ലോക ആറാം നമ്പർ താരത്തെ വീഴ്ത്തി ശ്രീകാന്ത് കിഡംബി കാനഡ ഓപ്പൺ സെമിയിൽ


ഇന്ത്യയുടെ കിഡമ്പി ശ്രീകാന്ത് ബിഡബ്ല്യുഎഫ് കാനഡ ഓപ്പൺ 2025-ൽ മികച്ച ഫോം തുടർന്ന് സെമിഫൈനലിൽ പ്രവേശിച്ചു. ഒന്റാരിയോയിൽ വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ലോക ആറാം നമ്പർ താരം ചൗ ടിയൻ ചെന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-18, 21-9) തകർത്താണ് 32 വയസ്സുകാരനായ ശ്രീകാന്ത് സൂപ്പർ 300 ടൂർണമെന്റിന്റെ സെമിയിൽ കടന്നത്.

സെമിയിൽ ജപ്പാന്റെ കെന്റാ നിഷിമോട്ടോയാണ് ശ്രീകാന്തിന്റെ എതിരാളി.
നിലവിൽ ലോക 49-ാം നമ്പർ താരമായ ശ്രീകാന്ത്, തന്റെ ട്രേഡ്മാർക്ക് സ്ട്രോക്ക്പ്ലേയും മികച്ച മാനസികാവസ്ഥയും പ്രകടിപ്പിച്ച് ടോപ് സീഡായ തായ്‌വാനീസ് താരത്തിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാഴ്ചയ്ക്കിടെ ഒരു ഇന്ത്യൻ ഷട്ട്ലറോട് ചൗ ടിയൻ ചെൻ തോൽക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ അയോവയിൽ വച്ച് ആയുഷ് ഷെട്ടിയോടും അദ്ദേഹം പരാജയപ്പെട്ടിരുന്നു.


ശ്രീകാന്തിന്റെ അടുത്ത എതിരാളിയായ നിഷിമോട്ടോക്ക് എതിരെ ഹെഡ് ടു ഹെഡിൽ 6-4 എന്ന മുൻതൂക്കം ശ്രീകാന്തിന് ഉണ്ട്. ലോക ചാമ്പ്യൻഷിപ്പിൽ നടന്ന അവസാന എറ്റുമുട്ടലിലും ശ്രീകാന്ത് വിജയിച്ചിരുന്നു.

ശ്രീകാന്ത് കിഡംബി കാനഡ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ


ഇന്ത്യൻ ഷട്ട്ലർ ശ്രീകാന്ത് കിഡംബി കാനഡ ഓപ്പൺ 2025-ന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ചൈനീസ് തായ്‌പേയുടെ വാങ് പോ-വെയെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് ശ്രീകാന്ത് ഈ നേട്ടം കൈവരിച്ചത്. മുൻ ലോക ഒന്നാം നമ്പർ താരം, രണ്ട് ഗെയിമുകളിലും പിന്നിൽ നിന്ന് ശക്തമായി തിരിച്ചുവന്ന് 41 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-19, 21-14 എന്ന സ്കോറിന് വിജയം നേടി. മത്സരം ഓൺടാറിയോയിലെ മാർക്കാം പാൻ അമേരിക്കൻ സെന്ററിലാണ് നടന്നത്.


ആദ്യ ഗെയിമിന്റെ ഇടവേളയിൽ ശ്രീകാന്ത് 5-11 എന്ന നിലയിൽ പിന്നിലായിരുന്നു. എന്നാൽ, സഹതാരവും ഇപ്പോൾ പരിശീലകനുമായ പ്രിയൻഷു രാജാവത്തിന്റെ പ്രചോദനം നിറഞ്ഞ വാക്കുകൾ മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു. മെച്ചപ്പെട്ട സ്ഥിരതയോടെ തിരിച്ചുവന്ന ശ്രീകാന്ത്, 13-18 എന്ന നിലയിൽ നിന്ന് തുടർച്ചയായി ആറ് പോയിന്റുകൾ നേടി ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമും സമാനമായ രീതിയിൽ മുന്നോട്ട് പോയി. 1-6 എന്ന നിലയിൽ നിന്ന് തിരിച്ചടിച്ച്, തുടർച്ചയായി ഏഴ് പോയിന്റുകളും പിന്നീട് ഒമ്പത് പോയിന്റുകളും നേടി ശ്രീകാന്ത് വാങ്ങിന് തിരിച്ചുവരാൻ അവസരം നൽകാതെ വിജയം ഉറപ്പിച്ചു.
ഈ സീസണിൽ ശ്രീകാന്തിന്റെ മൂന്നാമത്തെ ക്വാർട്ടർ ഫൈനൽ പ്രവേശനമാണിത്.

മലേഷ്യൻ മാസ്റ്റേഴ്സിൽ ഫൈനലിൽ എത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളുടെ തുടർച്ചയാണിത്. അടുത്ത റൗണ്ടിൽ ഒന്നാം സീഡ് ആയ ചൗ ടിയെൻ ചെന്നിനെയാണ് ശ്രീകാന്ത് നേരിടാൻ സാധ്യത.

കിഡംബി ശ്രീകാന്ത് കാനഡ ഓപ്പൺ രണ്ടാം റൗണ്ടിൽ


കാൽഗറിയിൽ നടന്ന കാനഡ ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ശ്രീകാന്ത്, സഹ ഇന്ത്യൻ താരം പ്രിയാൻഷു രജാവതിനെ 53 മിനിറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തിൽ 18-21, 21-19, 21-14 എന്ന സ്കോറിന് കീഴടക്കി.


ആദ്യ ഗെയിമിൽ 17-17 വരെ ഇരു കളിക്കാരും ഒപ്പത്തിനൊപ്പം നിന്നു, എന്നാൽ അവസാന നിമിഷം മികച്ച പ്രകടനം കാഴ്ചവെച്ച് രജാവത് ലീഡ് നേടി.
എന്നാൽ, രണ്ടാം ഗെയിമിൽ ശ്രീകാന്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. തുടക്കത്തിൽ പിന്നിലായിരുന്നിട്ടും, 9-9 ന് സമനിലയിൽ എത്തുകയും നേരിയ മുൻതൂക്കം നേടുകയും ചെയ്തു. രജാവത് സമ്മർദ്ദം ചെലുത്തിയെങ്കിലും, ഗെയിമിന്റെ അവസാനത്തിൽ ശ്രീകാന്ത് മുന്നോട്ട് കുതിച്ച് മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി.


മൂന്നാം ഗെയിമിൽ ശ്രീകാന്ത് തുടക്കത്തിൽ ആധിപത്യം പുലർത്തി. പിന്നീട് രജാവത് 14-14 ന് സമനിലയിൽ എത്താൻ ഒരു ചെറിയ തിരിച്ചുവരവ് നടത്തിയെങ്കിലും, മുതിർന്ന താരം തുടർച്ചയായി ഏഴ് പോയിന്റുകൾ നേടി മത്സരം സ്വന്തമാക്കി.


കിഡംബി ശ്രീകാന്ത് സ്വിസ് ഓപ്പൺ സെമിയിൽ തോറ്റു

സ്വിസ് ഓപ്പണിലെ കിഡംബി ശ്രീകാന്തിൻ്റെ യാത്ര സെമിയിൽ അവസാനിച്ചു. സെമിഫൈനലിൽ ലിൻ ചുൻ-യിക്കെതിരെ പരാജായപ്പെട്ടാണ് ശ്രീകാന്ത് പുറത്തായത്. 21-15, 9-21, 18-21 എന്ന സ്കോറിനാണ് ലിൻ ചുൻ യി ജയിച്ചത്‌. ഒരു മണിക്കൂറും അഞ്ച് മിനിറ്റും മത്സരം നീണ്ടു നിന്നു.

2022ന് ശേഷമുള്ള ശ്രീകാന്തിന്റെ ആദ്യ BWF സെമി ഫൈനൽ മത്സരമായിരുന്നു ഇത്. 2021-ൽ ആണ് അവസാനമായി ശ്രീകാന്ത് ഒരു ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയത്. ശ്രീകാന്ത് പുറത്തായതോടെ ടൂർണമെൻ്റിലെ ഇന്ത്യൻ സാധ്യതകളും അവസാനിച്ചു.

26 ടൂര്‍ണ്ണമെന്റുകള്‍ക്ക് ശേഷം കിഡംബിയ്ക്ക് സെമി സ്ഥാനം

സ്വിസ് ഓപ്പൺ (സൂപ്പര്‍ 3000) സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ലോക റാങ്കിംഗിൽ 34ാം സ്ഥാനത്തുള്ള ചിയ ഹോ ലിയോ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കിഡംബി പരാജയപ്പെടുത്തിയത്. സ്കോര്‍: 21-10, 21-14.

ബിഡബ്ല്യുഎഫ് സര്‍ക്യൂട്ടിൽ കഴിഞ്ഞ 26 ടൂര്‍ണ്ണമെന്റുകളിൽ ഇതാദ്യമായാണ് കിഡംബി ഒരു സെമി സ്ഥാനം നേടുന്നത്. ഇതിന് മുമ്പ് 2022 നവംബറിൽ ഹൈലോ ഓപ്പണിലാണ് താരം സെമിയിലെത്തിയത്.

ലക്ഷ്യയെ മറികടന്ന് കിഡംബി, പുരുഷ ഡബിള്‍സ് ജോഡിയും ക്വാര്‍ട്ടറിൽ

ഇന്തോനേഷ്യ ഓപ്പൺ ക്വാര്‍ട്ടറിൽ പ്രവേശിച്ച് ഇന്ത്യയുടെ പിവി സിന്ധുവും പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ടും. ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ മറികടന്നാണ് കിഡംബി ക്വാര്‍ട്ടറിലെത്തിയത്. 21-17, 22-20 എന്ന നിലയിൽ പൊരിഞ്ഞ പോരാട്ടത്തിന് ശേഷമാണ് മത്സരത്തിൽ കിഡംബി വിജയിച്ച് കയറിയത്. ഒരു ഘട്ടത്തിൽ 6 മാച്ച് പോയിന്റുകളുമായി 20-14ന് താരം മുന്നിലായിരുന്നുവെങ്കിലും ലക്ഷ്യം ഒപ്പമെത്തിയെങ്കിലും ഒടുവിൽ വിജയം കിഡംബിയ്ക്കൊപ്പമായിരുന്നു.

പുരുഷ ഡബിള്‍സ് ജോഡി ചൈനീസ് താരങ്ങള്‍ക്കെതിരെ 21-17, 21-15 എന്ന സ്കോറിനാണ് വിജയം കുറിച്ചത്.

ഇനി ശ്രീകാന്ത് – ലക്ഷ്യ പോരാട്ടം

ഇന്തോനേഷ്യ ഓപ്പണിൽ തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ച് ശ്രീകാന്ത് കിഡംബിയും ലക്ഷ്യ സെന്നും. ലക്ഷ്യ സെന്‍ മുന്‍ ലോക രണ്ടാം നമ്പറും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനുമായ ലീ സി ജിയയെ 21-17, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ ശ്രീകാന്ത് 21-13, 21-19 എന്ന സ്കോറിന് ലു ഗുംവാംഗ്സുവിനെ പരാജയപ്പെടുത്തുകയായിരുന്നു.

ശ്രീകാന്ത് രണ്ടാം ഗെയിമിൽ 18-11ന് മുന്നിലായിരുന്നുവെങ്കിലും ലോക 13ാം നമ്പര്‍ താരം ലു 19-19 എന്ന നിലയിൽ ഒപ്പമെത്തിയെങ്കിലും ഇന്ത്യന്‍ താരം അടുത്ത രണ്ട് പോയിന്റ് നേടി മത്സരം സ്വന്തമാക്കി. ലക്ഷ്യയും ശ്രീകാന്തും ഏറ്റുമുട്ടിയപ്പോള്‍ ഇരു തവണയും വിജയം ശ്രീകാന്തിനൊപ്പമായിരുന്നു.

വിജയം തുടര്‍ന്ന് സിന്ധു ക്വാര്‍ട്ടറിൽ, സായി പ്രണീതിനെ മറികടന്ന് കിഡംബി

മാഡ്രിഡ് സ്പെയിന്‍ മാസ്റ്റേഴ്സിൽ ഇന്ത്യയുടെ പിവി സിന്ധുവും ശ്രീകാന്ത് കിഡംബിയും ക്വാര്‍ട്ടറിൽ. സിന്ധു ഇന്തോനേഷ്യന്‍ താരത്തെ പരാജയപ്പെടുത്തിയപ്പോള്‍ കിഡംബി ഇന്ത്യയുടെ തന്നെ സായി പ്രണീതിനെയാണ് പരാജയപ്പെടുത്തിയത്. 21-15, 21-12 എന്ന സ്കോറിനാണ് കിഡംബിയുടെ വിജയം.

ഇന്തോനേഷ്യയുടെ പുത്രി കുസുമ വരദാനിയെ 21-14, 21-16 എന്ന സ്കോറിനാണ് സിന്ധു രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തിയത്. അതേ സമയം പ്രിയാന്‍ഷു രാജാവത്, കിരൺ ജോര്‍ജ്ജ് എന്നിവര്‍ പുരുഷ സിംഗിള്‍സിൽ തോൽവിയേറ്റ് വാങ്ങി.

ലക്ഷ്യയെ തോല്പിച്ച ലീ ച്യുകിന്റെ ഇന്നത്തെ ഇര ശ്രീകാന്ത് കിഡംബി

സ്വിസ് ഓപ്പൺ രണ്ടാം റൗണ്ടിൽ പുറത്തായി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ലോക റാങ്കിംഗിൽ 19ാം സ്ഥാനത്തുള്ള ലീ ച്യൂക് ആണ് ശ്രീകാന്തിനെ നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുത്തിയത്. ലീ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിനെ പുറത്താക്കിയിരുന്നു.

20-22, 17-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ രണ്ടാം റൗണ്ടിലെ തോൽവി.

രണ്ടാം ഗെയിമിലെ മേൽക്കൈ കൈവിട്ടു, കിഡംബിയ്ക്ക് പരാജയം

ഇന്ത്യ ഓപ്പൺ 2023ൽ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയ്ക്ക് പരാജയം. താരം ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെൽസെന്നിനോടാണ് പരാജയം ഏറ്റുവാങ്ങിയത്. നേരിട്ടുള്ള ഗെയിമുകളിൽ 14-21, 19-21 എന്ന സ്കോറിന് 41 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം തോൽവി സമ്മതിച്ചത്.

രണ്ടാം ഗെയിമിൽ 14-5ന് ലോക ഒന്നാം നമ്പര്‍ താരത്തോട് മുന്നിട്ട് നിന്ന ശേഷം ആയിരുന്നു കിഡംബിയുടെ പരാജയം. ഇത് തുടര്‍ച്ചയായ ഏഴാം തവണയാണ് ഡെന്മാര്‍ക്കിന്റെ ഒന്നാം നമ്പര്‍ താരത്തോട് ശ്രീകാന്ത് പരാജയം ഏറ്റുവാങ്ങുന്നത്.

 

കിഡംബിയ്ക്ക് ആദ്യ റൗണ്ടിൽ തോൽവി

മലേഷ്യ ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ലോക റാങ്കിംഗിൽ 13ാം നമ്പറായ ഇന്ത്യന്‍ താരം 19-21, 14-21 എന്ന സ്കോറിനാണ് ജപ്പാന്റെ കെന്റോ നിഷിമോട്ടോയോട് പരാജയം ഏറ്റുവാങ്ങിയത്.

ലോക റാങ്കിംഗിൽ പതിനേഴാം നമ്പര്‍ താരത്തോട് കഴിഞ്ഞ ആറ് മത്സരങ്ങളിൽ കിഡംബിയുടെ രണ്ടാം തോൽവിയാണ് ഇത്. ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയും ലക്ഷ്യ സെന്നും ഏറ്റുമുട്ടും. വനിതകളിൽ കരോളിന മരിന്‍ ആണ് സിന്ധുവിന്റെ എതിരാളി.

കിഡംബി കിടിലം!!! ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനെ പുറത്താക്കി സെമിയിൽ

ഹൈലോ ഓപ്പൺ സെമിയിൽ കടന്ന ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്നലെ വൈകി നടന്ന മത്സരത്തിൽ ലോക റാങ്കിംഗിൽ ഏഴാം നമ്പറും നിലവിലെ ഏഷ്യന്‍ ഗെയിംസ് ജേതാവുമായ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെയാണ് ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-13, 21-19. സെമിയിൽ മറ്റൊരു ഇന്തോനേഷ്യന്‍ താരവും റാങ്കിംഗിൽ ആറാം സ്ഥാനത്തുമുള്ള ആന്തണി ഗിന്റിംഗ് ആണ് കിഡംബിയുടെ എതിരാളി.

എന്നാൽ വനിത സിംഗിള്‍സിൽ ഇന്ത്യയുടെ മാളവിക മന്‍സോദ് ക്വാര്‍ട്ടറിൽ പരാജയപ്പെട്ടു. ലോക റാങ്കിംഗിൽ 21ാം സ്ഥാനത്തുള്ള ഗ്രിഗോറിയ ടുംന്‍ജുംഗിനോട് 17-21, 10-21 എന്ന സ്കോറിനായിരുന്നു മാളവികയുടെ പരാജയം.

Exit mobile version