തുടർച്ചയായ എട്ടാം ടൂർണമെന്റിലും ക്വാർട്ടർ കാണാൻ സൈന

ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് ടൂർണമെന്റിന്റെ 16-ാം റൗണ്ടിൽ ചൈനയുടെ ഹാൻ യുവെക്കെതിരെ ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന് തോൽവി. 15-21, 7-21 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്. ടൂർണമെന്റിൽ നേരത്തെ, 32-ാം റൗണ്ടിൽ തായ്‌വാന്റെ പൈ യു പോയെ തോൽപ്പിച്ച് ആയിരുന്നു നെഹ്‌വാളിന് പ്രീക്വാർട്ടറിലേക്ക് കടന്നത്. 2022 ജൂലൈയിൽ സിംഗപ്പൂർ ഓപ്പണിലായിരുന്നു സൈനയുടെ അവസാന ക്വാർട്ടർ ഫൈനൽ പ്രവേശനം. അതിനു ശേഷം ഇന്നത്തേത് ഉൾപ്പെടെ തുടർച്ചയായ എട്ട് ടൂർണമെന്റുകളിൽ ക്വാർട്ടർ ഫൈനലിൽ എത്താൻ സൈനക്ക് ആയിട്ടില്ല.

Story Highlight: Saina Nehwal goes down to China’s Han Yue 15-21, 7-21 in RO16 of the Indonesia Masters 2023

നാലാം തവണയും ആദ്യ റൗണ്ടിൽ കാലിടറി, സൈന ഹൈലോ ഓപ്പണിൽ നിന്ന് പുറത്ത്

തായ്‍ലാന്‍ഡ് താരത്തോട് ഹൈലോ ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി സൈന നെഹ്‍വാൽ. ഇത് സൈന ആദ്യ റൗണ്ടിൽ പുറത്താകുന്ന തുടര്‍ച്ചയായ നാലാമത്തെ ടൂര്‍ണ്ണമെന്റാണ്. തായ് താരമായ ബുസ്നനന്‍ ഒംഗ്ബാംറുംഫാനിനോട് 15-21, 8-21 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്.

ലോക റാങ്കിംഗിൽ പത്താം നമ്പര്‍ താരത്തോട് അവസാനം കളിച്ച ആറ് മത്സരങ്ങളിലും സൈനയ്ക്ക് പരാജയം ആയിരുന്നു ഫലം.

സൈനയ്ക്ക് തോൽവി, ലക്ഷ്യയ്ക്ക് വിജയം

ഡെന്മാര്‍ക്ക് ഓപ്പണിൽ ആദ്യ റൗണ്ടിൽ വിജയം കുറിച്ച് ലക്ഷ്യ സെന്‍. അതേ സമയം വനിത സിംഗിള്‍സിൽ സൈന നെഹ്‍വാൽ ആദ്യ റൗണ്ടിൽ പരാജയം ഏറ്റുവാങ്ങി. പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ടും രണ്ടാം റൗണ്ടിലേക്ക് കടന്നു.

ലക്ഷ്യ സെന്‍ ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനെ 21-16, 21-12 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ സൈന ചൈനയുടെ യി മാന്‍ ഷാംഗിനോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് പിന്നിൽ പോയത്. സ്കോര്‍: 17-21, 21-19, 11-21.

ഡബിള്‍സ് കൂട്ടുകെട്ട് കൊറിയന്‍ താരങ്ങളെ നേരിട്ടുള്ള ഗെയിമുകളിൽ 21-15, 21-19 എന്ന സ്കോറിന് പരാജയപ്പെടുത്തുകയായിരുന്നു.

ശ്രീകാന്തിന് വിജയം, സൈനയ്ക്ക് പരാജയം, വനിത ഡബിള്‍സ് താരങ്ങള്‍ക്കും തോൽവി

ജപ്പാന്‍ ഓപ്പൺ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയ്ക്ക് വിജയം. അതേ സമയം സൈന നെഹ്‍വാള്‍ ആദ്യ റൗണ്ടിൽ പുറത്തായി. വനിത ഡബിള്‍സ് ജോഡികളായ ഗായത്രി ഗോപിചന്ദ് – ട്രീസ ജോളി കൂട്ടുകെട്ടും ആദ്യ റൗണ്ടിൽ പുറത്തായി. ലോക റാങ്കിംഗിൽ നാലാം നമ്പര്‍ താരത്തെ ആണ് കിഡംബി പരാജയപ്പെടുത്തിയത്.

ശ്രീകാന്ത് കിഡംബി മലേഷ്യയുടെ സി ജിയ ലീയെ നേരിട്ടുള്ള ഗെയിമിൽ ആണ് പരാജയപ്പെടുത്തിയത്. ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിൽ 22-20, 23-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം.

സൈന ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് 9-21, 17-21 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമിലാണ് പിന്നിൽ പോയത്. തായ്‍ലാന്‍ഡ് ജോഡിയോട് 17-21, 18-21 എന്ന സ്കോറിനായിരുന്നു ഗായത്രി – ട്രീസ കൂട്ടുകെട്ട് പിന്നിൽ പോയത്.

വനിത സിംഗിള്‍സിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായ സൈനയും പുറത്ത്

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറിൽ ഇന്ത്യയുടെ സൈന നെഹ്‍വാലിന് തോൽവി. ഇന്ന് ലോക റാങ്കിംഗിൽ 12ാം സ്ഥാനത്തുള്ള തായ്‍ലാന്‍ഡിന്റെ ബുസനന്‍ ഓംഗ്ബാംറുംഗ്ഫാനിനോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിൽ ഇന്ത്യന്‍ താരം പൊരുതി വീഴുകയായിരുന്നു.

ആദ്യ ഗെയിമിൽ പിന്നിൽ പോയ സൈന രണ്ടാം ഗെയിമിൽ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും തായ്‍ലാന്‍ഡ് താരം മൂന്നാം ഗെയിമിൽ അതി ഗംഭീര പ്രകടനം പുറത്തെടുത്ത് ക്വാര്‍ട്ടര്‍ ഉറപ്പാക്കി.

സ്കോര്‍: 17-21, 21-16, 13-21

സിംഗപ്പൂര്‍ ഓപ്പൺ ക്വാര്‍ട്ടറിൽ കടന്ന് സൈനയും സിന്ധുവും

സിംഗപ്പൂര്‍ ഓപ്പൺ ബാഡ്മിന്റൺ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി ഇന്ത്യയുടെ പിവി സിന്ധുവും സൈന നെഹ്‍വാലും. സൈന ചൈനയുടെ ഹി ബിംഗ് ജിയാവോവിനെ മൂന്ന് ഗെയിം പോരാട്ടത്തിൽ 21-19, 11-21, 21-17 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

പിവി സിന്ധു വിയറ്റ്നാമിന്റെ എന്‍ഗുയെന്‍ ലിന്‍ തുയിനെതിരെ ആവേശപ്പോരിലാണ് വിജയം കൈക്കലാക്കിയത്. മൂന്ന് ഗെയിം പോരാട്ടത്തിൽ സിന്ധുവിന് 19-21, 21-19, 21-18 എന്ന നിലയിലായിരുന്നു വിജയം.

അതേ സമയം വനിത സിംഗിള്‍സിൽ മറ്റൊരു ഇന്ത്യന്‍ താരം അഷ്മിത ചാലിഹയ്ക്ക് പരാജയം നേരിടേണ്ടി വന്നു. ചൈനയുടെ ഹാന്‍ യുവിനെതിരെ 9-21, 13-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.

സിന്ധുവിനും പ്രണോയിയ്ക്കും കശ്യപിനും ആദ്യ റൗണ്ടിൽ വിജയം, സൈനയ്ക്ക് തോൽവി

മലേഷ്യ ഓപ്പൺ ബാഡ്മിന്റണിൽ ആദ്യ റൗണ്ട് വിജയം നേടി പിവി സിന്ധുവും എച്ച്എസ് പ്രണോയിയും പാരുപ്പള്ളി കശ്യപും. അതേ സമയം മിക്സഡ് ഡബിള്‍സിൽ അശ്വിനി പൊന്നപ്പ – സുമീത് റെഡ്ഡി കൂട്ടുകെട്ട് പരാജയപ്പെട്ടു. 15-21, 21-19, 17-21 എന്നായിരുന്നു സ്കോര്‍.

സിന്ധു തായ്‍ലാന്‍ഡിന്റെ പോൺപാവീ ചോചുവോംഗിനെ നേരിട്ടുള്ള ഗെയിമിൽ 21-13, 21-17 എന്ന സ്കോറിന് പരാജയപ്പെടുത്തി. പാരുപ്പള്ളി കശ്യപ് കൊറിയന്‍ താരത്തെ 21-12, 21-17 എന്ന സ്കോറിന് കീഴടക്കുകയായിരുന്നു.

എച്ച്എസ് പ്രണോയ് 21-14, 17-21, 21-18 എന്ന സ്കോറിന് മലേഷ്യയുടെ ഡാരന്‍ ലിയുവിനെ പരാജയപ്പെടുത്തി 1 മണിക്കൂറിലധികം നീണ്ട പോരാട്ടത്തിലാണ് വിജയം കൈവരിച്ചത്.

സൈന നെഹ്‍വാലിനു പരാജയം ആയിരുന്നു ഫലം. സൈന യുഎസ്എയുടെ ഐറിസ് വാംഗിനോട് 11-21, 17-21 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങി. പുരുഷ ഡബിള്‍സ് ജോഡിയായ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് 21-18, 21-11 എന്ന സ്കോറിന് മലേഷ്യന്‍ താരങ്ങളെ പരാജയപ്പെടുത്തി.

62ാം റാങ്കുകാരിയോട് കഷ്ടപ്പെട്ട് ജയിച്ച് സിന്ധു, സൈനയും പ്രണീതും സൗരഭ് വര്‍മ്മയും പുറത്ത്

തായ്‍ലാന്‍ഡ് ഓപ്പൺ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ പിവി സിന്ധുവിന് വിജയം. ലോക റാങ്കിംഗിൽ 62ാം സ്ഥാനത്തുള്ള ലോറന്‍ ലാമിനോട് സിന്ധു മൂന്ന് ഗെയിം പോരാട്ടത്തിലാണ് വിജയം നേടിയത്. ആദ്യ ഗെയിം ജയിച്ച സിന്ധു രണ്ടാം ഗെയിമിൽ പിന്നിൽ പോയെങ്കിലും മൂന്നാം ഗെയിമിൽ ലാമിന്റെ വെല്ലുവിളി അതിജീവിച്ച് 21-19, 19-21, 21-18 എന്ന സ്കോറിലാണ് സിന്ധുവിന്റെ വിജയം.

അതേ സമയം സൈന നെഹ്‍വാള്‍, സായി പ്രണീത്, സൗരഭ് വര്‍മ്മ എന്നിവര്‍ക്ക് തോൽവിയായിരുന്നു ഫലം. ഈ മൂന്ന് താരങ്ങളും ആദ്യ റൗണ്ടിൽ പുറത്തായി.

സിന്ധുവിനും സൈനയ്ക്കും കിഡംബിയ്ക്കും നിരാശ, ലക്ഷ്യ സെൻ മുന്നോട്ട്

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റൺ ഓപ്പൺ 2022ൽ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവും സൈന നെഹ്‍വാലും ശ്രീകാന്ത് കിഡംബിയും പുറത്ത്. അതേ സമയം ലക്ഷ്യ സെന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സിന്ധു ജപ്പാന്റെ സയാക്ക തകാഹാഷിയോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടങ്ങിയത്. സ്കോർ: 19-21, 21-16, 17-21.

ഡെന്മാര്‍ക്കിന്റെ മൂന്നാം സീഡ് ആന്‍ഡേഴ്സ് ആന്റോന്‍സനിനെ നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്‍ ക്വാര്‍ട്ടർ ഉറപ്പാക്കിയത്. 21-16, 21-18 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ യുവ താരത്തിന്റെ വിജയം.

സൈന അകാനെ യമാഗൂച്ചിയോട് 14-21, 21-17, 17-21 എന്ന സ്കോറിനാണ് കീഴടങ്ങിയത്. കിഡംബിയാകട്ടെ ഇന്തോനേഷ്യയുടെ ആന്തോണി സിനിസുക ഗിന്റിഗിനോട് ആദ്യ ഗെയിമിൽ ആധിപത്യത്തോടെ മുന്നേറിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമിലും പിന്നിൽ പോയി. സ്കോര്‍: 21-9, 18-21, 19-21.

സൈനയ്ക്ക് സെമിയില്‍ തോല്‍വി, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടും പുറത്ത്

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021 വനിത സിംഗിള്‍സ് സെമി ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‍വാല്‍ പുറത്ത്. സെമിയില്‍ ഡെന്മാര്‍ക്കിന്റെ ലൈന്‍ ക്രിസ്റ്റോഫെര്‍സെന്നിനോടാണ് സൈനയുടെ തോല്‍വി. 28 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് സൈന പരാജയമേറ്റുവാങ്ങിയത്. സ്കോര്‍: 21-17, 21-17.

മിക്സഡ് ഡബിള്‍സില്‍ ഡെന്മാര്‍ക്കിന്റെ നിക്ലാസ് – അമേലിയ കൂട്ടുകെട്ടിനോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ പരാജയം ഏറ്റു വാങ്ങുകയായിരുന്നു. സെമിയില്‍ 9-21, 23-21, 21-7 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരാജയം.

സൈന സെമിയില്‍, ഐറയ്ക്ക് ക്വാര്‍ട്ടറില്‍ പരാജയം

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021 വനിത വിഭാഗം സിംഗിള്‍സ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സൈന നെഹ്‍വാല്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സൈന അമേരിക്കയുടെ ഐറിസ് വാംഗിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കുകയായിരുന്നു. സൈന 21-19, 17-21, 21-19 എന്ന സ്കോറിനാണ് ഐറിസിനെ 60 മിനുട്ടില്‍ കീഴടക്കി സെമിയിലെത്തിയത്.

അതേ സമയം ഇന്ത്യയുടെ മറ്റൊരു താരം ഐറ ശര്‍മ്മ ക്വാര്‍ട്ടറില്‍ പരാജയം ഏറ്റുവാങ്ങി. 23 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ ലൈന്‍ ക്രിസ്റ്റോഫര്‍സെന്നിനോടാണ് ഐറയുടെ പരാജയം. സ്കോര്‍: 11-21, 8-21.

ഐറ ശര്‍മ്മയും സൈന നെഹ്‍വാലും ക്വാര്‍ട്ടറില്‍

ഓര്‍ലീന്‍സ് മാസ്റ്റേഴ്സിന്റെ വനിത സിംഗിള്‍സില്‍ വിജയം നേടി ഇന്ത്യയുടെ ഐറ ശര്‍മ്മയും സൈന നെഹ്‍വാലും. ഇന്നത്തെ ജയത്തോടെ ഇരു താരങ്ങളും ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുകയായിരുന്നു. ഐറ ശര്‍മ്മ ബള്‍ഗേറിയയുടെ മരിയ മിറ്റ്സോവയെ 21-18, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ സൈന ഫ്രാന്‍സിന്റെ മാരി ബാടോമേനെയുടെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് വിജയം കരസ്ഥമാക്കിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ 18-21, 21-15, 21-10 എന്ന സ്കോറിനാണ് സൈനുയുടെ വിജയം.

പുരുഷ ഡബിള്‍സില്‍ എംആര്‍ അര്‍ജ്ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ട് 21-11, 21-12 എന്ന സ്കോറിന് വിജയം കരസ്ഥമാക്കി ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

Exit mobile version