ഒരു ടി20 അന്താരാഷ്ട്ര മത്സരത്തിൽ 7 വിക്കറ്റ്!! ചരിത്രം കുറിച്ച് സിയസ്റുൽ ഇസാത്

ഐസിസി പുരുഷ ടി20 ലോകകപ്പ് 2024 ഏഷ്യാ റീജിയണൽ ക്വാളിഫയർ ബി ടൂർണമെന്റിന്റെ ഉദ്ഘാടന ദിനത്തിൽ ബുധനാഴ്ച മലേഷ്യൻ സീമർ സിയസ്റുൽ ഇസാത് ഇദ്രൂസ് ചരിത്രം കുറിച്ചു. പുരുഷ ടി20യിൽ ഒരു ഏഴ് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി ഇദ്രസ് മാറി.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ 7/8 എന്ന മികച്ച വ്യക്തിഗത റെക്കോർഡ് ആണ് താരം സ്വന്തമാക്കൊയത്. ചൈനയ്‌ക്കെതിരെ മലേഷ്യ എട്ട് വിക്കറ്റിന്റെ വിജയവും മലേഷ്യ നേടി.

ഇന്ത്യൻ ജോഡികളായ ദീപക് ചാഹർ, യുസ്‌വേന്ദ്ര ചാഹൽ, ഓസ്‌ട്രേലിയൻ സ്പിന്നർ ആഷ്ടൺ അഗർ, ശ്രീലങ്കൻ ട്വീക്കർ അജന്ത മെൻഡിസ് എന്നിവരുൾപ്പെടെ ആകെ 12 ബൗളർമാർ ഒ പുരുഷ ടി20 ഐയിൽ മുമ്പ് ആറ് വിക്കറ്റ് നേട്ടം നേടിയിരുന്നു. അവർക്ക് ഒക്കെ മുകളിൽ ഇദ്രസ് ഈ നേട്ടത്തോടെ എത്തി.

11.2 ഓവറിൽ 23നാണ് ചൈന ഇന്ന് ഓളൗട്ട് ആയത്. അഞ്ചാം ഓവറിൽ മലേഷ്റ്റ വിജയലക്ഷ്യം പിന്തുടർന്നു. ൽ

ഇന്ത്യയ്ക്ക് ക്വാര്‍ട്ടറിൽ എതിരാളികള്‍ ഹോങ്കോംഗ്

ബാഡ്മിന്റൺ ഏഷ്യ മിക്സഡ് ടീം ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍ ഹോങ്കോംഗ്. ഗ്രൂപ്പ് മത്സരത്തിൽ ബി ഗ്രൂപ്പിലെ വിജയികളായാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. ഖസാക്കിസ്ഥാനെ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തിൽ യുഎഇയെയാണ് വീഴ്ത്തിയത്. മൂന്നാം മത്സരത്തിൽ കരുത്തരായ മലേഷ്യയെ ഇന്ത്യ തറപ്പറ്റിക്കുകയായിരുന്നു.

ഖസാക്കിസ്ഥാനെയും യുഎഇയെയും ഇന്ത്യ 5-0 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഇന്നലെ മലേഷ്യയ്ക്കെതിരെ പ്രണോയ ലോക നാലാം നമ്പര്‍ താരത്തെ അട്ടിമറിച്ച് തുടങ്ങിയപ്പോള്‍ സിന്ധു രണ്ടാം മത്സരത്തിൽ അനായാസ വിജയം കരസ്ഥമാക്കി.

നിലവിലെ ലോക ചാമ്പ്യന്മാരായ പുരുഷ ഡബിള്‍സ് ടീമായ ആരോൺ – യിക് സഖ്യത്തോട് ഇന്ത്യയുടെ ചിരാഗ് ഷെട്ടി – ധ്രുവ് കപില കൂട്ടുകെട്ട് പരാജയപ്പെട്ടപ്പോള്‍ വനിത ഡബിള്‍സ് ടീം ലോക അഞ്ചാം നമ്പര്‍ താരങ്ങളോട് വിജയം നേടുകയായിരുന്നു. ഇതാദ്യമായാണ് ട്രീസ് – ഗായത്രി ജോഡി മലേഷ്യയുടെ ലോക അഞ്ചാം നമ്പര്‍ താരങ്ങളോട് വിജയം നേടുന്നത്.

അവസാന മത്സരത്തിൽ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡിയായ ഇഷാന്‍ ഭട്നാഗര്‍ – തനിഷ ക്രാസ്റ്റോ കൂട്ടുകെട്ടും വിജയം നേടിയതോടെ ഇന്ത്യ 4-1ന് വിജയം കരസ്ഥമാക്കി.

2019ലെ ഇതിന് മുമ്പ് നടന്ന ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.

ഒന്നും രണ്ടുമല്ല 14 ഗോളുകള്‍!!! ചിലിയുടെ വല നിറച്ച് നെതര്‍ലാണ്ട്സ്

ഹോക്കി ലോകകപ്പിൽ ഗോള്‍ മഴ തീര്‍ത്ത് നെതര്‍ലാണ്ട്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ 14-0 എന്ന നിലയിൽ ഏകപക്ഷീയമായ വിജയം ആണ് നെതര്‍ലാണ്ട്സ് പൂള്‍ സിയിൽ നേടിയത്.

ജിപ് ജാന്‍സന്‍ നാലും തിയറി ബ്രിങ്ക്മാന്‍ മൂന്നും ഗോള്‍ നേടിയപ്പോള്‍ മറ്റ് ആറ് താരങ്ങള്‍ കൂടി ഗോള്‍ പട്ടികയിൽ ഇടം പിടിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ നെതര്‍ലാണ്ട്സ് 5-0 ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ 9 ഗോളുകള്‍ കൂടി ടീം നേടി.

ഇന്നത്തെ ആദ്യ മത്സരത്തിൽ ആവേശകരമായ മത്സരത്തിൽ ന്യൂസിലാണ്ടിനെ മലേഷ്യ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തി.

ഫരിഹയ്ക്ക് അരങ്ങേറ്റത്തിൽ ഹാട്രിക്ക്, മലേഷ്യയ്ക്കെതിരെ 88 റൺസ് വിജയവുമായി ബംഗ്ലാദേശ്

ഏഷ്യ കപ്പിൽ ബംഗ്ലാദേശിന് വലിയ വിജയം. ഇന്ന് മലേഷ്യയ്ക്കെതിരെ ടീം 88 റൺസ് വിജയം നേടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി മുര്‍ഷിദ ഖാത്തുനും നിഗര്‍ സുൽത്താന 53 റൺസും നേടി ടീമിനെ 129/5 എന്ന സ്കോറാണ് നേടിയത്.

5 മലേഷ്യന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ തന്റെ ടി20 അരങ്ങേറ്റം കുറിച്ച ഫരിഹ ട്രിസ്നയുടെ ഹാട്രിക്ക് നേട്ടം ആണ് മലേഷ്യയെ തകര്‍ത്തെറിഞ്ഞത്. ആറാം ഓവറിലെ രണ്ട്, മൂന്ന്, നാല് പന്തുകളിലാണ് ഫരിഹയുടെ ഹാട്രിക്ക്. 18.5 ഓവറിൽ മലേഷ്യ 41 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഫാത്തിമ ഖാത്തുന്‍, ഷഞ്ചിദ അക്തര്‍, റുമാന അഹമ്മദ് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി.

ഏഷ്യാ കപ്പിൽ പാകിസ്താൻ വിജയത്തോടെ തുടങ്ങി

വനിതാ ഏഷ്യാ കപ്പിൽ പാകിസ്താന് വിജയ തുടക്കം. ഇന്ന് ആദ്യ മത്സരത്തിൽ മലേഷ്യ വനിതകളെ നേരിട്ട പാകിസ്താൻ ഒമ്പത് വിക്കരിന്റെ വിജയമാണ് നേടിയത്‌. ആദ്യം ബാറ്റു ചെയ്ത മലേഷ്യക്ക് 20 ഓവറിൽ ആകെ 57-9 റൺസ് എടുക്കാനെ ആയുള്ളൂ. പാകിസ്താന് വേണ്ടി ഒമൈമ സുഹൈൽ മൂന്ന് വിക്കറ്റും തുബ ഹസൻ 2 വിക്കറ്റും വീഴ്ത്തി. ഡിയാന, സാദിയ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

പാകിസ്താൻ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 9 ഓവറിലേക്ക് വിജയ ലക്ഷ്യം മറികടന്നു. 21 റൺസുമായി മുനീബ അലിയും 31 റൺസുമായി അമീനും പെട്ടെന്ന് വിജയത്തിലേക്ക് ടീമിനെ എത്തിച്ചു.

മലേഷ്യയോട് വീണ് ഇന്ത്യ, വെള്ളി മെഡൽ നേട്ടം

കോമൺവെൽത്ത് ഗെയിംസ് 2022ലെ ബാഡ്മിന്റൺ മിക്സഡ് ടീം ഇവന്റിൽ ഫൈനലില്‍ കാലിടറി ഇന്ത്യ. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ 1-3 എന്ന സ്കോറിന് ഇന്ത്യ തോൽവിയേറ്റ് വാങ്ങുകയായിരുന്നു.

ഇന്ത്യയുടെ വനിത സിംഗിള്‍സിൽ പിവി സിന്ധു മാത്രമാണ് വിജയം കൊയ്തത്. പുരുഷ ഡബിള്‍സ്, പുരുഷ സിംഗിള്‍സ്, വനിത ഡബിള്‍സ് ടീമുകള്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇതിൽ പുരുഷ സിംഗിള്‍സിനിറങ്ങിയ കിഡംബി മാത്രമാണ് മൂന്ന് ഗെയിം പോരാട്ടത്തിൽ കീഴടങ്ങിയത്.

ഇന്ത്യന്‍ താരങ്ങളെല്ലാം മത്സരത്തിൽ പൊരുതി നിന്ന ശേഷമാണ് പരാജയം ഏറ്റുവാങ്ങിയത്.

ടേബിള്‍ ടെന്നീസിൽ ഇന്ത്യയ്ക്ക് നിരാശ, മലേഷ്യയോട് ക്വാര്‍ട്ടറിൽ പരാജയം

വനിത വിഭാഗം ടേബിള്‍ ടെന്നീസ് ടീം വിഭാഗം മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. മലേഷ്യയോട് 2-3 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഡബിള്‍സിൽ പരാജയത്തോടെ തുടങ്ങിയ ഇന്ത്യയ്ക്കായി മണിക ബത്രയും ശ്രീജ ആകുലയും തങ്ങളുടെ ഓരോ സിംഗിള്‍സുകള്‍ ജയിച്ചുവെങ്കിലും റിവേഴ്സ് സിംഗിള്‍സിൽ മണിക പരാജയമേറ്റു വാങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

അവസാന സിംഗിള്‍സിൽ റീത്ത് ടെന്നിസണ് വിജയം കണ്ടെത്താനാകാതെ പോയപ്പോള്‍ ഇന്ത്യ മത്സരം കൈവിട്ടു. റീത്ത് തന്റെ സിംഗിള്‍സിൽ 2-3 എന്ന സ്കോറിനാണ് തന്നെക്കാള്‍ വളരെ അധികം റാങ്ക് താഴെയുള്ള താരത്തോട് പരാജയപ്പെട്ടത്.

വനിത ടീം വിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.

മലേഷ്യയെ മറികടന്ന് കൊറിയ ഏഷ്യ കപ്പ് ജേതാക്കള്‍

ഏഷ്യ കപ്പ് ഹോക്കി ഫൈനലില്‍ മലേഷ്യയയ്ക്കെതിരെ ഫൈനലില്‍ വിജയം നേടി കൊറിയ. 2-1 എന്ന സ്കോറിനാണ് കൊറിയയുടെ വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ മലേഷ്യയും കൊറിയയും ഏറ്റുമുട്ടിയപ്പോള്‍ 5-4ന് മലേഷ്യയ്ക്കായിരുന്നു വിജയം.

സൂപ്പര്‍ 4ൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് ഗോള്‍ വീതം ഇരു ടീമുകളും നേടി സമനിലയിൽ പിരിയുകയായിരുന്നു. ഇന്ന് ഫൈനലില്‍ 16ാം മിനുട്ടിൽ ജുംഗ് മാഞ്ജേ കൊറിയയ്ക്ക് ലീഡ് നേടിക്കൊടുത്തപ്പോള്‍ സയ്യദ് ചോളനിലൂടെ മലേഷ്യ ആദ്യ പകുതിയിൽ തന്നെ ഗോള്‍ മടക്കി.

മത്സരം അവസാനിക്കുവാന്‍ എട്ട് മിനുട്ടുള്ളപ്പോള്‍ തായേൽ ഹ്വാംഗ് കൊറിയയുടെ വിജയ ഗോള്‍ നേടി ഏഷ്യ കപ്പ് കിരീടം ഉയര്‍ത്തുവാന്‍ ടീമിനെ സഹായിച്ചു.

കൊറിയയോട് സമനില, ഗോള്‍ വ്യത്യാസത്തിൽ ഫൈനൽ കാണാതെ ഇന്ത്യ

ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ന് സൂപ്പര്‍ 4ലെ അവസാന മത്സരത്തിൽ കൊറിയയോട് സമനില വഴങ്ങി ഇന്ത്യ. ഇതോടെ ഏഷ്യ കപ്പിന്റെ ഫൈനലില്‍ ഇന്ത്യയ്ക്ക് ഇടം ലഭിച്ചില്ല. മലേഷ്യ, കൊറിയ, ഇന്ത്യ എന്നീ ടീമുകള്‍ക്ക് 5 പോയിന്റ് വീതം ആയിരുന്നുവെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ മികവിൽ മലേഷ്യയും കൊറിയയും ഫൈനലിലേക്ക് യോഗ്യത നേടി.

മലേഷ്യയ്ക്ക് 5 ഗോള്‍ വ്യത്യാസവും കൊറിയയ്ക്ക് 2 ഗോള്‍ വ്യത്യാസവും ആയിരുന്നു കൈവശമുണ്ടായിരുന്നത്. ഇന്ത്യയ്ക്കാകട്ടേ ഒരു ഗോള്‍ വ്യത്യാസവും. ഇന്നത്തെ മത്സരത്തിൽ നാല് വീതം ഗോളാണ് ഇന്ത്യയും കൊറിയയും നേടിയത്. ആദ്യ പകുതിയിൽ തുടരെ ഇരു ടീമുകളും ഗോള്‍ നേടിയപ്പോള്‍ ലീഡ് മാറി മറിയുന്നതാണ് കണ്ടത്.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ 3-3ന് ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. മൂന്നാം ക്വാര്‍ട്ടറിൽ ഇരു ടീമുകളും ഓരോ ഗോള്‍ നേടിയപ്പോള്‍ അവസാന ക്വാര്‍ട്ടറിൽ ഗോളുകളൊന്നും വന്നില്ല.

അതേ സമയം മലേഷ്യ ജപ്പാനെ 5-0 എന്ന സ്കോറിന് വീഴ്ത്തി.

ആദ്യ പിന്നിൽ, അവസാന ക്വാര്‍ട്ടറിൽ ലീഡ്, അവസാന നിമിഷം സമനില, ആവേശമായി ഇന്ത്യ മലേഷ്യ മത്സരം

ഏഷ്യ കപ്പിൽ ഇന്നത്തെ മത്സരത്തിൽ ആവേശ പോരാട്ടത്തിനൊടുവിൽ സമനില വഴങ്ങി ഇന്ത്യ. മത്സരത്തിൽ തുടക്കത്തിൽ തന്നെ പിന്നിൽ പോയ ഇന്ത്യ മത്സരം അവസാനിക്കുവാന്‍ അഞ്ച് മിനുട്ടുള്ളപ്പോള്‍ ലീഡിലേക്ക് എത്തിയെങ്കിലും മലേഷ്യയുടെ റാസി റഹിമിന്റെ ഹാട്രിക്ക് ഇന്ത്യയുടെ വിജയ പ്രതീക്ഷകളെ തട്ടിയെടുത്തു. നിശ്ചിത സമയം അവസാനിക്കുമ്പോള്‍ ഇന്ത്യയും മലേഷ്യയും മൂന്ന് ഗോള്‍ നേടി സമനിലയിൽ പിരിയുകയായിരുന്നു.

മത്സരത്തിന്റെ ബഹുഭൂരിപക്ഷം സമയവും മലേഷ്യയായിരുന്നു മുന്നിലെങ്കിലും അവസാന ക്വാര്‍ട്ടറിൽ നേടിയ ഗോളുകള്‍ ഇന്ത്യയ്ക്ക് തുണയായി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ മലേഷ്യ 2-0ന് മുന്നിലായിരുന്നു. റാസി റഹിം നേടിയ രണ്ട് ഗോളുകളാണ് ആദ്യ പകുതിയിൽ മലേഷ്യയെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയിൽ വിഷ്ണുകാന്ത് സിംഗ് ഇന്ത്യയ്ക്കായി ഗോള്‍ മടക്കിയപ്പോള്‍ അവസാന ക്വാര്‍ട്ടറിൽ ഇന്ത്യ രണ്ട് ഗോളുകള്‍ നേടി മത്സരത്തിൽ മുന്നിലെത്തി. സുനിൽ വിടലാചാര്യയും സഞ്ജീപ് നിലം എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.

എന്നാൽ ഇന്ത്യ ലീഡ് നേടി അടുത്ത മിനുട്ടിൽ തന്നെ റാസി റഹിം മലേഷ്യയ്ക്കായി ഹാട്രിക്കും സമനില ഗോളും നേടി.

ചരിത്ര നിമിഷം!!! നിര്‍ണ്ണായക മത്സരത്തിൽ വിജയം നേടി പ്രണോയ്, ഇന്ത്യ തോമസ് കപ്പ് സെമിയിൽ

ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ചരിത്ര നിമിഷം സമ്മാനിച്ച് മലയാളി താരം എച്ച് എസ് പ്രണോയ്. ഇന്ന് ഇന്ത്യയുടെ തോമസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയ്ക്കെതിരെ 3-2ന്റെ വിജയം ഇന്ത്യ നേടിയപ്പോള്‍ ഇന്ത്യയ്ക്കായി ശ്രീകാന്ത് കിഡംബി, എച്ച്എസ് പ്രണോയ്, ഡബിള്‍സിൽ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി എന്നിവരാണ് വിജയം കരസ്ഥമാക്കിയത്. 1979ൽ ജക്കാര്‍ത്തയിൽ നടന്ന തോമസ് കപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യ സെമി ഫൈനലില്‍ കടന്നത്.

അഞ്ച് തവണ ചാമ്പ്യന്മാരായ മലേഷ്യയെ കീഴടക്കി സെമിയിൽ കടന്നതോടെ ഇന്ത്യയ്ക്ക് തോമസ് കപ്പിലെ ആദ്യ മെഡൽ ഉറപ്പായി.

ആദ്യ മത്സരത്തിനിറങ്ങിയ ലക്ഷ്യ സെന്നിന് പരാജയം ആയിരുന്നു ഫലം എങ്കിലും സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് തങ്ങളുടെ മത്സരം വിജയിച്ച് ഇന്ത്യയെ തിരികെ മത്സരത്തിലേക്ക് കൊണ്ടു വന്നു. അടുത്ത സിംഗിള്‍സിൽ ശ്രീകാന്ത് കിഡംബിയും അനായാസ വിജയം നേടിയപ്പോള്‍ ഇന്ത്യ മത്സരത്തിൽ മുന്നിലെത്തി.

രണ്ടാം ഡബിള്‍സിൽ കൃഷ്ണ പ്രസാദ് ഗാരാഗ – വിഷ്ണുവര്‍ദ്ധന്‍ ഗൗഡ പഞ്ചാല കൂട്ടുകെട്ട് മലേഷ്യന്‍ താരങ്ങളോട് തോല്‍വിയേറ്റ് വാങ്ങിയപ്പോള്‍ മത്സരം ഏറെ നിര്‍ണ്ണായകമായ മൂന്നാം സിംഗിള്‍സിലേക്ക് നീങ്ങി. ഈ നിര്‍ണ്ണായക മത്സരത്തിൽ പ്രണോയ് 21-13, 21-8 എന്ന സ്കോറിന് ആധിപത്യം പുലര്‍ത്തിയപ്പോള്‍ വിജയവും സെമിയും ഇന്ത്യയ്ക്കൊപ്പം നിന്നു.

ഏകപക്ഷീയ വിജയവുമായി ഇന്ത്യ, മലേഷ്യയ്ക്കെതിര 4 ഗോള്‍

വനിത ജൂനിയര്‍ ഹോക്കി ലോകകപ്പിൽ വിജയം തുടര്‍ന്ന് ഇന്ത്യ. ഇന്ത്യ ഇന്ന് നടന്ന മത്സരത്തിൽ മലേഷ്യയെയാണ് പരാജയപ്പെടുത്തിയത്. മുംതാസ് ഖാന്റെ ഹാട്രിക്ക് നേട്ടമാണ് മലേഷ്യയ്ക്കെതിരെ മിന്നും ജയം നേടുവാന്‍ ഇന്ത്യയെ സഹായിച്ചത്.

സംഗീത കുമാരി ഒരു ഗോള്‍ നേടിയപ്പോള്‍ 4-0 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം.

Exit mobile version