അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് സമീര്‍ വര്‍മ്മ, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടിനും ജയം

ഡെന്മാര്‍ക്ക് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വിജയം കുറിച്ച് സമീര്‍ വര്‍മ്മ. ആദ്യ റൗണ്ടില്‍ ലോക 16ാം റാങ്കുകാരന്‍ ജപ്പാന്റെ കാന്റ സുനേയാമയെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തുകയായിരുന്നു. 29 മിനുട്ടിലാണ് 21-11, 21-11 എന്ന സ്കോറിന് ഇന്ത്യന്‍ താരത്തിന്റെ വിജയം. രണ്ടാം റൗണ്ടില്‍ നിലവിലെ ഒളിമ്പിക്സ് ജേതാവായ ചെന്‍ ലോംഗിനെയാണ് നേരിടുന്നത്. മുമ്പ് ഒരു തവണ സമീറിന് ലോംഗിനെതിരെ വിജയം കരസ്ഥമാക്കുവാനായിരുന്നു.

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് ജര്‍മ്മനിയ്ക്കെതിരെ 21-16, 21-11 എന്ന സ്കോറിന് വിജയം കുറിച്ച് രണ്ടാം റൗണ്ടിലേക്ക് കടന്നു.

സമീര്‍ വര്‍മ്മയ്ക്ക് ജപ്പാന്‍ ഓപ്പണില്‍ തോല്‍വി, മിക്സഡ് ഡബിള്‍സ് ടീമും പുറത്ത്

ഡെന്മാര്‍ക്കിന്റെ ആന്‍ഡേര്‍സ് ആന്റോന്‍സെന്നിനോട് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സമീര്‍ വര്‍മ്മയ്ക്ക് ജപ്പാന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ കാലിടറി. ഇന്ന് നടന്ന -ഒന്നാം റൗണ്ട് മത്സരത്തില്‍ 17-21, 12-21 എന്ന സ്കോറിന് 46 മിനുട്ടിലാണ് സമീര്‍ കീഴടങ്ങിയത്. ലോക റാങ്കിംഗില്‍ 9ാം റാങ്കുകാരനാണ് ഡെന്മാര്‍ക്ക് താരം.

ഇന്ന് നടന്ന മിക്സഡ് ഡബിള്‍സ് വിഭാഗം മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ചൈനീസ് ജോഡികളോട് ഇന്ത്യയുടെ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമില്‍ അടിയറവ് പറഞ്ഞു. 11-21, 14-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് തോല്‍വിയേറ്റ് വാങ്ങിയത്. 26 മിനുട്ടാണ് ഇന്ത്യയുടെ ചെറുത്ത്നില്പ് നീണ്ട് നിന്നത്.

മിക്സഡ് ഡബിള്‍സ് ടീമും പുറത്ത്

ഇന്തോനേഷ്യ ഓപ്പണില്‍ നിന്ന് ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ടീമും പുറത്ത്. ഇതോടെ ടൂര്‍ണ്ണമെന്റിലെ അവശേഷിക്കുന്ന ഇന്ത്യന്‍ സാന്നിദ്ധ്യം പിവി സിന്ധു മാത്രമായി. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ചൈനീസ് ജോഡികളോടാണ് സിക്കി റെഡ്ഡി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമില്‍ പുറത്തായത്. ഇന്ന് പിവി സിന്ധു ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ജോ‍ഡി, ശ്രീകാന്ത് കി‍ഡംബി എന്നിവര്‍ തോറ്റ് പുറത്തായി.

33 മിനുട്ടാണ് മിക്സഡ് ഡബിള്‍സ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 14-21, 11-21.

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയം

ഇന്തോനേഷ്യ ഓപ്പണില്‍ വനിത ഡബിള്‍സില്‍ സിക്കി റെഡ്ഢിയ്ക്ക് തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നുവെങ്കിലും മിക്സഡ് ഡബിള്‍സില്‍ വിജയം കുറിച്ച് താരം. പ്രണവ് ജെറി ചോപ്രയുമായി ചേര്‍ന്ന് ഒന്നാം റൗണ്ടില്‍ നെതര്‍ലാണ്ട്സ് താരങ്ങളോടാണ് ഇന്ത്യന്‍ കൂട്ടുകെട്ട് വിജയം പൊരുതി നേടിയത്. 63 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ മൂന്ന് ഗെയിം പോരാട്ടത്തിലാണ് ഇന്ത്യന്‍ ജോഡി വിജയം പിടിച്ചെടുത്തത്.

സ്കോര്‍: 25-23, 16-21, 21-19

സെമിയില്‍ കടന്ന് സായി പ്രണീത്, പുരുഷ ഡബിള്‍സ് ടീമിനു പരാജയം

സ്വിസ് ഓപ്പണ്‍ 2019ന്റെ പുരുഷ വിഭാഗം സെമിയില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പ്രണീത് ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയെയാണ് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-13, 21-11. 35 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്.

അതേ സമയം പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ടിനു ക്വാര്‍ട്ടറില്‍ പരാജയമായിരുന്നു ഫലം. 11-21, 26-28 എന്ന സ്കോറിന് 63 മിനുട്ട് നീണ്ട പോരാട്ടത്തിനു ശേഷമായിരുന്നു താരങ്ങള്‍ കീഴടങ്ങിയത്. മാരത്തണ്‍ രണ്ടാം ഗെയില്‍ പോരാടി നോക്കിയെങ്കിലും അവസാന നിമിഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് കാലിടറുകയായിരുന്നു.

ഒന്നാം സീഡുകാര്‍ പുറത്ത്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഒന്നാം സീഡുകാരായ മിക്സഡ് ഡബിള്‍സ് ടീം സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യ റൗണ്ട് പോരാട്ടത്തില്‍ ചൈനീസ് താരങ്ങളോട് നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ തോല്‍വി.

31 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 14-21, 11-21 എന്ന സ്കോറിനാണ് ടീമിന്റെ പരാജയം.

വീണ്ടും അട്ടിമറിയുമായി ഇന്ത്യന്‍ താരങ്ങള്‍, ഇത്തവണ മിക്സഡ് ഡബിള്‍സില്‍

മിക്സഡ് ഡബിള്‍സില്‍ അട്ടിമറി വിജയവുമായി ഇന്ത്യയുടെ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട്. ജര്‍മ്മനിയുടെ ലോക റാങ്കിംഗില്‍ 18ാം നമ്പറായ ലിന്‍ഡ എഫ്ലര്‍-മാര്‍വിന്‍ എമില്‍ സൈഡെല്‍ കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യന്‍ കൂട്ടുകെട്ട് ചൈന ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുകയായിരുന്നു.

സ്കോര്‍: 21-19, 21-17.

മിക്സഡ് ഡബിള്‍സ് ജോഡിയും പുറത്ത്

ഇന്ത്യയുടെ വനിത ഡബിള്‍സ് ടീമിനു പിന്നാലെ മിക്സഡ് ഡബിള്‍സ് ജോഡികളും ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്ത്. ചൈനീസ് താരങ്ങളായ സിവെയ് സെംഗ്-യാഖിയോംഗ് ഹ്യുയാംഗ് കൂട്ടുകെട്ടിനോടാണ് ഇന്ത്യന്‍ സഖ്യമായ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര പരാജയം ഏറ്റുവാങ്ങിയത്. കഴിഞ്ഞ മാസം നടന്ന മലേഷ്യ ഓപ്പണിലും കൂട്ടുകെട്ട് ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

സ്കോര്‍: 12-21, 14-21. 26 മിനുട്ട് നേരമാണ് ഇന്ത്യന്‍ ജോഡി മത്സരത്തില്‍ പിടിച്ച് നിന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version