ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും സ്വിസ് ഓപ്പൺ സെമിഫൈനലിൽ

2025 ലെ സ്വിസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യൻ വനിതാ ഡബിൾസ് ജോഡികളായ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും അവരുടെ മികച്ച കുതിപ്പ് തുടർന്നു. ഹോങ്കോങ്ങിന്റെ യുങ് എൻഗാ ടിംഗ്, യുങ് പുയി ലാം സഖ്യത്തിനെതിരെ നേരിട്ടുള്ള ഗെയിമുകൾക്ക് ജയിച്ച് അവർ സെമി ഫൈനൽ ഉറപ്പിച്ചു. 40 മിനിറ്റിനുള്ളിൽ 21-18, 21-14 എന്ന സ്കോറിന് ഇന്ത്യൻ ജോഡി വിജയിച്ചു.

ഇനി സെമിയിൽ ട്രീസയും ഗായത്രിയും ലോകത്തിലെ ഏറ്റവും മികച്ച റാങ്കുള്ള ചൈനയുടെ ലിയു ഷെങ് ഷു, ടാൻ നിംഗ് എന്നിവർക്കെതിരെ ഇറങ്ങും.

26 ടൂര്‍ണ്ണമെന്റുകള്‍ക്ക് ശേഷം കിഡംബിയ്ക്ക് സെമി സ്ഥാനം

സ്വിസ് ഓപ്പൺ (സൂപ്പര്‍ 3000) സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ലോക റാങ്കിംഗിൽ 34ാം സ്ഥാനത്തുള്ള ചിയ ഹോ ലിയോ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കിഡംബി പരാജയപ്പെടുത്തിയത്. സ്കോര്‍: 21-10, 21-14.

ബിഡബ്ല്യുഎഫ് സര്‍ക്യൂട്ടിൽ കഴിഞ്ഞ 26 ടൂര്‍ണ്ണമെന്റുകളിൽ ഇതാദ്യമായാണ് കിഡംബി ഒരു സെമി സ്ഥാനം നേടുന്നത്. ഇതിന് മുമ്പ് 2022 നവംബറിൽ ഹൈലോ ഓപ്പണിലാണ് താരം സെമിയിലെത്തിയത്.

സാത്വിക്-ചിരാഗ് സഖ്യം സ്വിസ്സ് ഓപ്പൺ ചാമ്പ്യന്മാര്‍

സ്വിസ്സ് ഓപ്പൺ പുരുഷ ഡബിള്‍സ് ചാമ്പ്യന്മാരായി സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ന് നടന്ന ഫൈനലില്‍ ചൈനയുടെ ലോക റാങ്കിംഗിലെ 21ാം സ്ഥാനക്കാരെ നേരിട്ടുള്ള ഗെയിമുകളില്‍ ആണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.

സീസണിലെ ആദ്യ കിരീടവും ഇവരുടെ ലോക ടൂറിലെ അഞ്ചാം കിരീടവും ആണ് ഇത്. കടുത്ത പോരാട്ടത്തിന് ശേഷം 21-19, 24-22 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ജോഡിയുടെ വിജയം.

രണ്ടാം റൗണ്ടിൽ സിന്ധുവിന് തോൽവി, പ്രണോയിയും പുറത്ത്

സ്വിസ്സ് ഓപ്പൺ വനിത സിംഗിള്‍സിൽ ഇന്ത്യയുടെ പിവി സിന്ധു പുറത്ത്. പുരുഷ വിഭാഗത്തിൽ എച്ച്എസ് പ്രണോയിയും പുറത്തായി. സിന്ധു ലോക റാങ്കിംഗിൽ 38ാം സ്ഥാനത്തുള്ള പുത്രി വാര്‍ദാനിയോടാണ് മൂന്ന് ഗെയിം പോരാട്ടത്തിൽ പരാജയം ഏറ്റുവാങ്ങിയത്.

സ്കോര്‍: 15-21, 21-12, 18-21. ഈ വര്‍ഷം കളിച്ച് നാല് ടൂര്‍ണ്ണമെന്റിലും സിന്ധുവിന് നാലാം റൗണ്ടിനപ്പുറം കടക്കാനായിട്ടില്ല.

40ാം റാങ്കുകാരനോട് നിരാശാജനമായ പ്രകടനം പുറത്താണ് പ്രണോയ് പരാജയപ്പെട്ടത്. 8-21, 8-21 എന്ന സ്കോറിന് ക്രിസ്റ്റോ പോപോവിനോടാണ് പ്രണോയിയുടെ തോൽവി.

ലക്ഷ്യയെ തോല്പിച്ച ലീ ച്യുകിന്റെ ഇന്നത്തെ ഇര ശ്രീകാന്ത് കിഡംബി

സ്വിസ് ഓപ്പൺ രണ്ടാം റൗണ്ടിൽ പുറത്തായി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ലോക റാങ്കിംഗിൽ 19ാം സ്ഥാനത്തുള്ള ലീ ച്യൂക് ആണ് ശ്രീകാന്തിനെ നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുത്തിയത്. ലീ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിനെ പുറത്താക്കിയിരുന്നു.

20-22, 17-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ രണ്ടാം റൗണ്ടിലെ തോൽവി.

സ്വിസ് ഓപ്പൺ സെമിയിൽ കടന്ന് സിന്ധു

സ്വിസ് ഓപ്പൺ സെമി ഫൈനലില്‍ കടന്ന ഇന്ത്യയുടെ പിവി സിന്ധു. അഞ്ചാം സീഡ് മിഷേൽ ലീയ്ക്കെതിരെ 21-10, 21-19 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ അനായാസ വിജയം.

സെമിയിൽ തായ്‍ലാന്‍ഡിന്റെ സുപാനിദ കേറ്റ്തോംഗിനെയാണ് സിന്ധു നാളെ നേരിടുക. സിന്ധു ഈ വര്‍ഷം ആദ്യം ഇതേ താരത്തോട് ഇന്ത്യ ഓപ്പണിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു.

ഓള്‍ ഇംഗ്ലണ്ട് ഓപ്പണിലെ മികവ് പുറത്തെടുക്കാനായില്ല, സ്വിസ് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി ഗായത്രി – ട്രീസ് ജോഡി

ഓള്‍ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ വനിത ഡബിള്‍സ് സെമി ഫൈനലില്‍ കടന്ന ഗായത്രി ഗോപിനാഥ് – ട്രീസ ജോളി കൂട്ടുകെട്ടിന് സ്വിസ് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ തിരിച്ചടി. തായ്‍ലാന്‍ഡിന്റെ റാവിന്‍ഡ – ജോംഗ്കോൽഫാന്‍ സഖ്യത്തോട് നേരിട്ടുള്ള സെറ്റിലാണ് ഇന്ത്യന്‍ ടീമിന്റെ തോൽവി.

10-21, 17-21 എന്ന സ്കോറിന് 41 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് ഇരുവരും കീഴടങ്ങിയത്.

സിന്ധുവിന് ഫൈനലില്‍ തോല്‍വി, മരിന്‍ സ്വിസ്സ് ഓപ്പണ്‍ ചാമ്പ്യന്‍

ഇന്ത്യയുടെ പിവി സിന്ധുവിനെ പരാജയപ്പെടുത്തി സ്പെയിനിന്റെ കരോളിന മരിന്‍ സ്വിസ്സ് ഓപ്പണ്‍ ചാമ്പ്യന്‍. ഇന്ന് നടന്ന ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് മരിന്റെ വിജയം. ചെറുത്ത് നില്പ് പോലുമില്ലാതെയാണ് സിന്ധു ഇന്ന് മരിനോട് കീഴടങ്ങിയത്. 35 മിനുട്ട് മാത്രമാണ് പോരാട്ടം നീണ്ടത്. രണ്ടാം ഗെയിമില്‍ സിന്ധുവിനെ നിഷ്പ്രഭമാക്കി സ്പെയിന്‍ താരം മുന്നേറുകയായിരുന്നു. സ്കോര്‍: 12-21, 5-21.

പുരുഷ വിഭാഗത്തില്‍ വിക്ടര്‍ അക്സല്‍സെന്‍ ആണ് വിജയിയായത്. തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനെ 21-16, 21-6 എന്ന സ്കോറിന് കീഴടക്കിയാണ് വിക്ടര്‍ ചാമ്പ്യനായത്.

പുരുഷ ഡബിള്‍സ് കൂട്ടുകെട്ട് സെമിയില്‍ പുറത്ത്

സ്വിസ്സ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ടീം പുറത്ത്. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ കിം ആസ്ട്രുപ് – ആന്‍ഡേര്‍സ് സ്കാറപ്പ് റാസ്മൂസ്സെന്‍ കൂട്ടുകെട്ടിനോടാണ് ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പരാജയപ്പെട്ടത്.

10-21, 17-21 എന്ന സ്കോറിന് 44 മിനുട്ടിലാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയം ഏറ്റുവാങ്ങിയത്.

സിന്ധു സ്വിസ്സ് ഓപ്പണ്‍ ഫൈനലില്‍, റിയോ ഒളിമ്പിക്സ് ഫൈനലിന്റെ ആവര്‍ത്തനം

സ്വിസ്സ് ഓപ്പണ്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പിവി സിന്ധു. ഇന്ന നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡടിനെയാണ് സിന്ധു നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയത്. 22-20, 21–10 എന്ന സ്കോറിനാണ് വിജയം. ഫൈനലില്‍ സ്പെയിനിന്റെ കരോളിന മരിന്‍ ആണ് സിന്ധുവിന്റെ എതിരാളി. 2016 റിയോ ഒളിമ്പിക്സ് ഫൈനലില്‍ ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ സിന്ധുവിനെ വീഴ്ത്തി മരിന്‍ സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു.

അതേ സമയം പുരുഷ ഫൈനലില്‍ ശ്രീകാന്ത് കിഡംബി സെമി ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെനോട് പരാജയം ഏറ്റുവാങ്ങി. 21-13, 21-19 എന്ന സ്കോറിനാണ് ശ്രീകാന്ത് കിഡംബിയെ വിക്ടര്‍ പരാജയപ്പെടുത്തിയത്.

സ്വിസ്സ് ഓപ്പണ്‍ സെമിയില്‍ കടന്ന് പിവി സിന്ധു

സ്വിസ്സ് ഓപ്പണ്‍ സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പിവി സിന്ധു. 59 മിനുട്ട് നീണ്ട മത്സരത്തില്‍ തായ്‍‍ലാന്‍ഡിന്റെ ബുസാനനെ നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. 21-16, 23-21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.

മറ്റൊരു മത്സരത്തില്‍ സ്പെയിനിന്റെ കരോളിന മരിന്‍ അമേരിക്കയുടെ ബീവെന്‍ സാംഗിനെ 21-13, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തി സെമിയില്‍ കടന്നിട്ടുണ്ട്.

പ്രണീതിനും അജയ് ജയറാമിനും ക്വാര്‍ട്ടറില്‍ തോല്‍വി

സ്വിസ്സ് ഓപ്പണ്‍ 2021ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരാജയം. പുരുഷ സിംഗിള്‍സിലും മിക്സഡ് ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറില്‍ പുറത്താകുകയായിരുന്നു. സായി പ്രണീത് മലേഷ്യയയുടെ സീ ജി ലീയോട് 14-21, 17-21 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടപ്പോള്‍ അജയ് ജയറാം തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനോട് 9-21, 6-21 എന്ന രീതിയില്‍ പൊരുതാതെ കീഴടങ്ങുകയായിരുന്നു.

മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ അശ്വിനി- സാത്വിക് സഖ്യം 70 മിനുട്ട് നീണ്ട ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവില്‍ 17-21, 21-17, 18-21 എന്ന സ്കോറിന് പരാജയപ്പെട്ടു.

Exit mobile version