അവസാന ഓവറുകളില്‍ മികച്ച പ്രകടനവുമായി ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് ജയിക്കുവാന്‍ 289 റണ്‍സ്

സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോര്‍. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ പ്രകടനത്തിനു ഒപ്പം ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ പ്രകടനങ്ങളാണ് ടീമിനു നിര്‍ണ്ണായകമായത്. 289 റണ്‍സാണ് പരമ്പരയില്‍ വിജയത്തുടക്കത്തിനായി ഇന്ത്യ നേടേണ്ടത്. അവസാന ഓവറുകളില്‍ ഓസ്ട്രേലിയ മത്സരം സ്വന്തം പക്ഷതേക്ക് മാറ്റുകയായിരുന്നു. അവസാന പത്തോവറില്‍ നിന്ന് മാത്രം 93 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.

തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ വരുത്തിയ സമ്മര്‍ദ്ദത്തിനിടയില്‍ അര്‍ദ്ധ ശതകങ്ങള്‍ നേടുവാന്‍ ഉസ്മാന്‍ ഖവാജയ്ക്കും ഷോണ്‍ മാര്‍ഷിനും സാധിച്ചു. മൂന്നാം വിക്കറ്റില്‍ മെല്ലെയെങ്കിലും 92 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഖവാജ 59 റണ്‍സ് നേടി പുറത്തായ ശേഷം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമായി ചേര്‍ന്ന് ഷോണ്‍ മാര്‍ഷ് ടീമിനെ മുന്നോട്ട് നയിച്ചു. അര്‍ദ്ധ ശതകം നേടിയ ഉടനെ മാര്‍ഷ്(54) പുറത്താകുമ്പോള്‍ 186 ആയിരുന്നു സ്കോര്‍.

പിന്നീട് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് അതിവേഗം സ്കോറിംഗ് നടത്തുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 68 റണ്‍സാണ് ഇരുവരും ചേര്‍ന്ന് 59 പന്തില്‍ നിന്ന് നേടിയത്. ടീമിനു 288 റണ്‍സാണ് നിശ്ചിത 50 ഓവറുകള്‍ക്ക് ശേഷം 5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്.

61 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ ഹാന്‍ഡ്സ്കോമ്പിനെ ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്. മാര്‍ക്കസ് സ്റ്റോയിനിസ് 47 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും ഭുവനേശ്വര്‍ കുമാറും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് നേടി.

മാര്‍ഷ് സഹോദരന്മാര്‍ പുറത്ത്, വില്‍ പുകോവസ്കി പുതുമുഖ താരം, ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം അറിയാം

ഇന്ത്യയ്ക്കെതിരെ കളിച്ച സ്ക്വാഡില്‍ നാല് മാറ്റങ്ങള്‍ വരുത്തി ഓസ്ട്രേലിയ. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലേക്കുള്ള ടീമിനെയാണ് ഇന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. 13 അംഗ സ്ക്വാഡില്‍ വില്‍ പുകോവസ്കിയാണ് പുതുമുഖ താരം. വിക്ടോറിയയുടെ ബാറ്റ്സ്മാനെ ഇതാദ്യമായാണ് ടെസ്റ്റ് ടീമിലേക്ക് ഉള്‍പ്പെടുത്തുന്നത്. അതേ സമയം മാര്‍ഷ് സഹോദരന്മാരായ മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ആരോണ്‍ ഫിഞ്ച്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. പകരം ജോ ബേണ്‍സ്, മാറ്റ് റെന്‍ഷാ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു.

ഓസ്ട്രേലിയ: ടിം പെയിന്‍, ജോഷ് ഹാസല്‍വുഡ്, ജോ ബേണ്‍സ്, പാറ്റ് കമ്മിന്‍സ്, മാര്‍ക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബൂഷാനെ, നഥാന്‍ ലയണ്‍, വില്‍ പുകോവസ്കി, മാറ്റ് റെന്‍ഷാ, മിച്ചല്‍ സ്റ്റാര്‍ക്ക്, പീറ്റര്‍ സിഡില്‍.

മൂന്നാം സെഷനില്‍ ഒപ്പത്തിനൊപ്പം ഇന്ത്യയും ഓസ്ട്രേലിയയും

പെര്‍ത്തില്‍ ആദ്യ സെഷനില്‍ ഓസ്ട്രേലിയന്‍ മേധാവിത്വത്തിനു ശേഷം രണ്ടാം സെഷനില്‍ ഇന്ത്യ തിരിച്ചടിച്ചുവെങ്കിലും മൂന്നാം സെഷനില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. 145/3 എന്ന നിലയില്‍ മൂന്നാം സെഷന്‍ പുനരാരംഭിച്ച ഓസ്ട്രേലിയ്ക്ക് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ വേഗത്തില്‍ നഷ്ടമായെങ്കിലും ഷോണ്‍ മാര്‍ഷും ട്രാവിസ് ഹെഡും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 78 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം ഓസ്ട്രേലിയയുടെ പക്ഷത്തേക്ക് മാറ്റുകയാണെന്ന് കരുതിയെങ്കിലും ഹനുമ വിഹാരി മാര്‍ഷിനെ പുറത്താക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഏറെ വൈകാതെ ട്രാവിസ് ഹെഡിനെ ഇഷാന്ത് പുറത്താക്കിയപ്പോള്‍ മൂന്നാം സെഷനില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിലകൊണ്ടു.

ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 277/6 എന്ന നിലയിലാണ്. മാര്‍ക്കസ് ഹാരിസ് 70 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ട്രാവിസ് ഹെഡ്(58), ആരോണ്‍ ഫിഞ്ച്(50) എന്നിവരും അര്‍ദ്ധ ശതകങ്ങള്‍ നേടി. അതേ സമയം ഷോണ്‍ മാര്‍ഷ് 45 റണ്‍സ് നേടി പുറത്തായി. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ടിം പെയിന്‍(16*), പാറ്റ് കമ്മിന്‍സ്(11*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

132 റണ്‍സാണ് അവസാന സെഷനില്‍ ഓസ്ട്രേലിയ നേടിയത്. ട്രാവിസ് ഹെഡിനെയും ഷോണ്‍ മാര്‍ഷിനെയും പുറത്താക്കിയാണ് ഇന്ത്യ ഇപ്പോള്‍ ഓസ്ട്രേലിയയ്ക്ക് ഒപ്പം നിന്നത്. ഇല്ലായിരുന്നുവെങ്കില്‍ ആദ്യ സെഷനിലേത് പോലെ ഓസ്ട്രേലിയയ്ക്ക് സ്വന്തമാകുമായിരുന്നു മൂന്നാം സെഷനും.

ഇന്ത്യയ്ക്കായി ഹനുമ വിഹാരിയും ഇഷാന്ത് ശര്‍മ്മയും 2 വീതം വിക്കറ്റും ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഏകദിന പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 40 റണ്‍സിന്റെ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ജയത്തോടെ പരമ്പര 2-1നു ദക്ഷിണാഫ്രിക്ക നേടി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 320/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 280/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഡേവിഡ് മില്ലര്‍ കളിയിലെ താരമായും പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ഡേവിഡ് മില്ലറും ഫാഫ് ഡു പ്ലെസിയും നേടിയ ശതകങ്ങളാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 108 പന്തില്‍ നിന്ന് മില്ലര്‍ 139 റണ്‍സ് നേടിയപ്പോള്‍ ഫാഫ് ഡു പ്ലെസി 114 പന്തില്‍ നിന്ന് 125 റണ്‍സുമായി മികവ് പുലര്‍ത്തി. ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്കും മാര്‍ക്കസ് സ്റ്റോയിനിസും രണ്ട് വീതം വിക്കറ്റും ജോഷ് ഹാസല്‍വുഡ് ഒരു വിക്കറ്റും നേടി.

ഷോണ്‍ മാര്‍ഷ് മറുപടിയായി ഓസ്ട്രേലിയയ്ക്കായി ശതകം നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വലിയ ഇന്നിംഗ്സുകള്‍ വരാതിരുന്നപ്പോള്‍ ദക്ഷിണാഫ്രികയ്ക്ക് വെല്ലുവിളിയുയര്‍ത്തുവാന്‍ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞില്ല. ഷോണ്‍ മാര്‍ഷ് 106 റണ്‍സും മാര്‍ക്കസ് സ്റ്റോയിനിസ്(42), അലക്സ് കാറെ(42), ഗ്ലെന്‍ മാക്സ്വെല്‍(35) എന്നിവരും ഓസ്ട്രേലിയയ്ക്കായി പൊരുതി നോക്കി. ദക്ഷിണാഫ്രിക്കയ്ക്കായി ഡെയില്‍ സ്റ്റെയിനും കാഗിസോ റബാഡയും മൂന്ന് വീതം വിക്കറ്റഅ നേടിയപ്പോള്‍ ഡ്വെയിന്‍ പ്രിട്ടോറിയസിനു 2 വിക്കറ്റും ലഭിച്ചു.

മാര്‍ഷ് ഏകദിനങ്ങളില്‍ കളിക്കുവാന്‍ അര്‍ഹനാണ്: ലാംഗര്‍

ഓസ്ട്രേലിയയ്ക്കായി ഏകദിനങ്ങള്‍ കളിക്കുവാന്‍ ഫോം വെച്ച് ഷോണ്‍ മാര്‍ഷ് അര്‍ഹനാണെന്ന് പറഞ്ഞ് ജസ്റ്റിന്‍ ലാംഗര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡില്‍ മാര്‍ഷിനു സ്ഥാനം ലഭിക്കുമെന്നാണ് ജസ്റ്റിന്‍ ലാംഗര്‍ അഭിപ്രായപ്പെട്ടത്. നവംബര്‍ 4നാണ് പരമ്പര ആരംഭിക്കുന്നതെങ്കിലും പാക്കിസ്ഥാനുമായുള്ള ടെസ്റ്റ് പരമ്പരയിലെ മോശം ഫോമാണ് മാര്‍ഷിനെതിരെ ആരാധികരെ തിരിയുവാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

വെറും 14 റണ്‍സ് മാത്രമാണ് ഷോണ്‍ മാര്‍ഷ് പാക്കിസ്ഥാനെതിരെ ടെസ്റ്റില്‍ നിന്ന് നേടിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ രണ്ട് ശതകങ്ങള്‍ നേടിയ ഷോണ്‍ മാര്‍ഷ് 50 ഓവര്‍ ഫോര്‍മാറ്റില്‍ താന്‍ മികച്ച ഫോമിലാണെന്ന് കഴിഞ്ഞ കാലങ്ങളില്‍ തെളിയിച്ചിരുന്നു. മാര്‍ഷിനു മോശം ടെസ്റ്റ് പരമ്പരയാണ് കഴിഞ്ഞു പോയതെന്ന നല്ല ബോധ്യമുണ്ടെന്ന് പറഞ്ഞ ലാംഗര്‍ എന്നാല്‍ അത് താരത്തെ ഏകദിനങ്ങളില്‍ പരിഗണിക്കാതിരിക്കുവാനുള്ള കാരണമാകില്ലെന്ന് സൂചിപ്പിച്ചു.

താരങ്ങളെ അവരുടെ പ്രകടനങ്ങള്‍ക്ക് അംഗീകാരവും അവസരവും നല്‍കണമെന്ന് പറഞ്ഞ ജസ്റ്റിന്‍ ലാംഗര്‍ ഷോണ്‍ മാര്‍ഷ് കഴിഞ്ഞ് അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ രണ്ട് ശതകങ്ങള്‍ നേടിയത് മറക്കരുതെന്നും പറഞ്ഞു.

ഗ്ലാമോര്‍ഗനില്‍ ഷോണ്‍ മാര്‍ഷിനു പകരക്കാരനെത്തി

പരിക്കേറ്റ് സീസണ്‍ മതിയാക്കി നാട്ടിലേക്ക് മടങ്ങിയ ഷോണ്‍ മാര്‍ഷിനു പകരം ടീമില്‍ ജോ ബേണ്‍സിനെ ഉള്‍പ്പെടുത്തി ഗ്ലാമോര്‍ഗന്‍. ടീമിലെ മറ്റൊരു ഓവര്‍സീസ് താരം ഉസ്മാന്‍ ഖ്വാജയ്ക്കൊപ്പം ജോ ബേണ്‍സ് ഗ്ലാമോര്‍ഗിനു കരുത്തേകും. വെള്ളിയാഴ്ച സോമര്‍സെറ്റുമായുള്ള ടി20 ബ്ലാസ്റ്റ് മത്സരത്തില്‍ ബേണ്‍സ് കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ടീം ഫൈനലിലേക്ക് യോഗ്യത നേടിയാല്‍ താരത്തിന്റെ സേവനം ലഭിക്കുകയില്ല.

സെപ്റ്റംബര്‍ 16നു ആരംഭിക്കുന്ന ഓസ്ട്രേലിയയിലെ ജെഎല്‍ടി വണ്‍-ഡേ കപ്പില്‍ പങ്കെടുക്കാന്‍ താരം മടങ്ങുന്നതിനാലാണ്. എന്നാല്‍ ബേണ്‍സ് ടീമിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുകയില്ലെന്നാണ് ഗ്ലാമോര്‍ഗന്‍ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ സേവനം ടി20യില്‍ മാത്രമാണുണ്ടാവുക. കൗണ്ടി സീസണില്‍ മാര്‍ഷിനു പകരക്കാരനെ ഉടന്‍ ഗ്ലാമോര്‍ഗന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാര്‍ഷിന്റെ തോളിലെ പരിക്ക്, സ്കാനിംഗുകള്‍ക്ക് താരം വിധേയനാകും

ടി20 ബ്ലാസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിനു പരിക്കേറ്റ ഷോണ്‍ മാര്‍ഷ് തുടര്‍ പരിശോധനയുടെ ഭാഗമായി സ്കാനിംഗിനു വിധേയനാകുമെന്ന് അറിയിച്ചു. ഗ്ലാമോര്‍ഗന്‍-സസ്സെക്സ് പോരാട്ടത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. ബൗണ്ടറി തടയുന്നതിനിടെയാണ് സംഭവമുണ്ടാകുന്നതും ഉടന്‍ തന്നെ താരത്തിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു.

റോയല്‍ ലണ്ടന്‍ കപ്പിലും ഓസ്ട്രേലിയയ്ക്കായി മികച്ച ഫോമിലുള്ള താരം പരിക്കേറ്റ് ഏറെ നാള്‍ പുറത്ത് പോകുകയാണെങ്കില്‍ അത് ഓസ്ട്രേലിയയ്ക്ക് വീണ്ടും തലവേദന സൃഷ്ടിയ്ക്കും. പ്രമുഖ താരങ്ങളില്ലാതെ ഓസ്ട്രേലിയ ടെസ്റ്റിലും ഏകദിനങ്ങളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുവാന്‍ കഷ്ടപ്പെടുന്ന ഘട്ടത്തിലാണ് മാര്‍ഷിന്റെ പരിക്ക് കൂടിയെത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാര്‍ഷ് സഹോദരന്മാര്‍ക്ക് ശതകം, അതിശക്തമായ നിലയില്‍ ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരെ സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ അതിശക്തമായ നിലയില്‍. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 649/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഓസ്ട്രേലിയ. 303 റണ്‍സിന്റെ ലീഡോടു കൂടിയാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. ചായ സമയത്ത് ഇംഗ്ലണ്ട്25/2 എന്ന നിലയിലായിരുന്നു.

തലേ ദിവസത്തെ സ്കോറായ 479 റണ്‍സിന്റെ കൂടെ 170 റണ്‍സ് കൂടി നേടിയ ശേഷമാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. നാലാം ദിവസം ലഞ്ചിനു ശേഷമാണ് ഡിക്ലറേഷന്‍ വന്നത്. 169 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ മാര്‍ഷ് സഹോദരന്മാരാണ് ഓസ്ട്രേലിയയെ നയിച്ചത്. ഷോണ്‍ മാര്‍ഷ് 156 റണ്‍സ് നേടി റണ്‍ഔട്ട് ആയപ്പോള്‍ മിച്ചല്‍ മാര്‍ഷിനെ(101) ടോം കുറന്‍ പുറത്താക്കി. ടിം പെയിന്‍ 38 റണ്‍സുമായും പാറ്റ് കമ്മിന്‍സ് 24 റണ്‍സും നേടി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രേലിയ ലീഡ് നേടി കുതിക്കുന്നു, ഖ്വാജ 171 റണ്‍സ്, ഷോണ്‍ മാര്‍ഷ് 98*

സിഡ്നി ടെസ്റ്റ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയക്ക് 133 റണ്‍സ് ലീഡ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 479/4 എന്ന നിലയിലാണ് ഓസ്ട്രേലിയ. മാര്‍ഷ് സഹോദരന്മാരാണ് ഓസ്ട്രേലിയയ്ക്കായി ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഷോണ്‍ മാര്‍ഷ് 98 റണ്‍സും മിച്ചല്‍ മാര്‍ഷ് 63 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 171 റണ്‍സ് നേടിയ ഉസ്മാന്‍ ഖ്വാജയും 83 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തുമാണ് മൂന്നാം ദിവസം പുറത്തായ ബാറ്റ്സ്മാന്മാര്‍.

അഞ്ചാം വിക്കറ്റില്‍ മാര്‍ഷ് സഹോദരന്മാര്‍ 104 റണ്‍സുമായി ടീം ലീഡ് 100 കടക്കാന്‍ സഹായിക്കുകായയിരുന്നു. മോയിന്‍ അലിയ്ക്കും മേസണ്‍ ക്രെയിനിനുമാണ് മൂന്നാം ദിവസം വിക്കറ്റ് ലഭിച്ചത്. ഉസ്മാന്‍ ഖ്വാജയെ പുറത്താക്കി ക്രെയിന്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version