പൊരുതി നേടിയ വിജയവുമായി സായി പ്രണീത്, തായ്‍ലാന്‍ഡ് മാസ്റ്റേഴ്സ് ക്വാര്‍ട്ടറിൽ

തായ്‍ലാന്‍ഡ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ പുരുഷ വിഭാഗത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി സായി പ്രണീത്. ഇന്ന് നടന്ന മത്സരത്തിൽ ലോക റാങ്കിംഗിലെ 65ാം നമ്പര്‍ കൊറിയന്‍ താരത്തിനെതിരെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് പ്രണീതിന്റെ വിജയം.

24-22, 7-21, 22-20 എന്ന സ്കോറിനാണ് പ്രണീത് വിജയം ഉറപ്പാക്കി ക്വാര്‍ട്ടറിലെത്തിയത്. രണ്ടാം ഗെയിമിൽ നിറം മങ്ങിയെങ്കിലു പതറാതെ മൂന്നാം ഗെയിമിൽ താരം പൊരുതി വിജയം നേടുകയായിരുന്നു.

മലേഷ്യ ഓപ്പണിൽ ഇന്ത്യയ്ക്ക് മോശം തുടക്കം, സായി പ്രണീതും വനിത ഡബിള്‍സ് ടീമും പരാജയപ്പെട്ടു

മലേഷ്യ ഓപ്പൺ ആദ്യ റൗണ്ടിൽ പരാജയമേറ്റുവാങ്ങി ഇന്ത്യന്‍ താരങ്ങള്‍. പുരുഷ സിംഗിള്‍സിൽ സായി പ്രണീതും വനിത ഡബിള്‍സ് കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി കൂട്ടുകെട്ടും ആദ്യ റൗണ്ടിൽ പരാജയം ഏറ്റു വാങ്ങി പുറത്താകുകയായിരുന്നു.

സായി പ്രണീത് ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനോട് 15-21, 21-19, 9-21 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. മൂന്നാം ഗെയിമിൽ താരത്തിന് മികവ് പുലര്‍ത്താനാകാതെ പോയത് വലിയ തിരിച്ചടിയായി.

ജപപ്പാന്‍ താരങ്ങളോടാണ് അശ്വിനി – സിക്കി കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെട്ടത്. 15-21, 11-21 എന്നായിരുന്നു സ്കോര്‍. മിക്സഡ് ഡബിള്‍സിൽ ഇന്ത്യയുടെ ജൂഹി ദേവാന്‍ഗന്‍ – വെങ്കട് ഗൗരവ് പ്രസാദ് കൂട്ടുകെട്ടും നേരിട്ടുള്ള ഗെയിമിൽ 15-21, 9-21 എന്ന സ്കോറിന് കൊറിയന്‍ കൂട്ടുകെട്ടിനോട് പരാജയപ്പെട്ടു.

62ാം റാങ്കുകാരിയോട് കഷ്ടപ്പെട്ട് ജയിച്ച് സിന്ധു, സൈനയും പ്രണീതും സൗരഭ് വര്‍മ്മയും പുറത്ത്

തായ്‍ലാന്‍ഡ് ഓപ്പൺ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ പിവി സിന്ധുവിന് വിജയം. ലോക റാങ്കിംഗിൽ 62ാം സ്ഥാനത്തുള്ള ലോറന്‍ ലാമിനോട് സിന്ധു മൂന്ന് ഗെയിം പോരാട്ടത്തിലാണ് വിജയം നേടിയത്. ആദ്യ ഗെയിം ജയിച്ച സിന്ധു രണ്ടാം ഗെയിമിൽ പിന്നിൽ പോയെങ്കിലും മൂന്നാം ഗെയിമിൽ ലാമിന്റെ വെല്ലുവിളി അതിജീവിച്ച് 21-19, 19-21, 21-18 എന്ന സ്കോറിലാണ് സിന്ധുവിന്റെ വിജയം.

അതേ സമയം സൈന നെഹ്‍വാള്‍, സായി പ്രണീത്, സൗരഭ് വര്‍മ്മ എന്നിവര്‍ക്ക് തോൽവിയായിരുന്നു ഫലം. ഈ മൂന്ന് താരങ്ങളും ആദ്യ റൗണ്ടിൽ പുറത്തായി.

കോവിഡ് പോസിറ്റീവ് ആയി, സായി പ്രണീത് ഇന്ത്യ ഓപ്പണിൽ നിന്ന് പിന്മാറി

കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്ത്യ ഓപ്പണിൽ നിന്ന് പിന്മാറി സായി പ്രണീത്. ധ്രുവ് റാവത്തും പിന്മാറി. ഡല്‍ഹിയിലേക്ക് യാത്രയാകുന്നതിന് മുമ്പ് നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് ഇരുവരും കോവിഡ് പോസിറ്റീവ് ആയത്.

ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് ഈ പിന്മാറ്റം. ഇരു താരങ്ങളും ഫാള്‍സ് പോസിറ്റീവ് ആണോയെന്ന് അറിയുവാന്‍ റീടെസ്റ്റുകള്‍ക്ക് വിധേയരായി എന്നാണ് ലഭിയ്ക്കുന്ന വിവരം.

നേരത്തെ ഇംഗ്ലണ്ട് സ്ക്വാഡും ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറിയുന്നു. രണ്ട് താരങ്ങ്‍ പോസിറ്റീവ് ആയതോടെയാണ് ഇംഗ്ലണ്ട് ടീമിന്റെ ഈ തീരുമാനം.

ഗ്രൂപ്പ് ഘട്ടത്തിൽ അവസാന സ്ഥാനം, സായി പ്രണീതിന് നിരാശയുടെ ടോക്കിയോ ഒളിമ്പിക്സ്

ഇന്ത്യയുടെ ബാഡ്മിന്റണിലെ പുരുഷ റൗണ്ട് പ്രതീക്ഷകള്‍ക്ക് നിരാശാജനകമായ അവസാനം. ഇന്ത്യയുടെ സായി പ്രണീത് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ആദ്യ റൗണ്ടിൽ ഇസ്രായേലിന്റെ മിഷ സില്‍ബെര്‍മാനോട് നേരിട്ടുള്ള ഗെയിമിൽ തോറ്റ് സായി പ്രണീത് ഇന്ന് നെതര്‍ലാണ്ട്സ് താരം മാര്‍ക്ക് കാല്‍ജൗവിനോട് നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയപ്പെട്ടത്.

14-21, 14-21 എന്ന സ്കോറിന് പരാജയപ്പെട്ട ഗ്രൂപ്പ് ഡിയിലെ അവസാന സ്ഥാനക്കാരനായാണ് മടക്കം.

ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇസ്രായേൽ താരത്തോട് തോല്‍വിയേറ്റു വാങ്ങി സായി പ്രണീത്

ഇന്ത്യയ്ക്ക് ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ മോശം തുടക്കം. തന്റെ ഒളിമ്പിക്സ് അരങ്ങേറ്റം കുറിച്ച പ്രണീത് ഇസ്രായേലിന്റെ മിഷ സില്‍ബര്‍മാനിനോടാണ് നേരിട്ടുള്ള ഗെയിമുകളിൽ പരാജയം ഏറ്റുവാങ്ങിയത്. ലോക റാങ്കിംഗിൽ 47ാം സ്ഥാനത്തുള്ള താരമാണ് മിഷ.

അതേ സമയം 15ാം റാങ്ക് താരമാണ് സായി പ്രണീത്. 17-21, 15-21 എന്ന സ്കോറിനാണ് സായി പ്രണീതിന്റെ പരാജയം.

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തി സിന്ധു, ഇനി എതിരാളി ചിരവൈരിയായ അകാനെ യമാഗൂച്ചി

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് പിവി സിന്ധു. ഇന്ന് നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സിന്ധു ലോക റാങ്കിംഗില്‍ 45ാം റാങ്കിലുള്ള ഡെന്മാര്‍ക്കിന്റെ ലൈന്‍ ക്രിസ്റ്റോഫെര്‍സനെ ആണ് പരാജയപ്പെടുത്തിയത് 25 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ സിന്ധു 21-8, 21-8 എന്ന സ്കോറിനാണ് അനായാസ ജയം കരസ്ഥമാക്കിയത്. ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ ചിരകാല വൈരിയായ അകാനെ യാമഗൂച്ചിയാണ് എതിരാളി.

പുരുഷ വിഭാഗം പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സായി പ്രണീത് ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നോട് പരാജയം ഏറ്റുവാങ്ങി. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം സായി പ്രണീത് നേടിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമില്‍ താരം പിന്നില്‍ പോയി. സ്കോര്‍ : 21-15, 12-21, 12-21.

 

പ്രണീതിനും അജയ് ജയറാമിനും ക്വാര്‍ട്ടറില്‍ തോല്‍വി

സ്വിസ്സ് ഓപ്പണ്‍ 2021ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരാജയം. പുരുഷ സിംഗിള്‍സിലും മിക്സഡ് ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറില്‍ പുറത്താകുകയായിരുന്നു. സായി പ്രണീത് മലേഷ്യയയുടെ സീ ജി ലീയോട് 14-21, 17-21 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടപ്പോള്‍ അജയ് ജയറാം തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനോട് 9-21, 6-21 എന്ന രീതിയില്‍ പൊരുതാതെ കീഴടങ്ങുകയായിരുന്നു.

മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ അശ്വിനി- സാത്വിക് സഖ്യം 70 മിനുട്ട് നീണ്ട ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവില്‍ 17-21, 21-17, 18-21 എന്ന സ്കോറിന് പരാജയപ്പെട്ടു.

സായി പ്രണീതും എച്ച് എസ് പ്രണോയ്‍യും പുറത്ത്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി എച്ച് എസ് പ്രണോയ്‍യും സായി പ്രണീതും. പ്രണോയ് എട്ടാം സീഡ് ആയ വാംഗ് സു വെയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ ആണ് കീഴടങ്ങിയത്. ആദ്യ ഗെയിം 21-12ന് പ്രണോയ് അനായാസം സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള ഗെയിമുകളില്‍ ഇന്ത്യന്‍ താരം തീരെ നിറം മങ്ങിപ്പോകുകയായിരുന്നു. സ്കോര്‍: 21-12, 10-21, 14-21.

അതെ സമയം സായി പ്രണീത് ജൂനിയര്‍ ലോക ചാമ്പ്യനായ കാന്‍ലാവുട് വിടിഡ്സാര്‍ണിനോട് നേരിട്ടുള്ള ഗെയിമിലാണ് പുറത്തായത്. 11-21, 17-21 എന്ന സ്കോറിനാണ് താരത്തിന്റെ തോല്‍വി.

സമീര്‍ വര്‍മ്മയെ അട്ടിമറിച്ച് അജയ് ജയറാം, സായി പ്രണീതിനും ജയം

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അട്ടിമറിയുമായി അജയ് ജയറാം. സഹ ഇന്ത്യന്‍ താരവും അഞ്ചാം സീഡുമായ സമീര്‍ വര്‍മ്മയെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കിയാണ് അജയ് ജയറാമിന്റെ വിജയം. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് താരത്തിന്റെ തിരിച്ചുവരവ്. 62 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 15-21, 21-18, 21-13 എന്ന സ്കോറിനായിരുന്നു ജയറാം വിജയിച്ചത്.

മറ്റൊരു മത്സരത്തില്‍ മലേഷ്യന്‍ താരത്തെ മറികടന്ന് സായി പ്രണീത് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. 21-16, 22-20 എന്ന സ്കോറിനായിരുന്നു പ്രണീതിന്റെ വിജയം.

ബാഡ്മിന്റണ്‍ റാങ്കിംഗില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍

തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ യുവ താരഹ്ങളായ സാത്വിക്സായിരാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീട ജേതാക്കളായ താരങ്ങള്‍ ചൈന ഓപ്പണ്‍ സെമി വരെയും എത്തിയിരുന്നു. ഡബിള്‍സ് ലോക റാങ്കിംഗില്‍ താരങ്ങള്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്തേക്കാണ് ഉയര്‍ന്നിട്ടുള്ളത്. ചൈന ഓപ്പണ്‍ സെമിയില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ടീമിനോടാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെട്ടത്. 9ാം റാങ്കുകാരായ ഇവര്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഏഴാം സ്ഥാനത്തേക്ക് എത്തുന്നത്.

ലോക റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീമായും താരങ്ങള്‍ മാറി. മുമ്പ് ജ്വാല ഗുട്ട്-വി ഡിജു സഖ്യവും ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ കൂട്ടുകെട്ടുമാണ് ആദ്യ പത്ത് റാങ്കിംഗില്‍ എത്തിയിട്ടുള്ളത്.

അതേ സമയം പുരുഷ സിംഗിള്‍സില്‍ സായി പ്രണീത് കരിയറില്‍ ആദ്യമായി ആദ്യ പത്ത് റാങ്കിലേക്ക് കടന്നു. പത്താം റാങ്കിലേക്ക് എത്തിയ താരം ഇപ്പോള്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരമാണ്. ഒരു സ്ഥാനമാണ് പ്രണീത് മെച്ചപ്പെടുത്തിയത്. അതേ സമയം ശ്രീകാന്ത് കിഡംബി 13ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഡെന്മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി

ഡെന്മാര്‍ക്ക് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി. പുരുഷ, വനിത സിംഗിള്‍സിന് പുറമെ മിക്സഡ് ഡബിള്‍സ്, പുരുഷ ഡബിള്‍സ് ടീമുകളും പരാജയം ഏറ്റു വാങ്ങുകയായിരുന്നു. വനിത വിഭാഗത്തില്‍ സിന്ധു പരാജയപ്പെട്ടപ്പോള്‍ പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ്മയും സായി പ്രണീതും പരാജയപ്പെട്ടു. പുരുഷ ഡബിള്‍സില്‍ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടും മിക്സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്രയും പരാജയം ഏറ്റുവാങ്ങി.

സിന്ധു നേരിട്ടുള്ള ഗെയിമില്‍ കൊറിയന്‍ താരത്തോട് 14-21, 17-21 എന്ന സ്കോറിന് കീഴടങ്ങിയപ്പോള്‍ സായി പ്രണീത് നേരിട്ടുള്ള ഗെയിമില്‍ ജപ്പാന്റെ കെന്റോ മൊമോട്ടയോട് 6-21, 14-21 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്. സമീര്‍ വര്‍മ്മ ചെന്‍ ലോംഗിനോട് 12-21, 10-21 എന്ന സ്കോറിന് പരാജയം സമ്മതിച്ചു.

മൂന്ന് ഗെയിം പോരാട്ടത്തില്‍ പൊരുതിയ ശേഷമാണ് സിക്കി-പ്രണവ് കൂട്ടുകെട്ട് കീഴടങ്ങിയത്. മലേഷ്യന്‍ താരങ്ങളോട് 58 മിനുട്ട് നീണ്ട പോരാട്ടത്തിന് ശേഷ 24-26, 21-13, 11-21 എന്ന സ്കോറിനായിരുന്നു ടീമിന്റെ തോല്‍വി. 16-21, 15-21 എന്ന നിലയില്‍ ചൈനീസ് സഖ്യത്തോടാണ് ചിരാഗ് ഷെട്ടി-സാത്വിക്സായിരാജ് കൂട്ടുകെട്ട് പരാജയപ്പെട്ടത്.

Exit mobile version