തന്റെ കരിയര്‍ തിരികെ ട്രാക്കിലെത്തിച്ചത് ഐപിഎൽ, കരീബിയന്‍ പ്രീമിയര്‍ ലീഗിന് അത് വേറെ ലെവലിൽ എത്തിക്കാനാകും – ഒബേദ് മക്കോയി

ഐപിഎല്‍ ആണ് തന്റെ കരിയര്‍ തിരികെ ട്രാക്കിലെത്തിച്ചതെന്ന് പറഞ്ഞ് വെസ്റ്റിന്‍ഡീസ് താരം ഒബേദ് മക്കോയി. രാജസ്ഥാന്‍ റോയൽസിന് വേണ്ടി അരങ്ങേറ്റ സീസണിൽ ശ്രദ്ധേയമായ പ്രകടനം ആണ് താരം പുറത്തെടുത്തത്. ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചവരിൽ ഒബേദ് മക്കോയിയും ഉണ്ട്.

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ രാജസ്ഥാന്‍ റോയൽസിന്റെ ഉടമസ്ഥതയിലുള്ള ബാര്‍ബഡോസ് റോയൽസിന് വേണ്ടിയാണ് താരം ഇത്തവണ അണിനിരിക്കുന്നത്. ഐപിഎലിന്റെ തുടര്‍ച്ചയെന്നോണം ഒട്ടനവധി പരിചിത മുഖങ്ങള്‍ ഈ ഫ്രാഞ്ചൈസിയിലും ഉണ്ടെന്നും അത് തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നുവെന്നും താരം വെളിപ്പെടുത്തി.

റണ്ണടിച്ച് കൂട്ടി ന്യൂസിലാണ്ട്, ബാറ്റിംഗ് മറന്ന് വെസ്റ്റിന്‍ഡീസ്

രണ്ടാം ടി20യിലും ന്യൂസിലാണ്ടിന് തന്നെ വിജയം. ആതിഥേയരായ വെസ്റ്റിന്‍ഡീസിനെ 90 റൺസിന് പരാജയപ്പെടുത്തിയാണ് ന്യൂസിലാണ്ട് മികച്ച വിജയം നേടിയത്. ഇതോടെ പരമ്പര 2-0ന് ന്യൂസിലാണ്ട് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 215/5 എന്ന സ്കോര്‍ നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസ് 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് മാത്രമാണ് നേടിയത്. ഒര ഘട്ടത്തിൽ 87/9 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ അവസാന വിക്കറ്റ് കൂട്ടുകെട്ട് നേടിയത 38 റൺസാണ് നൂറ് കടത്തുവാന്‍ സഹായിച്ചത്.

ഒബേദ് മക്കോയി 23 റൺസും ഹെയ്ഡന്‍ വാൽഷ് 10 റൺസും നേടിയാണ് ടീമിനെ ഓള്‍ഔട്ട് ആകുന്നതിൽ നിന്ന് രക്ഷിച്ചത്. 40 റൺസ് നേടുന്നതിനിടെ 6 വിക്കറ്റുകളാണ് വെസ്റ്റിന്‍ഡീസ് നഷ്ടമായത്.

റോവ്മന്‍ പവൽ(21) – റൊമാരിയോ ഷെപ്പേര്‍ഡ് കൂട്ടുകെട്ട്(18) 35 റൺസ് ഏഴാം വിക്കറ്റിൽ നേടിയെങ്കിലും ഇവരും വേഗത്തിൽ പുറത്തായത് ടീമിന് തിരിച്ചടിയായി. ന്യൂസിലാണ്ടിന് വേണ്ടി മിച്ചൽ സാന്റനറും മൈക്കൽ ബ്രേസ്‍വെല്ലും മൂന്ന് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് ഗെന്‍ ഫിലിപ്പ്സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് 215 റൺസ് നേടിയത്. താരം 41 പന്തിൽ 76 റൺസ് നേടിയപ്പോള്‍ ഡാരിൽ മിച്ചൽ 20 പന്തിൽ 48 റൺസ് നേടി. ഡെവൺ കോൺവേ 42 റൺസും മാര്‍ട്ടിന്‍ ഗപ്ടിൽ 20 റൺസും നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസിനായി ഒബേദ് മക്കോയി 3 വിക്കറ്റ് നേടി.

 

Story Highlights: New Zealand registers a huge win against the West Indies in the second T20I.

പടിദാറിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം രാജസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ രജത് പടിദാറിന്റെ മികവാര്‍ന്ന ബാറ്റിംഗിലൂടെ കുതിയ്ക്കുകയായിരുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അവസാന ഓവറുകളിലെ മികവാര്‍ന്ന ബൗളിംഗിൽ പിടിച്ചുകെട്ടി രാജസ്ഥാന്‍ റോയൽസ്. വെറും 34 റൺസ് മാത്രം വിട്ട് നൽകി 5 വിക്കറ്റാണ് രാജസ്ഥാന്‍ ബൗളര്‍മാര്‍ ഇന്നിംഗ്സിലെ അവസാന അഞ്ചോവറിൽ നേടിയത്.

15 ഓവര്‍ പിന്നിടുമ്പോള്‍ 123/3 എന്ന നിലയിലായിരുന്ന ആര്‍സിബിയ്ക്കായി ക്രീസിൽ രജത് പടിദാറും മഹിപാൽ ലോംറോറും ആയിരുന്നു ഉണ്ടായിരുന്നത്. വരാനിരുന്നത് വലിയ ഷോട്ടുകള്‍ക്ക് പേര് കേട്ട ദിനേശ് കാര്‍ത്തിക്, വനിന്‍ഡു ഹസരംഗ, ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ എന്നാൽ പ്രസിദ്ധ് കൃഷ്ണയും ഒബേദ് മക്കോയിയും അവസാന ഓവറുകളിൽ തകര്‍ത്തപ്പോള്‍ നിര്‍ണ്ണായക വിക്കറ്റുകളുമായി ബോള്‍ട്ടും അശ്വിനും ടീമിനെ സഹായിച്ചു. 157 റൺസാണ് എട്ട് വിക്കറ്റ് നഷ്ടത്തിൽ ആര്‍സിബി നേടിയത്.

വിരാട് കോഹ്‍ലിയെ(7) തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷം ഫാഫ് ഡു പ്ലെസിയും രജത് പടിദാറും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. എന്നാൽ പടിദാറിന്റെ ക്യാച്ച് പരാഗ് കളഞ്ഞതോടെ രാജസ്ഥാന് വലിയ തിരിച്ചടിയായി ഇത് മാറി. പടിദാറിന്റെ വ്യക്തിഗത സ്കോര്‍ 13ൽ നില്‍ക്കുമ്പോള്‍ പ്രസിദ്ധ് കൃഷ്ണയുടെ ഓവറിലാണ് ഈ അവസരം വന്നത്.

70 റൺസാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. ഒബേദ് മക്കോയി ആണ് ഫാഫിനെ പുറത്താക്കി ഈ കൂട്ടുകെട്ട് തകര്‍ത്തത്. 25 റൺസ് നേടുവാന്‍ ഫാഫ് 27 പന്തുകളാണ് നേരിട്ടത്. എന്നാൽ രജത് പടിദാര്‍ തന്റെ കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്നപ്പോള്‍ ആര്‍സിബി മികച്ച രീതിയിൽ മുന്നോട്ട് പോയി.

മാക്സ്വെല്ലും പടിദാറും അപകടകരമായ കൂട്ടുകെട്ട് സൃഷ്ടിക്കുമെന്ന ഭീതി രാജസ്ഥാന്‍ ക്യാമ്പിൽ പടര്‍ത്തിയെങ്കിലും മാക്സ്വെല്ലിനെ(24) ബോള്‍ട്ടും രജത് പടിദാര്‍(58) അശ്വിന് വിക്കറ്റും നൽകി മടങ്ങി.

19ാം ഓവറിൽ കാര്‍ത്തിക്കിനെയും വനിന്‍ഡു ഹസരംഗയെയും അടുത്തടുത്ത പന്തുകളിൽ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറിൽ 17 റൺസ് പ്രതിരോധിക്കുവാന്‍ സാധിക്കാത്തതിൽ നിന്ന് വെറും 22 റൺസ് വിട്ട് നൽകിയാണ് പ്രസിദ്ധ് കൃഷ്ണ തന്റെ തകര്‍പ്പന്‍ സ്പെൽ പൂര്‍ത്തിയാക്കിയത്.

അവസാന ഓവര്‍ എറിയുവാനെത്തിയ ഒബേദ് മക്കോയി ഹര്‍ഷൽ പട്ടേലിനെ ആദ്യ പന്തിൽ പുറത്താക്കിയപ്പോള്‍ ഓവറിൽ നിന്ന് ആര്‍സിബിയ്ക്ക് നേടാനായത്. വെറും മൂന്ന് റൺസ് മാത്രമാണ്. അവസാന അഞ്ചോവറിൽ വെറും 33 റൺസ് വഴങ്ങി 5 വിക്കറ്റാണ് രാജസ്ഥാന്‍ നേടിയത്.

പരിക്കേറ്റ് മക്കോയിയ്ക്ക് പകരം ജേസൺ ഹോള്‍ഡര്‍ വിന്‍ഡീസ് ടീമിൽ

പരിക്കേറ്റ് ഇടംകൈയ്യന്‍ പേസര്‍ ഒബേദ് മക്കോയിയ്ക്ക് പകരം ജേസൺ ഹോള്‍ഡറിനെ ടീമില്‍ ഉള്‍പ്പെടുത്തി വെസ്റ്റിന്‍ഡീസ്. ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തിൽ മക്കോയി കളിച്ചിരുന്നു. എന്നാൽ പിന്നീട് പരിക്കേറ്റ താരം വിന്‍ഡീസിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം മത്സരത്തിൽ കളിച്ചില്ല.

ടീമിനൊപ്പം ട്രാവലിംഗ് റിസര്‍വ് ആയി ജേസൺ ഹോള്‍ഡര്‍ യുഎഇയിൽ തന്നെയുണ്ടായിരുന്നു. ബംഗ്ലാദേശിനെതിരെ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ താരം സെലക്ഷന് ലഭ്യമാകും. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയിരുന്നു.

തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ ഓസ്ട്രേലിയയെ വീഴ്ത്തി വെസ്റ്റിന്‍ഡീസ്

ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആവേശകരമായ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി വിജയം കൈവരിച്ച് വെസ്റ്റിന്‍ഡീസ്. മത്സരത്തിൽ 146 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 108/4 എന്ന നിലയിൽ വിജയം പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചുവെങ്കിലും 16 ഓവറിൽ ടീമിനെ 127 റൺസിന് പുറത്താക്കി തകര്‍പ്പന്‍ പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ തന്റെ കന്നി ടി20 അര്‍ദ്ധ ശതകം നേടിയ ആന്‍ഡ്രേ റസ്സൽ ആണ് 145 റൺസിലേക്ക് എത്തിച്ചത്. 28 പന്തിൽ 51 റൺസാണ് റസ്സൽ നേടിയത്. താരം അവസാന ഓവറിലെ രണ്ടാം പന്തിലാണ് പുറത്തായത്. ഷിമ്രൺ ഹെറ്റ്മ്യര്‍(20), ലെന്‍ഡൽ സിമ്മൺസ്(27) എന്നിവരാണ് റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ഓസ്ട്രേലിയന്‍ നിരയിൽ ജോഷ് ഹാസൽവുഡ് മൂന്നും മിച്ചൽ മാര്‍ഷ് രണ്ടും വിക്കറ്റ് നേടി.

മാത്യു വെയിഡും മിച്ചൽ മാര്‍ഷും മികച്ച രീതിയിൽ ടീമിന് വേണ്ടി കളിച്ചുവെങ്കിലും കൈപ്പിടിയിലായ കളി ഓസ്ട്രേലിയ കൈവിടുന്ന കാഴ്ചയാണ് സെയിന്റ് ലൂസിയയിൽ കണ്ടത്. മാത്യൂ വെയിഡ് 14 പന്തിൽ 34 റൺസ് നേടിയപ്പോള്‍ മിച്ചൽ മാര്‍ഷ് 31 പന്തിൽ 51 റൺസാണ് നേടിയത്.

4 വിക്കറ്റ് നേടിയ ഒബേദ് മക്കോയ് ആണ് വിന്‍ഡീസിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്. ഹെയ്ഡന്‍ വാൽഷ് മൂന്ന് വിക്കറ്റ് നേടി. 10.2 ഓവറിൽ 108/4 എന്ന നിലയിൽ വിജയത്തിലേക്ക് നീങ്ങുമെന്ന തോന്നിച്ച ഓസ്ട്രേലിയ 16 ഓവറിനുള്ളിൽ 127 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

24 പന്ത് അവശേഷിക്കവേ ടീം തകര്‍ന്നപ്പോള്‍ 18 റൺസിന്റെ വിജയമാണ് കരീബിയന്‍ സംഘം നേടിയത്.

തകര്‍പ്പന്‍ ഇന്നിംഗ്സുമായി ക്വിന്റൺ ഡി കോക്ക്, മൂന്നാം ടി20യിൽ 167 റൺസുമായി ദക്ഷിണാഫ്രിക്ക

വിന്‍ഡീസിനെതിരെ മൂന്നാം ടി20 മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 167 റൺസ്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്. ഓപ്പണര്‍മാരായ ക്വിന്റൺ ഡി കോക്കും റീസ ഹെന്‍ഡ്രിക്സും ചേര്‍ന്ന് 4.1 ഓവറിൽ 42 റൺസ് നേടിയെങ്കിലും 17 റൺസ് നേടിയ ഹെന്‍ഡ്രിക്സിനെയും ടെംബ ബാവുമയെയും(1) ഒരേ ഓവറിൽ പുറത്താക്കി ഒബേദ് മക്കോയി വിന്‍ഡീസിന് മത്സരത്തിൽ തിരിച്ചുവരുവാന്‍ അവസരം നല്‍കുകായയിരുന്നു.

പിന്നീട് ഡി കോക്കിനൊപ്പം എയ്ഡന്‍ മാര്‍ക്രം 43 റൺസ് മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും 23 റൺസ് നേടിയ മാര്‍ക്രത്തിന്റെ വിക്കറ്റ് ഡ്വെയിന്‍ ബ്രാവോ നേടി. 9.4 ഓവറിൽ 87/3 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത് ഡി കോക്കിന്റെ അര്‍ദ്ധ ശതകം ആയിരുന്നു.

താരത്തിന് മികച്ച പിന്തുണയുമായി റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും മികവ് പുലര്‍ത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ 60 റൺസാണ് നേടിയത്. 51 പന്തിൽ 72 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെയും ‍ഡേവിഡ് മില്ലറിനെയും പുറത്താക്കി ബ്രാവോ തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റും നേടി.

51 പന്തിൽ 72 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെയും ‍ഡേവിഡ് മില്ലറിനെയും പുറത്താക്കി ബ്രാവോ തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റും നേടി. അധികം വൈകാതെ ജോര്‍ജ്ജ് ലിന്‍ഡേയെയും 32 റൺസ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസനെയും 19ാം ഓവറിൽ പുറത്താക്കി മക്കോയി മത്സരത്തിൽ നാല് വിക്കറ്റ് നേടി.

റസ്സല്‍ പിന്മാറി പകരം ഒബേദ് മക്കോയ്

വിന്‍ഡീസിനു വേണ്ടി ഇംഗ്ലണ്ടിനെതിരെ അവസാന രണ്ട് ടി20യില്‍ ടീമിലിടം പിടിച്ച് ഒബേദ് മക്കോയ്. വെള്ളിയാഴ്ചയും ഞായറാഴ്ചയുമായി സെയിന്റ് കിറ്റ്സില്‍ നടക്കുന്ന അവസാന രണ്ട് ടി20കളില്‍ ടീമിനൊപ്പം താരം ചേരും. ആന്‍ഡ്രേ റസ്സല്‍ പരമ്പരയില്‍ നിന്ന് വൈദ്യ സംബന്ധമായ കാരണങ്ങളാല്‍ പിന്മാറിയതിനാലാണ് ഈ മാറ്റം.

ഒക്ടോബര്‍ 2018ല്‍ വിന്‍‍ഡീസിനായി അരങ്ങേറ്റം നടത്തിയ താരം നാല് വിക്കറ്റ് നേടിയിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗിലും ഗ്ലോബല്‍ ടി20 കാനഡയിലും മികവ് പുലര്‍ത്തിയ താരമാണ് ഒബേദ്.

Exit mobile version