ലങ്ക പ്രീമിയർ ലീഗ് കളിക്കാൻ പാകിസ്ഥാൻ താരങ്ങൾ

പ്രഥമ ലങ്ക പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങളായ ഷാഹിദ് അഫ്രിദിയും സർഫറാസ് കളിക്കും. ഗാലെ ഗ്ലാഡിയേറ്റർ ടീമിലാവും ഇരു താരങ്ങളും കളിക്കുകയെന്ന് ടീമിന്റെ ഉടമ നദീം ഒമർ പറഞ്ഞു. പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ ക്വറ്റ ഗ്ലാഡിയേറ്ററിന്റെ ഉടമയെ കൂടിയായ നദീം ഉമർ തന്നെയാണ് ലങ്ക പ്രീമിയർ ലീഗിൽ ഗാലെ ഗ്ലാഡിയേറ്ററിന്റെ ഉടമയും.

ടീമിന്റെ ഐക്കൺ താരമായി മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയാണെന്നും ടീം പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസിന്റെ താരമായിരുന്നു അഫ്രീദി. നവംബർ 14 മുതൽ ഡിസംബർ 6വരെയാണ് പ്രഥമ ലങ്ക പ്രീമിയർ ലീഗ് നടക്കുക. ശ്രീലങ്കയിലെ അഞ്ച് നഗരങ്ങളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

Exit mobile version