ഡൊമിനിക് സിബ്ലേ ഒരു ടെസ്റ്റ് താരമായി തനിക്ക് തോന്നിയിട്ടില്ല – മാര്‍ക്ക് വോ

ഡൊമിനിക് സിബ്ലേ ഒരു ടെസ്റ്റ് താരമാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം മാര്‍ക്ക് വോ. താരം എങ്ങനെ ഇംഗ്ലണ്ട് ടീമിൽ എത്തിപ്പെട്ടുവെന്ന് തനിക്ക് തോന്നുന്നില്ലെന്നും വോ പറഞ്ഞു. ഇംഗ്ലണ്ടിനായി 20 ടെസ്റ്റിൽ നിന്ന് 985 റൺസ് നേടിയിട്ടുള്ള താരമാണ് ഡൊമിനിക് സിബ്ലേ.

ഡൊമിനിക് സിബ്ലേയ്ക്ക് റൺസ് സ്കോര്‍ ചെയ്യുവാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ബേൺസിനെയും സിബ്ലേയെയും ഓപ്പണര്‍മാരാക്കി ഓസ്ട്രേലിയയിലേക്ക് എത്തി ആഷസ് വിജയിക്കാനാകുമെന്നത് ഇംഗ്ലണ്ടിന്റെ വ്യാമോഹമാണെന്നും മാര്‍ക്ക് വോ പറഞ്ഞു.

ഡൊമിനിക് സിബ്ലേയ്ക്ക് ഷോട്ടുകളൊന്നുമില്ലെന്നും താരം ഒരു ടെസ്റ്റ് താരമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഇംഗ്ലണ്ടിൽ മികച്ച താരങ്ങളുടെ അഭാവം ഉള്ളതിനാലാവും താരം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ഇടം നേടിയതെന്നും മാര്‍ക്ക് വോ അഭിപ്രായപ്പെട്ടു.

ഈ ലോകകപ്പില്‍ 500നു മേലുള്ള സ്കോര്‍ പിറക്കും

ഈ ലോകകപ്പില്‍ 500നു മേലുള്ള സ്കോര്‍ പിറക്കുമെന്ന് അഭിപ്രായപ്പെട്ട് മാര്‍ക്ക് വോ. ഒരു കാലഘട്ടത്തില്‍ 250 റണ്‍സ് എന്ന സ്കോര്‍ വിജയ സ്കോറായി കരുതിയിരുന്ന സ്ഥാനത്ത് നിന്ന് ഇന്ന് 350 റണ്‍സ് പോലും വിജയ ലക്ഷ്യമായി കണക്കാക്കുവാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് എത്തുമ്പോള്‍ 2019 ലോകകപ്പില്‍ 500 എന്ന സ്കോര്‍ മറികടക്കുമെന്ന് മുന്‍ ഓസീസ് താരം അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട് തന്നെയാവും ഈ സ്കോര്‍ മറികടക്കുവാന്‍ ഏറെ സാധ്യതയുള്ള ടീമായി മാര്‍ക്ക് വോ കരുതുന്നത്. ചെറിയ ഗ്രൗണ്ടുകളും ഫ്ലാറ്റ് പിച്ചുകളും ഈ സ്കോറിലേക്ക് ടീമുകളെ നയിക്കുവാന്‍ ഏറെ സാധ്യതയുണ്ടെന്നും മാര്‍ക്ക് വോ പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരെ ട്രെന്റ് ബ്രിഡ്ജില്‍ 481 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട് അന്ന് 500 കടക്കുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും ലക്ഷ്യത്തിലേക്ക് എത്തുവാന്‍ ടീമിനു സാധിച്ചിരുന്നില്ല.

ടൂര്‍ണ്ണമെന്റിലെ ഏതെങ്കിലും ശക്തരായ ടീം ഏതെങ്കിലും ദുര്‍ബലമായ ടീമിനെ നേരിടുമ്പോള്‍ അത് സംഭവിക്കുമെന്നാണ് മുന്‍ ഓസീസ താരം അഭിപ്രായപ്പെടുന്നത്. പാക്കിസ്ഥാനെതിരെ അടുത്തിടെ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങളിലും ഇംഗ്ലണ്ട് 300നു മേല്‍ സ്കോര്‍ നേടിയിരുന്നു. ഇതില്‍ മൂന്ന് മത്സരങ്ങളിലും ടീം 350നു മുകളില്‍ സ്കോര്‍ ചെയ്യുകയും ചെയ്തു. ഇതെല്ലാം ഇംഗ്ലണ്ടിനെ 500 കടക്കുന്ന ആദ്യ ടീമാക്കി മാറ്റുമെന്നും മാര്‍ക്ക് വോ വിശ്വസിക്കുന്നു.

മൂന്നാം നമ്പറിനായി പോരാട്ടം ഖവാജയും ഷോണ്‍ മാര്‍ഷും തമ്മില്‍

ഓസ്ട്രേലിയയുടെ മൂന്നാം നമ്പര്‍ സ്ക്വാഡിനായി പോരാട്ടം ഉസ്മാന്‍ ഖവാജയും ഷോണ്‍ മാര്‍ഷും തമ്മിലായിരിക്കുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ താരവും ദേശീയ സെലക്ടറുമായ മാര്‍ക്ക് വോ. ആരോണ്‍ ഫിഞ്ചിനൊപ്പം ഡേവിഡ് വാര്‍ണര്‍ ഓപ്പണ്‍ ചെയ്യണമെന്ന് അഭിപ്രായപ്പെട്ട താരം മൂന്നാം നമ്പറിലേക്ക് ഉസ്മാന്‍ ഖവാജയോ ഷോണ്‍ മാര്‍ഷോ എത്തണമെന്ന് പറഞ്ഞു.

മൂന്നാം നമ്പറിലേക്കുള്ള പോരാട്ടം ഇവര്‍ തമ്മിലാവുമെന്നാണ് തന്റെ വിലയിരുത്തലെന്ന് പറഞ്ഞ മാര്‍ക്ക് വോ ഇവരില്‍ ഒരാള്‍ക്ക് മാത്രമേ ടീമില്‍ അവസരമുണ്ടാകുവെന്നും പറഞ്ഞു. സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലെക്സ് കാറെ എന്നിവരാവും ബാറ്റിംഗ് ലൈനപ്പ് പൂര്‍ത്തിയാക്കുന്ന താരങ്ങളെന്നും മാര്‍ക്ക് വോ പറഞ്ഞു.

വാര്‍ണര്‍ ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യണം

ലോകകപ്പില്‍ ഓസ്ട്രേലിയ തങ്ങളുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെക്കുറിച്ച് ഒരു തീരുമാനം എടുക്കാതെ നില്‍ക്കുമ്പോളും മുന്‍ ഓസ്ട്രേലിയന്‍ താരവും ദേശീയ സെലക്ടറുമായി മാര്‍ക്ക് വോ പറയുന്നത് താരം ലോകകപ്പില്‍ ഓപ്പണിംഗ് സ്ഥാനത്ത് ഇറങ്ങണമെന്നാണ്. കഴിഞ്ഞ രണ്ട് ഏകദിന പരമ്പരയിലും ഫിഞ്ചും ഖവാജയും ആണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇറങ്ങിയത്. ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും ഇരുവരും ശ്രദ്ധേയമായ പ്രകടനങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു.

എന്നാല്‍ താന്‍ തീര്‍ച്ചയായും വാര്‍ണര്‍ക്ക് ഓപ്പണിംഗില്‍ അവസരം കൊടുക്കുമെന്നാണ് മാര്‍ക്ക് വോ ഒരു റേഡിയ പരിപാടിയില്‍ അഭിപ്രായപ്പെട്ടത്. ഫിഞ്ചിനൊപ്പം ഡേവിഡ് വാര്‍ണര്‍ ഓപ്പണിംഗിനിറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ മാര്‍ക്ക് വോ, വാര്‍ണര്‍ ഒന്നാം നമ്പര്‍ ഓപ്പണറാണെന്ന് പറഞ്ഞു.

ഫീല്‍ഡിംഗ് നിയന്ത്രണവും പവര്‍പ്ലേയും എല്ലാം മുതലാക്കുവാന്‍ പറ്റുന്ന താരം ടീമിനെ വേഗതയാര്‍ന്ന തുടക്കം നല്‍കുമെന്നും വോ അഭിപ്രായപ്പെട്ടു. ടീം വരും ദിവസങ്ങളില്‍ പല കോമ്പിനേഷനുകള്‍ പരീക്ഷിച്ച ശേഷം മാത്രമാവും ഓപ്പണിംഗ് കൂട്ടുകെട്ടിനെ തീരുമാനിക്കുകയെന്നാണ് ആരോണ്‍ ഫിഞ്ച് അടുത്തിടെ അഭിപ്രായപ്പെട്ടത്.

ഡേവിഡ് വാര്‍ണറുടെ ഓപ്പണറെന്ന റെക്കോര്‍ഡ് അവിശ്വസനീയമാണ്, ഉസ്മാന്‍ ഖവാജ മികച്ച ഫോമിലുമാണ്, ഞങ്ങള്‍ മൂന്ന് പേരും ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരങ്ങളാണെന്നാണ് ഫിഞ്ച് അഭിപ്രായപ്പെട്ടത്. അത് പോലെ തന്നെ ഞങ്ങള്‍ മൂന്ന് പേരും മൂന്നാം നമ്പറിലും പരിഗണിക്കപ്പെടേണ്ട താരങ്ങളാണ്. എന്നാല്‍ മൂന്നാം നമ്പറില്‍ ഏറ്റവും കുറവ് അനുഭവസമ്പത്തുള്ള താരം താനാണെന്നും ഫിഞ്ച് വ്യക്തമാക്കി.

Exit mobile version