റൺ റേറ്റ് ഉയര്‍ത്താനാകാതെ കോഹ്‍ലി, അടിച്ച് തകര്‍ത്ത് പടിദാറും ഗ്രീനും, ആര്‍സിബിയ്ക്ക് 206 റൺസ്

ഐപിഎലില്‍ അതിശക്തരായ സൺറൈസേഴ്സ് ബാറ്റിംഗ് നിരയ്ക്ക് മുന്നിൽ 207 റൺസ് വിജയ ലക്ഷ്യം നൽകി ആര്‍സിബി. രജത് പടിദാറും കാമറൺ ഗ്രീനും അടിച്ച് തകര്‍ത്ത് ടീമിനെ 200ന് മേലെയുള്ള സ്കോറിലേക്ക് എത്തിച്ചപ്പോള്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും കോഹ്‍ലിയുടെ ഇന്നിംഗ്സ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിയിക്കുന്ന ഒന്നായി മാറി.

വെടിക്കെട്ട് തുടക്കമാണ് ഫാഫ് ഡു പ്ലെസിയും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ആര്‍സിബിയ്ക്ക് നൽകിയത്. ഫാഫ് 12 പന്തിൽ 25 റൺസ് നേടി പുറത്താകുമ്പോള്‍ 3.5 ഓവറിൽ 48 റൺസായിരുന്നു ആര്‍സിബി നേടിയത്. വിൽ ജാക്സിനെ ഏഴാം ഓവറിൽ നഷ്ടമാകുമ്പോള്‍ ബെംഗളൂരുവിന്റെ സ്കോര്‍ ബോര്‍ഡിൽ 65 റൺസായിരുന്നു.

മികച്ച രീതിയിൽ തുടങ്ങിയെങ്കിലും സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തി നിര്‍ത്തുവാന്‍ കോഹ്‍ലി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അതേ സമയം മറുവശത്ത് രജത് പടിദാര്‍ 20 പന്തിൽ 50 റൺസ് നേടി പുറത്തായി. ഏതാനും ഓവറുകള്‍ക്ക് ശേഷം വിരാട് പുറത്താകുമ്പോള്‍ 43 പന്തിൽ 51 റൺസായിരുന്നു താരം നേടിയത്. 161/5 എന്ന നിലയിൽ നിന്ന് കാമറൺ ഗ്രീനിന്റെ ബാറ്റിംഗ് മികവ് ആണ് ആര്‍സിബിയെ 200 കടത്തിയത്.

ഗ്രീന്‍ 20 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സ്വപ്നിൽ സിംഗ് 6 പന്തിൽ 12 റൺസും ദിനേശ് കാര്‍ത്തിക് 6 പന്തിൽ 11 റൺസും നേടി.

പടിദാറിന് പകരം ദേവ്ദത്ത് പടിക്കൽ അഞ്ചാം ടെസ്റ്റ് കളിക്കും

ധരംശാലയിൽ നടക്കുന്ന അവസാന ടെസ്റ്റിൽ രജത് പടിദാറിന് പകരം ദേവ്ദത്ത് പടിക്കൽ ടീമിലേക്ക് എത്തും. പടിക്കലിന് അരങ്ങേറ്റം നൽകാൻ ആണ് ഇന്ത്യ ആലോചിക്കുന്നത്. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും അവസരം കിട്ടിയിട്ടും പടിദാറിന് തിളങ്ങാൻ ആയിരുന്നില്ല. അതാണ് ടീം പടിക്കലിനെ പരിഗണിക്കാൻ കാരണം. സർഫറാസ് ഖാൻ ടീമിലെ തന്റെ സ്ഥാനം നിലനിർത്തിയേക്കും.

മികച്ച ഫസ്റ്റ് ക്ലാസ് സീസൺ ഫോമുമായി ഇന്ത്യൻ ടീമിൽ എത്തിയ ദേവദത്ത് പടിക്കലിൽ വലിയ പ്രതീക്ഷയാണ് ക്രിക്കറ്റ് ആരാധകർക്ക് ഉള്ളത്. 23 കാരനായ പടിക്കൽ അവസാന രഞ്ജി മത്സരത്തിൽ 151 റൺസ് നേടിയിരുന്നു.

ഈ സീസണിൽ മികച്ച ഫോമിലാണ് പടിക്കൽ. പഞ്ചാബിനെതിരെ 193 റൺസ് നേടിയ അദ്ദേഹം ഗോവക്കെതിരെ 103 റൺസും അടിച്ചിരുന്നു. അത് കൂടാതെ ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളിൽ ഇന്ത്യ എയ്ക്ക് വേണ്ടി തൻ്റെ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 105, 65, 21 എന്നിങ്ങനെ നല്ല സ്കോറും പടിക്കൽ നേടി.

ടോസ് ഇന്ത്യയ്ക്ക്, വൈസാഗിൽ ബാറ്റിംഗ് തിരഞ്ഞെടുത്തു, പടിദാറിന് അരങ്ങേറ്റം

വൈസാഗിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഹൈദ്രാബാദിലെ തോൽവിയ്ക്ക് ശേഷം വിജയ വഴിയിലേക്ക് തിരികെയെത്തുവാന്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിൽ മൂന്ന് മാറ്റങ്ങളാണുള്ളത്.

കെഎൽ രാഹുല്‍, രവീന്ദ്ര ജഡേജ, മൊഹമ്മദ് സിറാജ് എന്നിവര്‍ക്ക് പകരം മുകേഷ് കുമാര്‍, രജത് പടിദാര്‍, കുൽദീപ് യാദവ് എന്നിവര്‍ മത്സരത്തിനിറങ്ങുന്നു. രജത് പടിദാര്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം ഇന്ന് കുറിയ്ക്കുകയാണ്.

ഇംഗ്ലണ്ട് നിരയിൽ മാര്‍ക്ക് വുഡ്, ജാക്ക് ലീഷ് എന്നിവര്‍ക്ക് പകരം ജെയിംസ് ആന്‍ഡേഴ്സൺ, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ ടീമിലേക്ക് എത്തുന്നു. ഇംഗ്ലണ്ട് നിരയിൽ ഷൊയ്ബ് തന്റെ അരങ്ങേറ്റം നടത്തുകയാണ്.

ഇന്ത്യ: Yashasvi Jaiswal, Rohit Sharma(c), Shubman Gill, Rajat Patidar, Shreyas Iyer, Srikar Bharat(w), Ravichandran Ashwin, Axar Patel, Kuldeep Yadav, Jasprit Bumrah, Mukesh Kumar

ഇംഗ്ലണ്ട് : Zak Crawley, Ben Duckett, Ollie Pope, Joe Root, Jonny Bairstow, Ben Stokes(c), Ben Foakes(w), Rehan Ahmed, Tom Hartley, Shoaib Bashir, James Anderson

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലിടം നേടി രജത് പടിദാര്‍

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്ക് രജത് പടിദാറിനെ ഉള്‍പ്പെടുത്തി. വിരാട് കോഹ്‍ലി വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് പിന്മാറിയത് കാരണമാണ് ഇത്. ഇംഗ്ലണ്ട് ലയൺസിനെതിരെയുള്ള സന്നാഹ മത്സരത്തിൽ മികച്ച പ്രകടനമാണ് രജത് പടിദാര്‍ നടത്തിയത്.

ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരെ പരിഗണിക്കാതെയാണ് രജത് പടിദാറിനെ സെലക്ടര്‍മാര്‍ വിളിച്ചിരിക്കുന്നത്. മുംബൈ താരം സര്‍ഫ്രാസ് ഖാനും കാത്തിരിപ്പ് തുടരുകയാണ്. ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് പടിദാര്‍ തന്റെ ഏകദിന അരങ്ങേറ്റം നടത്തിയത്.

രജത് പട്ടിദാർ ഐ പി എൽ കളിക്കില്ല, ആർ സി ബിക്ക് ഒരു തിരിച്ചടി കൂടെ

ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിൽ പരിക്ക് കാരണം ഒരിക്കൽ കൂടെ വിഷമിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. അവരുടെ താരമായ രജത് പാട്ടിദാർ ഈ ഐ പി എൽ സീസണിൽ കളത്തിൽ ഉണ്ടാകില്ല. ആദ്യം സീസൺ പകുതിയിലേക്ക് എങ്കിലും പട്ടിദാർ മടങ്ങിവരും എന്നായിരുന്നു കരുതിയത്. കാലിനു പരിക്കേറ്റ മധ്യപ്രദേശ് താരം ഇപ്പോൾ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ്.

ആർ‌സി‌ബി ക്യാമ്പിൽ ചേരുന്നതിന് മുമ്പ് തന്നെ രജതിന് പരിക്കേറ്റിരുന്നു. ലേലത്തിൽ ആരും വാങ്ങാതിരുന്ന പാട്ടിദാറിനെ പരിക്കുമൂലം പുറത്തായ വിക്കറ്റ് കീപ്പർ-ബാറ്റർ ലുൻവിത്ത് സിസോദിയയുടെ പകരക്കാരനായാണ് ആർ സി ബി ടീമിലേക്ക് എത്തിച്ചിരുന്നത്. ഹേസല്വുഡ്, ടോപ്ലി എന്നിവരും ഇപ്പോൾ ആർ സി ബിയിൽ നിന്ന് പരിക്കേറ്റ് പുറത്താണ്‌.

അനായാസ വിജയവുമായി ഇന്ത്യ എ

ന്യൂസിലാണ്ട് എ യ്ക്കെതിരെ അനായാസ വിജയം നേടി ഇന്ത്യ. റുതുരാജ് ഗായക്വാഡും രാഹുല്‍ ത്രിപാഠിയും തിളങ്ങിയപ്പോള്‍ ഇന്ത്യ 31.5 ഓവറിൽ 168 എന്ന ലക്ഷ്യം മറികടക്കുകയായിരുന്നു. പൃഥ്വി ഷായെ(17) നഷ്ടമായ ശേഷം രണ്ടാം വിക്കറ്റിൽ റുതുരാജും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് 56 റൺസാണ് നേടിയത്. 41 റൺസ് നേടിയ റുതുരാജിനെ മൈക്കൽ റിപ്പൺ പുറത്താക്കി.

തൊട്ടടുത്ത ഓവറിൽ രാഹുൽ ത്രിപാഠിയെയും ഇന്ത്യയ്ക്ക് നഷ്ടമായി. 31 റൺസാണ് താരം നേടിയത്. പിന്നീട് രജത് പടിദാറും സഞ്ജു സാംസണും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. രജത് പടിദാര്‍ 45 റൺസും സഞ്ജു 29 റൺസും നേടിയപ്പോള്‍ ഇരുവരും നാലാം വിക്കറ്റിൽ 69 റൺസാണ് നേടിയത്.

നേരത്തെ ന്യൂസിലാണ്ടിനെ 167 റൺസിന് ഇന്ത്യ ഓള്‍ഔട്ട് ആക്കുകയായിരുന്നു. ശര്‍ദ്ധുൽ താക്കുര്‍ നാലും കുൽദീപ് സെന്‍ 3 വിക്കറ്റും നേടിയാണ് ന്യൂസിലാണ്ടിന്റെ താളം തെറ്റിച്ചത്.

 

രജത് പടിദാറിന്റെ ശതകത്തിന്റെ ബലത്തിൽ മികച്ച സ്കോര്‍ നേടി ഇന്ത്യ എ

ന്യൂസിലാണ്ടിനെതിരെ മൂന്നാം ചതുര്‍ദിന മത്സരത്തിൽ മികച്ച സ്കോര്‍ നേടി ഇന്ത്യ എ. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 359/7 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

416 റൺസ് വിജയ ലക്ഷ്യം ആണ് ഇന്ത്യ ഇതോടെ ന്യൂസിലാണ്ടിന് മുന്നിൽ നൽകിയത്. 109 റൺസ് നേടിയ രജത് പടിദാറും 94 റൺസ് നേടിയ റുതുരാജ് ഗായക്വാഡും ബാറ്റിംഗ് നിരയിൽ തിളങ്ങിയപ്പോള്‍ സര്‍ഫ്രാസ് ഖാന്‍(63), പ്രിയാങ്ക് പഞ്ചൽ(62) എന്നിവരും തിളങ്ങി.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 20/1 എന്ന നിലയിലാണ്. 395 റൺസ് ടീം ഇനിയും നേടേണ്ടതായി ഉണ്ട്.

രജത് പടിദാറിനും ശതകം, മധ്യ പ്രദേശിന്റെ ലീഡ് നൂറ് കടന്നു

രഞ്ജി ട്രോഫി ഫൈനലില്‍ മികച്ച സ്കോറിലേക്ക് മധ്യ പ്രദേശ് നീങ്ങുന്നു. മത്സരത്തിന്റെ നാലാം ദിവസം ലഞ്ചിന്റെ സമയത്ത് 101 റൺസ് ലീഡുമായി മധ്യ പ്രദേശ് 475/6 എന്ന നിലയിലാണ്. 120 റൺസുമായി രജത് പടിദാറും 20 റൺസ് നേടി സാരാന്‍ഷ് ജെയിനും ആണ് ക്രീസിലുള്ളത്.

നേരത്തെ മുംബൈയുടെ ഇന്നിംഗ്സ് 374 റൺസിൽ അവസാനിച്ചിരുന്നു. യഷ് ദുബേ(133), ശുഭം ശര്‍മ്മ(116) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മധ്യ പ്രദേശ് ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. മുംബൈയ്ക്കായി മോഹിത് അവസ്തി, തുഷാര്‍ ദേശ്പാണ്ടേ, ഷംസ് മുലാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഫൈനലില്‍ വ്യക്തമായ മേൽക്കൈ നേടി മധ്യ പ്രദേശ്

മുംബൈയ്ക്കെതിരെ മധ്യ പ്രദേശിന് ഒന്നാം ഇന്നിംഗ്സ് ലീഡ് വെറും 7 റൺസ് അകലെ. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 368 റൺസാണ് മധ്യ പ്രദേശ് നേടിയത്.

374 റൺസായിരുന്നു മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍. 67 റൺസ് നേടിയ രജത് പടിദാറും 11 റൺസുമായി ആദിത്യ ശ്രീവാസ്തവയും ആണ് ക്രീസിലുള്ളത്. 133 റൺസ് നേടിയ യഷ് ദുബേയും 116 റൺസ് നേടിയ ശുഭം ശര്‍മ്മയും ആണ് മധ്യ പ്രദേശിനെ മുന്നോട്ട് നയിച്ചത്.

ബംഗാളിനെതിരെ 174 റൺസ് വിജയം, മധ്യ പ്രദേശ് രഞ്ജി ട്രോഫി ഫൈനലില്‍

ര‍ഞ്ജി ട്രോഫി ഫൈനലില്‍ കടന്ന് മധ്യ പ്രദേശ്. ബൗളര്‍മാരുടെ മികവിൽ ബംഗാളിനെ രണ്ടാം ഇന്നിംഗ്സിൽ 175 റൺസിന് പുറത്താക്കി 174 റൺസിന്റെ തകര്‍പ്പന്‍ വിജയം ആണ് മധ്യ പ്രദേശ് ആദ്യ സെമിയിൽ നേടിയത്.

മധ്യ പ്രദേശ് ആദ്യ ഇന്നിംഗ്സിൽ 341 റൺസും രണ്ടാം ഇന്നിംഗ്സിൽ 281 റൺസും നേടിയപ്പോള്‍ ബംഗാളിന് ആദ്യ ഇന്നിംഗ്സിൽ 273 റൺസും രണ്ടാം ഇന്നിംഗ്സിൽ വെറും 175 റൺസുമാണ് നേടിയത്.

ആദ്യ ഇന്നിംഗ്സിൽ മധ്യ പ്രദേശിനായി ഹിമാന്‍ഷു മന്ത്രി 165 റൺസ് നേടിയപ്പോള്‍ ബംഗാള്‍ നിരയിൽ മനോജ് തിവാരിയും(102), ഷഹ്ബാസ് അഹമ്മദും(116) ശതകങ്ങള്‍ നേടി.

രജത് പടിദാര്‍(79), അദിത്യ ശ്രീവാസ്തവ(79) എന്നിവരുടെ ബാറ്റിംഗ് മികവിൽ 281 റൺസ് മധ്യ പ്രദേശ് രണ്ടാം ഇന്നിംഗ്സിൽ നേടിയപ്പോള്‍ 350 റൺസ് വിജയ ലക്ഷ്യമാണ് ബംഗാളിന് മുന്നിൽ മധ്യ പ്രദേശ് നൽകിയത്. രണ്ടാം ഇന്നിംഗ്സിൽ ബംഗാളിനായി ഷഹ്ബാസ് അഹമ്മദ് 5 വിക്കറ്റും പ്രദീപ്തി പ്രമാണിക് 4 വിക്കറ്റും നേടി.

350 റൺസ് ചേസ് ചെയ്യാനിറങ്ങിയ ബംഗാളിനായി ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ മാത്രമാണ് 78 റൺസുമായി പൊരുതി നിന്നത്. കുമാര്‍ കാര്‍ത്തികേയ 5 വിക്കറ്റ് നേടിയപ്പോള്‍ ഗൗരവ് യാദവ് മൂന്നും സാരാന്‍ഷ് ജെയിന്‍ രണ്ടും വിക്കറ്റ് നേടി മധ്യ പ്രദേശിനെ വിജയത്തിലേക്ക് നയിച്ചു.

പടിദാറിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം രാജസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ രജത് പടിദാറിന്റെ മികവാര്‍ന്ന ബാറ്റിംഗിലൂടെ കുതിയ്ക്കുകയായിരുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അവസാന ഓവറുകളിലെ മികവാര്‍ന്ന ബൗളിംഗിൽ പിടിച്ചുകെട്ടി രാജസ്ഥാന്‍ റോയൽസ്. വെറും 34 റൺസ് മാത്രം വിട്ട് നൽകി 5 വിക്കറ്റാണ് രാജസ്ഥാന്‍ ബൗളര്‍മാര്‍ ഇന്നിംഗ്സിലെ അവസാന അഞ്ചോവറിൽ നേടിയത്.

15 ഓവര്‍ പിന്നിടുമ്പോള്‍ 123/3 എന്ന നിലയിലായിരുന്ന ആര്‍സിബിയ്ക്കായി ക്രീസിൽ രജത് പടിദാറും മഹിപാൽ ലോംറോറും ആയിരുന്നു ഉണ്ടായിരുന്നത്. വരാനിരുന്നത് വലിയ ഷോട്ടുകള്‍ക്ക് പേര് കേട്ട ദിനേശ് കാര്‍ത്തിക്, വനിന്‍ഡു ഹസരംഗ, ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ എന്നാൽ പ്രസിദ്ധ് കൃഷ്ണയും ഒബേദ് മക്കോയിയും അവസാന ഓവറുകളിൽ തകര്‍ത്തപ്പോള്‍ നിര്‍ണ്ണായക വിക്കറ്റുകളുമായി ബോള്‍ട്ടും അശ്വിനും ടീമിനെ സഹായിച്ചു. 157 റൺസാണ് എട്ട് വിക്കറ്റ് നഷ്ടത്തിൽ ആര്‍സിബി നേടിയത്.

വിരാട് കോഹ്‍ലിയെ(7) തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷം ഫാഫ് ഡു പ്ലെസിയും രജത് പടിദാറും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. എന്നാൽ പടിദാറിന്റെ ക്യാച്ച് പരാഗ് കളഞ്ഞതോടെ രാജസ്ഥാന് വലിയ തിരിച്ചടിയായി ഇത് മാറി. പടിദാറിന്റെ വ്യക്തിഗത സ്കോര്‍ 13ൽ നില്‍ക്കുമ്പോള്‍ പ്രസിദ്ധ് കൃഷ്ണയുടെ ഓവറിലാണ് ഈ അവസരം വന്നത്.

70 റൺസാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. ഒബേദ് മക്കോയി ആണ് ഫാഫിനെ പുറത്താക്കി ഈ കൂട്ടുകെട്ട് തകര്‍ത്തത്. 25 റൺസ് നേടുവാന്‍ ഫാഫ് 27 പന്തുകളാണ് നേരിട്ടത്. എന്നാൽ രജത് പടിദാര്‍ തന്റെ കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്നപ്പോള്‍ ആര്‍സിബി മികച്ച രീതിയിൽ മുന്നോട്ട് പോയി.

മാക്സ്വെല്ലും പടിദാറും അപകടകരമായ കൂട്ടുകെട്ട് സൃഷ്ടിക്കുമെന്ന ഭീതി രാജസ്ഥാന്‍ ക്യാമ്പിൽ പടര്‍ത്തിയെങ്കിലും മാക്സ്വെല്ലിനെ(24) ബോള്‍ട്ടും രജത് പടിദാര്‍(58) അശ്വിന് വിക്കറ്റും നൽകി മടങ്ങി.

19ാം ഓവറിൽ കാര്‍ത്തിക്കിനെയും വനിന്‍ഡു ഹസരംഗയെയും അടുത്തടുത്ത പന്തുകളിൽ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറിൽ 17 റൺസ് പ്രതിരോധിക്കുവാന്‍ സാധിക്കാത്തതിൽ നിന്ന് വെറും 22 റൺസ് വിട്ട് നൽകിയാണ് പ്രസിദ്ധ് കൃഷ്ണ തന്റെ തകര്‍പ്പന്‍ സ്പെൽ പൂര്‍ത്തിയാക്കിയത്.

അവസാന ഓവര്‍ എറിയുവാനെത്തിയ ഒബേദ് മക്കോയി ഹര്‍ഷൽ പട്ടേലിനെ ആദ്യ പന്തിൽ പുറത്താക്കിയപ്പോള്‍ ഓവറിൽ നിന്ന് ആര്‍സിബിയ്ക്ക് നേടാനായത്. വെറും മൂന്ന് റൺസ് മാത്രമാണ്. അവസാന അഞ്ചോവറിൽ വെറും 33 റൺസ് വഴങ്ങി 5 വിക്കറ്റാണ് രാജസ്ഥാന്‍ നേടിയത്.

അടിപൊളി പടിദാര്‍!!! ക്യാച്ചുകള്‍ കൈവിട്ടത് ലക്നൗവിന് വിനയായി, റണ്ണടിച്ച് കൂട്ടി ആര്‍സിബി

ഐപിഎലിലെ ആദ്യ എലിമിനേറ്ററിൽ റണ്ണടിച്ച് കൂടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. രജത് പടിദാറിന്റെ തകര്‍പ്പന്‍ ശതകത്തിനൊപ്പം വെടിക്കെട്ട് ബാറ്റിംഗുമായി ദിനേശ് കാര്‍ത്തിക്കും മിന്നിത്തിളങ്ങിയപ്പോള്‍ ആര്‍സിബി 207 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

ദിനേശ് കാര്‍ത്തിക്കിന്റെയും പടിദാറിന്റെയും ക്യാച്ചുകള്‍ കൈവിട്ടും മോശം ഫീൽഡിംഗിലൂടെയും ലക്നൗ റോയൽ ചലഞ്ചേഴ്സിന് കാര്യങ്ങള്‍ എളുപ്പമാക്കി. ഒരു ഘട്ടത്തിൽ 10.3 ഓവറിൽ പ്രധാന താരങ്ങളെ എല്ലാം നഷ്ടമായ ആര്‍സിബി 86/3 എന്ന നിലയിലായിരുന്നു.

തുടക്കം മുതൽ തന്നെ അതിവേഗത്തിലാണ് രജത് പടിദാര്‍ സ്കോറിംഗ് നടത്തിയത്. ദിനേശ് കാര്‍ത്തിക് 23 പന്തിൽ 37 റൺസ് നേടിയപ്പോള്‍ രജത് പടിദാര്‍ 54 പന്തിൽ 112 റൺസ് നേടി. ഇതിൽ രവി ബിഷ്ണോയി എറിഞ്ഞ 16ാം ഓവറിൽ ആദ്യ പന്തിൽ കാര്‍ത്തിക് സിംഗിള്‍ നേടി സ്ട്രൈക്ക് മാറിയപ്പോള്‍ മൂന്ന് സിക്സും രണ്ട് ഫോറും രജത് പടിദാര്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് 27 റൺസ് വന്നു. അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 41 പന്തിൽ 92 റൺസാണ് നേടിയത്.

Exit mobile version