ഷിന്‍വാരിയും ഫഹീം അഷ്റഫും ബിഗ് ബാഷില്‍ നിന്ന് പിന്മാറി

ബിഗ് ബാഷ് 2019-20 സീസണില്‍ നിന്ന് അവസാന നിമിഷം പിന്മാറി റെനഗേഡ്സിന്റെ പാക്കിസ്ഥാന്‍ താരങ്ങളായ ഫഹീം അഷ്റഫും ഉസ്മാന്‍ ഷിന്‍വാരിയും. ഇവര്‍ക്ക് പകരം ഇംഗ്ലീഷ് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസണെ ടീം സ്വന്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ റാവല്‍പിണ്ടി ടെസ്റ്റില്‍ തിര‍ഞ്ഞെടുത്തതാണ് ഷിന്‍വാരി പിന്മാറുവാന്‍ കാരണം. അതേ സമയം അഷ്റഫ് പ്രാദേശിക ടൂര്‍ണ്ണമെന്റ് കളിക്കുവാനായി പാക്കിസ്ഥാനില്‍ തന്നെ തുടരുകയായിരുന്നു. അതേ സമയം ഉസ്മാന്‍ ഷിന്‍വാരിയ്ക്ക് പകരം ഹാരി ഗുര്‍ണേ മുഴുവന്‍ മത്സരങ്ങള്‍ക്കും ടീമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.

റിച്ചാര്‍ഡ് മികച്ച പേസില്‍ പന്തെറിയുന്ന താരമാണെന്നാണ് റെനഗേഡ്സ് കോച്ച് മൈക്കല്‍ ക്ലിംഗര്‍ അവകാശപ്പെടുന്നത്. പവര്‍പ്ലയില്‍ ഡെത്ത് ഓവറുകളില്‍ കണിശതയോടെ പന്തെറിയുവാന്‍ കഴിവുള്ള താരം ടി20 ബ്ലാസ്റ്റിലെ മികച്ച ബൗളര്‍മാരില്‍ ഒരാളാണെന്നും ക്ലിംഗര്‍ പറഞ്ഞു.

പാക് താരങ്ങളെ സ്വന്തമാക്കി ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ റെനഗേഡ്സ്

വരുന്ന ബിഗ് ബാഷ് സീസണില്‍ പാക് താരങ്ങളായ ഉസ്മാന്‍ ഷിന്‍വാരിയെയും ഫഹീം അഷ്റഫിനെയും സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. ഷിന്‍വാരി ആദ്യ 7 മത്സരങ്ങളില്‍ ടീമിനായി കളിക്കുമെന്ന് അറിയിച്ചപ്പോള്‍ ഓള്‍റൗണ്ടര്‍ ഫഹീം അഷ്റഫ് എട്ട് മത്സരങ്ങളില്‍ കളിക്കും. ഇവര് മടങ്ങുമ്പോള്‍ പകരം ഇംഗ്ലണ്ടിന്റെ ഹാരി ഗുര്‍ണേയും അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയും പകരം ടീമിലേക്ക് എത്തും.

ഇതില്‍ ഷിന്‍വാരി കഴിഞ്ഞ വര്‍ഷവും റെനഗേഡ്സിനായി കളിച്ചിട്ടുള്ള താരമാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റാണ് അന്ന് താരം നേടിത്. അതേ സമയം ഫഹീം അഷ്റഫ് ഇതാദ്യമായാണ് ബിഗ് ബാഷില്‍ കളിക്കാനെത്തുന്നത്.

വിരാടിന്റെയും എബി ഡി വില്ലിയേഴ്സിന്റെയും വിക്കറ്റുകള്‍ നേടുകയെന്നത് ഏറ്റവും വലിയ ആഗ്രഹം

വിരാട് കോഹ്‍ലിയുടെയും എബി ഡി വില്ലിയേഴ്സിന്റെയും വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ പേസര്‍ ഉസ്മാന്‍ ഷിന്‍വാരി. പാക്കിസ്ഥാന് വേണ്ടി 17 ഏകദിനവും 16 ടി20യും കളിച്ചിട്ടുള്ള താം എന്നാല്‍ ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്താണ്.

ഇവര്‍ രണ്ട് പേരും ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ്, അതിനാല്‍ തന്നെ അവരുടെ വിക്കറ്റ് നേടുകയെന്നത് ഏതൊരു ബൗളറെപ്പോലെ തന്റെയും വലിയ ആഗ്രഹമാണെന്ന് ഷിന്‍വാരി പറഞ്ഞു.

തന്നെ ഓസ്ട്രേലിയന്‍ ടൂറില്‍ നിന്ന് ഒഴിവാക്കിയതല്ലെന്നും അവിടെ വേറെ ഒരു കോമ്പിനേഷന്‍ ടീം മാനേജ്മെന്റ് പരീക്ഷിക്കുവാന്‍ ആഗ്രഹിച്ചതാണെന്നുമാണ് തന്റെ വിശ്വാസമെന്നും അത് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ നല്ലതിന് വേണ്ടിയുള്ളതാണെന്നും ഷിന്‍വാരി അഭിപ്രായപ്പെട്ടു.

ടീം സെലക്ഷന്‍ ശ്രമകരം, പ്രത്യേകിച്ച് ഫാസ്റ്റ് ബൗളര്‍മാരുടെ തിരഞ്ഞെടുപ്പ്

ലോകകപ്പ് സ്ക്വാഡിനു വേണ്ട 15 താരങ്ങളെ കണ്ടെത്തുക എളുപ്പമുള്ള കാര്യമാണെന്നാണ് ജനത്തിന്റെ വിചാരമെന്നും എന്നാല്‍ അതല്ല സംഭവമെന്നും വളരെയേറെ സമ്മര്‍ദ്ദമുള്ള കാര്യമാണ് ഇതെന്നും അഭിപ്രായപ്പെട്ട് പാക് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹക്ക്. ടീം സെലക്ഷന്‍ എന്നും ദുഷ്കരമായ കാര്യമാണ്. പാക്കിസ്ഥാനില്‍ പ്രത്യേകിച്ച് ലോകകപ്പിനു വേണ്ടി ഫാസ്റ്റ് ബൗളര്‍മാരെ തിരഞ്ഞെടുക്കുക എന്നത് അതിനെക്കാള്‍ ശ്രമകരമാണെന്നും ഇന്‍സമാം പറഞ്ഞു.

മുഹമ്മദ് അമര്‍, ജുനൈദ് ഖാന്‍, ഉസ്മാന്‍ ഷിന്‍വാരി എന്നിങ്ങനെ മികച്ച താരങ്ങള്‍ ടീമിലുള്ളപ്പോള്‍ ടീം തിരഞ്ഞെടുപ്പ് കൂടുതല്‍ പ്രയാസകരമാണെന്നും ഇന്‍സമാം പറഞ്ഞു. അതേ സമയം പ്രാഥമിക സ്ക്വാഡില്‍ മൂന്ന് മാറ്റങ്ങളാണ് പാക്കിസ്ഥാന്‍ വരുത്തിയത്. ജുനൈദ് ഖാനും ഫഹീം അഷ്റഫും ഒഴിവാക്കപ്പെട്ടപ്പോള്‍ മുഹമ്മദ് അമീറും വെറ്ററന്‍ താരം വഹാബ് റിയാസും ടീമിലേകേ്ക് തിരികെ എത്തി.

33 പന്തില്‍ 70 റണ്‍സുമായി മാക്സ്വെല്‍, 327 റണ്‍സ് നേടി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ അഞ്ചാം ഏകദിനത്തില്‍ 50 ഓവറില്‍ നിന്ന് 327 റണ്‍സ് നേടി ഓസ്ട്രേലിയ. ഗ്ലെന്‍ മാക്സ്വെല്ലിന്റെ 33 പന്തില്‍ നിന്നുള്ള 70 റണ്‍സിനൊപ്പം ഉസ്മാന്‍ ഖവാജ(98), ആരോണ്‍ ഫിഞ്ച്(53), ഷോണ്‍ മാര്‍ഷ്(61) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കൂറ്റന്‍ സ്കോറിലേക്ക് ഓസ്ട്രേലിയ നീങ്ങിയത്. മത്സരത്തിലെ അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ പാക്കിസ്ഥാനായെങ്കിലും മികച്ച സ്കോര്‍ തന്നെ ഓസ്ട്രേലിയ നേടി.

ഒന്നാം വിക്കറ്റില്‍ ഫിഞ്ച് ഖവാജ കൂട്ടുകെട്ട് 134 റണ്‍സാണ് നേടിയത്. 69 പന്തില്‍ നിന്ന് 53 റണ്‍സാണ് ഫിഞ്ച് നേടിയത്. 80 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയ ശേഷം പുറത്തായ ഉസ്മാന്‍ ഖവാജ ശതകത്തിനു 2 റണ്‍സ് അകലെ പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ മാക്സ്വെല്ലിനാണ് ശതകം നഷ്ടമായത്. ഷോണ്‍ മാര്‍ഷ് 61 റണ്‍സ് നേടി പുറത്തായി. 10 ഫോറും 3 സിക്സുമാണ് ഗ്ലെന്‍ മാക്സ്വെല്‍ നേടിയത്. 274/2 എന്ന നിലയില്‍ നിന്ന് അവസാന ഓവറില്‍ കൂറ്റനടികള്‍ക്ക് ശ്രമിച്ചപ്പോള്‍ പാക്കിസ്ഥാന് 5 വിക്കറ്റ് കൂടി നഷ്ടമായി.

ഉസ്മാന്‍ ഷിന്‍വാരി 4 വിക്കറ്റും ജുനൈദ് ഖാന്‍ മൂന്ന് വിക്കറ്റും പാക്കിസ്ഥാനായി നേടി.

Exit mobile version