രാജസ്ഥാനെ മറികടന്നു ഇഷാൻ മലിംഗയെ സ്വന്തമാക്കി ഹൈദരാബാദ്

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ശ്രീലങ്കൻ ഫാസ്റ്റ് ബോളർ ഇഷാൻ മലിംഗയെ സ്വന്തമാക്കി സൺറൈസസ് ഹൈദരാബാദ്. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിന് ആയി രാജസ്ഥാനും ഹൈദരാബാദും തമ്മിൽ വാശിയേറിയ പോരാട്ടം ആണ് നടന്നത്.

ഒടുവിൽ 1 കോടി 20 ലക്ഷത്തിന് താരത്തെ ഹൈദരാബാദ് സ്വന്തമാക്കുക ആയിരുന്നു. ശ്രീലങ്കൻ ടി20 ലീഗിലും ശ്രീലങ്ക എ ടീമിന് വേണ്ടിയും തിളങ്ങിയ ഇഷാൻ മലിംഗ പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗിൽ തിളങ്ങും എന്നാണ് ഹൈദരാബാദ് പ്രതീക്ഷ.

രാഹുൽ ചഹാറിനെ ടീമിൽ എത്തിച്ചു സൺറൈസസ് ഹൈദരാബാദ്

ഇന്ത്യൻ ലെഗ് സ്പിന്നർ രാഹുൽ ചഹാറിനെ 3 കോടി 20 ലക്ഷം നൽകി സ്വന്തമാക്കി സൺറൈസസ് ഹൈദരാബാദ്. മുൻ മുംബൈ ഇന്ത്യൻസ് താരമായ ചഹാർ കഴിഞ്ഞ വർഷങ്ങളിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ടീമിന്റെ പ്രധാനതാരം ആയിരുന്നു.

നിലവിൽ ടീമിന്റെ ബോളിങ് ശക്തമാക്കാൻ ആണ് ഇന്ത്യൻ താരത്തെ ഹൈദരാബാദ് ടീമിൽ എത്തിച്ചത്. പഞ്ചാബ് താരത്തെ നിലനിർത്തേണ്ട എന്നു കൂടി തീരുമാനിച്ചതോടെ താരം ഹൈദരാബാദിൽ എത്തുക ആയിരുന്നു. ഐ.പി.എലിൽ മികച്ച പരിചയമുള്ള താരമാണ് ചഹാർ.

ഫൈനലിലേക്കെത്തുവാന്‍ തിടുക്കം!!! 13.4 ഓവറിൽ വിജയവുമായി കൊൽക്കത്ത

160 റൺസ് വിജയ ലക്ഷ്യം വെറും 13.4 ഓവറിൽ മറികടന്ന് ഐപിഎൽ 2024 ഫൈനലിലെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സൺറൈസേഴ്സിനെ 159 റൺസിന് ഓള്‍ഔട്ട് ആക്കിയ കൊൽക്കത്ത 2 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. മിച്ചൽ സ്റ്റാര്‍ക്കിന്റെ പവര്‍പ്ലേയിലെ സ്പെൽ സൺറൈസേഴ്സിനെ 39/4 എന്ന നിലയിലേക്ക് തള്ളിയിട്ടപ്പോള്‍ രാഹുല്‍ ത്രിപാഠി – ഹെയിന്‍റിച്ച് ക്ലാസ്സന്‍ ടീമിനെ തിരികെ ട്രാക്കിലെത്തിച്ചുവെങ്കിലും കൊൽക്കത്ത 126/9 എന്ന നിലയിൽ സൺറൈസേഴ്സിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സ് ടീം സ്കോര്‍ 159ൽ എത്തിച്ചുവെങ്കിലും കൊൽക്കത്തയുടെ എട്ട് വിക്കറ്റ് ജയം തടുക്കുവാന്‍ സൺറൈസേഴ്സ് ബൗളര്‍മാര്‍ക്കായില്ല.

ശ്രേയസ്സ് അയ്യര്‍ 24 പന്തിൽ 58 റൺസും വെങ്കിടേഷ് അയ്യര്‍ 28 പന്തിൽ 51 റൺസും നേടി ടീമിന്റെ വിജയം അതിവേഗത്തിലാക്കുകയായിരുന്നു. സുനിൽ നരൈന്‍ (21), റഹ്മാനുള്ള ഗുര്‍ബാസ് (23) എന്നിവരുടെ വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. 97 റൺസ് കൂട്ടുകെട്ടാണ് അയ്യര്‍ സഖ്യം നേടിയത്.

ഇനിയാണ് ഐ പി എല്ലിലെ വൻ കളികൾ, RR v RCB, KKR v SRH

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലീഗ് ഘട്ടം ഇന്നത്തോടെ അവസാനിച്ചു. എന്ന് SRH വിജയിക്കുകയും രാജസ്ഥാൻ റോയൽസിന്റെ മത്സരം മഴയിൽ പോവുകയും ചെയ്തതോടെ എലിമിനേറ്ററും ക്വാളിഫയറും തീരുമാനമായി. ലീഗൽ ഒന്നാം സ്ഥാനത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രണ്ടാം സ്ഥാനത്ത് സൺറൈസേഴ്സ് ഹൈദരബാദും ആണ് ഫിനിഷ് ചെയ്തത്. ഇരുവരും ക്വാളിഫയറിൽ മെയ് 21ന് ഏറ്റുമുട്ടും‌.

മൂന്നാമത് ഫിനിഷ് ചെയ്ത രാജസ്ഥാൻ റോയൽസും നാലാമത് ഫിനിഷ് ചെയ്ത ആർ സി ബിയും തമ്മിൽ 22ന് എലിമിനേറ്ററിലും ഏറ്റുമുട്ടും. ക്വാളിഫൈയറിൽ വിജയിക്കുന്നവർ നേരെ ഫൈനലിലേക്കും കോളിഫയറിൽ പരാജയപ്പെടുന്നവർ എലിമിനേറ്ററിലെ വിജയികളുമായും ഏറ്റുമുട്ടും.

ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്ന് ആദ്യ ഏഴ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ കരുതിയിരുന്ന രാജസ്ഥാൻ റോയൽസ് ആണ് ഇപ്പോൾ കഷ്ടിച്ച് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുന്നത്. അവസാന അഞ്ചു മത്സരങ്ങളിൽ ഒന്നുപോലും വിജയിക്കാനാവാത്ത രാജസ്ഥാൻ റോയൽസ് ആണ് പ്ലേ ഓഫിൽ എത്തിയ 4 ടീമുകളിൽ ഏറ്റവും മോശം ഫോമിലുള്ള ടീം.

തുടർച്ചയായ ആറു മത്സരങ്ങൾ വിജയിച്ചെത്തുന്ന ആർ സി ബിക്കെതിരായ മത്സരം സഞ്ജു സാംസനും ടീമിനും അത്ര എളുപ്പമായിരിക്കില്ല. മെയ് മാസത്തിൽ ഒരു മത്സരം പോലും വിജയിക്കാത്ത ടീമാണ് രാജസ്ഥാ‌ൻ. മെയ് മാസത്തിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ആർസിബി വരുന്നത്. സഞ്ജു സാംസനും വിരാട് കോലിയും അവരുടെ ആദ്യ ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം മെയ് 22ന് കാണാനാകും എന്ന് പ്രതീക്ഷിക്കാം.

ലീഗിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഹൈദരാബാദും അവർ അർഹിച്ച സ്ഥാനങ്ങൾ തന്നെയാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. ഈ സീസണിൽ ഏറ്റവും ആക്രമിച്ചു കളിച്ച രണ്ട് ടീമുകളാണ് കൊൽക്കത്തയും സൺറൈസേഴ്സ് ഹൈദരാബാദും. ഇരുവരും ആണ് മറ്റു ടീമുകൾക്കിടയിൽ വളരെ വലിയ ആധിപത്യം സ്ഥാപിച്ചു കൊണ്ടുള്ള വിജയങ്ങൾ നേടിയത്. ഏറ്റവും ശക്തരായ രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആ മത്സരവും പൊടിപ്പാറും എന്ന് പ്രതീക്ഷിക്കാം.

ട്രാവിസ് ഹെഡ് വീണു, സൺറൈസേഴ്സും, ആര്‍സിബിയ്ക്ക് രണ്ടാം വിജയം

ഐപിഎലിലെ രണ്ടാം വിജയം നേടി ആര്‍സിബി. 207 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ സൺറൈസേഴ്സിന് 171 റൺസ് മാത്രമേ നേടാനായുള്ളു. 35 റൺസിന്റെ വലിയ വിജയം ആണ് സൺറൈസേഴ്സിനെതിരെ ആര്‍സിബി നേടിയത്. ടോപ് ഓര്‍ഡറിൽ അഭിഷേക് ശര്‍മ്മയും ഇന്നിംഗ്സിന്റെ അവസാനത്തോടെ പാറ്റ് കമ്മിന്‍സും മാത്രമാണ് സൺറൈസേഴ്സ് നിരയിൽ പൊരുതി നിന്നത്.

85/6 എന്ന നിലയിലേക്ക് തകര്‍ന്ന സൺറൈസേഴ്സിനെ പാറ്റ് കമ്മിന്‍സ് വലിയ ഷോട്ടുകള്‍ ഉതിര്‍ത്ത് പ്രതീക്ഷ നൽകിയെങ്കിലും താരത്തിന് മറുവശത്ത് വേണ്ടത്ര പിന്തുണ നൽകുവാന്‍ ആളില്ലായിരുന്നു. 39 റൺസാണ് ഏഴാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്.

15 പന്തിൽ 31 റൺസായിരുന്നു പാറ്റ് കമ്മിന്‍സ് നേടിയത്. 40 റൺസ് നേടിയ ഷഹ്ബാസ് അഹമ്മദ് സൺറൈസേഴ്സിന്റെ ടോപ് സ്കോറര്‍.

റൺ റേറ്റ് ഉയര്‍ത്താനാകാതെ കോഹ്‍ലി, അടിച്ച് തകര്‍ത്ത് പടിദാറും ഗ്രീനും, ആര്‍സിബിയ്ക്ക് 206 റൺസ്

ഐപിഎലില്‍ അതിശക്തരായ സൺറൈസേഴ്സ് ബാറ്റിംഗ് നിരയ്ക്ക് മുന്നിൽ 207 റൺസ് വിജയ ലക്ഷ്യം നൽകി ആര്‍സിബി. രജത് പടിദാറും കാമറൺ ഗ്രീനും അടിച്ച് തകര്‍ത്ത് ടീമിനെ 200ന് മേലെയുള്ള സ്കോറിലേക്ക് എത്തിച്ചപ്പോള്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും കോഹ്‍ലിയുടെ ഇന്നിംഗ്സ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിയിക്കുന്ന ഒന്നായി മാറി.

വെടിക്കെട്ട് തുടക്കമാണ് ഫാഫ് ഡു പ്ലെസിയും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ആര്‍സിബിയ്ക്ക് നൽകിയത്. ഫാഫ് 12 പന്തിൽ 25 റൺസ് നേടി പുറത്താകുമ്പോള്‍ 3.5 ഓവറിൽ 48 റൺസായിരുന്നു ആര്‍സിബി നേടിയത്. വിൽ ജാക്സിനെ ഏഴാം ഓവറിൽ നഷ്ടമാകുമ്പോള്‍ ബെംഗളൂരുവിന്റെ സ്കോര്‍ ബോര്‍ഡിൽ 65 റൺസായിരുന്നു.

മികച്ച രീതിയിൽ തുടങ്ങിയെങ്കിലും സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തി നിര്‍ത്തുവാന്‍ കോഹ്‍ലി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അതേ സമയം മറുവശത്ത് രജത് പടിദാര്‍ 20 പന്തിൽ 50 റൺസ് നേടി പുറത്തായി. ഏതാനും ഓവറുകള്‍ക്ക് ശേഷം വിരാട് പുറത്താകുമ്പോള്‍ 43 പന്തിൽ 51 റൺസായിരുന്നു താരം നേടിയത്. 161/5 എന്ന നിലയിൽ നിന്ന് കാമറൺ ഗ്രീനിന്റെ ബാറ്റിംഗ് മികവ് ആണ് ആര്‍സിബിയെ 200 കടത്തിയത്.

ഗ്രീന്‍ 20 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സ്വപ്നിൽ സിംഗ് 6 പന്തിൽ 12 റൺസും ദിനേശ് കാര്‍ത്തിക് 6 പന്തിൽ 11 റൺസും നേടി.

ഇതാണ് IPL ആവേശം!! അവസാന 4 പന്തിൽ 6 റൺസ് എടുക്കാൻ ആവാതെ സൺ റൈസേഴ്സ് KKR-നോട് തോറ്റു!!

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയത്തോടെ തുടങ്ങി. ഇന്ന് ആവേശകരമായ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരബാദിന് എതിരെ 4 റൺസിന്റെ വിജയമാണ് കെ കെ ആർ നേടിയത്. 209 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന സൺ റൈസേഴ്സിന് 20 ഓവറിൽ 203 റൺസ് എടുത്തു. ക്ലാസന്റെ വീരോചിത ഇന്നിംഗ്സാണ് വിജയത്തിന്റെ അടുത്ത് വരെ സൺ റൈസേഴ്സിനെ എത്തിച്ചത്.

മികച്ച തുടക്കമായിരുന്നു സൺ റൈസേഴ്സിന് ലഭിച്ചത്. അഭിഷേക് ശർമ്മയും മായങ്ക അഗർവാളും ചേർന്ന് അവർക്ക് ഓപ്പണിംഗ് വിക്കറ്റിൽ 5.30 ഓവറിൽ 60 റൺസ് നൽകി. മായങ്ക് 21 പന്തിൽ നിന്ന് 32 റൺസ് എടുത്തപ്പോൾ അഭിഷേക് 19 പന്തിൽ നിന്ന് 32 റൺസ് എടുത്തു.

അവരുടെ പ്രതീക്ഷ ആയിരുന്ന മാക്രം 18 റൺസ് എടുത്തു പുറത്തായി. ത്രിപാതി 20 റൺസും എടുത്തു. സുനിൽ നരേൻ 4 ഓവറിൽ വെറും 19 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് എടുത്തു കളി കെ കെ ആറിന് അനുകൂലമാക്കി.

അവസാന 4 ഓവറിൽ SRH ജയിക്കാൻ 76 റൺസ് വേണമായിരുന്നു. ഇത് 2 ഓവറിൽ 39 റൺസിലേക്ക് എത്തി. ക്ലാസൻ മികച്ച പോരാട്ടം നടത്തി നോക്കി. സ്റ്റാർക്ക് എറിഞ്ഞ 19ആം ഓവറിൽ 3 സിക്സറുകൾ പറത്തി ക്ലാസനും ഒരു സിക്സ് പറത്തു ഷബാസും സൺ റൈസേഴ്സിന് പ്രതീക്ഷ നൽകി. അവസാന ഓവറിൽ സൺ റൈസേഴ്സിന് ജയിക്കാൻ 13 റൺസ്.

ഹർഷിത് റാണ എറിഞ്ഞ ആദ്യ പന്തിൽ ക്ലാസൻ സിക്സ് അടിച്ചു. അടുത്ത പന്തിൽ സിംഗിൽ. KKR-നു ജയിക്കാൻ 4 പന്തിൽ 6 റൺസ്. മൂന്നാം പന്തിൽ ഷബാസ് പുറത്ത്. അടുത്ത പന്തിൽ ഹാൻസൺ സിംഗിൾ എടുത്തു. 2 പന്തിൽ ജയിക്കാൻ 5 റൺസ്. ക്ലാസൻ സ്ട്രൈക്കിൽ തിരിച്ചെത്തി.

സുയേഷ് ശർമ്മയുടെ ഒരു ഡൈവിംഗ് ക്യാച്ചിൽ ക്ലാസൻ പുറത്ത്. പിന്നെ 1 പന്തിൽ ജയിക്കാൻ 5 റൺസ്. കമ്മിൻസ് സ്ട്രൈക്കിൽ. ഹർഷത് റാണ ആ ബോൾ ഡോട്ട് ആക്കി ടീമിനെ ജയിപ്പിച്ചു. താരം ആകെ മൂന്ന് വിക്കറ്റ് ഇന്ന് വീഴ്ത്തി വിജയശില്പിയായി.

ക്ലാസൻ 29 പന്തിൽ നിന്ന് 63 റൺസ് എടുത്തു. 8 സിക്സ് ക്ലാസൻ അടിച്ചു. അബ്ദൗൽ സമദ് 11 പന്തിൽ 15 റൺസും ഷഹബാസ് 5 പന്തിൽ 16 റൺസും നേടി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. ഒരു ഘട്ടത്തിൽ 32/3 എന്ന നിലയിലായിരുന്ന കൊൽക്കത്തയെ രമൺദീപ് സിംഗും ഫിൽ സാള്‍ട്ടും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ഒപ്പം അവസാന ഓവറുകളിൽ ആന്‍ഡ്രേ റസ്സലും റിങ്കു സിംഗും എത്തിയപ്പോള്‍ റൺ മഴ തന്നെ കൊൽക്കത്ത തീര്‍ത്തു.

അഞ്ചാം വിക്കറ്റിൽ സാള്‍ട്ട് – രമൺദീപ് സിംഗ് കൂട്ടുകെട്ട് 54 റൺസാണ് നേടിയത്. 17 പന്തിൽ 35 റൺസ് നേടിയ രമൺദീപ് സിംഗ് പുറത്തായപ്പോള്‍ അധികം വൈകാതെ 54 റൺസ് നേടിയ സാള്‍ട്ടും പുറത്തായി.


അര്‍ദ്ധ ശതകം നേടിയ ഫിൽ സാള്‍ട്ട് പുറത്താകുമ്പോള്‍ 119/6 എന്ന നിലയിലായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഏഴാം വിക്കറ്റിൽ റിങ്കു സിംഗും ആന്‍ഡ്രേ റസ്സലും നിറഞ്ഞാടിയപ്പോള്‍ പടുകൂറ്റന്‍ സ്കോറിലേക്കാണ് കൊൽക്കത്ത കുതിച്ചത്.

വെറും 32 പന്തിൽ നിന്നാണ് ഈ കൂട്ടുകെട്ട് 81 റൺസ് നേടിയത്. 15 പന്തിൽ 23 റൺസ് നേടി റിങ്കു സിംഗ് പുറത്തായപ്പോള്‍ 25 പന്തിൽ 64 റൺസുമായി ആന്‍ഡ്രേ റസ്സൽ അപരാജിതനായി നിന്നു. 14 സിക്സുകളാണ് കൊൽക്കത്ത ഇന്നത്തെ മത്സരത്തിൽ നേടിയത്. അതിൽ 7 എണ്ണം റസ്സലിന്റെ സംഭാവനയാണ്. 4 എണ്ണം രമൺദീപും 3 എണ്ണം ഫിൽ സാള്‍ട്ടും അതിര്‍ത്തി കടത്തി.

സിക്സര്‍ മഴയുമായി റസ്സലും കൂട്ടരും, കൊൽക്കത്തയ്ക്ക് കൂറ്റന്‍ സ്കോര്‍

ആന്‍ഡ്രേ റസ്സലും കൂട്ടരും നിറഞ്ഞാടിയപ്പോള്‍ ഐപിഎലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്സിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്.

ഒരു ഘട്ടത്തിൽ 32/3 എന്ന നിലയിലായിരുന്ന കൊൽക്കത്തയെ രമൺദീപ് സിംഗും ഫിൽ സാള്‍ട്ടും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ഒപ്പം അവസാന ഓവറുകളിൽ ആന്‍ഡ്രേ റസ്സലും റിങ്കു സിംഗും എത്തിയപ്പോള്‍ റൺ മഴ തന്നെ കൊൽക്കത്ത തീര്‍ത്തു.

അഞ്ചാം വിക്കറ്റിൽ സാള്‍ട്ട് – രമൺദീപ് സിംഗ് കൂട്ടുകെട്ട് 54 റൺസാണ് നേടിയത്. 17 പന്തിൽ 35 റൺസ് നേടിയ രമൺദീപ് സിംഗ് പുറത്തായപ്പോള്‍ അധികം വൈകാതെ 54 റൺസ് നേടിയ സാള്‍ട്ടും പുറത്തായി.


അര്‍ദ്ധ ശതകം നേടിയ ഫിൽ സാള്‍ട്ട് പുറത്താകുമ്പോള്‍ 119/6 എന്ന നിലയിലായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഏഴാം വിക്കറ്റിൽ റിങ്കു സിംഗും ആന്‍ഡ്രേ റസ്സലും നിറഞ്ഞാടിയപ്പോള്‍ പടുകൂറ്റന്‍ സ്കോറിലേക്കാണ് കൊൽക്കത്ത കുതിച്ചത്.

വെറും 32 പന്തിൽ നിന്നാണ് ഈ കൂട്ടുകെട്ട് 81 റൺസ് നേടിയത്. 15 പന്തിൽ 23 റൺസ് നേടി റിങ്കു സിംഗ് പുറത്തായപ്പോള്‍ 25 പന്തിൽ 64 റൺസുമായി ആന്‍ഡ്രേ റസ്സൽ അപരാജിതനായി നിന്നു. 14 സിക്സുകളാണ് കൊൽക്കത്ത ഇന്നത്തെ മത്സരത്തിൽ നേടിയത്. അതിൽ 7 എണ്ണം റസ്സലിന്റെ സംഭാവനയാണ്. 4 എണ്ണം രമൺദീപും 3 എണ്ണം ഫിൽ സാള്‍ട്ടും അതിര്‍ത്തി കടത്തി.

ഷഹബാസ് സൺ റൈസിലേക്ക്, പകരം മായങ്ക് ദാഗർ ആർ സി ബിയിൽ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സൺറൈസേഴ്‌സ് ഹൈദരാബാദും ഒരു സ്വാപ്പ് കരാർ സ്ഥിരീകരിച്ചു. ഓൾറൗണ്ടർ ഷഹബാസ് അഹമ്മദ് സൺറൈസേഴ്‌സ് ഹൈദരാബാദിലേക്ക് മാറി പകരം ഓൾറൗണ്ടറായ മായങ്ക് ദാഗർ ആർസിബിക്ക് വേണ്ടി കളിക്കും.

ഐപിഎൽ 2023ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി തിളങ്ങാൻ ഷഹബാസ് അഹമ്മദിന് കഴിഞ്ഞിരുന്നില്ല. 10 മത്സരങ്ങൾ കളിച്ചെങ്കിലും 42 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്, ആകെ ഒരു വിക്കറ്റും വീഴ്ത്തി. ഷഹബാസ് ഇതുവരെ 39 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 14 ഐപിഎൽ വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2020 മുതൽ അദ്ദേഹം ആർസിബിക്ക് ഒപ്പം ഉണ്ട്.

മായങ്ക് ദാഗർ വലംകൈയ്യൻ ഓൾറൗണ്ടർ ആണ്. മുമ്പ് കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഭാഗമായിരുന്നു. 2023 ഐപിഎൽ സീസണിൽ വെറും 3 മത്സരങ്ങൾ കളിച്ച് ഒരു വിക്കറ്റ് വീഴ്ത്തി.

“ഏറെ വിമർശനങ്ങൾ കേട്ടു, ഈ ഇന്നിംഗ്സ് എല്ലാവരെയും നിശബ്ദരാക്കും” – ബ്രൂക്ക്

ഇന്നലെ രാത്രി നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മധ്യനിര ബാറ്റ്‌സ്മാൻ ഡേവിഡ് ബ്രൂക്ക് വെറും 55 പന്തിൽ പുറത്താകാതെ സെഞ്ച്വറി നേടി. ബ്രൂക്കിന്റെ ഇന്നിംഗ്സ് സൺറൈസേഴ്‌സിന് തുടർച്ചയായ രണ്ടാം വിജയം നൽകുകയും ചെയ്തു. മത്സരത്തിന് ശേഷമുള്ള ഒരു അഭിമുഖത്തിൽ ബ്രൂക്ക് തനിക്ക് എതിരെ വിമർശനങ്ങൾ ഉയർത്തിയവർക്ക് ഉള്ള മറുപടിയാണ് ഈ ഇന്നിംഗ്സ് എന്ന് പറഞ്ഞു,

“ഞാൻ ഈ ഇന്നിംഗ്സ് ആസ്വദിച്ചു. ഞാൻ എന്നിൽ തന്നെ അൽപ്പം സമ്മർദ്ദം ചെലുത്തുകയായിരുന്നു മുൻ മത്സരങ്ങളിൽ. എനിക്ക് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ലഭിക്കിന്നുണ്ട്. ആളുകൾ പലതും എനിക്ക് എതിരെ പറയുന്നു. പക്ഷെ അവരുടെ വായടപ്പിക്കാൻ എനിക്ക് ഇന്നായി. ഞാൻ അതിൽ സന്തോഷവാനാണ്” ബ്രൂക്ക് പറഞ്ഞു.

ടി20യിൽ ബാറ്റിംഗ് ഓപ്പൺ ചെയ്യുന്നതാണ് ബാറ്റ് ചെയ്യാൻ ഏറ്റവും നല്ല സമയമെന്ന് പലരും പറയുന്നു. എന്നാൽ എവിടെയും ബാറ്റ് ചെയ്യാൻ താൻ ഒരുക്കമാണെന്നും ബ്രൂക്ക് പറഞ്ഞു.

സൺറൈസേഴ്‌സ് ഹൈദരാബാദ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) വരാനിരിക്കുന്ന സീസണിൽ ഐഡൻ മർക്രം തങ്ങളുടെ ക്യാപ്റ്റനായിരിക്കുമെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് പ്രഖ്യാപിച്ചു. അടുത്തിടെ SA 20 ഉദ്ഘാടന ടൂർണമെന്റിൽ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിനെ വിജയത്തിലേക്ക് നയിക്കാൻ മാർക്രത്തിന് ആയിരിന്നു. ഇതാണ് മായങ്ക് അഗർവാളിനെ മറികടന്ന് മാർക്രം ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ ആകാനുള്ള കാരണം.

കഴിഞ്ഞ സീസണിൽ SRH-ന് വേണ്ടി 14 മത്സരങ്ങളിൽ നിന്ന് 381 റൺസ് നേടി മികച്ച പ്രകടനം നടത്താൻ മാർക്രത്തിനായിരുന്നു. കെയ്ൻ വില്യംസണിന്റെയും ഡേവിഡ് വാർണറുടെയും കീഴിൽ ആയിരുന്നു അവസാന സീസണിൽ സൺ റൈസേഴ്സ് കളിച്ചത്‌. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ഇന്ത്യയുടെ മായങ്ക് അഗർവാൾ, ദക്ഷിണാഫ്രിക്കയുടെ ഹെൻ‌റിച്ച് ക്ലാസെൻ എന്നിവരെ ടീമിൽ എത്തിച്ച സൺ റൈസേഴ്സ് ഇത്തവണ ശക്തമായ ടീമും ആയാണ് ലീഗിലേക്ക് വരുന്നത്‌.

വാര്‍ണര്‍ക്ക് ടോസ്, ചേസിംഗ് തിരഞ്ഞെടുത്തു, ബാംഗ്ലൂര്‍ നിരയിലേക്ക് മടങ്ങിയെത്തി ദേവ്ദത്ത് പടിക്കല്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍. രണ്ട് മാറ്റങ്ങളാണ് സണ്‍റൈസേഴ്സ് നിരയിലുള്ളത്. സന്ദീപ് ശര്‍മ്മയ്ക്ക് പകരം ഷഹ്ദാസ് നദീമും മുഹമ്മദ് നബിയ്ക്ക് പകരം ജേസണ്‍ ഹോള്‍ഡറും ടീമിലേക്ക് എത്തുന്നു. ബാംഗ്ലൂര്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. ദേവ്ദത്ത് പടിക്കല്‍ ടീമിലേക്ക് എത്തുമ്പോള്‍ രജത് പടിദാര്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli(c), Devdutt Padikkal, Shahbaz Ahmed, Glenn Maxwell, AB de Villiers(w), Washington Sundar, Daniel Christian, Kyle Jamieson, Harshal Patel, Mohammed Siraj, Yuzvendra Chahal

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: Wriddhiman Saha(w), David Warner(c), Manish Pandey, Jonny Bairstow, Vijay Shankar, Jason Holder, Abdul Samad, Rashid Khan, Bhuvneshwar Kumar, T Natarajan, Shahbaz Nadeem

Exit mobile version