സച്ചിന്റെ റെക്കോർഡ് തന്റെ ലക്ഷ്യമല്ല എന്ന് റൂട്ട്! ഈ ഇതിഹാസങ്ങളൊപ്പം പേരുകേൾക്കുന്നത് തന്നെ അഭിമാനകരം


ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റൺവേട്ടക്കാരനായി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് റൂട്ട് മറികടക്കുമെന്ന ചർച്ചകളെ തള്ളിപ്പറഞ്ഞ് ജോ റൂട്ട് രംഗത്തെത്തി. ഇംഗ്ലണ്ടിന് മത്സരങ്ങൾ വിജയിക്കാൻ സഹായിക്കുന്നതിലാണ് തൻ്റെ പ്രധാന ശ്രദ്ധയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 34 വയസ്സുകാരനായ മുൻ നായകൻ ഓൾഡ് ട്രാഫോർഡിൽ ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ തകർപ്പൻ 150 റൺസ് നേടി, രാഹുൽ ദ്രാവിഡ്, ജാക്വസ് കാലിസ്, റിക്കി പോണ്ടിംഗ് തുടങ്ങിയ ഇതിഹാസങ്ങളെ മറികടന്ന് ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന റൺവേട്ടക്കാരനായി.


ടെണ്ടുൽക്കറുടെ 15,921 റൺസ് എന്ന കൂറ്റൻ നേട്ടം ഇപ്പോഴും 2,512 റൺസ് അകലെയാണെങ്കിലും, പോണ്ടിംഗ് ഉൾപ്പെടെ പലരും റൂട്ടിന് ചരിത്രം കുറിക്കാൻ സമയമുണ്ടെന്ന് വിശ്വസിക്കുന്നു. എന്നിരുന്നാലും, റൂട്ട് ഈ പ്രചാരണങ്ങളിൽ വിശ്വസിക്കുന്നില്ല.

“ഇത്തരം കാര്യങ്ങളിൽ കുടുങ്ങിപ്പോകാൻ എളുപ്പമാണ്, എന്നാൽ അവസാനം, നിങ്ങൾ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും വലിയ പരമ്പരകളിൽ ഒന്നാണ് കളിക്കുന്നത്,” റൂട്ട് പറഞ്ഞു. “ഇത് നിങ്ങളെക്കുറിച്ചല്ല, കളി ജയിക്കുന്നതിനെക്കുറിച്ചാണ്.” അദ്ദേഹം പറയുന്നു.


വ്യക്തിപരമായ നേട്ടങ്ങളിൽ താല്പര്യം ഇല്ലെങ്കിലും, അത്തരം പ്രമുഖരുടെ പേരിനൊപ്പം തൻ്റെ പേരും പരാമർശിക്കപ്പെടുന്നതിൽ റൂട്ട് അഭിമാനം കൊണ്ടു.

സച്ചിന്റെ റെക്കോർഡും റൂട്ട് മറികടക്കും എന്ന് റിക്കി പോണ്ടിംഗ്


സച്ചിൻ ടെണ്ടുൽക്കറുടെ ടെസ്റ്റ് റൺസ് റെക്കോർഡ് മറികടക്കാൻ ഇംഗ്ലീഷ് താരം ജോ റൂട്ടിന് “ഒരു തടസ്സവുമില്ല” എന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു. ഓൾഡ് ട്രാഫോർഡിൽ ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ തകർപ്പൻ 150 റൺസ് നേടിയതോടെ റൂട്ട് എക്കാലത്തെയും മികച്ച റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു.


ഈ ഇന്നിംഗ്സോടെ രാഹുൽ ദ്രാവിഡ്, ജാക്ക് കാലിസ്, പോണ്ടിംഗ് (13,378 റൺസ്) എന്നിവരെ റൂട്ട് മറികടന്നു. തന്റെ 157-ാം ടെസ്റ്റിൽ 13,409 റൺസാണ് റൂട്ട് ഇപ്പോൾ നേടിയിരിക്കുന്നത്. 15,921 ടെസ്റ്റ് റൺസുമായി വിരമിച്ച സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്. ഏകദേശം 2,500 റൺസിന്റെ വ്യത്യാസം മാത്രമാണുള്ളത്.



“ജോ റൂട്ടിന് അഭിനന്ദനങ്ങൾ. ചരിത്രത്തിലെ ഒരു മഹത്തായ നിമിഷം. പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇനി ഒരാൾ കൂടി മാത്രം… കഴിഞ്ഞ നാലോ അഞ്ചോ വർഷമായി അദ്ദേഹത്തിന്റെ കരിയർ മുന്നോട്ട് പോകുന്ന രീതി വെച്ച് നോക്കുമ്പോൾ, ഒന്നാം സ്ഥാനത്ത് എത്താൻ അദ്ദേഹത്തിന് യാതൊരു കാരണവശാലും തടസ്സമില്ല.” പോണ്ടിംഗ് പറഞ്ഞു.


റൂട്ടിന്റെ മനോഭാവത്തെയും ദീർഘകാല പ്രകടനത്തെയും പോണ്ടിംഗ് പ്രശംസിച്ചു:
“മെച്ചപ്പെടാനുള്ള ആ വിശപ്പും ആഗ്രഹവും അദ്ദേഹത്തിന് ഇപ്പോഴുമുണ്ട്. പ്രായം കൂടുന്തോറും അത് എളുപ്പമല്ല.”

ജോ റൂട്ട് റിക്കി പോണ്ടിങ്ങിനെ മറികടന്നു; ഇനി സച്ചിൻ ടെണ്ടുൽക്കർ മാത്രം മുന്നിൽ!


ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ചരിത്രനേട്ടം കുറിച്ച് ഇംഗ്ലണ്ട് താരം ജോ റൂട്ട്. റിക്കി പോണ്ടിങ്ങിന്റെ 13,378 റൺസ് മറികടന്ന്, ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി അദ്ദേഹം മാറി. ഇന്ത്യക്കെതിരായ മാഞ്ചസ്റ്റർ ടെസ്റ്റിന്റെ മൂന്നാം ദിനം തന്റെ 38-ാം ടെസ്റ്റ് സെഞ്ച്വറി നേടിയാണ് റൂട്ട് ഈ നേട്ടം കൈവരിച്ചത്.


തന്റെ 157-ാം ടെസ്റ്റ് മത്സരത്തിൽ കളിക്കുന്ന റൂട്ട് നിലവിൽ 13,379* റൺസുമായി മുന്നേറുകയാണ്. ഈ മത്സരത്തിൽ തന്നെ അദ്ദേഹം ജാക്ക് കാലിസിനെയും രാഹുൽ ദ്രാവിഡിനെയും മറികടന്നിരുന്നു. 15,921 റൺസുമായി റെക്കോർഡ് കൈവശം വെച്ചിരിക്കുന്ന സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്.
38 ടെസ്റ്റ് സെഞ്ച്വറികളോടെ കുമാർ സംഗക്കാരക്കൊപ്പമെത്തിയ റൂട്ട്, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവരിൽ നാലാം സ്ഥാനത്താണ്.

റൂട്ടിന്റെ ഈ പ്രകടനത്തെ അഭിനന്ദിച്ച മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്, സച്ചിന്റെ റെക്കോർഡ് മറികടക്കാനും റൂട്ടിന് കഴിയുമെന്ന് അഭിപ്രായപ്പെട്ടു.


34 വയസ്സുകാരനായ റൂട്ട് കഴിഞ്ഞ അഞ്ച് വർഷമായി മികച്ച ഫോമിലാണ്. 2020 മുതൽ 6,000-ൽ അധികം ടെസ്റ്റ് റൺസും 21 സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. 2022-ൽ ഇംഗ്ലണ്ട് നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം 56 ശരാശരിയിൽ 3,400-ൽ അധികം റൺസാണ് റൂട്ട് നേടിയത്.


“സച്ചിൻ 50ആം വയസ്സിലും നന്നായി ബാറ്റ് ചെയ്യുന്നു, ധോണിക്ക് ഇനിയും വർഷങ്ങളുണ്ട്” – റുതുരാജ്

മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ ഓപ്പണറിന് മുമ്പ് എം.എസ്. ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ആശങ്കകൾ ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് തള്ളിക്കളഞ്ഞു. ധോണിയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ, ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിൽ സച്ചിൻ ടെണ്ടുൽക്കർ 50 വയസ്സിൽ പോലും ഇപ്പോഴും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് ഗെയ്ക്‌വാദ് ചൂണ്ടിക്കാട്ടി.

“നിങ്ങൾ നോക്കിയാൽ, സച്ചിൻ ടെണ്ടുൽക്കർ പോലും 50 വയസ്സുള്ളപ്പോഴും അത്രയും മികച്ച ബാറ്റിംഗ് കാഴ്ചവയ്ക്കുന്നുണ്ട്. അതിനാൽ, ധോണിക്ക് ഇനിയും ഒരുപാട് വർഷങ്ങൾ ബാക്കിയുണ്ടെന്ന് ഞാൻ കരുതുന്നു,” – റുതുരാജ് പറഞ്ഞു

“കഴിയുന്നത്ര സിക്‌സറുകൾ അടിക്കുന്നതിലും മികച്ച ഫോം നിലനിർത്തുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 43ആം വയസ്സിലും അദ്ദേഹം ചെയ്യുന്നത് ശ്രദ്ധേയമാണ്,” ഗെയ്ക്‌വാദ് പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് ഇന്ത്യൻ ഇതിഹാസങ്ങൾ കിരീടം സ്വന്തമാക്കി

വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സിനെതിരായ ഫൈനൽ ജയിച്ച് ഇന്ത്യ മാസ്റ്റേഴ്‌സ് കിരീറം സ്വന്തമാക്കി. 149 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിൽ എത്തി.

50 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 74 റൺസ് നേടിയ അമ്പാട്ടി റായിഡു ഹീറോ ആയി. 18 പന്തിൽ നിന്ന് 25 റൺസ് നേടി ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കർ മികച്ച തുടക്കം നൽകി. മധ്യനിരയിൽ ചെറിയൊരു പതർച്ചയുണ്ടായിട്ടും, സ്റ്റുവർട്ട് ബിന്നി (9 പന്തിൽ 16), യുവരാജ് സിംഗ് (11 പന്തിൽ 13) എന്നിവർ ഇന്ത്യ മാസ്റ്റേഴ്‌സിനെ സുഖകരമായി വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സ് 20 ഓവറിൽ 148/7 എന്ന സ്കോർ നേടി, ലെൻഡൽ സിമ്മൺസ് 41 പന്തിൽ നിന്ന് 57 റൺസ് നേടി ടോപ് സ്കോറർ ആയിരുന്നു. ഡ്വെയ്ൻ സ്മിത്ത് 35 പന്തിൽ നിന്ന് 45 റൺസ് സംഭാവന ചെയ്തു, എന്നാൽ ഷഹബാസ് നദീം (2/12), വിനയ് കുമാർ (3/26) എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യ മാസ്റ്റേഴ്‌സിന്റെ അച്ചടക്കമുള്ള ബൗളിംഗ് സ്‌കോർ പരിമിതമാക്കി നിർത്തി.

ബാറ്റു കൊണ്ട് വിസ്മയം തീർത്ത് സച്ചിൻ, യുവരാജ്, യൂസുഫ്!! ഇന്ത്യ ഫൈനലിൽ

ആദ്യ സെമിഫൈനലിൽ ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സിനെതിരെ 94 റൺസിന്റെ തകർപ്പൻ വിജയത്തോടെ ഇന്ത്യ മാസ്റ്റേഴ്‌സ് ലെജൻഡ്‌സ് ടൂർണമെന്റിന്റെ ഫൈനലിലേക്ക് കുതിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്‌സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടിയിരുന്നു. 30 പന്തിൽ നിന്ന് 59 റൺസ് നേടിയ യുവരാജ് സിംഗ് ആണ് ടോപ് സ്കോറർ ആയത്. 30 പന്തിൽ നിന്ന് 42 റൺസ് നേടി സച്ചിൻ ടെൻഡുൽക്കർ പ്രതാപകാലം ഓർമ്മിപ്പിച്ചു. സ്റ്റുവർട്ട് ബിന്നി (21 പന്തിൽ 36), യൂസഫ് പത്താൻ (10 പന്തിൽ 23) എന്നിവർ അതിവേഗ റൺസ് നേടി. 7 പന്തിൽ നിന്ന് 19* റൺസ് നേടി ഇർഫാൻ പത്താനും തിളങ്ങി.

221 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സ് ഇന്ത്യയുടെ അച്ചടക്കമുള്ള ബൗളിംഗിനെതിരെ പതറി. നാല് ഓവറിൽ 15 വിക്കറ്റ് നഷ്ടത്തിൽ 4 വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് നദീമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. വിനയ് കുമാർ (2/10), ഇർഫാൻ പഠാൻ (2/31) എന്നിവരും നിർണായക പങ്കുവഹിച്ചു. ബെൻ കട്ടിംഗ് (30 പന്തിൽ 39) മാത്രമാണ് ഓസ്‌ട്രേലിയൻ ചെറുത്തുനിൽപ്പ് നടത്തിയത്, പക്ഷേ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു, 18.1 ഓവറിൽ അവർ 126 റൺസിന് ഓൾഔട്ടായി.

ഇൻ്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിൽ ഇന്ത്യയെ സച്ചിൻ നയിക്കും

ടി20 ടൂർണമെൻ്റിൽ ഇന്ത്യ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന ഇൻ്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിന്റെ (IML) ഉദ്ഘാടന പതിപ്പ് നവംബർ 17 മുതൽ ഡിസംബർ 8 വരെ നടക്കും. സെമി ഫൈനൽ, ഫൈനൽ എന്നിവ ഉൾപ്പെടെ 18 മത്സരങ്ങൾ ആകെ നടക്കും.

ബ്രയാൻ ലാറ, ഷെയ്ൻ വാട്‌സൺ, ഇയോൻ മോർഗൻ, ജാക്ക് കാലിസ്, സംഗക്കാര തുടങ്ങിയ ഐക്കണിക് താരങ്ങൾ അതത് ടീമുകളെ നയിക്കും.

ഐഎംഎൽ ലീഗ് അംബാസഡറായ സച്ചിൻ ടെണ്ടുൽക്കർ, ഇന്ത്യ മാസ്റ്റേഴ്സിനെ നയിക്കാൻ തയ്യാറാണ് എന്ന് സച്ചിൻ പറഞ്ഞു.

റൂട്ട് സച്ചിന്റെ ടെസ്റ്റ് റെക്കോർഡ് തകർക്കും എന്ന് പോണ്ടിംഗ്

സച്ചിൻ ടെണ്ടുൽക്കറുടെയും എക്കാലത്തെയും മികച്ച ടെസ്റ്റ് റൺ വേട്ടക്കാരൻ എന്ന മറികടക്കാൻ ഇംഗ്ലണ്ടിൻ്റെ ജോ റൂട്ടിന് കഴിയുമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ്. അടുത്തിടെ 12,000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ട റൂട്ട്, ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന റൺസ് സ്‌കോറർമാരിൽ ഏഴാം സ്ഥാനത്താണ്. ഇനി സച്ചിനെ മറികടക്കാൻ 4000 റൺസ് ആണ് റൂട്ടിന് വേണ്ടത്‌.

33 വയസ്സുള്ള റൂട്ടിന് സച്ചിൻ്റെ 15,921 എന്ന ടെസ്റ്റ് റൺസ് ആണ് മറികടക്കേണ്ടത്. “അദ്ദേഹത്തിന് 33 വയസ്സ് ആണ്‌. 3,000 റൺസ് പിന്നിലും. അവൻ സച്ചിനെ മറികടക്കുമോ എന്നത് അവർ എത്ര ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു, അവർ ഒരു വർഷം 10 മുതൽ 14 വരെ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നുവെങ്കിൽ, നിങ്ങൾ 800 മുതൽ 1,000 വരെ റൺസ് സ്കോർ ചെയ്യുന്നുവെങ്കിൽ. അവൻ അവിടെ എത്താൻ മൂന്നോ നാലോ വർഷം മാത്രമേ വേണ്ടു. അവൻ 37 വയസ്സിലും കളിക്കുന്നുണ്ട് എങ്കിൽ ആ റെക്കോർഡ് തകരാൻ സാധ്യതയുണ്ട്.” പോണ്ടിംഗ് പറഞ്ഞു.

14000-വും 27000-വും കോഹ്ലിക്ക് അരികെ, സച്ചിന്റെ ഒരു റെക്കോർഡ് കൂടെ തകരും

ഇന്ന് ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്ലി രണ്ട് വലിയ നാഴികകല്ലുക മറികടക്കാൻ ആകും. ഏകദിനത്തിൽ 14000 റൺസ് എന്ന നേട്ടവും മൊത്തം അന്താരാഷ്ട്ര ക്രിക്കറ്റിൽ 27000 റൺസ് എന്ന നേട്ടവും. മാത്രമല്ല ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന താരമായി മാറാനും കോഹ്‌ലിക്ക് അവസരം ലഭിക്കും.

കോഹ്ലി ഇതുവരെ 293 ഏകദിന മത്സരങ്ങളിൽ നിന്ന് 13,872 റൺസ് നേടിയിട്ടുണ്ട്. 14,000 റൺസ് കടക്കാൻ 128 റൺസ് കൂടി വേണം. ഞായറാഴ്ച ഈ നേട്ടം കൈവരിക്കാനായാൽ, സച്ചിൻ ടെണ്ടുൽക്കറുടെ 18 വർഷം പഴക്കമുള്ള റെക്കോർഡ് അദ്ദേഹം തകർക്കും.

ഫെബ്രുവരി 6 ന് പെഷവാറിൽ പാകിസ്ഥാനെതിരെ കളിച്ച ഇന്ത്യയ്ക്കുവേണ്ടി തൻ്റെ 359-ാം മത്സരത്തിലാണ് സച്ചിൻ ഏകദിനത്തിൽ 14,000 റൺസ് നേടിയത്. ആകെ രണ്ട് ബാറ്റർമാർക്കാണ് ഇതുവരെ ഏകദിനത്തിൽ 14,000-ത്തിലധികം റൺസ് സ്കോർ ചെയ്യാൻ കഴിഞ്ഞത്.

463 മത്സരങ്ങളിൽ നിന്ന് 18,426 റൺസുമായി സച്ചിൻ ഒന്നാം സ്ഥാനത്തും മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര രണ്ടാം സ്ഥാനത്തുമാണ്.

ഏകദിനത്തിൽ 14,000 റൺസ് തികച്ചതിന് പുറമേ, രാജ്യാന്തര ക്രിക്കറ്റിൽ 27,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ നാലാമത്തെ ബാറ്റ്‌സ്മാൻ എന്ന നേട്ടവും കോഹ്‌ലിക്ക് ഞായറാഴ്ച ലഭിക്കും. നിലവിൽ ഇന്ത്യക്കായി ഫോർമാറ്റുകളിലായി കളിച്ച 531 മത്സരങ്ങളിൽ നിന്ന് 26,908 റൺസ് കോഹ്‌ലിയുടെ പേരിലുണ്ട്, ഈ എലൈറ്റ് ക്ലബ്ബിൽ സച്ചിന് (34,357), സംഗക്കാര (28,016), പോണ്ടിംഗ് (27,483) എന്നിവരാണ് ഇപ്പോൾ ഉള്ളത്. ഇവർക്ക് ഒപ്പം ചേരാൻ 92 റൺസ് ആണ് കോഹ്ലിക്ക് ആവശ്യമുള്ളത്.

Fastest to score 14,000 runs in ODIs
Sachin Tendulkar (India) – 359 matches (350 innings)
Kumar Sangakkara (Sri Lanka, Asia, ICC) – 402 matches (378 innings)

റൂട്ട് സച്ചിന്റെ ടെസ്റ്റ് റൺസ് റെക്കോർഡ് മറികടക്കും എന്ന് മൈക്കിൾ വോൺ

സച്ചിൻ ടെണ്ടുൽക്കറുടെ ടെസ്റ്റ് റെക്കോർഡ് ജോ റൂട്ടിന് മറികടക്കാൻ ആകും എന്ന് മൈക്കിൾ വോൺ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ കരിയർ അവസാനിക്കും മുമ്പ് ജോ റൂട്ടിന് കഴിയുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പറയുന്നു.

വെസ്റ്റ് ഇൻഡീസിനെതിരായ ഇംഗ്ലണ്ടിൻ്റെ മത്സരത്തിനിടെ റൂട്ട് തൻ്റെ 32-ാം ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നു. ഈ മികച്ച സ്കോറിലൂടെ, ഇതിഹാസ താരം ശിവനാരായണൻ ചന്ദർപോളിനെ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന എട്ടാമത്തെ താരമായി റൂട്ട് മാറി.

“അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ജോ റൂട്ട് ഇംഗ്ലണ്ടിൻ്റെ ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി മാറും. അവസാന. സച്ചിൻ ടെണ്ടുൽക്കറെയും ഒടുവിൽ മറികടക്കാൻ അദ്ദേഹത്തിന് കഴിയും. ”വോൺ ദി ടെലിഗ്രാഫിൻ്റെ കോളത്തിൽ എഴുതി.

നിലവിൽ അലസ്റ്റർ കുക്ക് ആണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇംഗ്ലീഷ് താരം. കുക്കിനെ മറികടക്കാൻ റൂട്ടിന് ഇനി 532 റൺസ് മാത്രം മതി. 11940 റൺസ് ആണ് ഇപ്പോൾ റൂട്ടിന് ഉള്ളത്. സച്ചിന് 15921 റൺസും. ഇനി സച്ചിനെ മറികടക്കാൻ 3981 റൺസ് ആണ് അദ്ദേഹത്തിന് വേണ്ടത്.

എന്നെക്കാളും സച്ചിനെക്കാളും മികവുള്ള താരമായിരുന്നു ഹൂപ്പർ – ലാറ

മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കാൾ ഹൂപ്പർ ആണ് താൻ കണ്ട ഏറ്റവും ടാലന്റുള്ള ക്രിക്കറ്റ് ബാറ്റർ എന്ന് ബ്രയാൻ ലാറ. തന്നെക്കാളും സച്ചിനെക്കാളും ടാലന്റഡ് ആയിരുന്നു ഹൂപ്പർ എന്ന് ലാറ പറഞ്ഞു.

“ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു കാൾ. ഞാനും സച്ചിനും പോലും ആ പ്രതിഭയുടെ അടുത്തെത്തില്ലെന്ന് ഞാൻ പറയും.” ലാറ പറഞ്ഞു.

ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ നമ്പറുകൾ വളരെ മികച്ചതാണ്. ഒരു ക്യാപ്റ്റനെന്ന നിലയിൽ, അവൻ ശരാശരി 50നു മുകളിൽ നിർത്തി. അദ്ദേഹം ആ ഉത്തരവാദിത്തം ആസ്വദിച്ചു എന്ന് പറയാം. ലാറ പറഞ്ഞു.

ദ്രാവിഡ് ഈ ലോകകപ്പ് കിരീടം അർഹിക്കുന്നു എന്ന് സച്ചിൻ

ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. പുരുഷ ടി20 ലോകകപ്പ് ഒരു കളി തോൽക്കാതെ നേടുന്ന ആദ്യ ടീമായി ഇന്ത്യയെ നയിച്ച ദ്രാവിഡിനെ പുകഴ്ത്തിയ സച്ചിൻ ഒരു സുഹൃത്ത് എന്മ നിലയിൽ ദ്രാവിഡിന്റെ നേട്ടത്തിൽ അതിയായി സന്തോഷിക്കിന്നു എന്ന് പറഞ്ഞു. ദ്രാവിഡ് ഇങ്ങനെ ഒരു ലോക കിരീടം അർഹിക്കുന്നുണ്ടായിരുന്നു എന്നും സച്ചിൻ പറഞ്ഞു.

“വെസ്റ്റ് ഇൻഡീസിൽ ഇന്ത്യൻ ക്രിക്കറ്റ് ഒരു സർക്കിൾ പൂർത്തിയാക്കി എന്ന് പറയാം. 2007-ലെ ഏകദിന ലോകകപ്പിലെ നിരാശയിൽ നിന്ന് ഈ T20WC കിരീടം വരെ എത്താൻ ആയി. 2011ലെ ലോകകപ്പ് നഷ്ടമായ എൻ്റെ സുഹൃത്ത് രാഹുൽ ദ്രാവിഡിന് ഈ കിരീടം കിട്ടിയതിൽ വളരെ സന്തോഷം. ഈ ടി20 ലോകകപ്പ് വിജയത്തിന് അദ്ദേഹം നൽകിയ സംഭാവന വളരെ വലുതാണ്, ”സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു.

Exit mobile version