സിന്ധു ഫൈനലില്‍, സെമിയില്‍ പുറത്തായി സമീര്‍ വര്‍മ്മ

വേള്‍ഡ് ടൂര്‍ ഫൈനല്‍സ് 2018ല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍. വനിത വിഭാഗത്തില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍ കടന്നപ്പോള്‍ പുരുഷ വിഭാഗത്തില്‍ സമീര്‍ വര്‍മ്മ സെമിയില്‍ കീഴടങ്ങി. തായ്‍ലാന്‍ഡിന്റെ റാച്ച്നോക് ഇന്റാനോണിനോട് നേരിട്ടുള്ള ഗെയിമുകളിലാണെങ്കിലും സിന്ധുവിന്റേത് പൊരുതി നേടിയ വിജയമാണ്. 21-16, 25-23 എന്ന സ്കോറിനു 54 മിനുട്ട് നീണ്ട പോരിനു ശേഷമാണ് സിന്ധുവിന്റെ വിജയം.

മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് സമീറിന്റെ തോല്‍വി. ചൈനയുടെ യൂഖി ഷിയോടാണ് സമീര്‍ 68 മിനുട്ട് നീണ്ട പോരാട്ടത്തിനു ശേഷം കീഴടങ്ങിയത്. ആദ്യ ഗെയിം നേടിയ ശേഷം രണ്ടാം ഗെയിമില്‍ അത്യന്തം ആവേശകമായ ചെറുത്ത് നില്പിനു ശേഷം കീഴടങ്ങിയ സമീര്‍ നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലും പിന്നോട്ട് പോയി. 21-12, 20-22, 17-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിനു കാലിടറിയത്.

വെള്ളി മെഡലുകള്‍ക്കിടയിലെ സ്വര്‍ണ്ണ തിളക്കവുമായി സമീര്‍ വര്‍മ്മ

വനിത-പുരുഷ ഡബിള്‍സ്,വനിത-പുരുഷ സിംഗിള്‍സ് എന്നിങ്ങനെ നാല് ഫൈനല്‍ മത്സരങ്ങളാണ് ഇന്ന് സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുത്തതെങ്കിലും ഇവയില്‍ സമീര്‍ വര്‍മ്മ മാത്രമാണ് സ്വര്‍ണ്ണ നേട്ടവുമായി മടങ്ങിയത്. മറ്റു താരങ്ങളെല്ലാം തന്നെ വെള്ളി മെഡലില്‍ തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍ സമീര്‍ സ്വര്‍ണ്ണ തിളക്കവുമായാണ് മടങ്ങിയത്. ടൂര്‍ണ്ണമെന്റിലെ നിലവിലെ ജേതാവ് കൂടിയായിരുന്നു സമീര്‍.

ചൈനയുടെ ഗുവാംഗ്സു ലീയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് സമീര്‍ കീഴടക്കിയത്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് സമീറിന്റെ സ്വര്‍ണ്ണ നേട്ടം. 70 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 16-21, 21-19, 21-14 എന്ന സ്കോറിനാണ് സമീര്‍ കിരീടം അണിഞ്ഞത്.

അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും ഫൈനലില്‍ 15-21, 13-21 എന്ന സ്കോറിനു മലേഷ്യന്‍ കൂട്ടുകെട്ടിനോട് അടിയറവ് പറഞ്ഞിരുന്നു. സൈന നെഹ്‍വാലും സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടും വെള്ളി മെഡലുമായി തിരികെ മടങ്ങിയ ഞായറാഴ്ചയായിരുന്നു ഇന്ത്യന്‍ ബാഡ്മിന്റണിനു ഇന്നത്തേത്.

ഹോങ്കോംഗ് ഓപ്പണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു, സമീര്‍ വര്‍മ്മയും പുറത്ത്

ഹോങ്കോംഗിന്റെ ച്യൂക്ക് യു ലീയോട് പരാജയപ്പെട്ട് ഹോങ്കോംഗ് ഓപ്പണില്‍ നിന്ന് പുറത്തായി ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ക്വാര്‍ട്ടറില്‍ താരം പുറത്തായതോടെ ഇന്ത്യയുടെ പ്രാതിനിധ്യം ടൂര്‍ണ്ണമെന്റില്‍ അവസാനിച്ചു. നേരത്തെ ശ്രീകാന്ത് കിഡംബി ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു. സമീര്‍ മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് മത്സരത്തില്‍ കീഴടങ്ങിയത്.

73 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 15-21, 21-19, 11-21 എന്ന സ്കോറിനാണ് സമീര്‍ വര്‍മ്മ പുറത്തായത്.

ക്വാര്‍ട്ടറില്‍ തോല്‍വിയേറ്റു വാങ്ങി ശ്രീകാന്ത് കിഡംബി

ഹോങ്കോംഗ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വി പിണഞ്ഞ് ശ്രീകാന്ത് കിഡംബി. ജപ്പാന്റെ കെന്റ നിഷിമോട്ടോയോടാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ലോക റാങ്കിംഗില്‍ 11ാം സ്ഥാനത്തുള്ള കെന്റയോട് നേരിട്ടുള്ള ഗെയിമുകളിലാണ് ശ്രീകാന്ത് തോല്‍വി പിണഞ്ഞത്. സ്കോര്‍: 17-21, 13-21. 44 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്.

ടൂര്‍ണ്ണമെന്റില്‍ ഇനി അവശേഷിക്കുന്ന ഇന്ത്യന്‍ സാന്നിധ്യം സമീര്‍ വര്‍മ്മ മാത്രമാണ്. ഇന്ന് തന്റെ ക്വാര്‍ട്ടര്‍ മത്സരത്തിനായി സമീര്‍ അല്പ സമയം കഴിഞ്ഞ് ഇറങ്ങുന്നതാണ്.

ഏഷ്യന്‍ ഗെയിംസ് ജേതാവിനോട് കീഴടങ്ങി സമീര്‍ വര്‍മ്മ

ഏഷ്യന്‍ ഗെയിം ജേതാവായ സമീര്‍ വര്‍മ്മയോട് ആവേശകരമായ മത്സരത്തിനൊടുവില്‍ കീഴടങ്ങി സമീര്‍ വര്‍മ്മ. മൂന്ന് ഗെയിം പോരാട്ടത്തില്‍ ആദ്യം ഗെയിം നേടിയ ശേഷമാണ് ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയോട് സമീര്‍ വര്‍മ്മയുടെ തോല്‍വി. 21-16, 17-21, 15-21 എന്ന സ്കോറിനായിരുന്നു സമീര്‍ ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പരാജയമേറ്റു വാങ്ങിയത്.

കഴിഞ്ഞാഴ്ച നടന്ന ഡെന്മാര്‍ക്ക് ഓപ്പണില്‍ ഇതേ എതിരാളിയോട് സമീര്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ആ നേട്ടം സ്വന്തമാക്കുവാന്‍ സമീറിനായില്ല. ഒരു മണിക്കൂര്‍ ഒരു മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരം അടിയറവു പറഞ്ഞത്.

അതേ സമയം പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട് കൊറിയന്‍ ജോഡികളെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ കടന്നു. 37 മിനുട്ടില്‍ 21-18, 21-17 എന്ന സ്കോറിനാണ് വിജയം.

സമീര്‍ വര്‍മ്മയെ വീഴ്ത്തി സെമിയില്‍ കടന്ന് ശ്രീകാന്ത് കിഡംബി

മാരത്തണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സഹ ഇന്ത്യന്‍ താരം സമീര്‍ വര്‍മ്മയെ കീഴടക്കി ഡെന്മാര്‍ക്ക് ഓപ്പണിന്റെ സെമി ഫൈനലില്‍ കടന്ന് ശ്രീകാന്ത് കിഡംബി. 77 മിനുട്ട് നീണ്ട് മത്സരത്തിനൊടുവില്‍ മൂന്ന് ഗെയിം പോരാട്ടത്തിലാണ് ശ്രീകാന്തിന്റെ വിജയം. മൂന്ന് ഗെയിമിലും ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് പോരാടിയത്. ആദ്യ ഗെയിം 22-20നു ശ്രീകാന്ത് ജയിച്ചപ്പോള്‍ സമീര്‍ വര്‍മ്മ രണ്ടാം ഗെയിം 19-21നു സ്വന്തമാക്കി. മൂന്നാം ഗെയിമിലും ശ്രീകാന്തിനെ അവസാന നിമിഷം വരെ വെള്ളംകുടിപ്പിച്ചാണ് സമിര്‍ കീഴടങ്ങിയത്.

സ്കോര്‍: 22-20, 19-21, 23-21. സെമിയില്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയാണ് ശ്രീകാന്തിന്റെ എതിരാളി. കഴിഞ്ഞ അഞ്ച് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോളും വിജയം ജാപ്പനീസ് താരത്തിനൊപ്പമായിരുന്നു.

സമീര്‍ വര്‍മ്മയ്ക്ക് അട്ടിമറി ജയം, പരാജയപ്പെടുത്തിയത് ഏഷ്യന്‍ ഗെയിംസ് ജേതാവിനെ

ഡെന്മാര്‍ക്ക് ഓപ്പണില്‍ സമീര്‍ വര്‍മ്മയ്ക്ക് അട്ടിമറി ജയം. ഏഷ്യന്‍ ഗെയിംസ് ജേതാവും ലോക 13ാം നമ്പര്‍ താരവുമായ ജോനാഥന്‍ ക്രിസ്റ്റിയോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് സമീര്‍ ജയം സ്വന്തമാക്കിയത്. ആദ്യ ഗെയിം പൊരുതി നേടിയ ശേഷം രണ്ടാം ഗെയിമില്‍ തീര്‍ത്തും നിഷ്പ്രഭമായിപ്പോയെങ്കിലും മൂന്നാം ഗെയിമിലും അത്യന്തം ആവേശകരമായ മത്സരത്തിനൊടുവില്‍ ജയം സ്വന്തമാക്കുവാന്‍ ഇന്ത്യന്‍ താരത്തിനാവുകയായിരുന്നു.

ഒരു മണിക്കൂറും പത്ത് മിനുട്ടും നീണ്ട മത്സരത്തിനൊടുവിലാണ് സമീര്‍ ഇന്തോനേഷ്യന്‍ താരത്തിനെതിരെ ജയം സ്വന്തമാക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിന്‍ ഡാന്‍-ശ്രീകാന്ത് കിഡംബി മത്സര ജയത്തിലെ വിജയികളെയാണ് സമീര്‍ നേരിടുക.

കൊറിയ ഓപ്പണില്‍ നിന്ന് പുറത്തായി സമീര്‍ വര്‍മ്മ, ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ സാന്നിധ്യമായി ഇനി സൈന മാത്രം

കൊറിയ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി സമീര്‍ വര്‍മ്മ. ഇതോടെ ടൂര്‍ണ്ണമെന്റിലെ ഏക സാന്നിധ്യമായി വനിത സിംഗിള്‍സ് താരം സൈന നെഹ്‍വാല്‍ മാത്രമായി. മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് സമീര്‍ ഡെന്മാര്‍ക്ക് താരം ആന്‍ഡേര്‍സ് ആന്റോസെന്നിനോട് പരാജയം ഏറ്റവുാങ്ങിയത്. ആദ്യ ഗെയിം നേടിയ ശേഷമാണ് സമീറിന്റെ തോല്‍വി.

സ്കോര്‍: 21-15, 16-21, 7-21.

പൊരുതി വീണ് സമീര്‍ വര്‍മ്മ

ജപ്പാന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ലോക 33ാം റാങ്കുകാരന്‍ ലീ ഡോംഗ് ക്യുനിന്നോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. ആദ്യ ഗെയിം പൊരുതി കീഴടങ്ങിയ സമീര്‍ സമാനമായ രീതിയില്‍ തീപാറും പോരാട്ടത്തില്‍ രണ്ടാം ഗെയിം നേടി മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് നീട്ടി. എന്നാല്‍ മൂന്നാം ഗെയിമില്‍ നിറം മങ്ങിപ്പോയ താരം 10-21നു ഗെയിമും മത്സരവും അടിയറവ് പറയുകയായിരുന്നു.

സ്കോര്‍: 18-21, 22-21, 10-21.

സായി പ്രണീത് മുന്നോട്ട്, ലിന്‍ ഡാനിനോട് സമീര്‍ വര്‍മ്മയ്ക്ക് തോല്‍വി

ബാഡ്മമിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ടില്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ സായി പ്രണീത്. സ്പെയിനിന്റെ ലൂയിസ് എന്‍റിക്വേയെ പരാജയപ്പെടുത്തിയാണ് പ്രണീത് ടൂര്‍ണ്ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. 21-18, 21-11 എന്ന സ്കോറിനായിരുന്നു സായി പ്രണീതിന്റെ വിജയം. അതേ സമയം മറ്റൊരു രണ്ടാം റൗണ്ട് മത്സരത്തില്‍ സമീര്‍ വര്‍മ്മ തോല്‍വിയേറ്റു വാങ്ങി.

ചൈനീസ് ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാനിനോട് 45 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 17-21, 14-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സമീര്‍ വര്‍മ്മയ്ക്കും ജയം, രണ്ടാം റൗണ്ടില്‍ എതിരാളി ലിന്‍ ഡാന്‍

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് കടന്ന് ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ഇന്ന് നടന്ന മത്സരത്തില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയെ നേരിട്ടുള്ള ഗെയിമുകളിലാണ് താരം പരാജയപ്പെടുത്തിയത്. 39 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. 21-13, 21-10 എന്ന സ്കോറിനായിരുന്നു ജയം. അടുത്ത റൗണ്ടില്‍ ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാന്‍ ആണ് സമീറിന്റെ എതിരാളി.

നേരത്തെ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് തന്റെ ആദ്യ റൗണ്ട് മത്സരം വിജയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൈനയ്ക്ക് തോല്‍വി, സമീര്‍ വര്‍മ്മയും പുറത്ത്

ഇന്തോനേഷ്യ ഓപ്പണ്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യന്‍ താരം സൈന നെഹ്‍വാല്‍. ഇന്നലെ നടന്ന മത്സരത്തില്‍ 40 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് സൈനുയുടെ തോല്‍വി. ചൈനയുടെ യൂഫെയ് ചെന്നിനോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

സ്കോര്‍: 18-21, 15-21. ആദ്യ ഗെയിമില്‍ പൊരുതി നോക്കിയെങ്കിലും പിന്നീട് മത്സരത്തില്‍ സൈന പിന്നോട് പോകുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ വനിത വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ പിവി സിന്ധുവിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ്മ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നിനോട് 15-21, 14-21 എന്ന സ്കോറിനു പരാജയം സമ്മതിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version