ഫൈനലില്‍ വ്യക്തമായ മേൽക്കൈ നേടി മധ്യ പ്രദേശ്

മുംബൈയ്ക്കെതിരെ മധ്യ പ്രദേശിന് ഒന്നാം ഇന്നിംഗ്സ് ലീഡ് വെറും 7 റൺസ് അകലെ. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 368 റൺസാണ് മധ്യ പ്രദേശ് നേടിയത്.

374 റൺസായിരുന്നു മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍. 67 റൺസ് നേടിയ രജത് പടിദാറും 11 റൺസുമായി ആദിത്യ ശ്രീവാസ്തവയും ആണ് ക്രീസിലുള്ളത്. 133 റൺസ് നേടിയ യഷ് ദുബേയും 116 റൺസ് നേടിയ ശുഭം ശര്‍മ്മയും ആണ് മധ്യ പ്രദേശിനെ മുന്നോട്ട് നയിച്ചത്.

ശതകങ്ങളുമായി യഷ് ദുബേയും ശുഭം ശര്‍മ്മയും, നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് മധ്യ പ്രദേശ് അടുക്കുന്നു

രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്കെതിരെ മധ്യ പ്രദേശ് മികച്ച നിലയിൽ. മത്സരത്തിന്റെ മൂന്നാം ദിവസം പുരോഗമിക്കുമ്പോള്‍ മത്സരം സമനിലയിലേക്ക് ആണ് നീങ്ങുന്നതെങ്കിലും നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാനായാൽ മധ്യ പ്രദേശിന് മത്സരം സ്വന്തമാക്കാമെന്നിരിക്കവേ 82 ഓവറിൽ ടീം 250/1 എന്ന നിലയിലാണ്.

യഷ് ദുബേയും(109), ശുഭം ശര്‍മ്മയും(102) ശതകങ്ങള്‍ നേടി രണ്ടാം വിക്കറ്റിൽ 203 റൺസിന്റെ കൂട്ടുകെട്ടാണ് നേടിയിരിക്കുന്നത്. 125 റൺസ് കൂടിയാണ് മധ്യ പ്രദേശ് ലീഡിനായി നേടേണ്ടത്.

മുന്നിലുള്ളത് റൺ മല, ബാറ്റിംഗിനായി കേരളം ഇനിയും കാത്തിരിക്കണം

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ അതിശക്തമായ നിലയിൽ മധ്യ പ്രദേശ്. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോളും ബാറ്റിംഗ് തുടരുന്ന മധ്യ പ്രദേശ് 474/5 എന്ന നിലയിലാണ്.

224 റൺസ് നേടിയ യഷ് ദുബേയാണ് കേരള ബൗളര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. രജത് പടിദാര്‍ 142 റൺസ് നേടി പുറത്തായി. അക്ഷത് രഘുവംശി 50 റൺസും നേടി. കേരള നിരയിൽ ജലജ് സക്സേന രണ്ട് വിക്കറ്റ് നേടി.

കേരളത്തിന് രക്ഷയില്ല, മധ്യ പ്രദേശ് കൂറ്റന്‍ സ്കോറിലേക്ക്

യഷ് ദുബേയുടെയും രജത് പടിദാറിന്റെയും ശതകങ്ങളുടെ ബലത്തിൽ കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മധ്യ പ്രദേശ്. മത്സരത്തിന്റെ രണ്ടാം ദിവസം ടീമുകള്‍ ലഞ്ചിനായി പിരിയുമ്പോള്‍ കേരളത്തിന്റെ എതിരാളികള്‍ 314/2 എന്ന നിലയിലാണ്.

146 റൺസുമായി യഷ് ദുബേയും 125 റൺസുമായി രജത് പടിദാറുമാണ് ക്രീസിലുള്ളത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 226 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്.

Exit mobile version