ഷാഹിദ് അഫ്രിദിയുടെ കശ്മീർ പരാമർശത്തിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ താരങ്ങൾ

കാശ്മീരിനെതിരെ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ താരങ്ങൾ. മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീർ, ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, ശിഖർ ധവാൻ എന്നിവരാണ് ശഹീദ് അഫ്രിദിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.

കാശ്മീരിനെ ഇന്ത്യയിൽ നിന്ന് രക്ഷിക്കണമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിൽ മതപരമായ അതിക്രമങ്ങൾ നടത്തുന്നുമാണ് കഴിഞ്ഞ ദിവസം ഷാഹിദ് അഫ്രീദി പറഞ്ഞത്. അടുത്ത പാകിസ്ഥാൻ സൂപ്പർ ലീഗിൽ കാശ്മീർ എന്ന പേരിൽ ഒരു ടീമിനെ ഉൾപ്പെടുത്തണമെന്ന് ഷാഹിദ് അഫ്രീദി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

എന്നാൽ എത്ര സൈന്യം ഉണ്ടായിട്ടും കാര്യമില്ലെന്നും പാകിസ്ഥാന് ഒരിക്കലും കശ്മീർ ലഭിക്കില്ലെന്ന് ഗൗതം ഗംഭീർ പറഞ്ഞു. ഷാഹിദ് അഫ്രീദിയുടെ വാക്കുകൾ നിരാശ നൽകിയെന്നും ഇത്തരത്തിലുള്ള വാക്കുക്കൾ അംഗീകരിക്കാൻ കഴിയില്ലെന്നും യുവരാജ് സിംഗ് പറഞ്ഞു.

Exit mobile version