രാഹുല്‍ ചഹാറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ സാധ്യത

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചഹാറിനെ ഉള്‍പ്പെടുത്തുവാന്‍ സാധ്യത. വരുണ്‍ ചക്രവര്‍ത്തിയുടെയും രാഹുല്‍ തെവാത്തിയയുടെയും ഫിറ്റ്നെസ്സ് സംബന്ധമായ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യയുടെ ഈ കരുതല്‍ നീക്കം. ചഹാര്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ സ്റ്റാന്‍ഡ്ബൈ താരങ്ങളില്‍ ഒരാളായിരുന്നു.

ഇന്ത്യന്‍ ടീമിനൊപ്പം ബയോ ബബിളില്‍ ഉണ്ടായിരുന്ന താരമെന്ന നിലയില്‍ ചഹാറിന് സ്വാഭാവികമായ അവസരം ലഭിയ്ക്കുകയായിരുന്നു. മറ്റു സ്റ്റാന്‍ഡ്ബൈ താരങ്ങളായ കെഎസ് ഭരത്, അഭിമന്യൂ ഈശ്വരന്‍, പ്രിയാംഗ് പഞ്ചല്‍, ഷഹ്ബാസ് നദീം എന്നിവരെ വിജയ് ഹസാരെ ട്രോഫിയ്ക്കായി റിലീസ് ചെയ്തപ്പോളും ചഹാറിനോട് ടീമിനൊപ്പം തുടരുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

2020ല്‍ മുംബൈ ഇന്ത്യന്‍സുമായി മികച്ച സീസണായിരുന്നു ഈ 21കാരന്‍ താരത്തിന്. 2019ല്‍ വെസ്റ്റിന്‍ഡീസില്‍ ഇന്ത്യയ്ക്കായി ടി20 അരങ്ങേറ്റം നടത്തിയ താരത്തിന് പിന്നീട് അവസരം ഒന്നും ലഭിച്ചില്ല.

ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന് പിന്നാലെ തെവാത്തിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ഇടം കിട്ടിയതിന് തൊട്ടുപിന്നാലെ വിജയ് ഹസാരെ ടീമില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഹരിയാനയുടെ രാഹുല്‍ തെവാത്തിയ. ഇന്ന് 39 പന്തില്‍ നിന്ന് 73 റണ്‍സാണ് തെവാത്തിയ നേടിയത്. ഹിമാന്‍ഷു റാണ നേടിയ ശതകവും കൂടിയായപ്പോള്‍ ചണ്ടിഗഢിനെതിരെ ഹരിയാന 299/9 എന്ന മികച്ച സ്കോര്‍ നേടി.

ഹിമാന്‍ഷു 102 റണ്‍സ് നേടിയപ്പോള്‍ അരുണ്‍ ചപ്രാണ 50 റണ്‍സ് നേടുകയായിരുന്നു. 4 ഫോറും 6 സിക്സും അടക്കമായിരുന്നു തെവാത്തിയയുടെ തകര്‍പ്പന്‍ ഇന്നിംഗ്സ്.

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ തെവാത്തിയ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു. 19 അംഗ സ്ക്വാഡിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് ജാര്‍ഖണ്ഡിന് വേണ്ടി 173 റണ്‍സ് വെറും 94 പന്തില്‍ നേടി മിന്നും പ്രകടനം പുറത്തെടുത്തതിന് തൊട്ടുപിന്നാലെയാണ് ഇഷാന്തിനെ തേടി ഈ വാര്‍ത്തയെത്തുന്നത്.

പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. മനീഷ് പാണ്ടേ, സഞ്ജു സാംസണ്‍, മയാംഗ് അഗര്‍വാള്‍ എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാകുന്നു. പരിക്ക് മാറി ഭുവനേശ്വര്‍ കുമാറും ടീമിലേക്ക് എത്തുന്നു. സൂര്യകുമാര്‍ യാദവിനും രാഹുല്‍ തെവാത്തിയയ്ക്കും ആദ്യമായി ഇന്ത്യന്‍ ടീമില്‍ അവസരം ലഭിയ്ക്കുന്നുണ്ട്.

ടി20 സ്ക്വാഡ് : Virat Kohli (c), Rohit Sharma (vc), KL Rahul, Shikhar Dhawan, Shreyas Iyer, Suryakumar Yadav, Hardik Pandya, Rishabh Pant (wk), Ishan Kishan (wk), Yuzvendra Chahal, Varun Chakravarthy, Axar Patel, Washington Sundar, Rahul Tewatia, T Natarajan, Bhuvneshwar Kumar, Deepak Chahar, Navdeep Saini, Shardul Thakur.

ഹരിയാനയ്ക്കെതിരെ കേരളം നേടേണ്ടത് 199 റണ്‍സ്, അവസാന ഓവറുകളില്‍ തെവാത്തിയയുടെ താണ്ഡവം

ശിവം ചൗഹാന്റെയും ചൈതന്യം ബിഷ്ണോയിയുടെയും ബാറ്റിംഗ് മികവില്‍ കേരളത്തിന് മുന്നില്‍ 199 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഹരിയാന. ഇന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ എലൈറ്റ് ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിനിറങ്ങിയ കേരളം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകായിരുന്നു. ഹരിയാന 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്.

ചൈന്യ ബിഷ്ണോയി 45 റണ്‍സും ശിവം ചൗഹാന്‍ 59 റണ്‍സും നേടിയപ്പോള്‍ അവസാന ഓവറുകളില്‍ രാഹുല്‍ തെവാത്തിയയാണ് കേരള ബൗളര്‍മാരെ അടിച്ച് പറത്തിയത്. തെവാത്തിയ 26 പന്തില്‍ 41 റണ്‍സ് നേടിയപ്പോള്‍ സുമീത് കുമാര്‍ 10 പന്തില്‍ 21 റണ്‍സ് നേടി

കേരളത്തിന് വേണ്ടി ജലജ് സക്സേനയും സച്ചിന്‍ ബേബിയും രണ്ട് വീതം വിക്കറ്റ് നേടി.

 

കോടികള്‍ കൊടുത്തത് വെറുതേയായില്ല, കമ്മിന്‍സിന്റെ തീപാറും സ്പെല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് എരിഞ്ഞടങ്ങി

192 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് കനത്ത പരാജയം. ഇന്ന് പാറ്റ് കമ്മിന്‍സിന്റെ തീപാറും ഓപ്പണിംഗ് സ്പെല്ലിന്റെ മികവില്‍ രാജസ്ഥാനെ 131/9  എന്ന സ്കോറില്‍ ഒതുക്കി 60 റണ്‍സിന്റെ മിന്നും വിജയമാണ് കൊല്‍ക്കത്ത നേടിയത്. തോല്‍വിയോട് രാജസ്ഥാന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് ഇനിയും സാധ്യമാണ്.

പാറ്റ് കമ്മിന്‍സിന്റെ ആദ്യ ഓവറില്‍ തന്നെ റണ്ണൊഴുകിയെങ്കിലും 19 റണ്‍സ് പിറന്ന ഓവറിന്റെ അവസാന പന്തില്‍ റോബിന്‍ ഉത്തപ്പ ഔട്ട് ആകുകയായിരുന്നു. പാറ്റ് കമ്മിന്‍സ് തന്റെ അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ബെന്‍ സ്റ്റോക്സിനെ എഡ്ജ് ചെയ്യിച്ചപ്പോള്‍ ദിനേശ് കാര്‍ത്തിക് ഒരു തകര്‍പ്പന്‍ ക്യാച്ച് പൂര്‍ത്തിയാക്കി.

അതേ ഓവറില്‍ സ്റ്റീവ് സ്മിത്തിനെയും കമ്മിന്‍സ് വീഴ്ത്തിയപ്പോള്‍ 32 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. ശിവം മാവി സഞ്ജുവിനെയും പാറ്റ് കമ്മിന്‍സ് റിയാന്‍ പരാഗിനെയും മടക്കിയയച്ചപ്പോള്‍ 37/5 എന്ന നിലയില്‍ രാജസ്ഥാന്‍ പരുങ്ങലിലായി.

ആറാം വിക്കറ്റില്‍ ജോസ് ബട്‍ലറും രാഹുല്‍ തെവാത്തിയയും രാജസ്ഥാന് വേണ്ടി പൊരുതി നോക്കിയെങ്കിലും സ്കോറിംഗ് വേഗത കൂട്ടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ 22 പന്തില്‍ 35 റണ്‍സ് നേടിയ ബട്‍ലറും പുറത്താകുകയായിരുന്നു. 43 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. വരുണ്‍ ചക്രവര്‍ത്തിയ്ക്കായിരുന്നു വിക്കറ്റ്.

ശ്രേയസ്സ് ഗോപാല്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നാണ് വളരെ വിലയൊരു തോല്‍വിയില്‍ നിന്ന് രാജസ്ഥാനെ രക്ഷിച്ചത്. തന്റെ നാലോവറില്‍ 34 റണ്‍സ് വിട്ട് നല്‍കിയാണ് രാജസ്ഥാന്‍ ടോപ് ഓര്‍ഡറിലെ പ്രധാന നാല് വിക്കറ്റ് കമ്മിന്‍സ് നേടിയത്.

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ഓയിന്‍ മോര്‍ഗന്‍, കൂറ്റന്‍ സ്കോര്‍ നേടി കൊല്‍ക്കത്ത

മികച്ച സ്റ്റാര്‍ട്ടുകള്‍ നേടിയ ബാറ്റ്സ്മാന്മാര്‍ക്ക് അത് വലിയ സ്കോറായി മാറ്റുവാന്‍ സാധിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ മുന്നില്‍ നിന്ന് നയിച്ച് കൊല്‍ക്കത്തയെ 191 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചു. പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ നിര്‍ണ്ണായക പ്രകടനം ആവശ്യമായ മത്സരത്തിലാണ് കൊല്‍ക്കത്തയുടെ നായകന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. ഒരു ഘട്ടത്തില്‍ 99/5 എന്ന നിലയിലേക്ക് വീണ ടീമിനെയാണ് മോര്‍ഗന്റെ ഇന്നിംഗ്സ് മികച്ച സ്കോറിലേക്ക് എത്തിച്ചത്.

35 പന്തില്‍ നിന്ന് 6 സിക്സുകളും 5 ഫോറും സഹിതമാണ് ഓയിന്‍ മോര്‍ഗന്റെ 68 റണ്‍സ്. 7 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയ ടീം മത്സരത്തില്‍ ആകെ 12 സിക്സുകളാണ് നേടിയത്.

Jofraarcher

സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സുള്ളപ്പോള്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ജോഫ്ര നിതീഷ് റാണയെ(0) വീഴ്ത്തി രാജസ്ഥാന് മികച്ച തുടക്കം നല്‍കുകയായിരുന്നു. എന്നാല്‍ പിന്നീട് ശുഭ്മന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും രണ്ടാം വിക്കറ്റില്‍ കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കുന്ന രീതിയിലേക്ക് മാറ്റുകയായിരുന്നു.

9ാം ഓവറില്‍ രാഹുല്‍ തെവാത്തിയയാണ് രാജസ്ഥാന് അനുകൂലമായ ബ്രേക്ക്ത്രൂ നല്‍കിയത്. 24 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെയാണ് തെവാത്തിയ പുറത്താക്കിയത്. അതേ ഓവറില്‍ തന്നെ സുനില്‍ നരൈനെ പൂജ്യത്തിന് പുറത്താക്കി തെവാത്തിയ ഓവറിലെ രണ്ടാം വിക്കറ്റ് നേടി. 73/1 എന്ന നിലയില്‍‍ കുതിയ്ക്കുകയായിരുന്നു കൊല്‍ക്കത്ത പൊടുന്നനെ 74/3 എന്ന നിലയിലേക്ക് വീണു.

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനൊപ്പം 20 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും ത്രിപാഠിയുടെ വിക്കറ്റും അധികം വൈകാതെ നഷ്ടമായി. 34 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ ത്രിപാഠിയെ ശ്രേയസ്സ് ഗോപാല്‍ ആണ് പുറത്താക്കിയത്. 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സാണ് നേടിയത്.

അടുത്ത ഓവറില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ദിനേശ് കാര്‍ത്തിക് തെവാത്തിയയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. തന്റെ നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് തെവാത്തിയ 3 വിക്കറ്റ് നേടിയത്. തന്റെ ആദ്യ ഓവറില്‍ 17 റണ്‍സ് വഴങ്ങിയ ശ്രേയസ്സ് ഗോപാലിനെ അടുത്ത ഓവിലും ഓയിന്‍ മോര്‍ഗന്‍ തിരഞ്ഞ് പിടിച്ച് ആക്രമിച്ചപ്പോള്‍ രണ്ട് ഫോറും രണ്ട് സിക്സും അടക്കം 21 റണ്‍സ് നേടിയപ്പോള്‍ 121/5 എന്ന നിലയിലേക്ക് 14 ഓവറില്‍ കൊല്‍ക്കത്ത കുതിച്ചു.

റസ്സലും ഒരു വശത്ത് അടിതുടങ്ങിയപ്പോള്‍ പടുകൂറ്റന്‍ സ്കോറിലേക്ക് കൊല്‍ക്കത്ത നീങ്ങുമെന്ന് തോന്നിപ്പിച്ചു. ജോഫ്രയ്ക്കെതിരെ ഫോറും സിക്സും നേടിയ റസ്സല്‍ കാര്‍ത്തിക് ത്യാഗിയെ തുടരെ രണ്ട് സിക്സുകള്‍ പറത്തി തുടങ്ങിയ റസ്സലിന് പക്ഷേ അടുത്ത പന്തില്‍ വിട വാങ്ങേണ്ടി വന്നു. 11 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ റസ്സല്‍ മൂന്ന് സിക്സുകളും മത്സരത്തില്‍ നേടി.

രാജസ്ഥാന്‍ ബൗളര്‍മാരില്‍ രാഹുല്‍ തെവാത്തിയ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കാര്‍ത്തിക് ത്യാഗിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. ജോഫ്ര ആര്‍ച്ചറും ശ്രേയസ്സ് ഗോപാലും ഓരോ വിക്കറ്റ് നേടി. ബെന്‍ സ്റ്റോക്സിനും വരുണ്‍ ആരോണിനും ശ്രേയസ്സ് ഗോപാലിനും കണക്കറ്റ് പ്രഹരം ലഭിയ്ക്കുകയും ചെയ്തു.

റഷീദ് ഖാന് വേണ്ട ബഹുമാനം നല്‍കുവാനും അടിക്കേണ്ട പന്തുകള്‍ മാത്രം അടിയ്ക്കുവാനുമായിരുന്നു തീരുമാനം – രാഹുല്‍ തെവാത്തിയ

സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നിരയില്‍ റഷീദ് ഖാനെന്ന സ്പിന്‍ മാന്ത്രികന്റെ സാന്നിദ്ധ്യാണ് അവരുടെ ബൗളിംഗ് നിരയെ കരുത്തരാക്കുന്നത്. ഇന്നലെ തന്റെ നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ റഷീദ് ഖാന് എന്നാല്‍ അത്ര മികച്ച മത്സരമായിരുന്നില്ല. കണക്കുകള്‍ അതല്ല സൂചിപ്പിക്കുന്നതെങ്കിലും താരം എറിഞ്ഞ 18ാം ഓവറില്‍ 14 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്.

റഷീദ് ഖാനെ തുടരെ മൂന്ന് ബൗണ്ടറികള്‍ക്ക് പായിച്ചാണ് തെവാത്തിയ മത്സരത്തിലേക്ക് രാജസ്ഥാനെ തിരികെ എത്തിക്കുന്നത്. മൂന്നോവറില്‍ 36 റണ്‍സെന്ന നിലയിലായിരുന്നു റഷീദ് ബൗള്‍ ചെയ്യാനെത്തുന്നതിന് മുമ്പ് രാജസ്ഥാന്റെ ലക്ഷ്യം.

താന്‍ റിയാന്‍ പരാഗിനോട് പറഞ്ഞത് റഷീദ് ഖാന് വേണ്ട ബഹുമാനം കൊടുക്കണമെന്നും അടിയ്ക്കേണ്ട പന്തുകള്‍ മാത്രം അടിയ്ക്കുകയാണെന്നുമായിരുന്നുവെന്നാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ തെവാത്തിയ വ്യക്തമാക്കിയത്.

താന്‍ പരിശീലന മത്സരങ്ങളിലും നെറ്റ്സിലുമെല്ലാം മികച്ച രീതിയില്‍ ബാറ്റ് വീശുന്നുണ്ടെന്നും അതിനാല്‍ തന്നെ ആത്മവിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും രാഹുല്‍ തെവാത്തിയ സൂചിപ്പിച്ചു. റഷീദ് ഖാന്‍ എറിഞ്ഞ ഓവറില്‍ തനിക്ക് സ്ട്രൈക്ക് ലഭിയ്ക്കുകയാണെങ്കില്‍ താന്‍ ചാന്‍സ് എടുക്കാമെന്ന് റിയാനോട് പറഞ്ഞിരുന്നുവെന്നും താരം ആദ്യ പന്തില്‍ തന്നെ സിംഗില്‍ നേടിയെന്നും പിന്നീട് എല്ലാം തനിക്ക് അനുകൂലമായി മാറിയെന്നും രാഹുല്‍ തെവാത്തിയ അഭിപ്രായപ്പെട്ടു.

തെവാത്തിയ ധീരന്‍ – ഡേവിഡ് വാര്‍ണര്‍

രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തെവാത്തിയ ഇത് രണ്ടാം തവണയാണ് ടീമിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചെടുക്കുന്നത്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ തെവാത്തിയയും റിയാന്‍ പരാഗും ചേര്‍ന്ന് 85 റണ്‍സ് കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റുകയായിരുന്നു.

28 പന്തില്‍ 45 റണ്‍സ് നേടി തെവാത്തിയയും 26 പന്തില്‍ 42 റണ്‍സ് നേടി റിയാന്‍ പരാഗുമാണ് രാജസ്ഥാന്റെ വിജയം സാധ്യമാക്കിയത്. രാഹുല്‍ തെവാത്തിയ ധീരനാണെന്നും ആ സമ്മര്‍ദ്ദ ഘട്ടത്തില്‍ ക്രീസിലെത്തി കളിച്ച ഷോട്ടുകള്‍ ആ ധീരതയെ കാണിക്കുന്നുവെന്നുമാണ് സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.

ഇരു താരങ്ങളും അവസാനം വരെ ബാറ്റ് വീശിയത് മികച്ചതാണെന്നും അവസാന വിജയം തന്റെ ടീമിനൊപ്പമില്ലാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നും വാര്‍ണര്‍ വ്യക്തമാക്കി. ഇത്തരം തിരിച്ചടികള്‍ ക്രിക്കറ്റില്‍ സ്വാഭാവികമാണെന്നും ഇന്ന് ചില തീരുമാനങ്ങള്‍ ശരിയായില്ലെന്ന് വേണം കരുതുവാനെന്നും വാര്‍ണര്‍ വ്യക്തമാക്കി.

ഷാര്‍ജ്ജയിലും ജയിക്കാനാകാതെ രാജസ്ഥാന്‍ റോയല്‍സ്

ആദ്യ രണ്ട് കളികള്‍ ജയിച്ച ഷാര്‍ജ്ജയിലും ജയം കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ മോശം ബാറ്റിംഗ് പ്രകടനം ടീം ഇന്നത്തെ മത്സരത്തിലും തുടര്‍ന്നപ്പോള്‍ 185 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 19.4 ഓവറില്‍ 138 റണ്‍സ് മാത്രമേ നേടുവാനായുള്ളു. 46 റണ്‍സിന്റെ വിജയമാണ് ഡല്‍ഹി ഇന്ന് നേടിയത്. ഇതോടെ ടീം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാര്‍ക്ക് വിക്കറ്റുകള്‍ നേടിക്കൊടുത്തതില്‍ ഫീല്‍ഡര്‍മാരുടെ പങ്ക് ഏറെ വലുതായിരുന്നു. നാലോളം തകര്‍പ്പന്‍ ക്യാച്ചുകളാണ് ഡല്‍ഹി ഫീല്‍ഡര്‍മാര്‍ ഇന്ന് പൂര്‍ത്തിയാക്കിയത്.

ജോസ് ബട്‍ലര്‍ കഴിഞ്ഞ തവണത്തെ പോലെ മിന്നും തുടക്കം നല്‍കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അശ്വിന്റെ ഓവറില്‍ മികച്ചൊരു ക്യാച്ച് ശിഖര്‍ ധവാന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 13 റണ്‍സ് നേടിയ താരം മടങ്ങി. സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടിയത്. പിന്നീട് മെല്ലെയെങ്കിലും യശസ്വി ജൈസ്വാലും സ്റ്റീവ് സ്മിത്തും ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും വീണ്ടുമൊരു മികച്ച ക്യാച്ച് പൂര്‍ത്തിയാക്കി ഡല്‍ഹി ഫീല്‍ഡര്‍മാര്‍ ടീമിനെ പിന്തുണച്ചു. 24 റണ്‍സ് നേടിയ സ്മിത്തിനെ ആന്‍റിക് നോര്‍കിയയുടെ ഓവറില്‍ ഹെറ്റ്മ്യര്‍ പിടിച്ചാണ് പുറത്താക്കിയത്. 8.1 ഓവറില്‍ 56/2 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ ആ ഘട്ടത്തില്‍.

പത്തോവറി 65 റണ്‍സാണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയത്. പതിനൊന്നാം ഓവര്‍ എറിയാനെത്തിയ സ്റ്റോയിനിസിനെ സിക്സറോട് കൂടിയാണ് യശസ്വി ജൈസ്വാല്‍ വരവേറ്റതെങ്കിലും അതെ ഓവറില്‍ സഞ്ജു വലിയ ഷോട്ടിന് ശ്രമിച്ച് ഹെറ്റ്മ്യറിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

അടുത്ത ഓവറില്‍ മഹിപാല്‍ ലോംറോറിനെ(1) അശ്വിന്‍ പുറത്താക്കിയപ്പോള്‍ 34 റണ്‍സ് നേടിയ ജൈസ്വാലിനെ പുറത്താക്കി സ്റ്റോയിനിസ് തന്റെ രണ്ടാം വിക്കറ്റ് നേടി. 72/2 എന്ന നിലയില്‍ നിന്ന് 82/5 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീഴുകയായിരുന്നു.

ഇതിനിടെ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് ആന്‍ഡ്രൂ ടൈയും മടങ്ങിയപ്പോള്‍ അവസാന 6 ഓവറില്‍ 96 എന്ന വലിയ ലക്ഷ്യമായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. റബാഡയും മികച്ച ക്യാച്ചിലൂടെയാണ് അക്സര്‍ പട്ടേലിന് ഈ വിക്കറ്റ് നേടിക്കൊടുത്തത്.

38 റണ്‍സ് നേടിയ രാഹുല്‍ തെവാത്തിയ ആണ് ടീമിന്റെ ടോപ് സ്കോറര്‍. അവസാന ഓവറില്‍ റബാഡയാണ് താരത്തെ പുറത്താക്കിയത്. ഡല്‍ഹി ബൗളര്‍മാരില്‍ കാഗിസോ റബാഡ മൂന്നും രവിചന്ദ്രന്‍ അശ്വിന്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

തെവാത്തിയയ്ക്ക് സ്‍ട്രൈക്ക് നല്‍കാതിരുന്നതിന്റെ കാരണം പറഞ്ഞ് സഞ്ജു സാംസണ്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ സ്റ്റീവ് സ്മിത്ത് പുറത്തായ ശേഷം ക്രീസിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ രാഹുല്‍ തെവാത്തിയ ആദ്യം റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്നതാണ് ഏവരും കണ്ടത്. ഒരു ഘട്ടത്തില്‍ സഞ്ജു സാംസണ്‍ താരത്തിന് സ്ട്രൈക്ക് കൈമാറാതിരിക്കുന്നതും കണ്ടു. എന്നാല്‍ സഞ്ജു പുറത്തായ ശേഷം ഷെല്‍ഡണ്‍ കോട്രെല്ലിനെ ഒരോവറില്‍ അഞ്ച് സിക്സ് അടക്കം അടിച്ച് തന്റെ അര്‍ദ്ധ ശതകം തികച്ച് തെവാത്തിയ ടീമിനെ വിജയത്തിന് തൊട്ടടുത്തെത്തിയ്ക്കുകയായിരുന്നു.

19 പന്തില്‍ 8 റണ്‍സ് നേടി തെവാത്തിയ ക്രീസില്‍ നില്‍ക്കുമ്പോളാണ് സഞ്ജു ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഓവറില്‍ സിംഗിള്‍ എടുക്കാതിരുന്നത്. അതിനുള്ള കാരണം തെവാത്തിയയ്ക്ക് സ്ട്രൈക്ക് നല്‍കാതെ ഇരിക്കല്ല അല്ലെന്നും ഇടം കൈയ്യന്‍ താരമായ തെവാത്തിയയ്ക്കെതിരെ മാക്സ്വെല്ലിന് കൂടുതല്‍ സാധ്യതയുള്ളത് പരിഗണിച്ചും തനിക്ക് മൂന്നോ നാലോ സിക്സ് എടുക്കുവാനാകുമെന്ന കരുതലുമായിട്ടാണ് താന്‍ അത് ചെയ്തതെന്നും അത് ശരിയായ തീരുമാനമാണെന്നാണ് താന്‍ കരുതുന്നതെന്നും തെവാത്തിയ പറഞ്ഞു.

ഐപിഎല്‍ പോലുള്ള ഒരു ടൂര്‍ണ്ണമെന്റില്‍ ഓരോ ഓവറും പ്രധാനമാണെന്നും ഓഫ് സ്പിന്നര്‍ ആയ ഗ്ലെന്‍ മാക്സ്വെല്‍ എറിയുമ്പോള്‍ വലം കൈയ്യന്‍ ബാറ്റ്സ്മാനായ താനായിരിക്കും ഇടംകൈയ്യന്‍ ബാറ്റ്സ്മാനായ തെവാത്തിയയെക്കാള്‍ സ്ട്രൈക്ക് ചെയ്യുവാന്‍ മികച്ചതെന്ന തോന്നലാണ് തന്നെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നും സഞ്ജു വ്യക്തമാക്കി.

സഞ്ജു പറഞ്ഞത് ഒരു സിക്സ് വന്നാല്‍ കളി മാറുമെന്ന് – രാഹുല്‍ തെവാത്തിയ

സഞ്ജു സാംസണും സ്റ്റീവന്‍ സ്മിത്തും മികച്ച തുടക്കം നല്‍കിയ ശേഷമാണ് താന്‍ ക്രീസിലെത്തിയതെങ്കിലും റണ്‍സ് കണ്ടെത്തുവാന്‍ താന്‍ തുടക്കത്തില്‍ ബുദ്ധിമുട്ടിയപ്പോള്‍ താന്‍ അതീവ സമ്മര്‍ദ്ദത്തിലായെന്നും പറഞ്ഞ് രാഹുല്‍ തെവാത്തിയ. എന്നാല്‍ സഞ്ജു തനിക്ക് മികച്ച പിന്തുണയാണ് നല്‍കിയതെന്നും ഒരു സിക്സ് വന്നാല്‍ കളി മാറുമെന്ന് തനിക്ക് ആത്മവിശ്വാസം നല്‍കുകയായിരുന്നു സഞ്ജു ചെയ്തിരുന്നതെന്നും തെവാത്തിയ വ്യക്തമാക്കി. ആ ഒരു ഹിറ്റ് വന്നാല്‍ പിന്നെ ആവശ്യമായ മൊമ്മന്റം തനിക്ക് ലഭിയ്ക്കുമെന്നും സഞ്ജു തന്നോട് പറഞ്ഞുവന്നാണ് തെവാത്തിയ പറഞ്ഞത്.

എന്നാല്‍ താന്‍ അതീവ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അവസാനം വില്ലനില്‍ നിന്ന് നായകനായി മാറുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും തെവാത്തിയ വ്യക്തമാക്കി. സ്പിന്നര്‍മാരെ ആക്രമിക്കുവാനാണ് തന്നെ നേരത്തെ ഇറക്കിയതെങ്കിലും തനിക്ക് സ്പിന്നര്‍മാര്‍ക്കെതിരെ ഒന്നും ചെയ്യുവാന്‍ സാധിച്ചില്ലെന്ന് തെവാത്തിയ പറഞ്ഞു.

മത്സരശേഷം മാനേജ്മെന്റ് താന്‍ ഈ സാഹചര്യം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് അഭിനന്ദിച്ചുവെന്നും തന്നിലുള്ള വിശ്വാസം താന്‍ കാത്തുവെന്നും അവര്‍ അറിയിച്ചുവെന്ന് രാഹുല്‍ തെവാത്തിയ വ്യക്തമാക്കി.

ആ ഒരു ബോള്‍ മിസ്സ് ആക്കിയതിന് നന്ദി, തെവാത്തിയയോട് യുവരാജ് സിംഗ്

ഷെല്‍ഡണ്‍ കോട്രെല്ലിനെ സിക്സറുകള്‍ പറത്തി രാഹുല്‍ തെവാത്തിയ രാജസ്ഥാന്‍ റോയല്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും ആ ഓവറിലെ അഞ്ചാം പന്ത് താരത്തിന് അതിര്‍ത്തി കടത്തുവാന്‍ സാധിക്കാതെ വന്നപ്പോള്‍ രാജസ്ഥാന്‍ ആരാധകര്‍ക്കെല്ലാം നിരാശയായിരുന്നു തോന്നിയതെങ്കില്‍ വേറെ ഒരാള്‍ മാത്രം അതില്‍ സന്തോഷിച്ചിരുന്നു.

ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട് ബോര്‍ഡിനെ ആറ് സിക്സര്‍ പറത്തിയ യുവരാജ് സിംഗിന്റെ റെക്കോര്‍ഡിനൊപ്പമെത്തുവാനുള്ള അവസരമായിരുന്നു രാഹുല്‍ തെവാത്തിയയ്ക്ക് അഞ്ചാം പന്തിലെ അവസരം നഷ്ടമായപ്പോള്‍ കൈപ്പിടിയില്‍ നിന്ന് വഴുതി പോയത്. തമാശരൂപേണ രാഹുല്‍ തെവാത്തിയയ്ക്ക് ആ സിക്സ് നഷ്ടപ്പെടുത്തിയതിന് ട്വിറ്ററില്‍ നന്ദി കുറിയ്ക്കുവാനും യുവരാജ് സിംഗ് മറന്നില്ല.

Exit mobile version