ഡെന്മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി

ഡെന്മാര്‍ക്ക് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി. പുരുഷ, വനിത സിംഗിള്‍സിന് പുറമെ മിക്സഡ് ഡബിള്‍സ്, പുരുഷ ഡബിള്‍സ് ടീമുകളും പരാജയം ഏറ്റു വാങ്ങുകയായിരുന്നു. വനിത വിഭാഗത്തില്‍ സിന്ധു പരാജയപ്പെട്ടപ്പോള്‍ പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ്മയും സായി പ്രണീതും പരാജയപ്പെട്ടു. പുരുഷ ഡബിള്‍സില്‍ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടും മിക്സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്രയും പരാജയം ഏറ്റുവാങ്ങി.

സിന്ധു നേരിട്ടുള്ള ഗെയിമില്‍ കൊറിയന്‍ താരത്തോട് 14-21, 17-21 എന്ന സ്കോറിന് കീഴടങ്ങിയപ്പോള്‍ സായി പ്രണീത് നേരിട്ടുള്ള ഗെയിമില്‍ ജപ്പാന്റെ കെന്റോ മൊമോട്ടയോട് 6-21, 14-21 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്. സമീര്‍ വര്‍മ്മ ചെന്‍ ലോംഗിനോട് 12-21, 10-21 എന്ന സ്കോറിന് പരാജയം സമ്മതിച്ചു.

മൂന്ന് ഗെയിം പോരാട്ടത്തില്‍ പൊരുതിയ ശേഷമാണ് സിക്കി-പ്രണവ് കൂട്ടുകെട്ട് കീഴടങ്ങിയത്. മലേഷ്യന്‍ താരങ്ങളോട് 58 മിനുട്ട് നീണ്ട പോരാട്ടത്തിന് ശേഷ 24-26, 21-13, 11-21 എന്ന സ്കോറിനായിരുന്നു ടീമിന്റെ തോല്‍വി. 16-21, 15-21 എന്ന നിലയില്‍ ചൈനീസ് സഖ്യത്തോടാണ് ചിരാഗ് ഷെട്ടി-സാത്വിക്സായിരാജ് കൂട്ടുകെട്ട് പരാജയപ്പെട്ടത്.

അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് സമീര്‍ വര്‍മ്മ, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടിനും ജയം

ഡെന്മാര്‍ക്ക് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വിജയം കുറിച്ച് സമീര്‍ വര്‍മ്മ. ആദ്യ റൗണ്ടില്‍ ലോക 16ാം റാങ്കുകാരന്‍ ജപ്പാന്റെ കാന്റ സുനേയാമയെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തുകയായിരുന്നു. 29 മിനുട്ടിലാണ് 21-11, 21-11 എന്ന സ്കോറിന് ഇന്ത്യന്‍ താരത്തിന്റെ വിജയം. രണ്ടാം റൗണ്ടില്‍ നിലവിലെ ഒളിമ്പിക്സ് ജേതാവായ ചെന്‍ ലോംഗിനെയാണ് നേരിടുന്നത്. മുമ്പ് ഒരു തവണ സമീറിന് ലോംഗിനെതിരെ വിജയം കരസ്ഥമാക്കുവാനായിരുന്നു.

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് ജര്‍മ്മനിയ്ക്കെതിരെ 21-16, 21-11 എന്ന സ്കോറിന് വിജയം കുറിച്ച് രണ്ടാം റൗണ്ടിലേക്ക് കടന്നു.

സമീര്‍ വര്‍മ്മയ്ക്ക് ജപ്പാന്‍ ഓപ്പണില്‍ തോല്‍വി, മിക്സഡ് ഡബിള്‍സ് ടീമും പുറത്ത്

ഡെന്മാര്‍ക്കിന്റെ ആന്‍ഡേര്‍സ് ആന്റോന്‍സെന്നിനോട് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സമീര്‍ വര്‍മ്മയ്ക്ക് ജപ്പാന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ കാലിടറി. ഇന്ന് നടന്ന -ഒന്നാം റൗണ്ട് മത്സരത്തില്‍ 17-21, 12-21 എന്ന സ്കോറിന് 46 മിനുട്ടിലാണ് സമീര്‍ കീഴടങ്ങിയത്. ലോക റാങ്കിംഗില്‍ 9ാം റാങ്കുകാരനാണ് ഡെന്മാര്‍ക്ക് താരം.

ഇന്ന് നടന്ന മിക്സഡ് ഡബിള്‍സ് വിഭാഗം മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ചൈനീസ് ജോഡികളോട് ഇന്ത്യയുടെ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമില്‍ അടിയറവ് പറഞ്ഞു. 11-21, 14-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് തോല്‍വിയേറ്റ് വാങ്ങിയത്. 26 മിനുട്ടാണ് ഇന്ത്യയുടെ ചെറുത്ത്നില്പ് നീണ്ട് നിന്നത്.

ചൈനീസ് തായ്പേയ് താരത്തോട് തോറ്റ് സമീര്‍ വര്‍മ്മ പുറത്ത്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് രണ്ടാം റൗണ്ടില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ കീഴടങ്ങി സമീര്‍ വര്‍മ്മ. ഇന്നലെ മികച്ച വിജയം പൊരുതി നേടിയ സമീര്‍ ഇന്നും ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിലാണ് വിജയം കൈവിട്ടത്. തായ്പേയുടെ വാംഗ് സു വേയ് ആണ് സമീറിനെ പരാജയപ്പെടുത്തിയത്. സ്കോര്‍: 16-21, 21-7, 13-7.

ആദ്യ ഗെയിം കൈവിട്ട ശേഷം തകര്‍പ്പന്‍ തിരിച്ചുവരവാണ് സമീര്‍ നേടിയത്. എതിരാളിയ്ക്ക് വെറും 7 പോയിന്റ് മാത്രം വിട്ട് നല്‍കിയപ്പോള്‍ മൂന്നാം ഗെയിമില്‍ സമാനമായ പോരാട്ടം പുറത്തെടുക്കുവാന്‍ കഴിയാതെ പോയത് താരത്തിനു തിരിച്ചടിയായി.

മൂന്ന് ഗെയിം ത്രില്ലര്‍, ലോക 20ാം റാങ്കുകാരനെ വീഴ്ത്തി സമീര്‍ വര്‍മ്മ

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ടൂര്‍ണ്ണമെന്റിന്റെ 6ാം സീഡായ സമീര്‍ വര്‍മ്മ മൂന്ന് ഗെയിം പോരാട്ടത്തിലാണ് മലേഷ്യയുടെ ലോക റാങ്കിംഗില്‍ 20ാം നമ്പര്‍ താരമായ സീ ജിയ ലീയെ വീഴ്ത്തിയത്. 61 മിനുട്ട് നീണ്ട മത്സരത്തില്‍ ആദ്യ ഗെയിം സമീര്‍ ജയിച്ചപ്പോള്‍ രണ്ടാം ഗെയിമില്‍ താരം പിന്നില്‍ പോയി.

മൂന്നാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ താരം മത്സരം സ്വന്തമാക്കി. സ്കോര്‍ 21-15, 16-21, 21-12.

സുധീര്‍മന്‍ കപ്പ്: സിന്ധുവിന്റെ ജയം ഇന്ത്യ മുന്നില്‍

സുധീര്‍മന്‍ കപ്പില്‍ ഇന്ത്യയ്ക്ക് മലേഷ്യയ്ക്കെതിരെ ലീഡ്. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് ലോക 13ാം നമ്പര്‍ ജോഡികളെ 16-21, 21-17, 24-22 എന്ന ആവേശകരമായ മത്സരത്തില്‍ അട്ടിമറിച്ചുവെങ്കിലും പുരു സിംഗിള്‍സില്‍ ലോക 20ാം നമ്പര്‍ താരത്തോട് സമീര്‍ വര്‍മ്മ 13-21, 15-21 എന്ന സ്കോറിനു പരാജയപ്പെട്ടപ്പോള്‍ മത്സരത്തിലേക്ക് മലേഷ്യ തിരിച്ചുവരവ് നടത്തി.

എന്നാല്‍ ആവേശകരമായ മത്സരത്തില്‍ പിവി സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ അനായാസ ജയം കുറിച്ച് ഇന്ത്യയ്ക്ക് 2-1 എന്ന ലീഡ് നല്‍കുകായിരുന്നു. ഇനി അവശേഷിക്കുന്ന പുരുഷ ഡബിള്‍സ്, വനിത ഡബിള്‍സ് മത്സരങ്ങളില്‍ ഒരെണ്ണം ജയിച്ചാല്‍ ഇന്ത്യയ്ക്ക് മലേഷ്യയ്ക്കെതിരെ വിജയം കരസ്ഥമാക്കുവാനാകും. സിന്ധു 21-12, 21-8 എന്ന സ്കോറിനാണ് വിജയം കുറിച്ചത്.

സിംഗപ്പൂര്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്ന് സമീര്‍ വര്‍മ്മയും കിഡംബിയും, പ്രണോയ്ക്കും പാരുപ്പള്ളി കശ്യപിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സമീര്‍ വര്‍മ്മയും ശ്രീകാന്ത് കിഡംബിയും. അതേ സമയം എച്ച് എസ് പ്രണോയും പാരുപ്പള്ളി കശ്യപിനും തോല്‍വിയായിരുന്നു ഫലം. സമീര്‍ വര്‍മ്മ നേരിട്ടുള്ള ഗെയിമില്‍ ചൈനയുടെ ലൂ ഗുവാംഗ്സുവിനെയും (സ്കോര്‍ :21-15, 21-18) കിഡംബി ഡെന്മാര്‍ക്ക് താരം ഹാന്‍സ്-ക്രിസ്റ്റ്യനെയും 21-12, 23-21 എന്ന സ്കോറിനാണ് കീഴടക്കിയത്.

ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ് ചൈനയുടെ ചെന്‍ ലോംഗിനോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് പരാജയപ്പെട്ടത്. ആദ്യ ഗെയിം കൈവിട്ട ശേഷം കശ്യപ് രണ്ടാം ഗെയിം നേടിയെങ്കിലും പിന്നീട് മത്സരത്തില്‍ പിന്നോട്ട് പോയി. സ്കോര്‍: 9-21, 21-15, 15-21. അതേ സമയം എച്ച് എസ് പ്രണോയ് ജപ്പാന്റെ കെന്റോ മോമോട്ടയോട് നേരിട്ടുള്ള ഗെയിമില്‍ കീഴടങ്ങി. സ്കോര്‍: 11-21, 11-21.

മലേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്തായി സമീര്‍ വര്‍മ്മ

മലേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ചൈനയുടെ ഷീ യൂഖിയോടാണ് താരം പരാജയപ്പെട്ടത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിമുകളും ഒപ്പത്തിനൊപ്പം നിന്ന് ഇരുതാരങ്ങളും ഓരോ ഗെയിം നേടിയെങ്കിലും മൂന്നാം ഗെയിമില്‍ ഇന്ത്യന്‍ താരത്തെ നിഷ്പ്രഭമാക്കി ചൈനീസ് താരം വിജയം കുറിച്ചു.

ആദ്യ ഗെയിം 20-22നു കൈവിട്ടുവെങ്കിലും രണ്ടാം ഗെയിമില്‍ 23-21നു ജയം കുറിച്ച് സമീര്‍ മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. എന്നാല്‍ മൂന്നാം ഗെയിമില്‍ കാര്യമായ ചെറുത്ത്നില്പില്ലാതെ സമീര്‍ പരാജയമേറ്റു വാങ്ങുകയായിരുന്നു. സ്കോര്‍: 20-22, 23-21, 12-21.

സായി പ്രണീതിനോട് തോല്‍വി വഴങ്ങി സമീര്‍ വര്‍മ്മ, കശ്യപിനു പരാജയം

അജയ് ജയറാമിനെ ആദ്യ റൗണ്ടില്‍ കീഴടക്കിയെത്തിയ സമീര്‍ വര്‍മ്മയ്ക്ക് മറ്റൊരു ഇന്ത്യന്‍ താരത്തിനു മുന്നില്‍ കാലിടറി. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യന്‍ സഹതാരം സായി പ്രണീതിനോടാണ് സമീര്‍ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയം ഏറ്റുവാങ്ങിയത്. 21-14, 22-20 എന്ന സ്കോറിനു 47 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് പ്രണീത് സ്വിസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്.

അതേ സമയം ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ് നേരിട്ടുള്ള ഗെയിമുകളില്‍ നെതര്‍ലാണ്ട്സിന്റെ മാര്‍ക്ക് കാല്‍ജൗവിനോട് പരാജയപ്പെട്ടു. 15-21, 16-21 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ തോല്‍വി.

സമീര്‍ വര്‍മ്മയ്ക്കും സായി പ്രണീതിനും ജയം, മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കും വിജയം

സ്വിസ് ഓപ്പണ്‍ 2019ലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യന്‍ താരങ്ങള്‍. സായി പ്രണീതും സമീര്‍ വര്‍മ്മയുമാണ് തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ചത്. സായി പ്രണീതിനെതിരെ രാജീവ് ഔസേഫ് ആദ്യ സെറ്റിനിടെ പിന്മാറിയതാണ് താരത്തിനു തുണയായി. 11-5 എന്ന സ്കോറിനു പ്രണീത് ലീഡ് ചെയ്യുമ്പോളാണ് രാജീവ് മത്സരത്തില്‍ നിന്ന് പിന്മാറിയത്.

അതേ സമയം മറ്റൊരു ഇന്ത്യന്‍ താരത്തെ കീഴടക്കിയാണ് സമീര്‍ വര്‍മ്മയുടെ വിജയം. 21-18, 21-15 എന്ന സ്കോറിനു അജയ് ജയറാമിനെയാണ് സമീര്‍ കീഴടക്കിയത്.

വനിത ഡബിള്‍സ് ജോഡിയായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും തങ്ങളുടെ ആദ്യ റൗണ്ട് മത്സരം വിജയിച്ചു. 21-16, 21-17 എന്ന സ്കോറിനു റഷ്യയുടെ ടീമിനെതിരെയാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ ജയം.

പുരുഷ ഡബിള്‍സില്‍ അരുണ്‍ ജോര്‍ജ്ജ്-സന്യം ശുക്ല ജോഡിയും ആദ്യ റൗണ്ട് മത്സരം വിജയിച്ചു. 21-16, 21-9 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. പുരുഷ ഡബിള്‍സില്‍ മറ്റൊരു ടീമായ പ്രണവ് ജെറി ചോപ്ര-ചിരാഗ് ഷെട്ടി ടീം ആദ്യ റൗണ്ടില്‍ ഡെന്മാര്‍ക്ക് ടീമിനെതിരെ നേരിട്ടുള്ള ഗെയിമില്‍ വിജയം കുറിച്ചു. സ്കോര്‍: 21-16, 21-18.

സൈനയ്ക്ക് ജയം, സമീറിനും ഡബിള്‍സ് ടീമുകള്‍ക്കും പരാജയം

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലങ്ങള്‍. വനിത സിംഗിള്‍സില്‍ സൈന നെഹ്‍വാല്‍ ആദ്യ റൗണ്ടില്‍ വിജയം കുറിച്ചപ്പോള്‍ പുരുഷ സിംഗിള്‍സിലും ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ബ്രിട്ടന്റെ കിര്‍സ്റ്റി ഗില്‍മോറിനെയാണ് സൈന നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 21-17, 21-18.

അതേ സമയം സമീര്‍ വര്‍മ്മ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നിനോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് പരാജയമേറ്റു വാങ്ങിയത്. ആദ്യ ഗെയിം 21-16നു ജയിച്ചുവെങ്കിലും അടുത്ത രണ്ട് ഗെയിമും സമീര്‍ കൈവിട്ടു. സ്കോര്‍: 21-16, 18-21, 14-21.

പുരുഷ ഡബിള്‍സില്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ ഇന്ത്യയുടെ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട് ചൈനീസ് താരങ്ങളോട് 19-21, 21-16, 14-21 എന്ന സ്കോറിനു കീഴടങ്ങിയപ്പോള്‍ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഢി കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളില്‍ ഹോങ്കോംഗിന്റെ ടീമിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍: 23-21, 21-17.

സിന്ധുവിനു പത്ത് ലക്ഷം, സമീറിനു മൂന്ന് ലക്ഷം

വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ജേതാവായ പിവി സിന്ധുവിനു പാരിതോഷികം പ്രഖ്യാപിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. സിന്ധുവിനു പത്ത് ലക്ഷം രൂപയും പുരുഷ വിഭാഗം സെമിയിലെത്തിയ സമീര്‍ വര്‍മ്മയ്ക്ക് മൂന്ന് ലക്ഷം രൂപയുമാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ സിന്ധു ജപ്പാന്റെ നൊസോമി ഒഖുഹാരയെ പരാജയപ്പെടുത്തിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ലോക റാങ്കിംഗില്‍ ഒന്നാം നമ്പര്‍ താരമായി തായി സു യിംഗിനെ പ്രഥമ റൗണ്ടില്‍ താരം പരാജയപ്പെടുത്തിയിരുന്നു.

ലോക റാങ്കിംഗില്‍ രണ്ടാം റാങ്കിലുള്ള ഷി യൂഖിയോടാണ് സമീര്‍ സെമിയില്‍ പരാജയപ്പെട്ടത്. യൂഖിയാണ് പുരുഷ വിഭാഗം ചാമ്പ്യനായത്.

Exit mobile version