സിന്ധുവിനു പത്ത് ലക്ഷം, സമീറിനു മൂന്ന് ലക്ഷം

വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ജേതാവായ പിവി സിന്ധുവിനു പാരിതോഷികം പ്രഖ്യാപിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. സിന്ധുവിനു പത്ത് ലക്ഷം രൂപയും പുരുഷ വിഭാഗം സെമിയിലെത്തിയ സമീര്‍ വര്‍മ്മയ്ക്ക് മൂന്ന് ലക്ഷം രൂപയുമാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ സിന്ധു ജപ്പാന്റെ നൊസോമി ഒഖുഹാരയെ പരാജയപ്പെടുത്തിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ലോക റാങ്കിംഗില്‍ ഒന്നാം നമ്പര്‍ താരമായി തായി സു യിംഗിനെ പ്രഥമ റൗണ്ടില്‍ താരം പരാജയപ്പെടുത്തിയിരുന്നു.

ലോക റാങ്കിംഗില്‍ രണ്ടാം റാങ്കിലുള്ള ഷി യൂഖിയോടാണ് സമീര്‍ സെമിയില്‍ പരാജയപ്പെട്ടത്. യൂഖിയാണ് പുരുഷ വിഭാഗം ചാമ്പ്യനായത്.

Exit mobile version