ശ്രീലങ്കയിൽ ഇരട്ട സെഞ്ച്വറി നേടി ഉസ്മാൻ ഖവാജ, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ താരം!

ശ്രീലങ്കയിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ എന്ന റെക്കോർഡ് ഉസ്മാൻ ഖവാജ സ്വന്തമാക്കി. ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഓസ്‌ട്രേലിയ 547/3 എന്ന ശക്തമായ നിലയിൽ ആണ് ഓസ്ട്രേലിയ ഉള്ളത്. ഓപ്പണർ 232 റൺസുമായി പുറത്താകാതെ നിൽക്കുന്നു.

147 റൺസുമായി തന്റെ ഇന്നിംഗ്സ് പുനരാരംഭിച്ച ഖവാജ ഇന്ന് 290 പന്തിൽ 200 പൂർത്തിയാക്കി. 2023 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ തന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്‌കോറായ 195* അദ്ദേഹം മറികടന്നു. ശ്രീലങ്കയിൽ ഒരു ഓസ്‌ട്രേലിയൻ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ എന്ന പുതിയ റെക്കോർഡും അദ്ദേഹം സ്ഥാപിച്ചു, 2004 ൽ ജസ്റ്റിൻ

സ്മിത്ത് പുറത്താകുന്നതിന് മുമ്പ് സ്റ്റീവ് സ്മിത്തിനൊപ്പം (141) 266 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ഇടംകൈയ്യൻ ഖവാജ പിന്നീട് ജോഷ് ഇംഗ്ലിസുമായി (87) ചേർന്ന് വലിയ സ്കോറിലേക്ക് ടീമിനെ കൊണ്ടു പോവുകയാണ്.

ബാറ്റിംഗിലും ബൗളിംഗിലും കസറി ഷമാര്‍ ജോസഫ്, ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

വെസ്റ്റിന്‍ഡീസിനെ 188 റൺസിലേക്ക് എത്തിച്ചതിന് പിന്നാലെ ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തി അഡിലെയ്ഡിൽ ഒന്നാം ദിവസം തനിക്ക് സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് യുവതാരം ഷമാര്‍ ജോസഫ്. കിര്‍ക് മക്കിന്‍സിയുടെ 50 റൺസിന്റെയും ഷമാര്‍ ജോസഫ് 36 റൺസ് നേടിയും വെസ്റ്റിന്‍ഡീസിനെ 188 റൺസിലേക്ക് എത്തിയ്ക്കുകയായിരുന്നു.

133/9 എന്ന നിലയിൽ നിന്ന് അവസാന വിക്കറ്റിൽ കെമര്‍ റോച്ചുമായി 55 റൺസാണ് ജോസഫ് കൂട്ടിചേര്‍ത്തത്. റോച്ച് 17 റൺസുമായി പുറത്താകാതെ നിന്നു. ഓസീസിൽ ബാറ്റിംഗിൽ സ്റ്റീവ് സ്മിത്തിനെയും(12), മാര്‍നസ് ലാബൂഷാനെയെയും(10) ഷമാര്‍ പുറത്താക്കിയപ്പോള്‍ ഒന്നാം ദിവസം ഓസ്ട്രേലിയ 59/2 എന്ന നിലയിലാണ് അവസാനിപ്പിച്ചത്. ഷമാര്‍ ജോസഫ് തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ പന്തിൽ തന്നെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് ടെസ്റ്റ് അരങ്ങേറ്റം ആഘോഷമാക്കിയത്.

30 റൺസുമായി ഉസ്മാന്‍ ഖവാജയും 6 റൺസ് നേടി കാമറൺ ഗ്രീനുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

ലഞ്ചിന് തൊട്ടുമുമ്പ് വിക്കറ്റ് വലിച്ചെറിഞ്ഞ് വാര്‍ണര്‍, ലഞ്ചിന് ശേഷം ഖവാജയും പുറത്ത്

പാക്കിസ്ഥാനെതിരെ മെൽബേണിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ ആദ്യ സെഷന്‍ കഴിഞ്ഞ് ഒടുവിൽ റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ 108/2 എന്ന നിലയിൽ. 38 റൺസ് നേടിയ ഡേവിഡ് വാര്‍ണര്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 90/1 എന്ന നിലയിലായിരുന്നു. വാര്‍ണറെ അഗ സൽമാന്‍ പുറത്താക്കിയതോടെ ആദ്യ സെഷന്‍ അവസാനിച്ചതായി അമ്പയര്‍മാര്‍ പ്രഖ്യാപിച്ചു.

ലഞ്ചിന് ശേഷം മത്സരം പുനരാരംഭിച്ച് അധികം വൈകാതെ 42 റൺസ് നേടിയ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. ഹസന്‍ അലിയ്ക്കായിരുന്നു വിക്കറ്റ്.

ലീഡ് നാനൂറ് കടന്നു, ഖവാജയുടെ മികവിൽ ഓസ്ട്രേലിയ കുതിയ്ക്കുന്നു

പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 186/4 എന്ന നിലയിൽ. മത്സരത്തിൽ 402 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്. 68 റൺസുമായി ഉസ്മാന്‍ ഖവാജയും 42 റൺസ് നേടി മിച്ചൽ മാര്‍ഷും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

വാര്‍ണര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ സ്റ്റീവന്‍ സ്മിത്ത് 45 റൺസ് നേടി പുറത്തായി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 487 റൺസും പാക്കിസ്ഥാന്‍ 271 റൺസും ആണ് നേടിയത്.

മികച്ച ബാറ്റിംഗുമായി ഓസ്ട്രേലിയ, മഴ കാരണം മത്സരം നേരത്തെ നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 135 റൺസ്

ആഷസിലെ കെന്നിംഗ്ടൺ ഓവൽ ടെസ്റ്റിൽ നാലാം ദിവസം അവസാനിക്കുമ്പോള്‍ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍. ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ 135/0 എന്ന നിലയിലാണ്.

ഖവാജ 69 റൺസും വാര്‍ണര്‍ 58 റൺസും നേടി നിൽക്കുമ്പോള്‍ വിജയത്തിനായി അവസാന ദിവസം ഓസ്ട്രേലിയ 249 റൺസാണ് നേടേണ്ടത്. നാലാം ദിവസം മത്സരത്തിന്റെ നല്ലൊരു പങ്ക് മഴ കവര്‍ന്നിരുന്നു.

കളി നേരത്തെ അവസാനിപ്പിച്ച് മഴ, ഓസ്ട്രേലിയയുടെ ലീഡ് 221 റൺസ്

ആഷസിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ മികച്ച നിലയിൽ മുന്നേറുന്നു. ഇന്നത്തെ കളി അവസാനിക്കുവാന്‍ 26 ഓവറുകളോളം ബാക്കിയുള്ളപ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. ഇതോടെ മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ ഓസ്ട്രേലിയ 130/2 എന്ന നിലയിലായിരുന്നു തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ.

221 റൺസ് ലീഡ് കൈവശമുള്ള ടീമിന് വേണ്ടി 58 റൺസുമായി ഉസ്മാന്‍ ഖവാജയും 6 റൺസ് നേടി സ്റ്റീവന്‍ സ്മിത്തുമാണ്ക്രീസിലുള്ളത്. മാര്‍നസ് ലാബൂഷാനെ(30), ഡേവിഡ് വാര്‍ണര്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

വാര്‍ണറെ വീണ്ടും പുറത്താക്കി ജോഷ് ടംഗ്!!! ഓസ്ട്രേലിയ കരുത്തോടെ മുന്നോട്ട്

ലോര്‍ഡ്സിൽ മൂന്നാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 81/1 എന്ന നിലയിൽ. 45 റൺസുമായി ഉസ്മാന്‍ ഖവാജയും 8 റൺസ് നേടി മാര്‍നസ് ലാബൂഷാനെയും ആണ് ഓസ്ട്രേലിയയ്ക്കായി ക്രീസിലുള്ളത്. 25 റൺസ് നേടിയ ഡേവിഡ് വാര്‍ണറെ പുറത്താക്കി ജോഷ് ടംഗ് ആണ് 63 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത്.

മത്സരത്തിൽ 172 റൺസിന്റെ മികച്ച ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 416 റൺസിനും ഇംഗ്ലണ്ട് 325 റൺസിനും പുറത്തായിരുന്നു.

ആവേശം അവസാന ദിവസത്തിലേക്ക്!!! ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റ് നഷ്ടം, ജയിക്കാന്‍ വേണ്ടത് 174 റൺസ്

ആഷസിലെ ആദ്യ ടെസ്റ്റിൽ മത്സരം അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആവേശകരമായ അന്ത്യമാണ് എഡ്ജ്ബാസ്റ്റണില്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഇന്ന് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ 273 റൺസിന് പുറത്താക്കിയ ശേഷം 281 റൺസ് തേടിയിറങ്ങിയ ഓസ്ട്രേലിയ നാലാം ദിവസം അവസാനിക്കുമ്പോള്‍ 107/3 എന്ന നിലയിലാണ്.

ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബൂഷാനെ, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകള്‍ ടീമിന് നഷ്ടമായപ്പോള്‍ ഓസ്ട്രേലിയന്‍ പ്രതീക്ഷ ഉസ്മാന്‍ ഖവാജയിലാണ്.  ഖജാവ 34 റൺസും നൈറ്റ് വാച്ച്മാന്‍ സ്കോട്ട് ബോളണ്ട് 13 റൺസും നേടി ക്രീസില്‍ നിൽക്കുകയാണ്. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട് ബ്രോഡ് രണ്ട് വിക്കറ്റ് നേടി.

ഇംഗ്ലണ്ടിന്റെ ലീഡ് 82 റൺസ് മാത്രം, ഖവാജയുടെ ശതകത്തിലൂടെ ഓസ്ട്രേലിയയുടെ തിരിച്ചുവരവ്

ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ കരുതുറ്റ സ്കോറിലേക്ക് നീങ്ങുന്നു. ഉസ്മാന്‍ ഖവാജ നേടിയ 126 റൺസിന്റെ ബലത്തിൽ ഓസ്ട്രേലിയ 311/5 എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിന് 82 റൺസിന്റെ ലീഡ് മാത്രമാണ് മത്സരത്തിലുള്ളത്.

ഖവാജ – അലക്സ് കാറെ കൂട്ടുകെട്ട് 91 റൺസാണ് ആറാം വിക്കറ്റിൽ നേടിയത്. നേരത്തെ 67/3 എന്ന നിലയിൽ നിന്ന് ഖവാജയും ട്രാവിസ് ഹെഡും ആണ് ഓസ്ട്രേലിയയ്ക്ക് തിരിച്ചുവരവിന് സാധ്യതയൊരുക്കിയത്. 50 റൺസ് നേടി ഹെഡ് പുറത്തായപ്പോള്‍ ഖവാജയ്ക്ക് കൂട്ടായി 52 റൺസുമായി അലക്സ് കാറെയാണ് ഇപ്പോള്‍ ക്രീസിലുള്ളത്.

ഖവാജയ്ക്കും ഹെഡിനും അര്‍ദ്ധ ശതകം, രണ്ടാം സെഷനിൽ ഓസ്ട്രേലിയയുടെ തിരിച്ചുവരവ്

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ രണ്ടാം ദിവസം തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ തിരിച്ചുവരവ്. ഒരു ഘട്ടത്തിൽ 67/3 എന്ന നിലയിലേക്ക് വീണ ടീമിനെ ഉസ്മാന്‍ ഖവാജ – ട്രാവിസ് ഹെഡ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

നാലാം വിക്കറ്റിൽ 81 റൺസ് ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ 50 റൺസ് നേടിയ ട്രാവിസ് ഹെഡിനെ മോയിന്‍ അലിയാണ് പുറത്താക്കിയത്. രണ്ടാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 188/4 എന്ന നിലയിലാണ്.

84 റൺസുമായി ഖവാജയും 21 റൺസ് നേടി കാമറൺ ഗ്രീനുമാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയ ഇപ്പോളും ഇംഗ്ലണ്ടിന്റെ സ്കോറിന് 205 റൺസ് പിന്നിലാണ്.

ഇംഗ്ലണ്ടിൽ വാര്‍ണര്‍ റണ്ണടിച്ച് കൂട്ടിയാൽ അത്ഭുതപ്പെടേണ്ടതില്ല – ഉസ്മാന്‍ ഖവാജ

ആഷസിൽ വാര്‍ണര്‍ ആയിരിക്കുമോ ഓപ്പണര്‍ എന്നതിനെക്കുറിച്ച് ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ ഒരുറപ്പം പറയുന്നില്ലെങ്കിലും ഉസ്മാന്‍ ഖവാജ പറയുന്നത് വാര്‍ണര്‍ ഇംഗ്ലണ്ടിൽ റണ്ണടിച്ച് കൂട്ടുമെന്നാണ്. താന്‍ വാര്‍ണറിനൊപ്പം ഒട്ടേറെ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും താരം മികച്ച രീതിയിലാണ് എന്നത് തനിക്ക് പറയാനാകുമെന്നും അവിടെ റണ്ണടിച്ച് കൂട്ടിയാൽ തനിക്ക് ഒരു അത്ഭുതവും തോന്നുകയില്ലെന്നും ഉസ്മാന്‍ ഖവാജ സൂചിപ്പിച്ചു.

ആഷസ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്കതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആണ് ഓസ്ട്രേലിയയുടെ ആദ്യ വെല്ലുവിളി. ഡേവിഡ് വാര്‍ണര്‍ ആകട്ടെ മോശം ഫോമിലാണ് ബാറ്റ് വീശുന്നത്. ഇന്ത്യയ്ക്കെതിരെ ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലും താരത്തിന് മികവ് പുലര്‍ത്തുവാന്‍ സാധിച്ചിരുന്നില്ല. എന്നാൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഫൈനലിലും താരം റണ്ണടിച്ച് കൂട്ടുമെന്നാണ് ഖവാജയുടെ അഭിപ്രായം.

താരം നെറ്റ്സിൽ ബാറ്റ് വീശുന്നത് താന്‍ കണ്ട ശേഷം തനിക്ക് തോന്നിയ കാര്യമാണ് പറയുന്നതെന്നും ഉസ്മാന്‍ ഖവാജ വ്യക്തമാക്കി.

ഉസ്മാൻ ഖവാജക്ക് സെഞ്ച്വറി, ഓസ്ട്രേലിയ മികച്ച നിലയിൽ

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 255/4 എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ഖവാജ ഇപ്പോഴും ക്രീസിൽ ഉണ്ട്‌. 104 റൺസുമായി ഖവാജയും 49 റൺസുനായി ഗ്രീനും ആണ് ക്രീസിൽ ഉള്ളത്.

44 പന്തിൽ 32 റൺസെടുത്ത ട്രാവിസ് ഹെഡ്, 38 റൺസ് എടുത്ത സ്റ്റീവൻ സ്മിത്ത്, 17 റൺസ് എടുത്ത പീറ്റർ ഹാൻഡ്‌സ്‌കോമ്പ്, 3 റൺസ് എടുത്ത ലബുഷാനെ എന്നിവരുടെ വിക്കറ്റുകൾ ആണ് ഓസ്ട്രേലിയക്ക് ആദ്യ പകുതിയിൽ നഷ്ടമായത്. മുഹമ്മദ് ഷമി രണ്ടു വിക്കറ്റുകളും രവീന്ദ്ര ജഡേജയും അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ദിവസം ഓസ്‌ട്രേലിയ വലിയ സ്‌കോറിലേക്ക് കുതിക്കാൻ ആകും ശ്രമിക്കുക. പരമ്പര ഇപ്പോൾ 2-1 എന്ന നിലയിലാമണ്. അത് 2-2 എന്നാക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയ.

Exit mobile version