രാഹുല്‍ തെവാത്തിയയെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കിയതിന് കാരണം വെളിപ്പെടുത്തി സഞ്ജു സാംസണ്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സഞ്ജു സ്പെഷ്യലിന് ശേഷം രാഹുല്‍ തെവാത്തിയയുടെ അവിശ്വസനീയ ഇന്നിംഗ്സിന്റെ ബലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 224 റണ്‍സെന്ന കൂറ്റന്‍ കടമ്പ ഇന്നലെ കടക്കുകയായിരുന്നു. നാലാം നമ്പറില്‍ ഇറങ്ങിയ തെവാത്തിയയുടെ തുടക്കം വളരെ മോശമായിരുന്നുവെങ്കിലും ഷെല്‍ഡണ്‍ കോട്രെല്ലിന്റെ ഒരോവറില്‍ അഞ്ച് സിക്സ് പറത്തിയ താരം മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചു. തെവാത്തിയയെ നേരത്തെ ഇറക്കിയ നീക്കം പാളിയെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്നാണ് ഏവരുടെയും വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി താരം ഹീറോയി മാറിയത്.

താരത്തെ നേരത്തെ ഇറക്കിയതിന്റെ കാരണം സഞ്ജു പിന്നീട് വിശദീകരിച്ചു. ലെഗ് സ്പിന്നറായാണ് ടീമില്‍ താരത്തെ എടുത്തതെങ്കിലും ടീമില്‍ നടത്തിയ ഒരു മത്സരത്തിലെ പ്രകടനമാണ് കാര്യങ്ങള്‍ തെവാത്തിയയ്ക്ക് അനുകൂലമാക്കിയതെന്ന് സഞ്ജു പറഞ്ഞു. ആറ് പന്തില്‍ ഏറ്റവും അധികം സിക്സ് ആരടിക്കും എന്നതായിരുന്നു രാജസ്ഥാന്‍ ക്യാമ്പിലെ മത്സരം.

അന്നും നാലോ അഞ്ചോ സിക്സ് തെവാത്തിയ അടിച്ചുവെന്നും അതിന് ശേഷമാണ് താരത്തെ ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നോട്ട് ഇറക്കുവാന്‍ രാജസ്ഥാന്‍ റോയല്‍സ് കോച്ചും ടീം മാനേജ്മെന്റും സുബിന്‍ ബറൂച്ചിയയും തീരുമാനിച്ചതെന്നും സഞ്ജു ഐപിഎലിന് നല്‍കിയ വീഡിയോയില്‍ വിശദീകരിച്ചു.

സഞ്ജു ഇതെല്ലാം പറയുമ്പോളും അടുത്ത് ചെറു പുഞ്ചിരിയുമായി നില്‍ക്കുന്ന ഇന്നലത്തെ ഹീറോയായ രാഹുലിനെയും വീഡിയോയില്‍ കാണാം.

വെടിക്കെട്ട് വീരന്‍ ബട്ലറെ പുറത്താക്കിയ കോട്രെല്ലിനെ കാത്തിരുന്നത് വിചിത്രമായ വിധി

രാജസ്ഥാന്റെ ടോപ് ഓര്‍ഡറിലേക്ക് തിരികെ എത്തിയ ജോസ് ബട്‍ലര്‍ ഏത് ടീമിനും പേടി സ്വപ്നമാണ്. ആ മിന്നും താരത്തെ പുറത്താക്കി ഷെല്‍ഡണ്‍ കോട്രെല്‍ ഇന്ന് പഞ്ചാബിന് മികച്ച തുടക്കം പവര്‍ പ്ലേയില്‍ നല്‍കിയിരുന്നു. തന്റെ ആദ്യ രണ്ടോവറില്‍ 22 റണ്‍സ് വഴങ്ങിയെങ്കിലും താരത്തിന് ബട്‍ലറുടെ വിക്കറ്റ് നേടുവാന്‍ സാധിച്ചിരുന്നു.

എന്നാല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ താരത്തെ കാത്തിരുന്നത് വലിയൊരു തിരിച്ചടിയായിരുന്നു. അതുവരെ ബാറ്റ് ബോളില്‍ കൊള്ളിക്കുവാന്‍ പാട് പെടുകയായിരുന്നു രാഹുല്‍ തെവാത്തിയ താരത്തെ അഞ്ച് സിക്സുകള്‍ പറത്തി മത്സരം മാറ്റി മറിയ്ക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 19 പന്തില്‍ 8 റണ്‍സ് നേടി കഷ്ടപ്പെടുകയായിരുന്ന രാഹുല്‍ പിന്നീട് തന്റെ ഇന്നിംഗ്സ് 31 പന്തില്‍ 53 റണ്‍സില്‍ അവസാനിപ്പിച്ചാണ് വിമര്‍ശകരുടെ വായടപ്പിച്ചത്.

തെറി പറഞ്ഞവരെ തിരുത്തി തെവാത്തിയ, ഞാന്‍ ഹീറോയാടാ ഹീറോ

ആദ്യം പതറിയെങ്കിലും രാഹുല്‍ തെവാത്തിയയുടെ തകര്‍പ്പന്‍ തിരി്ചുവരവില്‍ ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ഒരു ഘട്ടത്തില്‍ സഞ്ജു പുറത്തായ ശേഷം മത്സരം രാജസ്ഥാന്‍ കൈവിടുമെന്ന് തോന്നിച്ചുവെങ്കിലും തെവാത്തിയയും ജോഫ്രയും റോബിന്‍ ഉത്തപ്പയുമെല്ലാം നല്‍കിയ നിര്‍ണ്ണായക സംഭാവനകളുടെ ബലത്തില്‍ ലക്ഷ്യമായ 224 റണ്‍സ് 3 പന്ത് അവശേഷിക്കവേ ജയിച്ചു. 4 വിക്കറ്റിന്റെ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

ജോസ് ബട്‍ലറെ (4) തുടക്കത്തിലെ നഷ്ടമായ ശേഷം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും സഞ്ജു സാംസണും കൂടി കിംഗ്സ് ഇലവന്‍ പഞ്ചാബ് ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് അതിര്‍ത്തി കടത്തുകയായിരുന്നു. 9 ഓവറില്‍ സ്കോര്‍ ബോര്‍ഡില്‍ നൂറ് റണ്‍സ് എത്തിയപ്പോളാണ് സ്മിത്തിനെ രാജസ്ഥാന് നഷ്ടമായത്. 27 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ സ്മിത്തിനെ ജെയിംസ് നീഷം ആണ് പുറത്താക്കിയത്.

Stevesmith

ഇരുവരും ചേര്‍ന്ന് 81 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. എന്നാല്‍ പിന്നീട് രാജസ്ഥാന്റെ തന്ത്രം പിഴയ്ക്കുന്ന കാഴ്ചയാണ് ഷാര്‍ജ്ജയില്‍ കണ്ടത്. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ രാഹുല്‍ തെവാത്തിയ മത്സരഗതിയ്ക്കെതിരെ ബാറ്റ് വീശുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

തെവാത്തിയ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയെങ്കിലും സഞ്ജു മറുവശത്ത് സിക്സറുകള്‍ യഥേഷ്ടം നേടുകയായിരുന്നു. 17ാം ഓവറിന്റെ ആദ്യത്തെ പന്തില്‍ സഞ്ജു മുഹമ്മദ് ഷമിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയതോടെ രാജസ്ഥാന്റെ കാര്യങ്ങള്‍ അവതാളത്തിലായി. സഞ്ജു 4 ഫോറും 7 സിക്സുമാണ് നേടിയത്.

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 51 റണ്‍സായിരുന്നു രാജസ്ഥാന്‍ ജയത്തിനായി നേടേണ്ടിയിരുന്നത്. ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ 18ാം ഓവറിലെ അഞ്ച് സിക്സ് നേടിയ തെവാത്തിയ മത്സരം വീണ്ടും രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല്‍ അടുത്ത ഓവറില്‍ മുഹമ്മദ് ഷമി റോബിന്‍ ഉത്തപ്പയെ പുറത്താക്കിയതോടെ വീണ്ടും കിംഗ്സ് ഇലവന്‍ ക്യാമ്പില്‍ പ്രതീക്ഷയുയര്‍ന്നു.

പിന്നീട് ക്രീസിലെത്തിയ ജോഫ്ര ആര്‍ച്ചറും മുഹമ്മദ് ഷമിയെ സിക്സറുകള്‍ പറത്തിയതോടെ മത്സരം രാജസ്ഥാന്‍ വിജയിക്കുമെന്ന നിലയിലേക്ക് എത്തി. എന്നാല്‍ ഷമി തെവാത്തിയയെ പുറത്താക്കിയെങ്കിലും ലക്ഷ്യം വെറും രണ്ട് റണ്‍സ് അകലെയായിരുന്നു.

31 പന്തില്‍ 53 റണ്‍സ് നേടിയായിരുന്നു തെവാത്തിയയുടെ മടക്കം. അവസാന ഓവറില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് റിയാന്‍ പരാഗിനെ നഷ്ടമായെങ്കിലും ടോം കറന്‍ വന്ന് ബൗണ്ടറി നേടി വിജയം ഉറപ്പാക്കി.

പൊരുതി നോക്കിയത് ഫാഫ് ഡു പ്ലെസി മാത്രം, ചെന്നൈയ്ക്കെതിരെ മികച്ച വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്

ഫാഫ് ഡു പ്ലെസിയുടെ പ്രകടനം മാത്രമായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്രകടനം ഒതുങ്ങിയപ്പോള്‍ 16 റണ്‍സിന്റെ വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് 217 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സേ നേടാനായുള്ളു.72 റണ്‍സാണ് ഫാഫ് നേടിയത്. അവസാന ഓവറില്‍ 38 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയ്ക്കായി എംഎസ് ധോണി അവസാന ഓവറില്‍ മൂന്ന് സിക്സ് നേടിയെങ്കിലും  16 റണ്‍സ് അകലെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു.

പവര്‍പ്ലേയിലെ മികച്ച തുടക്കത്തിന് ശേഷം രാഹുല്‍ തെവാത്തിയയുടെ മൂന്ന് വിക്കറ്റില്‍ ആടിയുലയുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണ് പിന്നെ കണ്ടത്. 56/0 എന്ന നിലയില്‍ നിന്ന് 77/4 എന്ന നിലയിലേക്ക് വീണ ടീമിന് വേണ്ടി ഫാഫ് ഡു പ്ലെസിയാണ് ടോപ് സ്കോറര്‍ ആയത്.

24 പന്തില്‍ നിന്ന് 74 റണ്‍സാണ് ചെന്നൈയ്ക്ക് ജയിക്കുവാന്‍ വേണ്ടിയിരുന്നത്. ജയ്ദേവ് ഉനഡ്കട് എറിഞ്ഞ 17ാം ഓവറില്‍ 3 സിക്സ് അടക്കം 21 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസി 29 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി. അത് കൂടാതെ ലക്ഷ്യം 18 പന്തില്‍ 58 റണ്‍സാക്കി മാറ്റുകയും ചെയ്തു.

ടോം കറന്റെ അടുത്ത ഓവറില്‍ സിക്സ് നേടിയ ഫാഫിന് ഓവറില്‍ നിന്ന് വേറെ വലിയ ഷോട്ടുകള്‍ നേടാനാകാതെ പോയപ്പോള്‍ ഓവറില്‍ നിന്ന് പത്ത് റണ്‍സ് മാത്രമേ വന്നുള്ളു.ഇതോടെ ലക്ഷ്യം 12 പന്തില്‍ 48 റണ്‍സായി മാറി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 19ാം ഓവറിന്റെ നാലാം പന്തില്‍ ജോഫ്രയെ ഫാഫ് സിക്സറിന് പറത്തിയെങ്കിലും അടത്ത പന്തില്‍ വിക്കറ്റ് വീഴ്ത്തി താരം തിരിച്ചടിച്ചു. 37 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയാണ് ഫാഫ് ഡു പ്ലെസി പുറത്തായത്. 7 സിക്സാണ് ഫാഫ് ഡു പ്ലെസി നേടിയത്. അവസാന ഓവറില്‍ 38 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയ്ക്ക് 22 റണ്‍സേ നേടാനായുള്ളു.

ചെന്നൈയ്ക്ക് വേണ്ടി എംഎസ് ധോണ 17 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഷെയിന്‍ വാട്സണ്‍(33), മുരളി വിജയ്(21), സാം കറന്‍(17), കേധാര്‍ ജാഥവ്(22) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.

പവര്‍പ്ലേയ്ക്ക് ശേഷം വിക്കറ്റുകളുമായി രാജസ്ഥാന്‍ സ്പിന്നര്‍മാര്‍, രാഹുല്‍ തെവാത്തിയ്ക്ക് മൂന്ന് വിക്കറ്റ്

പവര്‍പ്ലേയ്ക്ക് ശേഷം ചെന്നൈ ഓപ്പണര്‍മാരെ പുറത്താക്കി മികച്ച തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍മാര്‍. ഷെയിന്‍ വാട്സണെ രാഹുല്‍ തെവാത്തിയ പുറത്താക്കി 56 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ മുരളി വിജയുടെ വിക്കറ്റ് ശ്രേയസ്സ് ഗോപാല്‍ നേടി.

56/0 എന്ന നിലയില്‍ നിന്ന് 58/2 എന്ന നിലയിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് വീഴുകയായിരുന്നു. ഷെയിന്‍ വാട്സണ്‍ 21 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയപ്പോള്‍ മുരളി വിജയം 21 പന്തില്‍ 21 റണ്‍സ് നേടിയാണ് പുറത്തായത്. പിഞ്ച് ഹിറ്ററായി ഇറങ്ങിയ സാം കറന്‍ 6 പന്തില്‍ 17 റണ്‍സ് നേടി പുറത്തായപ്പോള്‍ 9 ഓവറില്‍ ചെന്നൈ 77/4 എന്ന നിലയിലേക്ക് വീണു.

കറനെ രാഹുല്‍ തെവാത്തിയയുടെ പന്തില്‍ സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. അടുത്ത പന്തില്‍ തെവാത്തിയ റുതുരാജ് ഗായക്വാഡിനെയും പുറത്താക്കി. സഞ്ജുവാണ് സ്റ്റംപിംഗ് നടത്തിയത്.

Exit mobile version