സിറാജ് ഒരു തെറ്റും ചെയ്തിട്ടില്ല, പിന്തുണയുമായി സ്റ്റുവർട്ട് ബ്രോഡ്


ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ ബെൻ ഡക്കറ്റിന്റെ വിക്കറ്റ് ആഘോഷിച്ചതിന് മാച്ച് ഫീയുടെ 15% പിഴ ചുമത്തപ്പെട്ട ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന് പിന്തുണയുമായി മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് രംഗത്തെത്തി.
‘ഫോർ ദ ലവ് ഓഫ് ക്രിക്കറ്റ്’ പോഡ്‌കാസ്റ്റിൽ സംസാരിച്ച ബ്രോഡ്, സിറാജിന് ഏർപ്പെടുത്തിയ പിഴയിൽ അത്ഭുതം പ്രകടിപ്പിച്ചു.


“ഡക്കറ്റുമായുള്ള തർക്കത്തിന് സിറാജിന് 15% പിഴ ചുമത്തിയത് സത്യം പറഞ്ഞാൽ എനിക്ക് വിചിത്രമായി തോന്നി – ഒരു വലിയ വിക്കറ്റ് ആഘോഷിച്ചതല്ലാതെ അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ല,” ബ്രോഡ് പറഞ്ഞു.


മത്സരത്തിലെ നിർണായക ഘട്ടത്തിൽ സിറാജ് ഡക്കറ്റിനെ പുറത്താക്കിയിരുന്നു. അദ്ദേഹത്തിന്റെ ആവേശകരമായ ആഘോഷം കളിക്കാർക്കിടയിൽ ചെറിയ വാക്കുതർക്കത്തിന് വഴിവെട്ടി. ഇത് കളിയുടെ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് മാച്ച് ഒഫീഷ്യൽസ് കണ്ടെത്തുകയും പിഴ ചുമത്താൻ കാരണമാവുകയുമായിരുന്നു.
എന്നിരുന്നാലും, ഈ ആഘോഷം തികച്ചും സന്ദർഭോചിതമായിരുന്നു എന്ന് ബ്രോഡ് വിശ്വസിക്കുന്നു.


“ഇത്തരം ആവേശം ടെസ്റ്റ് ക്രിക്കറ്റിനെ ത്രസിപ്പിക്കുന്നതാക്കുന്നു – പ്രത്യേകിച്ചും ഇങ്ങനെയുള്ള ഒരു വാശിയേറിയ പരമ്പരയിൽ,” അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റുവർട്ട് ബ്രോഡ് വിരമിക്കൽ പ്രഖ്യാപിച്ചു

സ്റ്റുവർട്ട് ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷത്തെ അന്താരാഷ്ട്ര കരിയറിന് ഈ ആഷസ് ടെസ്റ്റോടെ വിരാമം ഇടും എന്ന് സ്റ്റുവർട്ട് ബ്രോഡ് ഇന്ന് പ്രഖ്യാപിച്ചു. 37 കാരനായ ഫാസ്റ്റ് ബൗളർ 167 ടെസ്റ്റ് മത്സരങ്ങളും 121 ഏകദിനങ്ങളും 56 ടി20 ഇന്റർനാഷണലുകളും ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട് ഇതുവ്രെ 845 വിക്കറ്റുകളും നേടിയിട്ടുണ്ട്.

2007-ൽ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബ്രോഡ്, എക്കാലത്തെയും മികച്ച ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. സഹതാരം ജെയിംസ് ആൻഡേഴ്സണിനൊപ്പം, തങ്ങളുടെ രാജ്യത്തിനായി 600 ടെസ്റ്റ് വിക്കറ്റുകൾ പിന്നിട്ട രണ്ട് ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് ബ്രോഡ്. ഈ ആഴ്ച ഓവലിൽ നടന്ന അവസാന മത്സരത്തിൽ തന്റെ 150-ാം ആഷസ് വിക്കറ്റും നേടിയിരുന്നു.

നോട്ടിംഗ്ഹാംഷെയർ ബൗളർ 2010ലെ ടി20 ലോകകപ്പും നാല് ആഷസ് പരമ്പര വിജയങ്ങളും ഉൾപ്പെടെ നിരവധി ബഹുമതികൾ ഇംഗ്ലണ്ടിനൊപ്പം നേടിയിട്ടുണ്ട്.

600 വിക്കറ്റ് ക്ലബിൽ ഇടം പിടിച്ച് സ്റ്റുവര്‍ട് ബ്രോഡ്

ക്രിക്കറ്റിലെ ബൗളിംഗ് ഇതിഹാസങ്ങള്‍ക്കൊപ്പം ഇടം പിടിച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ്. ഇന്ന് മാഞ്ചസ്റ്ററിലെ നാലാം ആഷസ് ടെസ്റ്റില്‍ ട്രാവിസ് ഹെഡിനെ വീഴ്ത്തിയാണ് സ്റ്റുവര്‍ട് ബ്രോഡ് തന്റെ 600 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം നേടിയത്. ജെയിംസ് ആന്‍ഡേഴ്സണാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു ഇംഗ്ലണ്ട് താരം.

മുത്തയ്യ മുരളീധരന്‍(800), ഷെയിന്‍ വോൺ(708), ജെയിംസ് ആന്‍ഡേഴ്സൺ(688), അനിൽ കുംബ്ലെ(619) എന്നിവരാണ് ബ്രോഡിന് മുന്നിലുള്ള താരങ്ങള്‍.

 

ആഷസ് മൂന്നാം ടെസ്റ്റ്, ആദ്യ സെഷനിൽ ഓസ്ട്രേലിയക്ക് 4 വിക്കറ്റ് നഷ്ടം

മൂന്നാം ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനം തുടക്കത്തിൽ ഇംഗ്ലണ്ട് മേൽക്കൈ നേടി. ഓസ്‌ട്രേലിയയെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 91/4 എന്ന നിലയിൽ ആക്കാൻ ഇംഗ്ലണ്ടിനായി. ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ബൗളർമാർ അവരുടെ പദ്ധതികൾ ഉജ്ജ്വലമായി നടപ്പിലാക്കി, സ്റ്റുവർട്ട് ബ്രോഡ് രണ്ട് നിർണായക വിക്കറ്റുകൾ നേടി. ഡേവിഡ് വാർണറും (4) സ്റ്റീവ് സ്മിത്തും (22) ആണ് ബ്രോഡിന് മുന്നിൽ വീണത്.

ഉസ്മാൻ ഖവാജ 13 റൺസ് എടുത്ത് നിൽക്കെ വുഡിന്റെ പന്തിൽ ബൗൾഡ് ആയി. മർനസ് ലബുഷാഗ്‌നെ 21 റൺസ് എടുത്ത് നിൽക്കെ വോക്സിനും വിക്കറ്റ് നൽകി. ഇപ്പോൾ 10 റൺസുമായി ട്രാവിസ് ഹെഡും 5 റൺസുമായി മാർഷുമായി ക്രീസിൽ ഉള്ളത്. പരമ്പരയിൽ ഇപ്പോൾ ഓസ്ട്രേലിയ 2-0ന് മുന്നിലാണ്.

ആവേശം അവസാന ദിവസത്തിലേക്ക്!!! ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റ് നഷ്ടം, ജയിക്കാന്‍ വേണ്ടത് 174 റൺസ്

ആഷസിലെ ആദ്യ ടെസ്റ്റിൽ മത്സരം അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആവേശകരമായ അന്ത്യമാണ് എഡ്ജ്ബാസ്റ്റണില്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഇന്ന് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ 273 റൺസിന് പുറത്താക്കിയ ശേഷം 281 റൺസ് തേടിയിറങ്ങിയ ഓസ്ട്രേലിയ നാലാം ദിവസം അവസാനിക്കുമ്പോള്‍ 107/3 എന്ന നിലയിലാണ്.

ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബൂഷാനെ, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകള്‍ ടീമിന് നഷ്ടമായപ്പോള്‍ ഓസ്ട്രേലിയന്‍ പ്രതീക്ഷ ഉസ്മാന്‍ ഖവാജയിലാണ്.  ഖജാവ 34 റൺസും നൈറ്റ് വാച്ച്മാന്‍ സ്കോട്ട് ബോളണ്ട് 13 റൺസും നേടി ക്രീസില്‍ നിൽക്കുകയാണ്. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട് ബ്രോഡ് രണ്ട് വിക്കറ്റ് നേടി.

അയര്‍ലണ്ടിന്റെ ഏഴ് വിക്കറ്റ് നഷ്ടം, ആദ്യ ദിവസം തന്നെ ഓള്‍ഔട്ട് ഭീഷണിയിൽ

ലോര്‍ഡ്സ് ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ അയര്‍ലണ്ട് ഓള്‍ഔട്ട് ഭീഷണിയിൽ. സ്റ്റുവര്‍ട് ബ്രോഡ് നാലും ജാക്ക് ലീഷ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ അയര്‍ലണ്ട് 162/7 എന്ന നിലയിലാണ്. 32 റൺസുമായി കര്‍ടിസ് കാംഫറും 8 റൺസുമായി മാര്‍ക്ക് അഡൈറുമാണ് ക്രീസിലുള്ളത്.

ജെയിംസ് മക്കോല്ലം(36), പോള്‍ സ്റ്റിര്‍ലിംഗ്(32) എന്നിവരാണ് പൊരുതി നോക്കിയ മറ്റു താരങ്ങള്‍. മാത്യു പോട്സിന് ഒരു വിക്കറ്റ് ലഭിച്ചു.

ബ്രോഡിന് മൂന്ന് വിക്കറ്റ്, അയര്‍ലണ്ടിന് ആദ്യ സെഷനിൽ ബാറ്റിംഗ് തകര്‍ച്ച

ലോര്‍ഡ്സിലെ  ഏക ടെസ്റ്റിൽ അയര്‍ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് സ്റ്റുവര്‍ട് ബ്രോഡിന്റെ തീതുപ്പും സ്പെല്ലിൽ ചൂളുന്ന കാഴ്ചയാണ് കണ്ടത്. 30 റൺസ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് ടീമിന്റെ ഇതുവരെയുള്ള ടോപ് സ്കോറര്‍ ആയപ്പോള്‍ ജെയിംസ് മക്കല്ലം 29 റൺസുമായി ക്രീസിലുണ്ട്. 8 റൺസുമായി ലോര്‍ക്കന്‍ ടക്കറാണ് താരത്തിനൊപ്പമുള്ളത്.

അയര്‍ലണ്ട് 78/4 എന്ന നിലയിലാണ് ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍. പീറ്റര്‍ മൂര്‍, ആന്‍ഡ്രൂ ബാൽബിര്‍ണേ, ഹാരി ടെക്ടര്‍ എന്നിവരുടെ വിക്കറ്റ് സ്റ്റുവര്‍ട് ബ്രോഡ് നേടിയപ്പോള്‍ പോള്‍ സ്റ്റിര്‍ലിംഗിനെ ജാക്ക് ലീഷാണ് വീഴ്ത്തിയത്.

ബ്രോഡ് തിരികെ എത്തുന്നു, ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ന്യൂസിലാണ്ടിനെതിരെ അടുത്ത വര്‍ഷം നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഫെബ്രുവരിയിൽ രണ്ട് മത്സരങ്ങളുടെ പരമ്പരയിലാണ് ഇരു ടീമുകളും കളിക്കുക. ബെന്‍ സ്റ്റോക്സ് നയിക്കുന്ന 15 അംഗ സംഘത്തിലേക്ക് സ്റ്റുവര്‍ട് ബ്രോഡ് തിരികെ എത്തുന്നു.

ഡാന്‍ ലോറൻസ്, മാത്യൂ പോട്സ് എന്നിവരാണ് തിരികെ എത്തുന്ന മറ്റു താരങ്ങള്‍. പരിക്ക് അലട്ടുന്ന മാര്‍ക്ക് വുഡിന് വിശ്രമം നൽകുവാന്‍ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.

ഫെബ്രുവരി 16ന് ബേ ഓവലിലും ഫെബ്രുവരി 24ന് വെല്ലിംഗ്ടണിലുമാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കുക.

ഇംഗ്ലണ്ട് : Ben Stokes (Captain), James Anderson, Stuart Broad, Harry Brook, Zak Crawley, Ben Duckett, Ben Foakes, Will Jacks, Dan Lawrence, Jack Leach, Ollie Pope, Matthew Potts, Ollie Robinson, Joe Root, Olly Stone

“ഞാൻ ഇങ്ങനെ കളി ജയിക്കില്ല” – ബ്രോഡ്

ഇന്നലെ ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ച രീതിയെ വിമർശിച്ച് ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റുവർട് ബ്രോഡ്. താൻ ഒരിക്കലും ഇങ്ങനെ ഒരു മത്സരം വിജയിക്കാൻ തയ്യാറാകില്ല എന്നും ഇഷ്ടപ്പെടില്ല എന്നും ബ്രോഡ് ട്വീറ്റ് ചെയ്തു‌. മങ്കാദിങ് എല്ലാവരും ചർച്ച ചെയ്യുന്നുണ്ട്. രണ്ട് ഭാഗത്തും അഭിപ്രായങ്ങൾ ഉണ്ടാകും. മങ്കാദിങ് അംഗീകരിക്കാൻ ആവുന്നവർ അംഗീകരിക്കട്ടെ എന്നും താൻ ആ കൂട്ടത്തിൽ ഇല്ല എന്നും ബ്രോഡ് പറഞ്ഞു.

ഇന്നലെ അവസാന വിക്കറ്റിൽ ഫ്രേയ ഡേവിസിനെ കൂട്ടുപിടിച്ച് ചാര്‍ലട്ട് ഡീൻ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു പന്ത് എറിയും മുമ്പ് കളം വിട്ട നോൺ സ്ട്രൈക്കിങ് എൻഡിലെ ഡീനിനെ ദീപ്തി ശർമ്മ മങ്കാദിങിലൂടെ പുറത്താക്കിയത്. ഇതാണ് വലിയ വിവാദങ്ങളിലേക്ക് എത്തിയത്. മത്സരം ഈ റൺ ഔട്ടോടെ ഇന്ത്യ വിജയിച്ചു.

അടുത്ത ആഷസിലും ഈ സീനിയര്‍ പേസര്‍മാരുണ്ടാകുമെന്ന് ഉറപ്പ് നൽകി ബ്രണ്ടന്‍ മക്കല്ലം

ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആഷസ് പരമ്പരയിൽ സീനിയര്‍ താരങ്ങളായ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട് ബ്രോഡും കളിക്കുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലം.

കഴിഞ്ഞ ആഷസിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയിൽ 0-4ന് പരാജയപ്പെട്ട ശേഷം ഇരുവരെയും ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിന് ശേഷം നടന്ന വെസ്റ്റിന്‍ഡീസ് പരമ്പരയിൽ ഇരുവരെയും പരിഗണിച്ചില്ല.

എന്നാൽ ബെന്‍ സ്റ്റോക്സ് ക്യാപ്റ്റനായും ബ്രണ്ടന്‍ മക്കല്ലം കോച്ചുമായി എത്തിയതോടെ ഇരുവരും ടീമിൽ തിരികെ എത്തി. ന്യൂസിലാണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ ടീമിൽ ഇടം പിടിച്ച ശേഷം ഇവര്‍ മികച്ച പ്രകടനവും പുറത്തെടുക്കുകയായിരുന്നു.

വിക്കറ്റ് വേട്ടയിൽ ബ്രോഡ് മഗ്രാത്തിന് ഒപ്പം, ടെസ്റ്റ് ക്രിക്കയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത പേസർമാരിൽ രണ്ടാം സ്ഥാനത്ത്

ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് വിക്കറ്റ് വേട്ടയിൽ ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിന് ഒപ്പം എത്തി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസറായി ഇതോടെ ബ്രോഡ് മാറി. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനിടെയാണ് ബ്രോഡ് ഈ നാഴികക്കല്ലിൽ എത്തിയത്.

ഇന്ന് ദക്ഷിണാഫ്രിക്കക്ക് എതിരെ നാലു വിക്കറ്റുകൾ വീഴ്ത്താൻ ബ്രോഡിനായിരുന്നു. 159 ടെസ്റ്റുകളിൽ നിന്ന് 27.84 ശരാശരിയിലും 563 വിക്കറ്റുകൾ ബ്രോഡ് ഇതുവർവ് ടെസ്റ്റ് ക്രിക്കറ്റിൽ നേടി. 124 ടെസ്റ്റുകളിൽ നിന്നായിരുന്നു മഗ്രാത്ത 563 വിക്കറ്റുകൾ നേടിയത്. ടെസ്റ്റ് ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പേസർ ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സൺ ആണ്. 175 ടെസ്റ്റുകളിൽ നിന്ന് 665 വിക്കറ്റുകൾ അദ്ദേഹം ഇതുവരെ നേടിയിട്ടുണ്ട്. ൽ

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ൽ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ ആണ്. 800 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

വെറും 118 റൺസ്!!! ഒല്ലി റോബിന്‍സണിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് മുന്നിൽ തകര്‍ന്ന് ദക്ഷിണാഫ്രിക്ക, ബ്രോഡിന് നാല് വിക്കറ്റ്

ഓവലിലെ മൂന്നാം ടെസ്റ്റിന്റെ മൂന്നാമത്തെ ദിവസം കളി ആരംഭിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 118 റൺസിന് അവസാനിച്ചു. 30 റൺസ് നേടിയ മാര്‍ക്കോ ജാന്‍സന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഖായ സോണ്ടോ 23 റൺസും നേടിയെങ്കിലും ഒല്ലി റോബിന്‍സൺ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിനെ തകര്‍ത്തെറിയുകയായിരുന്നു.

36.2 ഓവര്‍ മാത്രം ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് പിടിച്ചുനിന്നപ്പോള്‍ റോബിന്‍സൺ അഞ്ചും സ്റ്റുവര്‍ട് ബ്രോഡിന് നാല് വിക്കറ്റും ലഭിച്ചു.

Exit mobile version