ബാറ്റു കൊണ്ട് വിസ്മയം തീർത്ത് സച്ചിൻ, യുവരാജ്, യൂസുഫ്!! ഇന്ത്യ ഫൈനലിൽ

ആദ്യ സെമിഫൈനലിൽ ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സിനെതിരെ 94 റൺസിന്റെ തകർപ്പൻ വിജയത്തോടെ ഇന്ത്യ മാസ്റ്റേഴ്‌സ് ലെജൻഡ്‌സ് ടൂർണമെന്റിന്റെ ഫൈനലിലേക്ക് കുതിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്‌സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടിയിരുന്നു. 30 പന്തിൽ നിന്ന് 59 റൺസ് നേടിയ യുവരാജ് സിംഗ് ആണ് ടോപ് സ്കോറർ ആയത്. 30 പന്തിൽ നിന്ന് 42 റൺസ് നേടി സച്ചിൻ ടെൻഡുൽക്കർ പ്രതാപകാലം ഓർമ്മിപ്പിച്ചു. സ്റ്റുവർട്ട് ബിന്നി (21 പന്തിൽ 36), യൂസഫ് പത്താൻ (10 പന്തിൽ 23) എന്നിവർ അതിവേഗ റൺസ് നേടി. 7 പന്തിൽ നിന്ന് 19* റൺസ് നേടി ഇർഫാൻ പത്താനും തിളങ്ങി.

221 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സ് ഇന്ത്യയുടെ അച്ചടക്കമുള്ള ബൗളിംഗിനെതിരെ പതറി. നാല് ഓവറിൽ 15 വിക്കറ്റ് നഷ്ടത്തിൽ 4 വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് നദീമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. വിനയ് കുമാർ (2/10), ഇർഫാൻ പഠാൻ (2/31) എന്നിവരും നിർണായക പങ്കുവഹിച്ചു. ബെൻ കട്ടിംഗ് (30 പന്തിൽ 39) മാത്രമാണ് ഓസ്‌ട്രേലിയൻ ചെറുത്തുനിൽപ്പ് നടത്തിയത്, പക്ഷേ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു, 18.1 ഓവറിൽ അവർ 126 റൺസിന് ഓൾഔട്ടായി.

യൂസുഫ് പത്താൻ ഇപ്പോഴും അതേ വീര്യത്തിൽ!! വെടിക്കെട്ട് പ്രകടനം!! 22 പന്തിൽ 56!!

ഇതിഹാസങ്ങളുടെ മത്സരത്തിൽ യൂസുഫ് പത്താന്റെ വെടിക്കെട്ട്. ഇന്ന് ആദ്യ മത്സരത്തിൽ ശ്രീലങ്ക മാസ്റ്റേഴ്‌സിനെതിരെ ഇന്ത്യ മാസ്റ്റേഴ്‌സ് 20 ഓവറിൽ 222/4 എന്ന കൂറ്റൻ സ്‌കോർ നേടിയപ്പോൾ താരമായത് യൂസുഫ് പത്താനും സ്റ്റുവർട്ട് ബിന്നിയും. സ്റ്റുവർട്ട് ബിന്നി 31 പന്തിൽ നിന്ന് 68 റൺസ് എടുത്തപ്പോൾ, യൂസഫ് പത്താൻ 22 പന്തിൽ നിന്ന് 56* റൺസെടുത്ത് പുറത്താകാതെ നിന്നു. ആകെ ആറ് സിക്‌സറുകൾ യൂസുഫ് അടിച്ചു.

സച്ചിൻ ടെൻഡുൽക്കർ 10 റൺസ് എടുത്ത് പുറത്തായപ്പോൾ യുവരാജ് സിംഗ് 22 പന്തിൽ നിന്ന് 33 റൺസുമായി പുറത്താകാതെ നിന്നു. യുവരാജ് 2 സിക്സും 2 ഫോറും അടിച്ചു.

എന്നെ വിശ്വസിച്ചതും ഇങ്ങനെ ഒരു താരമാക്കിയതും യുവരാജ് സിംഗ് ആണ് – അഭിഷേക് ശർമ്മ

വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ടി20യിൽ ഇംഗ്ലണ്ടിനെതിരെ റെക്കോർഡ് സെഞ്ച്വറി നേടിയ, ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ്മ തന്റെ കരിയർ ഇങ്ങനെ ആക്കാൻ സഹായിച്ചത് യുവരാജ് സിംഗ് ആണെന്ന് പറഞ്ഞു. 54 പന്തിൽ നിന്ന് 135 റൺസ് നേടിയ അഭിഷേക് ഇന്നലെ ഇന്ത്യയുടെ ജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

“മൂന്ന്-നാല് വർഷങ്ങൾക്ക് മുമ്പ് ഇതെല്ലാം എന്റെ മനസ്സിൽ സൃഷ്ടിച്ചത യുവി പാജിയായിരുന്നു. എന്നിൽ വിശ്വസിച്ചത് അദ്ദേഹമായിരുന്നു… യുവരാജ് സിംഗിനെപ്പോലുള്ള ഒരാൾ നിങ്ങൾ രാജ്യത്തിനായി കളിക്കുമെന്ന് നിങ്ങളോട് പറയുമ്പോൾ, ‘ഞാൻ ഇന്ത്യയ്ക്കായി കളിക്കും, ഞാൻ പരമാവധി ശ്രമിക്കും’ എന്ന് നിങ്ങൾക്ക് തന്നെ തോന്നും” അഭിഷേക് പറഞ്ഞു.

“എനിക്കൊപ്പം എപ്പോഴും നിൽക്കുന്ന ഒരാളാണ് അദ്ദേഹം. എല്ലാ കളി കഴിയുമ്പോഴും ഞാൻ അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. എന്നെക്കാൾ നന്നായി അദ്ദേഹത്തിന് അറിയാമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

വിമർശനങ്ങൾക്കിടയിൽ ഗൗതം ഗംഭീറിന് പിന്തുണയുമായി യുവരാജ് സിംഗ്

ഓസ്ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ 1-3 ന് തോറ്റതിന് ശേഷം വിമർശനങ്ങൾ നേരിട്ട മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് പിന്തുണയുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്.

“ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. നിങ്ങൾ പരമ്പര ഓരോ പരമ്പരയായി നോക്കൂ. ഇന്ത്യ ഒരു പരമ്പര ജയിച്ചാൽ, നിങ്ങൾ നല്ല കാര്യങ്ങൾ സംസാരിക്കും; അവർ തോറ്റാൽ, നിങ്ങൾ വിമർശിക്കും.” 2024 ജൂലൈയിൽ ചുമതലയേറ്റതിനുശേഷം, ഇന്ത്യയുടെ അവസാന പത്ത് ടെസ്റ്റുകളിൽ ആറ് തോൽവികളും ശ്രീലങ്കയിൽ നടന്ന ഏകദിന പരമ്പര തോൽവിയും ഗംഭീർ നേരിട്ടിരുന്നു.

“അഞ്ച് വർഷത്തെയോ മൂന്ന് വർഷത്തെയോ കാലയളവിലാണ് ഞാൻ എപ്പോഴും ടീം ഗ്രാഫ് നോക്കുന്നത്., ഗൗതം ടീമിലേക്ക് വന്നതേയുള്ളൂ; അദ്ദേഹത്തിന് കൂടുതൽ സമയം ആവശ്യമാണ്.” യുവരാജ് പറഞ്ഞു.

യുവരാജിനെ പോലെ അനായാസം സിക്സ് അടിക്കാൻ കഴിവുള്ള ഒരു താരം ഉണ്ടെങ്കിൽ, അത് സഞ്ജുവാണ് – ബംഗാർ

സഞ്ജു സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ. യുവരാജ് സിങിനെ പോലെ അനായാസം സിക്സ് അടിക്കാൻ കഴിവുള്ള ഒരു താരം ഉണ്ടെങ്കിൽ അത് സഞ്ജു സാംസൺ ആണെന്ന് ബംഗാർ പറഞ്ഞു.

മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ സാംസണിൻ്റെ അടുത്ത കാലത്തെ പ്രകടനത്തെ പ്രശംസിച്ചു, പ്രത്യേകിച്ച് ഏറ്റവും ചെറിയ ഫോർമാറ്റിൽ. ടോപ് ഓർഡറിൽ സ്ഥിരമായി കിട്ടിയ അവസരങ്ങളാണ് സഞ്ജുവിന്റെ നല്ല പ്രകടനങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

“അദ്ദേഹം ഇപ്പോൾ അർഹിച്ച തരത്തിലുള്ള വിജയം കാണുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹം വളരെക്കാലമായി ഇവിടെയുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ ശരിയായ അവസരങ്ങൾ ലഭിച്ചുവെന്ന് മാത്രം, ഓരോ ബാറ്ററും, തുടർച്ചയായി മൂന്ന് നാല് മത്സരങ്ങൾ കളിക്കുക ആണെങ്കിൽ, അത് അവനെ അൽപ്പം സ്വതന്ത്രനാക്കും,” ബംഗാർ പറഞ്ഞു.

ബംഗാർ സാംസണും ഇതിഹാസ ക്രിക്കറ്റ് താരം യുവരാജ് സിംഗും തമ്മിൽ താരതമ്യം ചെയ്തു. “ടോപ് ഓർഡറിൽ ബാറ്റുചെയ്യുമ്പോൾ, അയാൾക്ക് സാഹചര്യത്തെക്കുറിച്ച് ശരിക്കും വിഷമിക്കേണ്ടതില്ല. ഫീൽഡ് കയറി നിൽക്കുകയാണ്, അവൻ സിക്‌സടിക്കുന്ന ആളാണ്, അയാൾക്ക് അനായാസം സിക്‌സറുകൾ അടിക്കാൻ കഴിയും. യുവരാജ് സിംഗിന് ശേഷം, ഒരു ബാറ്റർ അങ്ങനെ ഉണ്ടെങ്കിൽ അത് സഞ്ജുവാണ്.” അദ്ദേഹം പറഞ്ഞു.

ഡെൽഹി ക്യാപിറ്റൽസ് യുവരാജ് സിംഗിനെ പരിശീലകനായി പരിഗണിക്കുന്നു

ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ ഡൽഹി ക്യാപിറ്റൽസ് ഇന്ത്യൻ ഇതിഹാസ താരം യുവരാജ് സിംഗിനെ കോച്ചിംഗ് റോളിനായി സമീപിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിക്കി പോണ്ടിംഗിന് പകരക്കാരനായാണ് യുവരാജിനെ ഡൽഹി പരിഗണിക്കുന്നത്. അവസാന 7 വർഷമായി ഡൽഹിയുടെ പരിശീലകനായിരുന്ന പോണ്ടിംഗ് കഴിഞ്ഞ മാസം ക്ലബുമായി വേർപിരിഞ്ഞിരുന്നു.

യുവരാജ് ഇതുവരെ ഒരു ക്ലബിലും പരിശീലക വേഷം അണിഞ്ഞിട്ടില്ല. ഇന്ത്യക്കായി 40 ടെസ്റ്റുകളിലും 304 ഏകദിനങ്ങളിലും 58 ടി20 കളിച്ചിട്ടുള്ള താരമാണ് യുവരാജ് സിംഗ്. ഒരു കിരീടത്തിനായുള്ള ഡൽഹിയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ആണ് ഡൽഹി ശ്രമിക്കുന്നത്.

പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യൻ ഇതിഹാസങ്ങൾ WCL ചാമ്പ്യൻസ്

പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ് ആദ്യ എഡിഷനിൽ ചാമ്പ്യന്മാർ ആയി. പാകിസ്താൻ ഉയർത്തിയ 157 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20ആം ഓവറിലേക്ക് വിജയം നേടി. അർധ സെഞ്ച്വറി നേടിയ അമ്പട്ടി റായുഡു ആണ് ഇന്ത്യൻ വിജയത്തിൽ ഇന്ന് നിർണായക പങ്കുവഹിച്ചത്. അമ്പട്ടി റായുഡു 30 പന്തിൽ നിന്ന് 50 റൺസ് അടിച്ചു.

അവസാനം യൂസുഫ് പത്താന്റെ മികച്ച ഇന്നിംഗ്സ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. യൂസുഫ് പത്താൻ 16 പന്തിൽ നിന്ന് 30 റൺസ് അടിച്ചു. 3 സിക്സും ഒരു ഫോറും യൂസുഫ് അടിച്ചു. ഗുർകീരത് സിംഗ് 34 റൺസും എടുത്തു. 15 റൺസുമായി യുവരാജ് സിംഗ് പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത പാകിസ്താനെ ഇന്ത്യ 156 റൺസിൽ ഒതുക്കിയിരുന്നു. ഇന്ത്യക്ക് എതിരെ പാകിസ്ഥാന്റെ പ്രധാന ബാറ്റർമാർക്ക് ആർക്കും അറ്റാക്ക് ചെയ്ത് കളിക്കാനായില്ല. 36 പന്തിൽ നിന്ന് 41 റൺസ് എടുത്ത മാലിക്കാണ് പാകിസ്ഥാന്റെ ടോപ് സ്കോറർ ആയത്‌.

കമ്രാൻ അക്മൽ ഇരുപത്തി നാല് റൺസും മിസ്ബാഹ് 18 റൺസും എടുത്തു. മിസ്ബാഹിന് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് പാക്കിസ്ഥാന് തിരിച്ചടിയായി. അവസാനം 9 പന്തിൽ നിന്ന് 19 റൺസ് എടുത്ത സുഹൈൽ തൻവീർ ആണ് പാകിസ്താനെ 150 കടക്കാൻ സഹായിച്ചത്.

ഇന്ത്യക്ക് ആയി അനുരീത് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇർഫാൻ പത്താൻ, വിനയ് കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

പത്താൻ സഹോദരങ്ങളും യുവരാജും തകർത്തു!! ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ ഇന്ത്യ ഫൈനലിൽ. ഓസ്ട്രേലിയയെ 86 റൺസിൻ്റെ വലിയ മാർജിനിൽ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്‌. റോബിൻ ഉത്തപ്പ, ക്യാപ്റ്റൻ യുവരാജ് സിംഗ്, യൂസഫ് പത്താൻ, ഇർഫാൻ പത്താൻ എന്നിവർ ഇന്ത്യക്ക് ആയി വെടിക്കെട്ട് പ്രകടനം നടത്തിയ മത്സരത്തിൽ 254/6 എന്ന മികച്ച സ്‌കോറാണ് ഇന്ത്യ നേടിയത്‌. ചേയ്സ് ചെയ്ത ഓസ്ട്രേലിയക്ക് 168/7 എന്ന സ്കോർ മാത്രമെ നേടാൻ ആയുള്ളൂ.

ഇന്ന് രാത്രി നടക്കുന്ന ഫൈനലിൽ ഇന്ത്യ പാകിസ്താനെ നേരിടും. രാത്രി 9 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഫാൻ കോഡ് ആപ്പിലും കാണാൻ ആകും.

ഉത്തപ്പ 35 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതമാണ് 65 റൺസ് എടുത്ത് ഇന്ത്യക്ക് നല്ല തുടക്കം നൽകി. 26 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറിയിലെത്തിയ യുവരാജ് ആകെ 28 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 59 റൺസ് നേടി. പിന്നെ ഇർഫാനും യൂസുഫും ഒരുമിച്ച് ചേർന്നു. യൂസുഫ് 23 പന്തിൽ നിന്നാണ് അർധസെഞ്ചുറി തികച്ചത്. ഇർഫാൻ 18 പന്തിലും അർധസെഞ്ചുറി നേടി.

യുവരാജിനെക്കാൾ നല്ല ബൗളർ ആകാൻ തനിക്ക് ആകുമെന്ന് യുവരാജ് പറഞ്ഞു – അഭിഷേക്

ഹൈദരബാദിനായി ക്വാളിഫയറിൽ മനോഹരമായി ബൗൾ ചെയ്യാൻ അഭിഷേക് ശർമ്മക്ക് ആയിരുന്നു. ബൗളിംഗിൽ യുവരാജ് തനിക്ക് ഒരുപാട് പ്രോത്സാഹനം തന്നിട്ടുണ്ട് എന്ന് അഭിഷേക് ഫൈനലിനു മുന്നോടിയായി പറഞ്ഞു. യുവരാജിനെക്കാൾ നല്ല ബൗളർ ആകാനുള്ള ഭാവി എനിക്ക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്റെ പ്രകടനത്തിൽ യുവരാജ് സന്തോഷിക്കുന്നുണ്ടാകും എന്നും അഭിഷേക് പറഞ്ഞു.

“യുവരാജ് സിംഗുമായി ബൗളിംഗിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, എനിക്ക് അദ്ദേഹത്തെക്കാൾ മികച്ച ബൗളറാകാൻ കഴിയുമെന്ന് അദ്ദേഹം എപ്പോഴും പറഞ്ഞിട്ടുണ്ട്. എൻ്റെ മനസ്സിൽ എപ്പോഴും അത് ഉണ്ടായിരുന്നു, എൻ്റെ ബൗളിംഗുമായി ഞാൻ ടീമിന് നല്ല സംഭാവന ചെയ്തതിൽ അദ്ദേഹവും സന്തോഷിക്കുമെന്ന് ഞാൻ കരുതുന്നു.” അഭിഷേക് പറഞ്ഞു.

ബൗളിംഗിൽ താൻ ഒരു പാട് പരിശീലനം നടത്തുന്നുണ്ട് എന്നും അതിന്റെ ഫലമാണ് കാണാൻ ആകുന്നത് എന്നും അഭിഷേക് പറഞ്ഞു.

ഈ ലോകകപ്പിൽ ഹാർദികിൽ നിന്ന് സ്പെഷ്യൽ പ്രകടനം പ്രതീക്ഷിക്കുന്നു എന്ന് യുവരാജ്

ഹാർദിക് പാണ്ഡ്യക്ക് പിന്തുണയുമായി യുവരാജ് സിംഗ്. ഐപിഎല്ലിൽ ഈ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ദയനീയ പ്രകടനമായിരുന്നു അവരുടെ ക്യാപ്റ്റൻ കൂടിയായ ഹാർദിക് നടത്തിയത്‌. എന്നാൽ ഇന്ത്യൻ ജേഴ്സിയിൽ എത്തുമ്പോൾ ഹാർദിക് ഫോമിലേക്ക് ഉയരും എന്ന് യുവരാജ് പറയുന്നു. ഈ ഐ പി എല്ലിൽ ബാറ്റു കൊണ്ട് 216 റൺസ് മാത്രം നേടിയ ഹാർദിക് ആകെ 11 വിക്കറ്റുകളെ നേടിയതുമുള്ളൂ.

“ഐ പി എല്ലിൽ മോശം പ്രകടനം ആണെങ്കിലും അവനെ ഇന്ത്യൻ ടീമിക് എടുത്തു എന്നത് നല്ല കാര്യമാണ്‌. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കളിക്കാർ എങ്ങനെ പ്രകടനം നടത്തിയെന്നത് ആണ് പ്രധാനം. അതിനു ശേഷം മാത്രമെ ഐപിഎൽ ഫോമിലേക്ക് നോക്കേണ്ടതുള്ളൂ‌.” യുവരാജ് പറഞ്ഞു.

“കാരണം നിങ്ങൾ ഐപിഎൽ ഫോം നോക്കുകയാണെങ്കിൽ, ഹാർദിക്കിൻ്റെ പ്രകടനം അത്ര മികച്ചതല്ല. ഇന്ത്യയ്‌ക്കുവേണ്ടിയുള്ള അദ്ദേഹത്തിൻ്റെ റെക്കോർഡ് നോക്കുമ്പോൾ, അത് മികച്ചതാണ്. ഇന്ത്യയ്‌ക്കായി അദ്ദേഹം എന്താണ് ചെയ്‌തത് എന്ന് നോക്കിയാൽ അദ്ദേഹം ടീമിലുണ്ടാകേണ്ടത് പ്രധാനമാണ്,” യുവരാജ് പറഞ്ഞു.

“അദ്ദേഹത്തിൻ്റെ ബൗളിംഗ് ടീമിന് നിർണായകമാണെന്ന് ഞാൻ കരുതുന്നു, അവൻ്റെ ഫിറ്റ്നസ് പ്രധാനമാണ്. ഈ ലോകകപ്പിൽ അദ്ദേഹത്തിന് സ്പെഷ്യൽ ആയ എന്തെങ്കിലും ചെയ്യാനാകുമെന്ന് ഞാൻ കരുതുന്നു,” മുൻ ഓൾറൗണ്ടർ കൂട്ടിച്ചേർത്തു

തന്റെ പ്രകടനങ്ങൾക്ക് യുവരാജ് സിംഗിന് നന്ദി പറഞ്ഞ് അഭിഷേക് ശർമ്മ

തന്റെ പ്രകടനങ്ങൾക്കു പിറകിൽ പ്രവർത്തിച്ച് യുവരാജ് സിംഗിനു നന്ദി പറഞ്ഞ് അഭിഷേക് ശർമ്മ. ലഖ്നൗവിന് എതിരായ മത്സരത്തിനു ശേഷം സംസാരിക്കുക ആയിരുന്നു അഭിഷേക് ശർമ്മ. 28 പന്തിൽ 75 റൺസ് ആണ് അഭിഷേക് ലഖ്നൗവിനെതിരെ അടിച്ചത്. 6 സിക്സും 8 ഫോറും അഭിഷേക് അടിച്ചിരുന്നു.

“ഇത്തരമൊരു ടൂർണമെൻ്റിൽ വന്ന് ഇത്രയും സ്‌ട്രൈക്ക് റേറ്റിൽ കളിക്കുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചുരുന്നില്ല, പക്ഷേ ടീം മാനേജ്‌മെൻ്റിന് നന്ദി. അവരിൽ നിന്ന് സന്ദേശം വ്യക്തമായിരുന്നു.” അഭിഷേക് പറഞ്ഞു ‌

“ടൂർണമെൻ്റിന് മുമ്പ് ഞാൻ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം ആണ് ഇപ്പോൾ കാണുന്നത് എന്ന് ഞാൻ കരുതുന്നു, യുവരാജ് സിംഗ്, ബ്രയാൻ ലാറ, കൂടാതെ എൻ്റെ ആദ്യ പരിശീലകനായ എൻ്റെ പിതാവിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” അഭിഷേക് പറഞ്ഞു.

യുവരാജ് സിംഗ് ന്യൂയോർക്ക് സൂപ്പർസ്റ്റാർ സ്‌ട്രൈക്കേഴ്‌സിൻ്റെ ക്യാപ്റ്റൻ ആകും

വരാനിരിക്കുന്ന ലെജൻഡ്സ് ക്രിക്കറ്റ് ട്രോഫി (എൽസിടി) സീസൺ 2 ന് ന്യൂയോർക്ക് സൂപ്പർസ്റ്റാർ സ്‌ട്രൈക്കേഴ്‌സിൻ്റെ ക്യാപ്റ്റൻ ആയി ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്ങിനെ നിയമിച്ചു. ബാബർ അസം, റാഷിദ് ഖാൻ, കെയ്‌റോൺ പൊള്ളാർഡ്, ഇമാം ഉൽ ഹഖ്, നസീം ഷാ, മതീഷ പതിരണ, റഹ്മാനുള്ള ഗുർബാസ്, ആസിഫ് അലി, മുഹമ്മദ് അമീർ തുടങ്ങിയവർ അണിനിരക്കുന്ന ടീമിനെ ആകും യുവരാജ് നയിക്കുക.

90 ബോൾ ഫോർമാറ്റിൽ നടക്കുന്ന ടൂർണമെൻ്റ് മാർച്ച് 7 മുതൽ 18 വരെ ശ്രീലങ്കയിലെ കാൻഡിയിൽ നടക്കും. 20 ഓവർ ഫോർമാറ്റിൽ കളിച്ച ആദ്യ സീസൺ മാർച്ച് 22 മുതൽ മാർച്ച് വരെ ഗാസിയാബാദിലാണ് നടന്നത്.

ആദ്യ സീസണിൽ ഇൻഡോർ നൈറ്റ്‌സും ഗുവാഹത്തി അവഞ്ചേഴ്‌സും ആയിരുന്നു ആദ്യ സീസണിൽ സംയുക്ത ചാമ്പ്യന്മാർ‌.

Exit mobile version