തെവാത്തിയ രക്ഷകനായി, പഞ്ചാബിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബ് കിങ്സിന് എതിരെ 4 വിക്കറ്റ് വിജയം നേടി. ഇന്ന് 143 എന്ന വിജയ ലക്ഷ്യം തേടി ഇറങ്ങിയ ഗുജറത്ത് 5 പന്തുകൾ ബാക്കി നിൽക്കെയാണ് വിജയത്തിയത്. ഒരു ഘട്ടത്തിൽ എളുപ്പത്തിൽ വിജയിക്കുമെന്ന് തോന്നിയ കളി അവസാനം സമ്മർദ്ദത്തിൽ ആയപ്പോൾ രാഹുൽ തെവാത്തിയ ഒരു മികച്ച ഇന്നിംഗ്സുമായി രക്ഷകനാവുക ആയിരുന്നു.

ക്യാപ്റ്റൻ ഗിൽ 35, സായ് സുദർശൻ 31 എന്നിവർ ഭേദപ്പെട്ട തുടക്കം നൽകി എങ്കിലും റൺ റേറ്റ് ഉയർത്താതിരുന്നത് അവസാനം ഗുജറാത്ത് സമ്മർദ്ദത്തിലാകാൻ കാരണമായി. 18 പന്തിൽ 36 റൺസ് എടുത്താണ് തെവാത്തിയ അവസാനം അവരെ വിജയത്തിൽ എത്തിച്ചത്. ഗുജറാത്തിന്റെ സീസണിലെ നാലാം വിജയമാണിത്.

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്തിനെതിരെ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിംഗ്സിന് ബാറ്റിംഗ് തകർച്ചയുണ്ടായിരുന്ന്യ്. ആരും വലിയ സ്കോർ കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെട്ട മത്സരത്തിൽ 20 ഓവറിൽ 142 റണ്ണിന് പഞ്ചാബ് ഓളൗട്ട് ആയി.

21 പന്തൽ 35 റൺസ് എടുത്ത് പ്രബ്സിമ്രനും, അവസാനം 12 പന്തിൽ 29 റൺസ് എടുത്ത ഹാർപ്രീത് ബ്രാർ എന്നിവർ മാത്രമാണ് കുറച്ചെങ്കിലും പഞ്ചാബനായി തിളങ്ങിയത്. ഗുജറാത്തിനായി സ്പിന്നർ സായ് കിഷോർ നാലു വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ 33 റൺസ് വാങ്ങിയായിരുന്നു സായ് കിഷോർ നാലു വിക്കറ്റുകൾ വീഴ്ത്തിയത്.

നൂർ അഹമ്മദ്, മോഹിത് ശർന്ന എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

തെവാത്തിയയുടെ ഇന്നിംഗ്സ് തന്നെ ടെന്‍ഷനിലാക്കി – ഡേവിഡ് വാര്‍ണര്‍

ഡൽഹിയ്ക്കെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഇന്നലെ അവസാന രണ്ടോവറിൽ നിന്ന് 33 റൺസായിരുന്നു നേടേണ്ടിയിരുന്നത്. ആന്‍റിക് നോര്‍ക്കിയ എറിഞ്ഞ 19ാം ഓവറിലെ ആദ്യ മൂന്ന് പന്തിൽ നിന്ന് വെറും 3 റൺസ് മാത്രം വന്നപ്പോള്‍ ഗുജറാത്തിന്റെ മുന്നിൽ ശ്രമകരമായ ലക്ഷ്യമായി 9 പന്തിൽ നിന്ന് 30 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

രാഹുല്‍ തെവാത്തിയ തുടരെ മൂന്ന് സിക്സുകള്‍ നേടി അടുത്ത മൂന്ന് പന്തിൽ നിന്ന് 18 റൺസ് നേടിയപ്പോള്‍ ഡൽഹിയുടെ പക്കൽ നിന്ന് മത്സരം കൈവിട്ടുവെന്നാണ് ഏവരും കരുതിയത്. എന്നാൽ ഇഷാന്ത് ശര്‍മ്മ എറിഞ്ഞ അവസാന ഓവറിൽ താരം വെറും 6 റൺസ് വിട്ട് നൽകിയപ്പോള്‍ ഡൽഹിയുടെ വിജയം ഉറപ്പാകുകയായിരുന്നു.

തെവാത്തിയ ക്രീസിൽ നിന്ന് സിക്സറുകള്‍ ഉതിര്‍ക്കുമ്പോള്‍ താന്‍ ടെന്‍ഷനിലായിരുന്നുവെന്നാണ് ഡൽഹി നായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞത്. നോര്‍ക്കിയ തങ്ങളുടെ സ്ഥിരതയോടെ പന്തെറിയുന്ന ഡെത്ത് ബൗളര്‍ ആണെന്നും എന്നാൽ ഇന്നലെ അദ്ദേഹം റൺസ് വഴങ്ങിയപ്പോള്‍ താന്‍ ടെന്‍ഷനിലായിരുന്നുവെന്നും എന്നാൽ ഇഷാന്ത് ശര്‍മ്മയ്ക്ക് എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ബോധം ഉണ്ടായിരുന്നുവെന്നും അത് തങ്ങള്‍ക്ക് തുണയായെന്നും വാര്‍ണര്‍ കൂട്ടിചേര്‍ത്തു.

തെവാത്തിയയുടെ മൂന്ന് സിക്സുകള്‍ ഗുജറാത്തിന് നൽകിയ പ്രതീക്ഷ അവസാനിപ്പിച്ച് ഇഷാന്ത് ശര്‍മ്മയുടെ അവസാന ഓവര്‍

അവസാന ഓവറിൽ വിജയത്തിനായി 12 റൺസ് വേണ്ട ഗുജറാത്തിനെതിരെ 5 റൺസ് വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. 59 റൺസുമായി ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താകാതെ നിന്നുവെങ്കിലും 131 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്തിന് 125/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

32/4 എന്ന നിലയിലേക്ക് വീണ ഗുജറാത്തിനെ ഹാര്‍ദ്ദിക് പാണ്ഡ്യ – അഭിനവ് മനോഹര്‍ കൂട്ടുകെട്ട് ഗുജറാത്തിനെ മുന്നോട്ട് നയിക്കുകയായിരുന്നു. അവസാന അഞ്ചോവറിൽ 52 റൺസായിരുന്നു ഗുജറാത്തിന്റെ വിജയ ലക്ഷ്യം. അടുത്ത രണ്ടോവറിൽ 15 റൺസ് പിറന്നപ്പോള്‍ അവസാന മൂന്നോവറിൽ 37 റൺസായിരുന്നു ഗുജറാത്ത് ജയത്തിനായി നേടേണ്ടിയിരുന്നത്.

26 റൺസ് നേടിയ അഭിനവ് മനോഹറിനെ പുറത്താക്കി ഖലീല്‍ അഹമ്മദ് 60 റൺസ് കൂട്ടുകെട്ടിനെ തകര്‍ക്കുകയായിരുന്നു. ഡൽഹി ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ 9 പന്തിൽ 30 റൺസെന്ന നിലയിലായി കാര്യങ്ങള്‍. എന്നാൽ നോര്‍ക്കിയ എറിഞ്ഞ 19ാം ഓവറിലെ അവസാന മൂന്ന് പന്തിൽ മൂന്ന് സിക്സ് നേടി രാഹുല്‍ തെവാത്തിയ ലക്ഷ്യം 6 പന്തിൽ 12 എന്ന നിലയിലാക്കി.

അവസാന ഓവര്‍ എറിയാനെത്തിയ ഇഷാന്ത് ശര്‍മ്മ ആദ്യ നാല് പന്തിൽ വെറും 3 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ നാലാം പന്തിൽ അപകടകാരിയായ രാഹുല്‍ തെവാത്തിയയെ പുറത്താക്കി. 7 പന്തിൽ 20 റൺസ് ആണ് തെവാത്തിയ നേടിയത്. അവസാന രണ്ട് പന്തിൽ 9 റൺസ് വേണ്ടപ്പോള്‍ റഷീദ് ഖാന് അഞ്ചാം പന്തിൽ 2 റൺസ് നേടാനായി. ഇതോടെ മത്സം ടൈ ആക്കുവാന്‍ അവസാന പന്തിൽ 6 റൺസായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്.

താന്‍ മൂന്ന് നാല് വർഷമായി ഒരേ കാര്യമാണ് പ്രാക്ടീസ് ചെയ്യുകയാണ് – രാഹുല്‍ തെവാത്തിയ

153 റൺസിൽ പ‍ഞ്ചാബിനെ ഒതുക്കിയെങ്കിലും ഒരു പന്ത് അവശേഷിക്കെ മാത്രമാണ് ഗുജറാത്തിന് വിജയം കരസ്ഥമാക്കുവാനായത്. 2 പന്തിൽ 4 റൺസെനന്ന നിലയിൽ സ്കൂപ് ഷോട്ടിലൂടെ ബൗണ്ടറി നേടി രാഹുല്‍ തെവാത്തിയ ആണ് വിജയ റൺസ് കണ്ടെത്തിയത്.

താന്‍ മൂന്ന് – നാല് വര്‍ഷമായി ഒരേ കാര്യം ആണ് പ്രാക്ടീസ് ചെയ്യുന്നതാണെന്നാണ് രാഹുല്‍ തെവാത്തിയ പറഞ്ഞത്. ഇത്തരം ടാര്‍ഗെറ്റുകള്‍ ചിലപ്പോള്‍ വൺസൈഡ് ആകാമെന്നും പ്രത്യേകിച്ച് വൃദ്ധിമന്‍ സാഹയും ശുഭ്മന്‍ ഗില്ലും നൽകിയ തുടക്കം പരിഗണിക്കുമ്പോള്‍ എന്നാൽ പഞ്ചാബ് മികച്ച രീതിയിൽ പന്തെറിഞ്ഞ് മത്സരത്തിലേക്ക് തിരികെ വന്നുവെന്നും തെവാത്തിയ പറഞ്ഞു.

ബോള്‍ റിവേഴ്സ് ചെയ്യുന്നുണ്ടെന്ന് ശുഭ്മന്‍ ഗിൽ പറഞ്ഞതും തനിക്ക് തയ്യാറെടുപ്പുകള്‍ നടത്തി നിൽക്കുവാന്‍ സഹായകരമായി എന്നും തെവാത്തിയ സൂചിപ്പിച്ചു.

തെവാത്തിയയ്ക്ക് ഇന്ത്യന്‍ ടീമിലിടം വേണമായിരുന്നു – സുനിൽ ഗവാസ്കര്‍

ഗുജറാത്ത് ടൈറ്റന്‍സ് താരം രാഹുല്‍ തെവാത്തിയയ്ക്ക് താരത്തിന്റെ കഠിന പരിശ്രമത്തിന്റെ പ്രതിഫലമായി ഇന്ത്യന്‍ ടീമിലിടം ലഭിയ്ക്കണമായിരുന്നുവെന്ന് പറഞ്ഞ് സുനിൽ ഗവാസ്കര്‍. ഐപിഎലില്‍ 16 മത്സരങ്ങളിൽ നിന്ന് 217 റൺസ് നേടിയ താരം അവസരം ലഭിച്ചപ്പോള്‍ ടീമിനുപകാരപ്പെടുന്ന ചില ഇന്നിംഗ്സുകള്‍ കളിച്ചിരുന്നു.

ബൗളിംഗിൽ അധികം അവസരം താരത്തിന് ലഭിച്ചിരുന്നില്ലെങ്കിലും താരത്തിന്റെ കഠിനശ്രമത്തിന് അയര്‍ലണ്ടിനെതിരെയുള്ള ടീമിൽ ഇടം ലഭിയ്ക്കണമായിരുന്നുവെന്ന് തെവാത്തിയ പറഞ്ഞു. ഐപിഎലില്‍ താരം ബുദ്ധിപൂര്‍വ്വം ആണ് ബാര്റ് വീശിയതെന്നും ടീമിലെ 16ാമനായി എങ്കിലും താരത്തിന് അവസരം നൽകണമായിരുന്നുവെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

ട്വിറ്ററിൽ സങ്കടം പറയുന്നത് അവസാനിപ്പിച്ച്, തന്റെ പ്രകടനത്തിൽ തെവാത്തിയ ശ്രദ്ധ കേന്ദ്രീകരിക്കണം – ഗ്രെയിം സ്മിത്ത്

ഐപിഎലില്‍ മികച്ച പ്രകടനം ആണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ രാഹൽ തെവാത്തിയ പുറത്തെടുത്തതെങ്കിലും താരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20യിൽ പരിഗണിച്ചിരുന്നില്ല. എന്നാൽ അയര്‍ലണ്ടിനെതിരെയുള്ള ടീം പ്രഖ്യാപനത്തിലും താരത്തെ അവഗണിച്ചപ്പോള്‍ തന്നെ അവഗണിച്ചതിൽ വേദനയുണ്ടെന്ന് രാഹുല്‍ തെവാത്തിയ ട്വിറ്ററിൽ കുറിച്ചിരുന്നു.

താരം ഇത്തരത്തിൽ ട്വിറ്ററിൽ വിഷമം പറഞ്ഞിരിക്കാതെ പ്രകടനം മെച്ചപ്പെടുത്തി ആര്‍ക്കും തന്നെ അവഗണിക്കുവാന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരണമെന്ന ഉപദേശം ആണ് ഗ്രെയിം സ്മിത്ത് താരത്തിന് നൽകുന്നത്.

ഇന്ത്യയിൽ ടീമിലിടം കിട്ടുക ഏറെ പ്രയാസമാണ്, അത്രയധികം പ്രതിഭകളാണ് ഇന്ത്യയിലുള്ളതെന്നും ഓസ്ട്രേലിയന്‍ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താകും രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും ടീം സെലക്ഷന്‍ നടത്തിയതെന്നാണ് താന്‍ കരുതുന്നതെന്നും ഗ്രെയിം സ്മിത്ത് വ്യക്തമാക്കി.

സാഹയുടെ തീപാറും ഇന്നിംഗ്സിനെ വെല്ലുന്ന 5 വിക്കറ്റ് നേട്ടവുമായി ഉമ്രാന്‍ മാലിക്!!! പക്ഷേ ഗുജറാത്തിനെ വിജയത്തിലേക്ക് എത്തിച്ച് റഷീദ് ഖാന്‍ – തെവാത്തിയ കൂട്ടുകെട്ട്

ഐപിഎലില്‍ ഇന്ന് നടന്ന തകര്‍പ്പന്‍ പോരാട്ടത്തിൽ 5 വിക്കറ്റ് വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. അവസാന ഓവറിൽ 22 റൺസ് വേണ്ടപ്പോള്‍ റഷീദ് ഖാനും രാഹുല്‍ തെവാത്തിയയും ചേര്‍ന്ന് 25 റൺസ് നേടിയാണ് ലക്ഷ്യം മറികടക്കുവാന്‍ ഗുജറാത്തിനെ സഹായിച്ചത്. ഓവറിലെ ആദ്യ പന്തിൽ തെവാത്തിയ സിക്സര്‍ നേടിയപ്പോള്‍ മൂന്നും അഞ്ചും ആറും പന്തിൽ സിക്സ് നേടി റഷീദ് ഖാന്‍ ആണ് ഹീറോ ആയി മാറിയത്.

റഷീദ് 11 പന്തിൽ 31 റൺസ് നേടിയപ്പോള്‍ തെവാത്തിയ 21 പന്തിൽ 40 റൺസ് നേടി വിജയം ഉറപ്പാക്കി.

ഉമ്രാന്‍ മാലിക്കിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഗുജറാത്തിന്റെ നടുവൊടിച്ചത്. വൃദ്ധിമന്‍ സാഹ നൽകിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ ലക്ഷ്യം ഗുജറാത്ത് സ്വന്തമാക്കുമെന്ന് തോന്നിയ നിമിഷത്തിൽ നിന്നാണ് ഉമ്രാന്‍ മാലിക്കിന്റെ തകര്‍പ്പന്‍ സ്പെൽ. 4 ഓവറിൽ 25 റൺസ് വിട്ട് നൽകിയാണ് 5 വിക്കറ്റ് ഉമ്രാന്‍ മാലിക് നേടിയത്. ഇതിൽ സാഹയുടെ വിക്കറ്റും ഉള്‍പ്പെടുന്നു.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 59 റൺസായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നേടിയത്. സാഹയായിരുന്നു ഈ ഓപ്പണിംഗ് കൂട്ടുകെട്ടിൽ സൺറൈസേഴ്സ് ഹൈദ്രാബാദ് ബൗളര്‍മാരെ കടന്നാക്രമിച്ചത്. എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവ് ഉമ്രാന്‍ മാലികിലൂടെ സൺറൈസേഴ്സ് നടത്തുകയായിരുന്നു.

22 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഉമ്രാന്‍ മാലിക് പുറത്താക്കിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് 85/2 എന്ന നിലയിലേക്ക് വീണു. ഇതിനിടെയും സാഹ തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും 38 പന്തിൽ 68 റൺസ് നേടി സാഹയെ തകര്‍പ്പന്‍ ഒരു പന്തിലൂടെ മാലിക് പുറത്താക്കുകയായിരുന്നു.

ഡേവിഡ് മില്ലറെയും അഭിനവ് മനോഹരെയും കൂടി മാലിക് പുറത്താക്കിയപ്പോള്‍ 5 വിക്കറ്റിൽ 4 വിക്കറ്റും ബൗള്‍ഡായിരുന്നു. 18 പന്തിൽ 47 റൺസ് ഗുജറാത്തിന് വേണ്ട ഘട്ടത്തിൽ 20 റൺസ് നേടിയ രാഹുല്‍ തെവാത്തിയ ആണ് ഗുജറാത്തിന്റെ പ്രതീക്ഷയായി ക്രീസിലുള്ളത്.

അടുത്ത രണ്ടോവറിൽ 25 റൺസ് രാഹുല്‍ തെവാത്തിയയും റഷീദ് ഖാനും ചേര്‍ന്ന് നേടിയപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 22 റൺസ് ആയിരുന്നു. അവസാന ഓവറിൽ 4 സിക്സ് പിറന്നപ്പോള്‍ വിജയം സൺറൈസേഴ്സിൽ നിന്ന് ഗുജറാത്ത് തട്ടിയെടുക്കുന്നതാണ് കണ്ടത്.

അവസാന ഓവറിൽ കൂടുതൽ ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു – രാഹുല്‍ തെവാത്തിയ

പഞ്ചാബ് കിംഗ്സിനെതിരെ അവസാന ഓവറിലെ അവസാന രണ്ട് പന്തിൽ സിക്സര്‍ പറത്തി ടീമിനെ വിജയത്തിലേക്ക് നയിച്ചത് രാഹുല്‍ തെവാത്തിയ ആയിരുന്നു. തനിക്കും ഡേവിഡ് വാര്‍ണര്‍ക്കും അവസാന ഓവറിൽ അധികം ഒന്നും ചിന്തിക്കാനില്ലായിരുന്നുവെന്നും സിക്സുകള്‍ അടിക്കുക എന്നത് മാത്രമായിരുന്നു തങ്ങളുടെ മുന്നിലുണ്ടായിരുന്നതെന്നും രാഹുല്‍ തെവാത്തിയ വ്യക്തമാക്കി.

തന്റെ ബാറ്റിൽ പന്ത് പതിച്ചപ്പോള്‍ തന്നെ അത് സിക്സര്‍ ആവുമെന്ന് ഉറപ്പായിരുന്നുവെന്നും കാരണം താന്‍ പന്ത് നല്ല രീതിയിൽ മിഡിൽ ചെയ്തിരുന്നുവെന്നും രാഹുല്‍ തെവാത്തിയ സൂചിപ്പിച്ചു.

ഗിൽ കില്ലാടി!!! പക്ഷേ ഹീറോ തെവാത്തിയ

ഗുജറാത്തിന്റെ അപരാജിത കുതിപ്പിന് പഞ്ചാബ് അവസാനം കുറിച്ചുവെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന പന്തിൽ രണ്ട് സിക്സ് വേണ്ടപ്പോള്‍ ഒഡിയന്‍ സ്മിത്തിനെ രണ്ട് സിക്സര്‍ പറത്തി ഗുജറാത്തിന്റെ മൂന്നാം വിജയം നേടിക്കൊടുത്ത് രാഹുല്‍ തെവാത്തിയ.

അവസാന ഓവറിൽ 19 റൺസ് വേണ്ടപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ നഷ്ടമായ ഗുജറാത്തിന് ലക്ഷ്യം രണ്ട് പന്തിൽ 12 ആയപ്പോള്‍ തെവാത്തിയ ടീമിന്റെ വിജയം എണ്ണം പറഞ്ഞ രണ്ട് സിക്സിലൂടെ പൂര്‍ത്തിയാക്കുകയായിരുന്നു.


മാത്യു വെയിഡിനെ തുടക്കത്തിൽ നഷ്ടമായെങ്കിലും കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്ന് ശുഭ്മന്‍ ഗിൽ ബാറ്റിംഗ് അനായാസമാക്കിയപ്പോള്‍ താരത്തിന് പിന്തുണയായി അരങ്ങേറ്റക്കാരന്‍ സായി സുദര്‍ശനും ക്രീസിൽ നിലയുറപ്പിച്ചു.

106 റൺസാണ് ഈ കൂട്ടുകെട്ട് 68 പന്തിൽ നേടിയത്. 35 റൺസ് നേടിയ സായി സുദര്‍ശനെ രാഹുല്‍ ചഹാര്‍ പുറത്താക്കിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. അതിന് ശേഷം ഗില്ലും ഹാര്‍ദ്ദിക്കും 37 റൺസ് മൂന്നാം വിക്കറ്റിൽ നേടി.

ഗിൽ 96 റൺസ് നേടി 19ാം ഓവറിന്റെ അഞ്ചാം പന്തിൽ പുറത്തായപ്പോള്‍ അവസാന ഓവറിൽ 19 റൺസായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നേടേണ്ടിയിരുന്നത്. ഒഡിയന്‍ സ്മിത്ത് എറിഞ്ഞ അവസാന ഓവറിൽ ഹാര്‍ദ്ദിക് പാണ്ഡ്യ റണ്ണൗട്ടായതോടെ കാര്യങ്ങള്‍ ഗുജറാത്തിന് പ്രയാസകരമായി മാറി. 27 റൺസാണ് പാണ്ഡ്യ നേടിയത്.

തെവാത്തിയയുടെ മികവിൽ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം, മില്ലറുടെയും നിര്‍ണ്ണായക സംഭാവന

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ആവേശകരമായ വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. 19.4 ഓവറിൽ വിജയം നേടുവാന്‍ ഗുജറാത്തിനായപ്പോള്‍ രാഹുല്‍ തെവാത്തിയ – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടാണ് മത്സരത്തിൽ വഴിത്തിരിവായത്.

ദുഷ്മന്ത ചമീരയുടെ ഇരട്ട പ്രഹരങ്ങള്‍ ഗുജറാത്തിന്റെ തുടക്കം പിഴയ്ക്കുകയായിരുന്നു. ശുഭ്മന്‍ ഗില്ലിനെയും വിജയ് ശങ്കറെയും താരം പുറത്താക്കിയപ്പോള്‍ മൂന്നാം ഓവറിനുള്ളിൽ ഗുജറാത്ത് 15/2 എന്ന നിലയിലേക്ക് വീണു.

പിന്നീട് മാത്യു വെയ്ഡും ക്രുണാൽ പാണ്ഡ്യയും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 57 റൺസ് കൂട്ടിചേര്‍ത്ത് ഗുജറാത്തിനെ മുന്നോട്ട് നയിച്ചു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഗുജറാത്തിന് ഇരുവരെയും നഷ്ടമാകുകയായിരുന്നു.

ഹാര്‍ദ്ദിക്കിനെ ക്രുണാൽ പുറത്താക്കിയപ്പോള്‍ മാത്യു വെയ്ഡിനെ ദീപക് ഹൂഡ മടക്കിയയച്ചു. ഹാര്‍ദ്ദിക് 33 റൺസും മാത്യു വെയ്ഡ് 30 റൺസുമാണ് നേടിയത്.

പിന്നീട് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഡേവിഡ് മില്ലറും രാഹുല്‍ തെവാത്തിയയും വീണ്ടും ഗുജറാത്തിനെ ട്രാക്കിലാക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് അതിവേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ഗുജറാത്തിന് അവസാന മൂന്നോവറിൽ 29 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

34 പന്തിൽ 64 റൺസ് ആണ് ഈ കൂട്ടുകെട്ട് നേടിയത്. അവേശ് ഖാന്‍ 30 റൺസ് നേടി മില്ലറെ പുറത്താക്കുമ്പോള്‍ 21 റൺസായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്. തെവാത്തിയയ്ക്ക് പിന്തുണയായി അഭിനവ് മനോഹര്‍ 7 പന്തിൽ 15 റൺസ് നേടിയപ്പോള്‍ 19.4 ഓവറിൽ ഗുജറാത്ത് 5 വിക്കറ്റ് വിജയം ഉറപ്പാക്കി.

കോടികളുടെ തിളക്കവുമായി രാഹുല്‍ തെവാത്തിയ ഗുജറാത്തിലേക്ക്

ചെന്നൈയും ഗുജറാത്തും തമ്മിലുള്ള ലേലത്തിന്റെ ഗുണഭോക്താവായി രാഹുല്‍ തെവാത്തിയ. മുന്‍ രാജസ്ഥാന്‍ റോയൽസ് താരം രാഹുല്‍ തെവാത്തിയയ്ക്കായി 9 കോടി രൂപയാണ് താരത്തെ സ്വന്തമാക്കുവാനായി ഗുജറാത്ത് ടൈറ്റന്‍സ് ചെലവാക്കിയത്.

ചെന്നൈയും ആര്‍സിബിയും ചേര്‍ന്നാണ് ലേലം തുടങ്ങിയത്. 40 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. ദുബായിയിൽ നടന്ന ഐപിഎൽ പതിപ്പിൽ മിന്നും പ്രകടനം പുറത്തെടുത്ത താരത്തിന് കഴിഞ്ഞ സീസണിൽ അത്ര മികവ് പുലര്‍ത്താനായിരുന്നില്ല.

രാജസ്ഥാന്റെ രക്ഷയ്ക്കെത്തി ശിവം ഡുബേ – റിയാന്‍ പരാഗ് കൂട്ടുകെട്ട്, അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി രാഹുല്‍ തെവാത്തിയയും

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഒരു ഘടത്തില്‍ 18/3 എന്ന നിലയിലേക്കും പിന്നീട് 43/4 എന്ന നിലയിലേക്കും വീണ രാജസ്ഥാനെ 177 റണ്‍സിലേക്ക് എത്തിച്ച് ശിവം ഡുബേ, രാഹുല്‍ തെവാത്തിയ, റിയാന്‍ പരാഗ് എന്നിവരുടെ ബാറ്റിംഗ് പ്രകടനം. നൂറിന് താഴെ റണ്‍സിന് ടീം ഓള്‍ഔട്ട് ആവും എന്ന സ്ഥിതിയില്‍ നിന്ന് ഡുബേ 32 പന്തില്‍ 46 റണ്‍സും തെവാത്തിയ 23 പന്തില്‍ 40 റണ്‍സും നേടിയപ്പോള്‍ റിയാന്‍ പരാഗ് 25 റണ്‍സിന്റെ നിര്‍ണ്ണായക സംഭാവന നല്‍കി.

ജോസ് ബട്ലറെയും(8) ഡേവിഡ് മില്ലറെയും വീഴ്ത്തി മുഹമ്മദ് സിറാജ് ആണ് പവര്‍പ്ലേയില്‍ രാജസ്ഥാന് തിരിച്ചടി നല്‍കിയത്. മനന്‍ വോറ(7) വീണ്ടും പരാജയപ്പെട്ടപ്പോള്‍ കൈല്‍ ജാമിസണ്‍ താരത്തെ പുറത്താക്കി. 18/3 എന്ന നിലയിലേക്ക് വീണ രാജസ്ഥാനെ സഞ്ജുവും ശിവം ഡുബേയും ചേര്‍ന്ന് മെല്ലെ മുന്നോട്ട് നയിക്കുകയായിരുന്നു.

സഞ്ജു സിക്സര്‍ അടിച്ച് വാഷിംഗ്ടണ്‍ സുന്ദറിനെ വരവേറ്റുവെങ്കിലും തൊട്ടടുത്ത ഓവറില്‍ സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തി വാഷിംഗ്ടണ്‍ സുന്ദര്‍ തിരിച്ചടിക്കുകയായിരുന്നു. 18 പന്തില്‍ 21 റണ്‍സായിരുന്നു സഞ്ജുവിന്റെ സംഭാവന. 25 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 43/4 എന്ന നിലയിലേക്ക് വീണ രാജസ്ഥാന്റെ രക്ഷയ്ക്കെത്തിയത് ശിവം ഡുബേയും യുവതാരം റിയാന്‍ പരാഗുമായിരുന്നു.

ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ ടീമിന്റെ സ്കോര്‍ നൂറ് കടത്തുവാന്‍ ഇരുവര്‍ക്കുമായി. 37 പന്തില്‍ 66 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 16 പന്തില്‍ 25 റണ്‍സായിരുന്നു റിയാന്‍ പരാഗിന്റെ സ്കോര്‍. 109/5 എന്ന നിലയിലായിരുന്നു പരാഗ് പുറത്താകുമ്പോള്‍ രാജസ്ഥാന്‍. ഹര്‍ഷല്‍ പട്ടേലിനായിരുന്നു വിക്കറ്റ്.

24 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ശിവം ഡുബേ സ്കോറിംഗ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ സിറാജ് തന്റെ മൂന്നാം വിക്കറ്റ് നേടി. പിന്നീട് രാഹുല്‍ തെവാത്തിയ ഒറ്റയ്ക്കായിരുന്നു രാജസ്ഥാനെ മുന്നോട്ട് നയിച്ചത്. ക്രിസ് മോറിസുമായി 37 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടിയ താരം 19ാം ഓവറിന്റെ അവസാന പന്തില്‍ പുറത്തായി. സ്കോര്‍ 170ല്‍ നില്‍ക്കവെ മൂന്ന് വിക്കറ്റ് നഷ്ടമായ രാജസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ബാംഗ്ലൂരിന് വേണ്ടി സിറാജും ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റ് നേടുകയായിരുന്നു.

Exit mobile version