ബാബർ അസം സീനിയർ താരങ്ങളുടെ ഉപദേശം സ്വീകരിക്കുന്നില്ല എന്ന് അഫ്രീദി

തന്ത്രങ്ങൾ മെനയുന്നതിലും ആസൂത്രണം ചെയ്യുന്നതിലും പാകിസ്ഥാൻ നായകൻ ബാബർ അസം മുതിർന്ന കളിക്കാരുടെ ഉപദേശം സ്വീകരിക്കുന്നില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി.

ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, ഒരാൾ ഒരു നല്ല ലീഡർ ആകണം, എല്ലാ കളിക്കാരെയും ഒരുമിപ്പിച്ചുകൊണ്ട് പോകാൻ പറ്റണം. നിങ്ങളുടെ പദ്ധതികൾ സീനിയർമാരുമായി ചർച്ചചെയ്യണം എന്നാണ്. നിങ്ങൾ മുതിർന്നവരിൽ നിന്ന് ഉപദേശം സ്വീകരിക്കാൻ തുടങ്ങുമ്പോൾ കാര്യങ്ങൾ മെച്ചപ്പെടും. മുതിർന്നവരെ ഉൾപ്പെടുത്താതെ ആകുമ്പോൾ പ്രശ്നങ്ങൾ വരുന്നു. അഫ്രീദി ഒരു ടിവി ചാനലിൽ പറഞ്ഞു.

ബാബറിനെ മാത്രമല്ല ഓപ്പണർ റിസുവാനെയും അഫ്രീദി വിമർശിക്കുന്നു‌. റിസ്വാന് വിശ്രമം നൽകണം എന്നും പകരം ടെസ്റ്റ് മത്സരങ്ങളിൽ പാകിസ്ഥാൻ സർഫറാസ് അഹമ്മദിനെ കൊണ്ടുവരണം എന്നും അഫ്രീദി പറഞ്ഞു.

“പാകിസ്താൻ ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കാൻ ഇന്ത്യക്കാർ ആഗ്രഹിക്കുന്നു” – അഫ്രീദി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മ്രിക്കറ്റ് ബന്ധങ്ങൾ പുനസ്താപിക്കണം എന്ന് ഷഹിദ് അഫ്രീദി. ഇന്ത്യക്കാർ എന്നും പാകിസ്താൻ ക്രിക്കറ്റ് താരങ്ങളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. അഫ്രീദി പറയുന്നു. 2013ന് ശേഷം രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ കാരണം ഇരു രാജ്യങ്ങളും പരമ്പരകൾ കളിച്ചിട്ടില്ല.

ക്രിക്കറ്റ് കാരണം പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലായ്പ്പോഴും മെച്ചപ്പെട്ടിട്ടുണ്ട് എന്ന് അഫ്രീദി ഓർമ്മിപ്പിച്ചു‌. പാകിസ്ഥാൻ ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കുന്നത് കാണാൻ ഇന്ത്യക്കാർക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യ കപ്പിന് ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല എന്ന് ജയ് ഷാ അടുത്തിടെ പറഞ്ഞതും അതിന് റമീസ് രാജ നൽകിയ മറുപടിയും ഏറെ വിവാദമായിരുന്നു. ആ സമയത്താണ് അഫ്രീദിയുടെ പ്രതികരണം വന്നിരിക്കുന്നത്.

റമീസ് രാജക്ക് എതിരെ അഫ്രീദി

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തലവൻ റമീസ് രാജക്ക് എതിരെ രൂക്ഷ വിമർശനവുമായി ഷാഹിദ് അഫ്രീദി. പാാകിസ്താന് ഒരു ടെദ്റ്റ് പിച്ച് ആക്കാൻ ആകില്ല എന്നും നല്ലൊരു ടെസ്റ്റ് പിച്ച് ഒരുക്കാൻ വർഷങ്ങൾ ആകും എന്നുള്ള റമീസ് രാജയുടെ വിമർശനങ്ങൾക്ക് മറുപടി പറയുക ആയിരുന്നു അഫ്രീദി.

റമീസ് ഞങ്ങൾക്ക് നല്ല ടെസ്റ്റ് ട്രാക്കുകൾ ഉണ്ടാക്കാൻ കഴിയില്ലെന്ന് പറയുന്നത് കേട്ട് ഞാൻ ഞെട്ടിപ്പോയി. പാകിസ്ഥാനിൽ അന്താരാഷ്ട്ര മത്സരങ്ങൾ വളരെക്കാലമായി നടക്കുന്നുണ്ട്. റാവൽപിണ്ടിയുടെ ട്രാക്ക് എപ്പോഴും സീമും ബൗൺസും ഉള്ള ഫാസ്റ്റ് ബൗളർമാർക്കുള്ളതാണ്. എന്തുകൊണ്ടാണ് അവർ അത് പോലും മാറ്റിയത്? എനിക്ക് അറിയില്ല. അഫ്രീദി പറഞ്ഞു.

ഈ ടെസ്റ്റ് തോൽക്കുമെന്ന് ഞങ്ങൾ ഇപ്പോൾ ഭയപ്പെടുന്നു, നമ്മൾ റാവൽപിണ്ടി പിച്ചിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, അവിടെ ഇതുപോലൊരു ട്രാക്ക് ഞാൻ കണ്ടിട്ടില്ല. ഞാൻ അവിടെയുള്ള ധാരാളം ആഭ്യന്തര മത്സരങ്ങൾ കണ്ടിട്ടുണ്ട്, പക്ഷേ ഇത്രയും ഫ്ലാറ്റ് ആയ ഒരു പിച്ച് ഞാൻ കണ്ടിട്ടില്ല. മുൾട്ടാൻ, കറാച്ചി, ലാഹോർ, റാവൽപിണ്ടി ഈ പിച്ചുകളിൽ എന്നും ബൗൺസ് കാരണം ഫാസ്റ്റ് ബൗളർമാർ ആ ട്രാക്കുകൾ ആസ്വദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വാസ്തവത്തിൽ, റാവൽപിണ്ടിയിൽ നിന്ന് ധാരാളം ഫാസ്റ്റ് ബൗളർമാർ ഉയർന്ന്യ് വരുന്നതും ഞങ്ങൾ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അഫ്രീദി അവസാനിപ്പിച്ചു.

“എന്ത് വില കൊടുത്തും ഇന്ത്യയെ സെമിയിൽ എത്തിക്കാൻ ആണ് ഐ സി സി ശ്രമിക്കുന്നത്” – അഫ്രീദി

ഇന്ത്യയെ ഐ സി സി സഹായിക്കുക ആണെന്ന വാദവുമായി മുൻ പാകിസ്താൻ ഓൾ റൗണ്ടർ ഷഹീദ് അഫ്രീദി. ഐ സി സിക്ക് ഇന്ത്യ സെമിയിൽ എത്തണം എന്ന് ഉറപ്പിക്കേണ്ടതുണ്ട്. അതാണ് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ മഴ പെയ്ത ശേഷം ഗ്രൗണ്ട് നനഞ്ഞിരിക്കുമ്പോൾ തന്നെ കളി പുനരാരംഭിച്ചത് എന്ന് അഫ്രീദി പറഞ്ഞു. ഐ സി സിക്ക് എന്നും ഇന്ത്യയോട് ആണ് സ്നേഹം എന്നും അഫ്രീദി പറഞ്ഞു.

എന്ത് വില കൊടുത്തും ഇന്ത്യയെ സെമിയിൽ എത്തിക്കാൻ ആണ് ഐ സി സി ശ്രമിക്കുന്നത്. ഇന്ത്യ പാകിസ്താൻ മത്സരം നിയന്ത്രിച്ച അമ്പയർമാരും ഇതുപോലെ ആയിരുന്നു. ഈ അമ്പയർമാർക്ക് മികച്ച അമ്പയർക്കുള്ള പുരസ്കാരം ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഇത്ര മഴ പെയ്ത ഗ്രൗണ്ടിൽ ഇത്ര വേഗം മത്സരം പുനരാരംഭിക്കില്ല. പക്ഷെ ഇന്ത്യ കളിക്കുന്നത് കൊണ്ട് ഐ സി സിയും സമ്മർദ്ദത്തിൽ ആണ്. അഫ്രീദി പറഞ്ഞു. ഒരു മൂന്ന് ഓവർ കൂടെ ലിറ്റ‌ ബാറ്റു ചെയ്തിരുന്നെങ്കിൽ ബംഗ്ലാദേശ് വിജയിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഹാർദ്ദിക് പാണ്ഡ്യ പോലൊരു കളിക്കാരനെ ആണ് പാകിസ്താന് വേണ്ടത്”

ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയെ പോലൊരു താരത്തെ പാകിസ്താന് വേണം എന്ന് മുൻ പാകിസ്താൻ ഓൾ റൗണ്ടർ ഷഹീദ് അഫ്രീദി.

“ഹാർദിക് പാണ്ഡ്യയെപ്പോലൊരു കളിക്കാരനെയാണ് ഞങ്ങൾക്ക് വേണ്ടത്. വിശ്വസ്തനായ ഒരു കളിക്കാരൻ, ബാറ്റിംഗ് ഓർഡറിൽ താഴോട്ട് ഇറങ്ങി കളിക്കാൻ ആകുന്ന നിർണായക ഓവറുകൾ പന്തെറിയുകയും ബാറ്റ് ഉപയോഗിച്ച് മത്സരം പൂർത്തിയാക്കുകയും ചെയ്യുന്ന ഒരു താരം” – അഫ്രീദി പറഞ്ഞു

ബാറ്റ് ഉപയോഗിച്ച് മത്സരങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഏതെങ്കിലും കളിക്കാരൻ പാകിസ്ഥാൻ ടീമിലുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് അഫ്രീദി പറഞ്ഞു.

ആസിഫ് അലിയും ഖുശ്ദിലും ഈ ജോലി ചെയ്യുമെന്ന് ഞങ്ങൾ കരുതി, പക്ഷേ അവർ ചെയ്തില്ല. നവാസും സ്ഥിരതയുള്ള താരമല്ല, ഷാദാബും നിരാശപ്പെടുത്തുന്നു. അദ്ദേഹം പറഞ്ഞു. ഈ നാല് കളിക്കാരിൽ, കുറഞ്ഞത് രണ്ടുപേരെങ്കിലും സ്ഥിരത പുലർത്തേണ്ടതുണ്ട്.”അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ ഏഷ്യാ കപ്പിൽ മധ്യനിരയിൽ നല്ല പ്രകടനങ്ങൾ ലഭിക്കാതെ കഷ്ടപ്പെട്ടിരുന്നു.

ഷൊയ്ബ് മാലിക് പാക്കിസ്ഥാന്റെ മധ്യ നിരയ്ക്ക് ഒരു പരിഹാരം ആയേനെ – ഷാഹിദ് അഫ്രീദി

പാക്കിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്കിനെ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന് പറഞ്ഞ് ഷാഹിദ് അഫ്രീദി. പരിചയസമ്പത്തുള്ള മാലിക് ബാബര്‍ അസമിന് മികച്ച പിന്തുണയും പാക്കിസ്ഥാന്റെ മധ്യ നിരയ്ക്ക് ബലവും നൽകുമായിരുന്നുവെന്നും താരത്തെ തിരഞ്ഞെടുക്കാതിരുന്നത് വഴി പാക്കിസ്ഥാന്‍ വലിയ പിഴവാണ് വരുത്തിയിരിക്കുന്നതെന്നും അഫ്രീദി പറഞ്ഞു.

40 വയസ്സായെങ്കിലും നിര്‍ണ്ണായക സാന്നിദ്ധ്യമായി മാലിക് മാറുമായിരുന്നുവെന്നും ബെഞ്ചിലാണെങ്കിൽ പോലും മാലിക് ബാബര്‍ അസമിന് മികച്ച പിന്തുണ നൽകുമായിരുന്നുവെന്നും അഫ്രീദി വെളിപ്പെടുത്തി.

ഭയം വേണ്ട!!! ഒപ്പമുണ്ടാകും, അഫ്രീദിയോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

പാക്കിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദിയുടെ ചികിത്സ ചെലവിനെക്കുറിച്ചുള്ള ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തലിന് ഫലമുണ്ടായി. താരത്തിന്റെ ചികിത്സ ചെലവ് വഹിക്കുവാന്‍ ബോര്‍ഡ് മുന്നോട്ട് വന്നിരിക്കുകയാണ്. താരത്തിന്റെ ചികിത്സ ചെലവ് താരം തന്നെയാണ് വഹിക്കുന്നതെന്ന ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സമാധാന ശ്രമവുമായി ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

അഫ്രീദിയ്ക്ക് മാത്രമല്ല എല്ലാ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കും ഈ കരുതലുണ്ടാകുമെന്ന് വൈകിയുദിച്ച വിവേകത്തിന് ശേഷം ബോര്‍ഡ് വിശദീകരണം നടത്തുകയായിരുന്നു. ഷഹീന്‍ ഇംഗ്ലണ്ടിലേക്ക് പറന്നതും താമസം കണ്ടെത്തിയതുമെല്ലാം സ്വന്തം പരിശ്രമവും പണവും ഉപയോഗിച്ചാണെന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരം വെളിപ്പെടുത്തിയത്.

ഏഷ്യ കപ്പിൽ പരിക്ക് കാരണം കളിക്കാതിരുന്ന താരത്തിനെ പാക്കിസ്ഥാന്‍ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിരുന്നു.

“ഷഹീൻ അഫ്രീദിയുടെ ചികിത്സയ്ക്ക് പണം മുടക്കുന്നത് താരം തന്നെ, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഒന്നും ചെയ്യുന്നില്ല”

ഷഹീൻ അഫ്രീദിയുടെ ചികിത്സയ്ക്ക് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പണം ഒന്നും നൽകുകയോ താരത്തെ നോക്കുകയോ ചെയ്യുന്നില്ല എന്ന് മുൻ പാകിസ്താൻ താരം ഷഹീദ് അഫ്രീദി വ്യക്തമാക്കി. ഷഹീൻ സ്വന്തമായാണ് ഇംഗ്ലണ്ടിലേക്ക് പോയി. അവൻ സ്വന്തമായി ടിക്കറ്റ് വാങ്ങി, ഹോട്ടലിൽ താമസിക്കാൻ സ്വന്തം പണം ചെലവഴിച്ചു. ഞാനാണ് അവനുവേണ്ടി ഒരു ഡോക്ടറെ ഏർപ്പാട് ചെയ്തു കൊടുത്തത്‌. അഫ്രീദി പറയുന്നു.

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഷഹീൻ അഫ്രീദിക്ക് ആയി ഒന്നും ചെയ്യുന്നില്ല എന്നും എല്ലാം അവൻ സ്വന്തമായി തന്നെ ചെയ്യുകയായിരുന്നു എന്നും അഫ്രീദി പറഞ്ഞു. മുട്ടിനേറ്റ പരിക്ക് കാരണം ദീർഘകാലമായി ഷഹീൻ അഫ്രീദി പുറത്താണ്. താരം ഇപ്പോൾ ലണ്ടണിൽ ചികിത്സയിലാണ്‌.

ഡോക്ടർമാരെ കാണുന്നത് മുതൽ ഹോട്ടൽ മുറിയും ഭക്ഷണച്ചെലവും എല്ലാം ഷഹീൻ സ്വന്തം പോക്കറ്റിൽ നിന്നാണ് നൽകുന്നത്. സക്കീർ ഖാൻ അദ്ദേഹത്തോട് 1-2 തവണ വിളിച്ചു എന്നത് മാത്രമാണ് പി സി ബി ചെയ്ത കാര്യം എന്നും അഫ്രീദി പറഞ്ഞു.

“ചിലർ ക്രിക്കറ്റിൽ നിന്ന് ഒരിക്കൽ മാത്രമെ വിരമിക്കൂ, കോഹ്ലിയെ ഉപദേശിക്കാൻ വരേണ്ടതില്ല” അഫ്രീദിക്ക് മറുപടി

ഇന്നലെ വിരാട് കോഹ്ലി എങ്ങനെ വിരമിക്കണം എന്ന ഉപദേശവുമായി മുൻ പാകിസ്താൻ താരം ഷഫിദ് അഫ്രീദി എത്തിയിരുന്നു. കരിയറിൽ നല്ല നിലയിൽ നിൽക്കുമ്പോൾ ആയിരിക്കണം കൊഹ്ലി വിരമിക്കേണ്ടത് എന്നായിരുന്നു അഫ്രിദിയുടെ ഉപദേശം. എന്നാൽ അഫ്രിദി ഉപദേശിക്കാൻ ആയിട്ടില്ല എന്ന് അർത്ഥമുള്ള ട്വീറ്റുമായി മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര രംഗത്ത് എത്തി.

ഇന്നലെ ട്വിറ്ററിലൂടെ ആണ് അമിത് മിശ്ര അഫ്രീദിക്ക് മറുപടി നൽകിയത്. ചില താരങ്ങൾ ക്രിക്കറ്റിൽ നിന്ന് ഒരിക്കൽ മാത്രമെ വിരമിക്കുകയുള്ളൂ എന്നും അതുകൊണ്ട് കോഹ്ലിയെ ഉപദേശത്തിൽ നിന്ന് വെറുതെ വിടണം എന്നും അമിത് മിശ്ര പറഞ്ഞു. തന്റെ കരിയറിൽ പല തവണ വിരമിച്ച ശേഷം ആ തീരുമാനം മാറ്റിയിട്ടുള്ള ആളാണ് അഫ്രീദി. കരിയറിൽ ആകെ അഞ്ചു തവണ അഫ്രീദി വിരമിച്ചിട്ടുണ്ട്.

കോഹ്ലി എപ്പോൾ വിരമിക്കണം എന്ന ഉപദേശവുമായി അഫ്രീദി

വിരാട് കോഹ്ലി ഫോമിൽ ഉള്ളപ്പോൾ തന്നെ വിരമിക്കണം എന്ന ഉപദേശവുമായി ഷഫീദ് അഫ്രിദി രംഗത്ത്. സാധരാണ കളിക്കാർക്ക് വിരമിക്കുന്ന സമയം ആകുമ്പോൾ അവർ ഫോം ഔട്ട് ആവുകയും ടീമിൽ നിന്ന് പുറത്ത് പോവുകയും ചെയ്യുന്ന സമയം വരും. വിരാട് അത്തരം സാഹചര്യങ്ങൾക്ക് കാത്തു നിൽക്കാതെ വിരമിക്കണം എന്ന് അഫ്രീദി പറഞ്ഞു.

വിരാട് കരിയറിൽ തുടക്കത്തിൽ സ്വയം പേരെടുക്കുന്നതിന് മുമ്പ് കുറച്ച് പ്രയാസപ്പെട്ടിരിന്നു. അവിടെ നിന്ന് ഇങ്ങോട്ട് അദ്ദേഹം ചാമ്പ്യനെ പോലെ ആണ് കളിച്ചത്‌. അഫ്രീദി പറയുന്നു. ഏറ്റവും ഉയരത്തിൽ നിൽക്കെ കളി അവസാനിപ്പിക്കുക ആയിരിക്കണം ലക്ഷ്യം,” അഫ്രീദി സാമ ടിവിയോട് പറഞ്ഞു.

വളരെ കുറച്ച് കളിക്കാർ, പ്രത്യേകിച്ച് ഏഷ്യയിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങൾ ആ തീരുമാനം എടുക്കുന്നത് അപൂർവ്വമാണ്, പക്ഷേ വിരാട് വിരമുക്കുമ്പോൾ അദ്ദേഹം അത് സ്റ്റൈലിൽ ചെയ്യും എന്ന് എനിക്ക് ഉറപ്പുണ്ട്‌‌. ഒരുപക്ഷേ അദ്ദേഹം തന്റെ കരിയർ ആരംഭിച്ച അതേ രീതിയിൽ തന്നെ അവസാനിപ്പിക്കും എന്ന് എനിക്ക് തോന്നുന്നു എന്നും അഫ്രീദി പറഞ്ഞു.

ഹിറ്റ്മാൻ തന്നെ!! സിക്സടിയിൽ അഫ്രീദിയെ മറികടന്ന് രോഹിത് ശർമ്മ!!

സിക്സടിയിൽ ഒരോ റെക്കോർഡുകളായി തകർത്തു മുന്നേറുന്ന രോഹിത് ശർമ്മ ഇന്ന് ഒരു പുതിയ ചുവട് കൂടെ മുന്നോട്ട് വെച്ചു. ഇന്നത്തെ വെസ്റ്റിൻഡീസിനെതിരായ മത്സരത്തോടെ സിക്സ് അടിയിൽ രോഹിത് ശർമ്മ പാകിസ്താന്റെ ശഹീദ് അഫ്രീദിയെ മറികടന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സിക്സ അടിച്ച താരങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് രോഹിത് എത്തി. ഇനി ഗെയ്ല് മാത്രമാണ് രോഹിത് ശർമ്മക്ക് മുന്നിൽ ഉള്ളത്.

രോഹിത് ശർമ്മ ഇന്നത്തെ ഇന്നിങ്സോടെ 477 സിക്സുകളിൽ എത്തി. അഫ്രിദി അടിച്ച 476 സിക്സുകൾ എന്ന അന്താരാഷ്ട്ര റെക്കോർഡ് രോഹിത് മറികടന്നു. ഇനി 553 സിക്സുകൾ ഉള്ള ഗെയ്ല് ആണ് രോഹിതിന് മുന്നിൽ ഉള്ളത്. രോഹിത് ഏകദിനത്തിൽ 250 സിക്സുകളും ടി20യിൽ 163 സിക്സും ടെസ്റ്റ് ക്രിക്കറ്റിൽ 64 സിക്സുകളും ഇന്ത്യക്കായി നേടിയിട്ടുണ്ട്.

Story Highlight: Rohit Sharma Overtakes Shahid Afridi To Become 2nd Highest Six Hitter In International Cricket

ഇന്ത്യ എന്ത് പറഞ്ഞാലും അത് നടക്കും – ഷാഹിദ് അഫ്രീദി

ലോക ക്രിക്കറ്റിൽ എന്ത് തന്നെ സംഭവിച്ചാലും ഇന്ത്യയെടുക്കുന്ന നിലപാട് ആണ് ഒടുവിൽ അംഗീകരിക്കുവാന്‍ പോകുന്നതെന്ന് പറഞ്ഞ് ഷാഹിദ് അഫ്രീദി. ഐപിഎൽ ലേലത്തിലും ഇന്ത്യയുടെ ശക്തിയാണ് തെളിയിക്കപ്പെട്ടതെന്നും ഐപിഎലിന് പ്രത്യേക സമയ ജാലകം ലഭിയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേടിയെടുക്കുവാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് സാധിക്കുന്നതിന് കാരണവും ഈ പണത്തിന്റെ ഒഴുക്ക് തന്നെയാണെന്നും ഷാഹിദ് അഫ്രീദി.

ഐസിസി ഇതിന് അംഗീകാരം നൽകിയാൽ പാക്കിസ്ഥാന് അത് വലിയ തിരിച്ചടിയാണെന്നും രണ്ടര മാസത്തെ പ്രത്യേക ജാലകം വന്നാൽ മറ്റു അന്താരാഷ്ട്ര മത്സരങ്ങളൊന്നും നടത്തുവാന്‍ മറ്റു രാജ്യങ്ങള്‍ക്ക് സാധിക്കുകയില്ലെന്നും അഫ്രീദി സൂചിപ്പിച്ചു.

ഐപിഎൽ സമയത്ത് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച ഓസ്ട്രേലിയൻ സംഘത്തിൽ പ്രമുഖ താരങ്ങള്‍ ഒന്നും പങ്കെടുത്തിരുന്നില്ല. ഐപിഎൽ കഴിഞ്ഞ രണ്ട് മാസത്തിന് ശേഷം മാത്രമാണ് പാക്കിസ്ഥാന്‍ അടുത്ത അന്താരാഷ്ട്ര പരമ്പര വിന്‍ഡീസുമായി കളിക്കാനായത്.

ഐപിഎൽ മറ്റു രാജ്യങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും അവസാനം മാര്‍ക്കറ്റും സമ്പത്ത് വ്യവസ്ഥയും എല്ലാം പരിഗണിക്കുമ്പോള്‍ ബിസിസിഐ പറയുന്നത് മാത്രം നടക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും അഫ്രീദി ഒരു ടിവി ഷോയിൽ പറഞ്ഞു.

Exit mobile version