാനം ഷോണ്‍ മാര്‍ഷിനു കടുത്തത് തന്നെയായിരുന്നുവെന്ന് വേണം കണക്കാക്കുവാന്‍.

ബിഗ് ബാഷിലെ 8 സീസണുകളിലായി 37 മത്സരങ്ങളാണ് സ്കോര്‍ച്ചേര്‍സിനു വേണ്ടി ഷോണ്‍ മാര്‍ഷ് കളിച്ചിട്ടുള്ളത്. 1435 റണ്‍സാണ് താരം ഇതുവരെ ഫ്രാഞ്ചൈസിയ്ക്കായി നേടിയിട്ടുള്ളത്. 99 നോട്ട്ഔട്ട് ആണ് ഷോണ്‍ മാര്‍ഷിന്റെ ബിഗ് ബാഷിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

അടിച്ച് തകര്‍ത്ത് ഷോണ്‍ മാര്‍ഷ്, അതിനെ വെല്ലുന്ന പ്രകടനവുമായി കാല്ലം ഫെര്‍ഗൂസണ്‍

സിഡ്നി തണ്ടറിനോട് തോറ്റ് കീഴടങ്ങിയ പെര്‍ത്ത് പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്ത് തന്നെ. ഷോണ്‍ മാര്‍ഷിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 181/4 എന്ന കൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും മാര്‍ഷിന്റെ ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനവുമായി കാല്ലം ഫെര്‍ഗൂസണ്‍ മത്സരം തണ്ടറിനു അനുകൂലമാക്കുകയായിരുന്നു. 4 പന്ത് അവശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം സിഡ്നി തണ്ടര്‍ മറികടക്കുകയായിരുന്നു.

55 പന്തില്‍ 5 വീതം ബൗണ്ടറിയും സിക്സും നേടി ഷോണ്‍ മാര്‍ഷ് 95 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മിച്ചല്‍ മാര്‍ഷ്(31), ഹിള്‍ട്ടണ്‍ കാര്‍ട്റൈറ്റ്(20) എന്നിവരുടെയും മികവില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് 4 വിക്കറ്റിന്റെ നഷ്ടത്തില്‍ 181 റണ്‍സ് നേടി. നിക്ക് ഹോബ്സണ്‍ പുറത്താകാതെ 15 റണ്‍സ് നേടി നിന്നു. ക്രിസ് ഗ്രീനിനു രണ്ടും ഗുരീന്ദര്‍ സന്ധു, നഥാന്‍ മക്ആന്‍ഡ്രൂ എന്നിവര്‍ ഓരോ വിക്കറ്റും സിഡ്നിയ്ക്കായി നേടി.

എന്നാല്‍ ഇവരെ വെല്ലുന്ന ബാറ്റിംഗ് പ്രകടനമാണ് കാല്ലം ഫെര്‍ഗൂസണും ഓപ്പണര്‍ മാത്യൂ ഗില്‍ക്സും നേടിയത്. അവസാനത്തോടടുത്ത് തുടരെ വിക്കറ്റുകള്‍ വീണുവെങ്കിലും ജയം ഉറപ്പാക്കി കാല്ലം ഫെര്‍ഗൂസണ്‍ പുറത്താകാതെ നിന്നു. 53 പന്തില്‍ നിന്ന് 113 റണ്‍സ് നേടി ഫെര്‍ഗൂസണ്‍ 8 വീതം ബൗണ്ടറിയും സിക്സും നേടുകയായിരുന്നു.

മാത്യൂ ഗില്‍ക്സ് 38 പന്തില്‍ നിന്ന് 51 റണ്‍സ് നേടി. 120 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് സിഡ്നി തണ്ടറിന്റെ വിജയത്തിനു അടിത്തറയായത്. 138/1 എന്ന നിലയില്‍ നിന്ന് 151/4 എന്ന നിലയിലേക്ക് സിഡ്നി വീണെങ്കിലും ഫെര്‍ഗൂസണിന്റെ ഇന്നിംഗ്സ് മത്സരം മാറ്റി മറിച്ചു. 48 പന്തില്‍ നിന്നാണ് ഫെര്‍ഗൂസണ്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയത്.

ഇന്ത്യയ്ക്ക് വെല്ലുവിളിയായി മാര്‍ഷും മാക്സ്വെല്ലും, ഇരുവരെയും പുറത്താക്കി ഭുവനേശ്വറിന്റെ മികവ്

അഡിലെയ്ഡില്‍ രണ്ടാം ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. എന്നാല്‍ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ നേടി ഓസ്ട്രേലിയയുടെ 300 റണ്‍സ് എന്ന മോഹത്തിനു ഇന്ത്യന്‍ ബൗളര്‍മാര്‍ തടയിടുകയായിരുന്നു. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഓസ്ട്രേലിയന്‍ മധ്യ നിരയെയും വാലറ്റത്തെയും ചുരുട്ടിക്കെട്ടുന്നതാണ് മത്സരത്തിന്റെ അവസാന ഓവറുകളില്‍ കണ്ടത്. ഭുവനേശ്വര്‍ നാലും ഷമി മൂന്നും വിക്കറ്റ് നേടി.

ഒരു ഘട്ടത്തില്‍ 134/4 എന്ന നിലയിലേക്ക് വീണ ടീമിനെ ഷോണ്‍ മാര്‍ഷും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്നാണ് 50 ഓവറില്‍ നിന്ന് 298 റണ്‍സ് എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്. ആദ്യ ഏകദിനത്തിലേതിനും വലിയ സ്കോറാണ് ഓസ്ട്രേലിയയ്ക്ക് അഡിലെയ്ഡില്‍ നേടാനായത്. മാക്സ്വെല്‍ 37 പന്തില്‍ നിന്ന് 48 റണ്‍സ് നേടി പുറത്തായപ്പോള്‍ മാര്‍ഷിന്റെ സംഭാവന 131 റണ്‍സായിരുന്നു. 123 പന്തുകള്‍ നേരിട്ട മാര്‍ഷ് 11 ബൗണ്ടറിയും 3 സിക്സും സ്വന്തമാക്കി. 9 വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

മാര്‍ക്കസ് സ്റ്റോയിനിസ്(29), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(20), ഉസ്മാന്‍ ഖവാജ(21) എന്നിവരെ അധികം സമയം ക്രീസില്‍ നിര്‍ത്താതെ ഇന്ത്യയ്ക്ക് പുറത്താക്കാനായെങ്കിലും ആറാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. 74 റണ്‍സാണ് ആറാം വിക്കറ്റില്‍ മാര്‍ഷ്-മാക്സ്വെല്‍ കൂട്ടുകെട്ട് നേടിയത്.

ഒരേ ഓവറില്‍ ഇരുവരെയും പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ഓസ്ട്രേലിയയെ മുന്നൂറ് കടക്കുന്നതില്‍ നിന്ന് തടഞ്ഞത്.

Exit mobile version