പാകിസ്താൻ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്താകും എന്ന് അക്തർ

പാകിസ്താന്റെ ലോകകപ്പ് ടീമിനെ വിമർശിച്ച് മുൻ പാകിസ്താൻ ബൗളർ ഷൊഹൈബ് അക്തർ. പാകിസ്ഥാൻ മധ്യനിര മികച്ചതല്ല എന്നും പാക്കിസ്ഥാന്റെ ഓപ്പണർമാർ നല്ല പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ടീം തകരും എന്നും അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. നിങ്ങൾക്ക് ലോകകപ്പിലേക്ക് പോകാനുള്ള വഴി ഇതല്ല എന്ന് അദ്ദേഹം പറയുന്നു.

ടി20 ലോകകപ്പിൽ പാകിസ്ഥാൻ ആദ്യ റൗണ്ടിൽ തന്നെ പുറത്തായേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അതുകൊണ്ടാണ് അവരോട് മധ്യനിരയും ബാറ്റിംഗ് ഓർഡറും ക്രമീകരിക്കാൻ ഞാൻ പറഞ്ഞത്‌ സഖ്‌ലെയ്ൻ മുഷ്താഖിനെയും മറ്റുള്ളവരെയും വിമർശിച്ചതും അതുകൊണ്ട് ആണെന്ന് അക്തർ തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

എന്തായാലും അവർ കേൾക്കുന്നില്ല. പാകിസ്ഥാൻ നന്നായി കളിക്കുന്നില്ല‌ എന്നത് വളരെ സങ്കടകരമാണ്. പാകിസ്ഥാൻ ഒരു മോശം അവസ്ഥയിലാണ് എന്നും ​​അദ്ദേഹം കൂട്ടിച്ചേർത്തു

ഏഷ്യ കപ്പിലെ പ്രശ്നം പാക്കിസ്ഥാന്റെ ലോകകപ്പ് ടീമിലുമുണ്ട് – ഷൊയ്ബ് അക്തര്‍

ഏഷ്യ കപ്പിൽ പാക്കിസ്ഥാന് തിരിച്ചടിയായ മധ്യ നിര എന്ന പ്രശ്നത്തിന് പാക്കിസ്ഥാന്‍ തങ്ങളുടെ ടി20 ലോകകപ്പിനുള്ള ടീമിൽ പരിഹാരണം കണ്ടെത്തിയിട്ടില്ലെന്ന് വിമര്‍ശിച്ച് മുന്‍ പാക്കിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍. ഇതിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നിശിതമായി വിമര്‍ശിക്കുവാനും ഷൊയ്ബ് അക്തര്‍ മടിച്ചില്ല.

ശരാശരി മനുഷ്യര്‍ക്ക് ശരാശരിക്കാരായ താരങ്ങളെ മാത്രമേ ഇഷ്ടമാകുകയുള്ളുവെന്നാണ് പാക്കിസ്ഥാന്റെ ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് അക്തര്‍ പ്രതികരിച്ചത്. പാക്കിസ്ഥാന്‍ ലോകകപ്പിൽ മോശം പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കില്‍ സെലക്ടര്‍മാരും ബോര്‍ഡും ഒരു പോലെ ഉത്തരവാദികളാകുമെന്നാണ് അക്തര്‍ പറഞ്ഞത്.

പാക്കിസ്ഥാന്‍ ബാറ്റിംഗിന് ആഴം ഇല്ലെന്നും ഓസ്ട്രേലിയയിലേക്ക് ഈ ബാറ്റിംഗുമായി ടീം ചെല്ലുകയാണെങ്കിൽ ആദ്യ റൗണ്ടിൽ പുറത്തായാലും അത്ഭുതപ്പെടാനില്ലെന്നും അക്തര്‍ പറഞ്ഞു.

“ഈ ടീം വെച്ച് പാകിസ്താൻ ആദ്യ റൗണ്ടിൽ പുറത്തായേക്കും” – അക്തർ

പാകിസ്താൻ പ്രഖ്യാപിച്ച ലോകകപ്പ് ടീമിന് എതിരെ നിരവധി വിമർശനങ്ങൾ ആണ് ഉയരുന്നത്. മൊഹമ്മദ് അമീറിന് പിന്നാലെ മുൻ പേസർ ഷൊഹൈബ് അക്തറും സെലക്ഷനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്‌. ടീമിന്റെ പ്രശ്നം മധ്യനിരയിലായിരുന്നു എന്നും പക്ഷേ സെലക്ടർമാർ അത് തീർത്തു അവഗണിച്ചു എന്നും മധ്യനിരയിൽ ഒരു മാറ്റവും വരുത്തിയില്ല എന്നും അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ഈ ടീം വെച്ച് ആദ്യ റൗണ്ടിൽ തന്നെ ടീം പുറത്തായേക്കും എന്നും അക്തർ പറഞ്ഞു. പാകിസ്താന്റെ ബാറ്റിംഗിന് ഡെപ്ത് ഇല്ല എന്നും ക്യാപ്റ്റൻ ബാബർ അസം ഫോമിൽ അല്ല എന്നുൻ അക്തർ പറയുന്നു. ക്ലാസിക് ഷോട്ടുകൾക്ക് മാത്രം നോക്കുന്നത് ആണ് ബാബറിന്റെ പ്രശ്നം എന്നും അക്തർ പറയുന്നു‌. ഈ ഫോർമാറ്റിന് പറ്റിയ ആളല്ല ബാബർ എന്നും അക്തർ പറഞ്ഞു.

പരിശീലകൻ സഖ്‌ലെയ്ൻ മുഷ്താഖ് അവസാനമായി ക്രിക്കറ്റ് കളിച്ചത് 2002ലാണ്, അദ്ദേഹത്തിന് ടി20 ക്രിക്കറ്റിനെക്കുറിച്ച് ഒരു ധാരണയുമുണ്ടെന്ന് ഞാൻ കരുതുന്നില്ല എന്നും അക്തർ അഭിപ്രായപ്പെട്ടു.

“ഇന്ത്യക്കാരോട് അധികം സന്തോഷിക്കണ്ട എന്ന് താൻ പറഞ്ഞിരുന്നു” “ആദ്യം ആദ്യ ഇലവനെ തീരുമാനിക്കൂ” – വിമർശനവുമായി അക്തർ

ഇന്ത്യയെ തോൽപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി മുൻ പാകിസ്താൻ പേസർ ഷൊഹൈബ് അക്തർ. പാകിസ്ഥാൻ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ഉറപ്പുള്ളതിനാൽ അധികം സന്തോഷിക്കേണ്ടെന്ന് ഞാൻ ഇന്ത്യക്കാരോടു പറഞ്ഞിരുന്നു എന്ന് അക്തർ പ്രതികരിച്ചു. പാകിസ്ഥാൻ ഇന്ത്യയെ നിഷ്കരുണം തോൽപ്പിക്കുമെന്നും ഞാൻ നേരത്തെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. എന്ന് അക്തർ ഓർമ്മിപ്പിച്ചു.

ഇന്നലെ അവസാന ഓവർ വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലായുരുന്നു പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചത്.

“തങ്ങളുടെ അവസാന ഇലവൻ ആരായിരിക്കണമെന്ന് ഇന്ത്യ തീരുമാനിക്കണം. ആരാണ് നിങ്ങളുടെ ഭാവി – അത് ഋഷ പന്ത്, ദിനേഷ് കാർത്തിക്, ദീപക് ഹുഡ് അല്ലെങ്കിൽ രവി ബിഷ്‌ണോയി എന്നിവരാണോ? ആദ്യം നിങ്ങളെ അവസാന ഇലവനെ കണ്ടെത്തു” അക്തർ പറയുന്നു.

ഇന്ത്യയിൽ ആശയക്കുഴപ്പമുള്ള രീതിയിലാണ് ടീം തിരഞ്ഞെടുക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയധികം ആശയക്കുഴപ്പം ഉള്ളതെന്ന് എനിക്കറിയില്ല എന്നും അക്തർ പറഞ്ഞു.

ബാബര്‍ ഓപ്പണിംഗ് സ്ഥാനം കൈവിടണം – ഷൊയ്ബ് അക്തര്‍

പാക്കിസ്ഥാന്‍ ക്യാപ്റ്റനും മികച്ച ബാറ്റ്സ്മാനുമായ ബാബര്‍ അസമിന് ഉപദേശവുമായി ഷൊയ്ബ് അക്തര്‍. പാക്കിസ്ഥാന്‍ നായകന്‍ ഓപ്പണിംഗ് സ്ഥാനം കൈവെടിയണമെന്നും വൺ ഡൗണായി ഇറങ്ങി ടീമിനെ അവസാനം വരെ ക്രീസിൽ നിന്ന് മുന്നോട്ട് നയിക്കണമെന്നാണ് റാവൽപിണ്ടി എക്സ്പ്രസ് ഷൊയ്ബ് അക്തര്‍ വ്യക്തമാക്കിയത്.

ടി20 ഫോര്‍മാറ്റിൽ ലോക ഒന്നാം നമ്പര്‍ താരമായ ബാബര്‍ അസം ഓപ്പണിംഗ് സ്ഥാനത്താണ് ബാറ്റ് വീശുന്നത്. താരവും റിസ്വാനും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് പാക്കിസ്ഥാന് വേണ്ടി പുറത്തെടുത്തിട്ടുള്ളത്.

ഇപ്പോളത്തെ പോലെ മൂന്ന് റിവ്യു ഉണ്ടായിരുന്നുവെങ്കിൽ സച്ചിന്‍ 1 ലക്ഷം റൺസ് നേടിയേനെ

സച്ചിന്‍ കളിച്ച സമയത്ത് ഇപ്പോളത്തെ പോലെ മൂന്ന് റിവ്യു സമ്പ്രദായം ഉണ്ടായിരുന്നുവെങ്കില്‍ സച്ചിന്‍ ഒരു ലക്ഷം റൺസ് അടിച്ചേനെ എന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ സൂപ്പര്‍ താരം ഷൊയ്ബ് അക്തര്‍. സച്ചിന്‍ ഏറ്റവും പ്രയാസമേറിയ ബൗളര്‍മാര്‍ക്കെതിരെ ആണ് കളിച്ചതെന്നും കരിയര്‍ തുടക്കത്തിൽ വസീമിനെയും വഖാറിനെയും പിന്നീട് ഷെയിന്‍ വോണിനെയും പിന്നീട് ബ്രെറ്റ് ലീയും തന്നെയും പോലുള്ള പേസര്‍മാരെയും നേരിട്ടുവെന്നും ഷൊയ്ബ് പറഞ്ഞു.

അതിന് ശേഷം അടുത്ത ജനറേഷന്‍ പേസര്‍മാരെയും താരം നേരിട്ടുവെന്നും അതിനാൽ തന്നെ സച്ചിന്‍ ഏറ്റവും ടഫ് ബാറ്റര്‍ ആണെന്ന് താന്‍ പറയുമെന്നും ഷൊയ്ബ് അക്തര്‍ വ്യക്തമാക്കി.

ഇപ്പോള്‍ നിയമങ്ങള്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതൽ പ്രയാസമാക്കുകയാണെന്നും മൂന്ന് റിവ്യുകള്‍ ഇത്തരത്തിൽ ഒന്നാണെന്നും ഷൊയ്ബ് വ്യക്തമാക്കി.

ഇത് വേദനാജനകം, പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനീയമല്ലെന്ന് ഷൊയ്ബ് അക്തര്‍

ഇംഗ്ലണ്ടിന്റെ രണ്ടാം നിര ടീമിനോട് മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട പാക്കിസ്ഥാന്‍ ടീമിനെ നിശിതമായി വിമര്‍ശിച്ച് ഷൊയ്ബ് അക്തര്‍. ഈ ഫലം വളരെ വേദനാജനകം ആണെന്നും ടീമിന്റെ ആരാധകരെ നിരാശപ്പെടുത്തുന്നതാണ് ഇത്തരം പ്രകടനങ്ങളെന്നും ഭാവിയിൽ അവര്‍ ടീമിന്റെ കളി കാണുന്നത് അവസാനിപ്പിക്കുമെന്നും ഷൊയ്ബ് അക്തര്‍ വ്യക്തമാക്കി.

കുട്ടികള്‍ ടീമിനെ പിന്തുടരുന്നില്ലെങ്കിൽ അടുത്ത തലമുറയിൽ വലിയൊരു താരം പിറക്കുകയില്ലെന്നും ഒരു ഷൊയ്ബ് അക്തറോ, അഫ്രീദിയോ, വസീം അക്രമോ ഇനി പാക്കിസ്ഥാന്‍ ക്രിക്കറ്റിൽ ഉണ്ടാകില്ലെന്നും അക്തര്‍ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ശരാശരി വ്യക്തികളെ പോലെ ചിന്തിച്ചാൽ നിങ്ങളുടെ പ്രകടനങ്ങളും തീരുമാനങ്ങളും ശരാശരി മാത്രമായി അവസാനിക്കുമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ കാര്യം അവതാളത്തിലാണെന്നും വ്യക്തമാക്കി.

ഒരു പ്രതീക്ഷയുമില്ലാത്ത സ്ഥിതിയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലും ടീമിലുമെന്നും താനിത് പറയുന്നത് തനി്കൊരു ജോലിയ്ക്ക് വേണ്ടിയല്ലെന്നും അക്തര്‍ വ്യക്തമാക്കി.

മിക്കി ആർതർ എന്നും സംരക്ഷിക്കാനുണ്ടാകില്ലെന്ന് അമീർ മനസ്സിലാക്കണമായിരുന്നു, താരത്തിന് പക്വതയില്ല

പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് അമീറിന് പക്വതയില്ലെന്ന് പറഞ്ഞ് ഷൊയ്ബ് അക്തർ. താരത്തിന് മുൻ കോച്ച് മിക്കി ആർതറിൽ നിന്ന് എന്നും സംരക്ഷണം കിട്ടുമെന്ന ചിന്ത പാടില്ലായിരുന്നുവെന്നും ടീം മാനേജ്മെന്റുമായുള്ള പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അക്തർ പറഞ്ഞു. മുഹമ്മദ് ഹഫീസിന് പലപ്പോഴും മാനേജ്മെന്റുമായി പ്രശ്നമുണ്ടായിരുന്നുവെന്നും എന്നാൽ താരം ദൈർഘ്യമേറിയ കരിയർ സ്വന്തമാക്കിയത് എങ്ങനെയെന്ന് അമീർ പഠിക്കേണ്ടതുണ്ടെന്നും ഷൊയ്ബ് അക്തർ പറഞ്ഞു.

ചില ദിവസം നമുക്ക് നല്ലതായിരിക്കും ചില ദിവസം മോശമായിരിക്കും എന്നും ഒരാളുടെ തണലിൽ കഴിയാമെന്ന ചിന്തയാണ് അമീറിന് വിനയായതെന്നും താരത്തിന് ഒട്ടും പക്വതയില്ലെന്നുമാണ് അക്തർ അഭിപ്രായപ്പെട്ടത്. ഹഫീസിനെതിരെ മാനേജ്മെന്റ് തിരിഞ്ഞപ്പോൾ താരം ബാറ്റ് കൊണ്ടാണ് മറുപടി കൊടുത്തതെന്നും അതിനാൽ തന്നെ സെലക്ടർമാർക്ക് താരത്തെ ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും അക്തർ സൂചിപ്പിച്ചു.

പാക്കിസ്ഥാൻ ടീം മാനേജ്മെന്റുമായുള്ള പ്രശ്നം കാരണം മുഹമ്മദ് അമീർ കഴിഞ്ഞ വർഷം അവസാനം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുവാൻ തീരുമാനിച്ചിരുന്നു.

ഐപിഎലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും മാറ്റി വയ്ക്കണം – ഷൊയ്ബ് അക്തര്‍

ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ഐപിഎലും ജൂണില്‍ പുനരാരംഭിക്കുവാനിരിക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും മാറ്റി വയ്ക്കേണ്ടതുണ്ടെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. ഇന്ത്യയില്‍ കോവിഡ് പരക്കെ പടര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പല താരങ്ങളും ഐപിഎലില്‍ നിന്ന് ഈ അടുത്ത് ദിവസങ്ങളിലായി പിന്മാറിയിട്ടുണ്ട്.

ഏപ്രില്‍ 9ന് ആരംഭിച്ച ഐപിഎലില്‍ ഇതുവരെ 20 മത്സരങ്ങളാണ് നടന്നത്. അതേ സമയം ഫെബ്രുവരി 14ന് ആരംഭിച്ച പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 14 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബയോ ബബിളിനുള്ളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മാറ്റി വയ്ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. മേയ് 30ന് ഐപിഎല്‍ അവസാനിച്ച ശേഷം ജൂണ്‍ 1ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുവാനിരിക്കുകയാണ്.

ഈ ടൂര്‍ണ്ണമെന്റിനായുള്ള പൈസ ആളുകളുടെ ജീവന്‍ രക്ഷിക്കുവാനും ദുരിതത്തിന് അറുതി വരുത്തുവാനും ഉപയോഗിക്കാവുന്നതാണെന്നാണ് അക്തര്‍ പറയുന്നത്. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ആണ് ഈ ആവശ്യം റാവല്‍പിണ്ടി എക്സ്പ്രസ്സ് മുന്നോട്ട് വെച്ചത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വെച്ചതിനാലല്ല താന്‍ ഐപിഎല്‍ മാറ്റണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നതെന്നും ഷൊയ്ബ് അക്തര്‍ പറഞ്ഞു. ഇന്ത്യയിലെ സാഹചര്യം വളരെ മോശമാണെന്നും ഈ ഘട്ടത്തില്‍ ഇത്തരം ഒരു ടൂര്‍ണ്ണമെന്റ് പാടില്ലെന്നും അക്തര്‍ വ്യക്തമാക്കി.

പാക്കിസ്ഥാനെ ടെസ്റ്റ് ക്രിക്കറ്റിനായി ഇനി ആരെങ്കിലും വിളിക്കുമോ എന്നെനിക്ക് ഭയമുണ്ട് – ഷൊയ്ബ് അക്തര്‍

ന്യൂസിലാണ്ടിനെതിരെ നേരിടേണ്ടി വന്ന ദയനീയ പരാജയത്തിന് ശേഷം ടീമിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം ഷൊയ്ബ് അക്തര്‍. ഇത്തരത്തിലുള്ള പ്രകടനമാണ് ടീം മുന്നോട്ട് വയ്ക്കുന്നതെങ്കില്‍ മറ്റു രാജ്യങ്ങള്‍ ഇനി പാക്കിസ്ഥാനെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ സ്വാഗതം ചെയ്യുമോ എന്നതില്‍ തനിക്ക് സംശയമുണ്ടെന്ന് അക്തര്‍ പറഞ്ഞു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി ഒഴിവാക്കുവാന്‍ അഞ്ചാം ദിവസത്തിന്റെ അവസാനം വരെ പാക്കിസ്ഥാന്‍ ശ്രമിച്ചുവെങ്കിലും മത്സരത്തില്‍ 101 റണ്‍സിന്റെ തോല്‍വി ടീം ഏറ്റു വാങ്ങി. രണ്ടാം മത്സരത്തില്‍ ഇന്നിംഗ്സിന്റെയും 176 റണ്‍സിന്റെയും തോല്‍വിയാണ് ടീമിനെ തേടിയെത്തിയത്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീമിനെ കടുത്ത ഭാഷയില്‍ ഷൊയ്ബ് അക്തര്‍ വിമര്‍ശിച്ചത്. ടെസ്റ്റ് മത്സരം കൈവിട്ടുവെന്നതല്ല അത് ഏത് തരത്തിലാണ് കൈവിട്ടതെന്ന് കൂടി പാക്കിസ്ഥാന്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഇത്തരത്തിലാണ് പ്രകടനമെങ്കില്‍ പാക്കിസ്ഥാനെ ആരും ടെസ്റ്റ് ക്രിക്കറ്റിനായി അവരുടെ നാട്ടിലേക്ക് വിളിക്കില്ലെന്നും അക്തര്‍ വ്യക്തമാക്കി.

എപ്പോളെല്ലാം പാക്കിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നുവോ ടീമിന്റെ ദൗര്‍ബല്യങ്ങള്‍ തുറന്ന് കാട്ടപ്പെടുകയാണെന്നും അക്തര്‍ പറഞ്ഞു. ടീം അടുത്തതായി നേരിടുന്നത് ദക്ഷിണാഫ്രിക്കയെ ആയതിനാല്‍ തന്നെ തനിക്ക് ഇനിയും പ്രതീക്ഷയൊന്നുമില്ലെന്നും അക്തര്‍ സൂചിപ്പിച്ചു.

ഇത് ഐസിസി ടീമല്ല, ഇത് ഐപിഎല്‍ ടീം, വിമര്‍ശനവുമായി ഷൊയ്ബ് അക്തര്‍

ഐസിസിയുടെ ദശാബ്ദത്തിലെ ടീമുകളെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍. ഇത് ഐസിസി ടീമല്ലെന്നും ഇത് വെറും ഐപിഎല്‍ ടീമാണെന്നുമായിരുന്നു പാക്കിസ്ഥാന്റെ മുന്‍ താരത്തിന്റെ വിമര്‍ശനം. പാക്കിസ്ഥാനില്‍ നിന്ന് ഒരു താരം പോലും ഇടം പിടിക്കാതെ വന്നതാണ് താരത്തെ ചൊടിപ്പിച്ചത്.

പാക്കിസ്ഥാന്‍ താരങ്ങള്‍ക്കാര്‍ക്കും ഐസിസിയുടെ മൂന്ന് ഫോര്‍മാറ്റിലെ ടീമിലും ഇടം ലഭിച്ചിരുന്നില്ല. ഇതാണ് ഷൊയ്ബിനെ ഇത്തരത്തില്‍ പ്രതികരിക്കുവാന്‍ ഇടയാക്കിയത്. ബാബര്‍ അസമിനെ ടി20യില്‍ എടുക്കാത്തതാണ് ഷൊയ്ബിനെ ഏറ്റവും അധികം ചൊടിപ്പിച്ചത്. ബാബര്‍ നിലവില്‍ ടി20യുടെ ഒന്നാമത്തെ ബാറ്റ്സ്മാനാണ്. പാക്കിസ്ഥാനും ഐസിസിയിലെ അംഗമാണെന്നത് ഐസിസി മറന്ന് പോയെന്ന് തോന്നുന്നു. അവരും ടി20 കളിക്കുന്നുണ്ടത് ഐസിസി ഓര്‍ക്കേണ്ടതായിരുന്നുവെന്നും പാക്കിസ്ഥാനില്‍ നിന്ന് ഒരു താരത്തെ പോലും എടുക്കാത്ത ഒരു ടീം ഐപിഎല്‍ ടീമാണെന്നും ലോക ക്രിക്കറ്റ് ടീം അല്ലെന്നും ഷൊയ്ബ് അഭിപ്രായപ്പെട്ടു.

ഷൊഹൈബ് അക്തർ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലെക്ടറാവും

മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലെക്ടർ ആയേക്കും. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും താനും തമ്മിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് ഷൊഹൈബ് അക്തർ വെളിപ്പെടുത്തി. നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ കൂടിയ മിസ്ബാഹുൽ ഹഖ് തന്നെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലെക്ടർ.

നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഒരു പ്രധാനപ്പെട്ട സ്ഥാനത്തേക്ക് താൻ എത്തിയേക്കുമെന്നും അതിന്റെ ചർച്ചകൾ നടക്കുന്നുണ്ടെന്നും അക്തർ വെളിപ്പെടുത്തി. എന്നാൽ ഇതുവരെ അവസാന തീരുമാനം ആയിട്ടില്ലെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ പറഞ്ഞു. എന്നാൽ താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് വേണ്ടി പ്രവർത്തിക്കുന്നത് ശമ്പളത്തിന് വേണ്ടിയല്ലെന്നും തനിക്ക് ശമ്പളം വേണ്ടെന്നും താരം പറഞ്ഞു.

Exit mobile version