മലേഷ്യ ഓപ്പണിൽ ഇന്ത്യയ്ക്ക് മോശം തുടക്കം, സായി പ്രണീതും വനിത ഡബിള്‍സ് ടീമും പരാജയപ്പെട്ടു

മലേഷ്യ ഓപ്പൺ ആദ്യ റൗണ്ടിൽ പരാജയമേറ്റുവാങ്ങി ഇന്ത്യന്‍ താരങ്ങള്‍. പുരുഷ സിംഗിള്‍സിൽ സായി പ്രണീതും വനിത ഡബിള്‍സ് കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി കൂട്ടുകെട്ടും ആദ്യ റൗണ്ടിൽ പരാജയം ഏറ്റു വാങ്ങി പുറത്താകുകയായിരുന്നു.

സായി പ്രണീത് ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനോട് 15-21, 21-19, 9-21 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. മൂന്നാം ഗെയിമിൽ താരത്തിന് മികവ് പുലര്‍ത്താനാകാതെ പോയത് വലിയ തിരിച്ചടിയായി.

ജപപ്പാന്‍ താരങ്ങളോടാണ് അശ്വിനി – സിക്കി കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെട്ടത്. 15-21, 11-21 എന്നായിരുന്നു സ്കോര്‍. മിക്സഡ് ഡബിള്‍സിൽ ഇന്ത്യയുടെ ജൂഹി ദേവാന്‍ഗന്‍ – വെങ്കട് ഗൗരവ് പ്രസാദ് കൂട്ടുകെട്ടും നേരിട്ടുള്ള ഗെയിമിൽ 15-21, 9-21 എന്ന സ്കോറിന് കൊറിയന്‍ കൂട്ടുകെട്ടിനോട് പരാജയപ്പെട്ടു.

വിക്ടര്‍ ഡെന്മാര്‍ക്ക് മാസ്റ്റേഴ്സ് ഓപ്പണിൽ റണ്ണേഴ്സപ്പായി ഇന്ത്യയുടെ വനിത ഡബിള്‍സ് ജോഡി

വിക്ടര്‍ ഡെന്മാര്‍മാക്ക് മാസ്റ്റേഴ്സ് ഓപ്പണിൽ റണ്ണേഴ്സപ്പായി ഇന്ത്യയുടെ വനിത ഡബിള്‍സ് ജോഡിയായ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി. ഇന്ന് നടന്ന ഫൈനലിൽ ഡെന്മാര്‍ക്കിന്റെ അമേലിയ മാഗേലുണ്ട് – ഫ്രേജ റാവന്‍ കൂട്ടുകെട്ടിനോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങിയത്.

ആദ്യ സെറ്റ് 15-21ന് ഇന്ത്യ നേടിയപ്പോള്‍ രണ്ടാം ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിന് ശേഷമാണ് ഇന്ത്യന്‍ ജോഡി പിന്നിൽ പോയത്. നിര്‍ണ്ണായകമായ മൂന്നാം ഗെയമിൽ ഡെന്മാര്‍ക്ക് താരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ നിഷ്പ്രഭമാക്കുകയായിരുന്നു.

സ്കോര്‍: 21-15, 19-21, 14-21

സെമിയില്‍ എട്ടാം റാങ്കുകാരോട് പരാജയപ്പെട്ട് ഇന്ത്യന്‍ കൂട്ടുകെട്ട്

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് വനിത ഡബിള്‍സില്‍ ഇന്ത്യന്‍ കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി കൂട്ടുകെട്ടിന് പരാജയം. ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനക്കാരും ടൂര്‍ണ്ണമെന്റിലെ ഒന്നാം സീഡുമായ തായ്‍ലാന്‍ഡിന്റെ ജോംഗ്കോല്‍ഫന്‍ കിടിതാരാകുല്‍ – റവിന്‍ഡ പ്രജോംഗ്ജായി കൂട്ടുകെട്ടിനോട് നേരിട്ടുള്ള ഗെയിമിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി.

37 മിനുട്ട് നീണ്ട മത്സരത്തിന്റെ ആദ്യ ഗെയിമില്‍ ഇന്ത്യന്‍ ജോഡി പൊരുതി നോക്കിയെങ്കിലും രണ്ടാം ഗെയിമില്‍ ടീം അമ്പേ പരാജയമായി മാറുകയായിരുന്നു. സ്കോര്‍: 18-21, 21-9.

അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് സമീര്‍ വര്‍മ്മ, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടിനും ജയം

ഡെന്മാര്‍ക്ക് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വിജയം കുറിച്ച് സമീര്‍ വര്‍മ്മ. ആദ്യ റൗണ്ടില്‍ ലോക 16ാം റാങ്കുകാരന്‍ ജപ്പാന്റെ കാന്റ സുനേയാമയെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തുകയായിരുന്നു. 29 മിനുട്ടിലാണ് 21-11, 21-11 എന്ന സ്കോറിന് ഇന്ത്യന്‍ താരത്തിന്റെ വിജയം. രണ്ടാം റൗണ്ടില്‍ നിലവിലെ ഒളിമ്പിക്സ് ജേതാവായ ചെന്‍ ലോംഗിനെയാണ് നേരിടുന്നത്. മുമ്പ് ഒരു തവണ സമീറിന് ലോംഗിനെതിരെ വിജയം കരസ്ഥമാക്കുവാനായിരുന്നു.

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് ജര്‍മ്മനിയ്ക്കെതിരെ 21-16, 21-11 എന്ന സ്കോറിന് വിജയം കുറിച്ച് രണ്ടാം റൗണ്ടിലേക്ക് കടന്നു.

ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരോട് പരാജയം, ഡെന്മാര്‍ക്ക് ഓപ്പണില്‍ നിന്ന് ഇന്ത്യയുടെ വനിത ഡബിള്‍സ് കൂട്ടുകെട്ട് പുറത്ത്

ഡെന്മാര്‍ക്ക് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ വനിത ഡബിള്‍സ് ജോഡി. ജപ്പാന്‍ താരങ്ങളോട് നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് തോറ്റ് പുറത്തായത്. 45 മിനുട്ട് നീണ്ട മത്സരത്തില്‍ ഇരു താരങ്ങളും പൊരുതി നിന്ന ശേഷമാണ് കീഴടങ്ങിയത്. 23-25, 18-21 എന്ന നിലയിലായിരുന്നു സ്കോര്‍. ആദ്യ ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് ഇന്ത്യന്‍ വനിത കൂട്ടുകെട്ട് ഗെയിം കൈവിട്ടത്.

ലോക റാങ്കിംഗില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരും നിലവില്‍ രണ്ട് തവണയായി ലോക ചാമ്പ്യന്മാരായി നില്‍ക്കുന്ന ജപ്പാന്റെ മാറ്റ്സുമോട്ടോ-നഗഹാര സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ പൊരുതി വീണത്.

ഇന്ത്യയുടെ വനിത-പുരുഷ ടീമുകള്‍ക്ക് തോല്‍വി

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വനിത-പുരുഷ ജോഡികള്‍ക്ക് തോല്‍വി. വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടും തോല്‍വിയേറ്റു വാങ്ങി. ചൈനീസ് താരങ്ങളോട് നേരിട്ടുള്ള ഗെയിമില്‍ 20-22, 16-21 എന്ന സ്കോറിന് 52 മിനുട്ട് നീണ്ട പോരാട്ടത്തിന് ശേഷമാണ് അശ്വിനി-സിക്കി കൂട്ടുകെട്ട് പരാജയപ്പെട്ടത്.

മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടും ചൈനീസ് താരങ്ങളോടാണ് നേരിട്ടുള്ള ഗെയിമില്‍ കീഴടങ്ങിയത്. സ്കോര്‍ : 16-21, 19-21.

അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടിന് ഫൈനലില്‍ തോല്‍വി

ഹൈദ്രാബാദ് ഓപ്പണ്‍ വനിത ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഢി കൂട്ടുകെട്ടിന് തോല്‍വി. ഇന്ന് നടന്ന ഫൈനലില്‍ ദക്ഷിണ കൊറിയന്‍ കൂട്ടുകെട്ടിനോട് ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയമേറ്റു വാങ്ങിയത്. 43 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 17-21, 17-21 എന്ന സ്കോറിനാണ് ടീം കീഴടങ്ങിയത്. ഇരു ഗെയിമുകളിലും ഇന്ത്യന്‍ താരങ്ങള്‍ അവസാനം വരെ പൊരുതിയെങ്കിലും 17 പോയിന്റുകള്‍ക്കപ്പുറം നേടുവാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.

സമീര്‍ വര്‍മ്മയ്ക്ക് ജപ്പാന്‍ ഓപ്പണില്‍ തോല്‍വി, മിക്സഡ് ഡബിള്‍സ് ടീമും പുറത്ത്

ഡെന്മാര്‍ക്കിന്റെ ആന്‍ഡേര്‍സ് ആന്റോന്‍സെന്നിനോട് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സമീര്‍ വര്‍മ്മയ്ക്ക് ജപ്പാന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ കാലിടറി. ഇന്ന് നടന്ന -ഒന്നാം റൗണ്ട് മത്സരത്തില്‍ 17-21, 12-21 എന്ന സ്കോറിന് 46 മിനുട്ടിലാണ് സമീര്‍ കീഴടങ്ങിയത്. ലോക റാങ്കിംഗില്‍ 9ാം റാങ്കുകാരനാണ് ഡെന്മാര്‍ക്ക് താരം.

ഇന്ന് നടന്ന മിക്സഡ് ഡബിള്‍സ് വിഭാഗം മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ചൈനീസ് ജോഡികളോട് ഇന്ത്യയുടെ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമില്‍ അടിയറവ് പറഞ്ഞു. 11-21, 14-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് തോല്‍വിയേറ്റ് വാങ്ങിയത്. 26 മിനുട്ടാണ് ഇന്ത്യയുടെ ചെറുത്ത്നില്പ് നീണ്ട് നിന്നത്.

മിക്സഡ് ഡബിള്‍സ് ടീമും പുറത്ത്

ഇന്തോനേഷ്യ ഓപ്പണില്‍ നിന്ന് ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ടീമും പുറത്ത്. ഇതോടെ ടൂര്‍ണ്ണമെന്റിലെ അവശേഷിക്കുന്ന ഇന്ത്യന്‍ സാന്നിദ്ധ്യം പിവി സിന്ധു മാത്രമായി. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ചൈനീസ് ജോഡികളോടാണ് സിക്കി റെഡ്ഡി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമില്‍ പുറത്തായത്. ഇന്ന് പിവി സിന്ധു ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ജോ‍ഡി, ശ്രീകാന്ത് കി‍ഡംബി എന്നിവര്‍ തോറ്റ് പുറത്തായി.

33 മിനുട്ടാണ് മിക്സഡ് ഡബിള്‍സ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 14-21, 11-21.

ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ വനിത ഡബിള്‍സ് കൂട്ടുകെട്ട്

ഇന്തോനേഷ്യ ഓപ്പണിന്റെ വനിത ഡബിള്‍സ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യന്‍ കൂട്ടുകെട്ട്. ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടാണ് ആവേശപ്പോരില്‍ പൊരുതി വീണത്. മലേഷ്യയുടെ വിവിയന്‍ ഹൂ-ചെന്‍ വെന്‍ യാപ് കൂട്ടുകെട്ടിനോട് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി ജോഡി മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടങ്ങിയത്. ആദ്യ ഗെയിമില്‍ 20-22ന് പിന്നില്‍ പോയ സഖ്യം അതേ സ്കോറില്‍ രണ്ടാം ഗെയിം വിജയിച്ചുവെങ്കിലും മൂന്നാം ഗെയിം അതേ സ്കോര്‍ ലൈനില്‍ തന്നെ അടിയറവ് പറഞ്ഞു.

സ്കോര്‍: 20-22, 22-20, 20-22. 75 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

വനിത ഡബിള്‍സ് സഖ്യത്തിനും ആദ്യ റൗണ്ടില്‍ തിരിച്ചടി

മലേഷ്യ ഓപ്പണില്‍ പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ്മയുടെ തോല്‍വിയ്ക്ക് പിന്നാലെ വനിത ഡബിള്‍സില്‍ ടീമിനും പരാജയം. ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടിനാണ് മൂന്ന് ഗെയിം പോരാട്ടത്തില്‍ മത്സരം കൈവിടേണ്ടി വന്നത്. ആദ്യ റൗണ്ട് മത്സരത്തില്‍ കൊറിയയുടെ കൂട്ടുകെട്ടിനോട് ഇരുവരുടെയും തോല്‍വി.
61 മിനുട്ട് നീണ്ട മത്സരത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷം ശക്തമായ തിരിച്ചുവരവ് ഇന്ത്യന്‍ കൂട്ടുകെട്ട് നേടിയെങ്കിലും മൂന്നാം ഗെയിമില്‍ അവസാന നിമിഷം ടീമിനു കാലിടറുകയായിരുന്നു.

സ്കോര്‍: 20-22, 21-17, 20-22.

ക്വാര്‍ട്ടറില്‍ പുറത്തായി അശ്വിനി-സിക്കി സഖ്യം, ശുഭാങ്കര്‍ ഡേയും പുറത്ത്

സ്വിസ് ഓപ്പണ്‍ വനിത ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് പുറത്ത്. നേരിട്ടുള്ള ഗെയിമുകളില്‍ ജപ്പാന്റെ ജോഡികളോടാണ് ഇന്ത്യന്‍ താരങ്ങളുടെ പരാജയം. 43 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ 17-21, 17-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് അടിയറവ് പറഞ്ഞത്.

പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ ചൈനയുടെ ചെന്‍ ലോംഗിനോട് ഇന്ത്യയുടെ ശുഭാങ്കര്‍ ഡേ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടു. 18-21, 17-21 എന്ന സ്കോറിനാണ് ശുഭാങ്കര്‍ കീഴടങ്ങിയത്.

Exit mobile version