ഉമ്രാൻ മാലിക്കിന് പിന്തുണയുമായി ശ്രീശാന്ത്

പരുക്ക് കാരണം വലയുന്ന ഉമ്രാൻ മാലിക്കിൻ്റെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ പേസർ ശ്രീശാന്ത്. പരിക്ക് കാരണം ഐപിഎൽ 2025 ൽ നിന്ന് പുറത്തായ 25 കാരനായ പേസർ അവസാന സീസണുകളിൽ എല്ലാം പരിക്ക് കാരണം ബുദ്ധിമുട്ടിയിരുന്നു.

“ഓഫ്-സീസണിൽ നിങ്ങൾ ചെയ്യുന്നത് നിർണായകമാണ്. ഇത് ഓൺ-ഫീൽഡ് പ്രയത്നങ്ങളെക്കുറിച്ചല്ല; ഫീൽഡിന് പുറത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളും ഒരുപോലെ പ്രധാനമാണ്,” ശ്രീശാന്ത് പറഞ്ഞു.

“മാച്ച് ഫിറ്റ്‌നസ് പ്രധാനമാണ്. നിങ്ങൾ പതിവായി കളിക്കേണ്ടതുണ്ട്; എപ്പോൾ കഠിനമായി പുഷ് ചെയ്യണം എന്നും എപ്പോൾ പരിശീലന സെഷനുകൾ കുറക്കണം എന്നും എല്ലാം എങ്ങനെ ക്രമീകരിക്കാമെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്രാനിലും മായങ്കിലും എനിക്ക് വിശ്വാസമുണ്ട്. അവരും സ്വയം വിശ്വസിക്കണം. അവർ രാജ്യത്തിനായി കളിക്കും എന്നും അവിടെ നല്ല സംഭാവന ചെയ്യും എന്നും സ്വയം വിശ്വസിക്കണം. അതിനായി പരിശ്രമിക്കണം. ശ്രീശാന്ത് പറഞ്ഞു.

ഉമ്രാൻ മാലിക് ഐ പി എല്ലിൽ നിന്ന് പുറത്ത്, KKR പകരം പേസറെ സൈൻ ചെയ്തു

ഐപിഎൽ 2025ന് മുന്നോടിയായി പരിക്കേറ്റ ഉമ്രാൻ മാലിക്കിന് പകരക്കാരനായി ഇടംകയ്യൻ പേസർ ചേതൻ സക്കറിയയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സൈൻ ചെയ്തു. ലേലത്തിൽ വിറ്റുപോകാതെ പോയ സക്കറിയ, 75 ലക്ഷം രൂപയ്ക്കാണ് ടീമിൽ ചേരുന്നത്.

27 കാരനായ സക്കറിയ കഴിഞ്ഞ സീസണിൽ കെകെആറിൻ്റെ കിരീടം നേടിയ ടീമിൻ്റെ ഭാഗമായിരുന്നുവെങ്കിലും ഒരു മത്സരത്തിലും പങ്കെടുത്തിരുന്നില്ല. അദ്ദേഹം മുമ്പ് രാജസ്ഥാൻ റോയൽസിനും ഡൽഹി ക്യാപിറ്റൽസിനും വേണ്ടി കളിച്ചിട്ടുണ്ട്, 19 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 8.43 എന്ന എക്കോണമി റേറ്റിൽ 20 വിക്കറ്റ് വീഴ്ത്തി. എല്ലാ ടി20കളിലുമായി, 46 മത്സരങ്ങളിൽ നിന്ന് 65 വിക്കറ്റുകൾ.

ഉമ്രാൻ മാലിക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ, ഫോമിൽ എത്താനാകുമെന്ന് പ്രതീക്ഷ

പേസർ ഉമ്രാൻ മാലിക്കിനെ അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. മികച്ച വേഗത്തിന് പേരുകേട്ട ഉമ്രാൻ 26 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 29 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ആയിരുന്നു. കഴിഞ്ഞ സീസൺ ഉമ്രാന് അത്ര മികച്ചതായിരുന്നില്ല. ഉമ്രാൻ ഫോമിലേക്ക് തിരികെവരാൻ ആകുമെന്ന പ്രതീക്ഷായിലാണ്.

“ഉമ്രാനെ പോലെ അല്ല മായങ്ക്, ലൈനും ലെങ്തും മെച്ചമാണ്, ഇന്ത്യക്കായി കളിക്കണം” – സെവാഗ്

മായങ്ക് യാദവിനെ ഇന്ത്യ ദേശീയ ടീമിലേക്ക് എടുക്കണം എന്ന് മുൻ ഇന്ത്യൻ താരം സെവാഗ്. ഉമ്രാൻ മാലികിനെ പോലെ പേസ് മാത്രമല്ല മായങ്കിന് ഉള്ളത് എന്നും ലൈനും ലെങ്തും മെച്ചമാണ് എന്നും സെവാഗ് പറഞ്ഞു.

“മായങ്കും ഉംറാനും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിൻ്റെ ലൈൻ കൃത്യമാണ് എന്നതാണ്. ഉംറാനും വേഗത്തിൽ പന്തെറും പക്സ്ഗെ ലൈനും ലെങ്തും മെച്ചപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.” സെവാഗ് പറഞ്ഞു.

“മായങ്കിൻ്റെ ലൈനും ലെങ്തും കൃത്യമാണ്. തനിക്ക് വേഗതയുണ്ടെന്ന് അദ്ദേഹത്തിന് നന്നായി അറിയാം, പക്ഷേ എൻ്റെ ലൈൻ തെറ്റിയാൽ എനിക്ക് അടികിട്ടും എന്ന ബോധവും മായങ്കിന് ഉണ്ട്. ഫിറ്റ്നസ് നിലനിർത്താൻ ആവുക ആണെങ്കിൽ ഐപിഎല്ലിന് ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കണമെന്ന് എനിക്ക് തോന്നുന്നു” മുൻ ഇന്ത്യൻ ഓപ്പണർ പറഞ്ഞു

ഫോമിലേക്ക് മടങ്ങിയെത്തണം, ഉമ്രാൻ മാലിക് സൺ റൈസേഴ്സ് ക്യാമ്പിൽ എത്തി

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പുതിയ സീസണിന് മുന്നോടിയായി പേസർ ഉമ്രാൻ മാലിക് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാമ്പിൽ ചേർന്നു‌. അവസാന സീസണിൽ അത്ര തിളങ്ങാൻ കഴിയാതിരുന്ന ഉമ്രാൻ ഈ സീസണിൽ ഫോമിലേക്ക് തിരികെയെത്തി ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ കയറാൻ ആകും ശ്രമിക്കുക. ഇന്ത്യ കണ്ട ഏറ്റവും വേഗതയേറിയ ബൗളറാണ് ഉമ്രാൻ മാലിക്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുമ്പ് മികച്ച പ്രകടനം നടത്താൻ ഉമ്രാൻ മാലികിനായിട്ടുണ്ട്‌‌. 2022ൽ 14 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുനായി തൻ്റെ ടീമിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി അദ്ദേഹം മാറിയിരുന്നു. എന്നാൽ 2023 സീസണിൽ 8 മത്സരങ്ങൾ മാത്രമാണ് ഉമ്രാൻ ഐ പി എല്ലിൽ കളിച്ചത്. 5 വിക്കറ്റുകൾ മാത്രമേ വീഴ്ത്തിയതും ഉള്ളൂ.

ഏഷ്യൻ ഗെയിംസ്, മാവിക്ക് പരിക്ക്, ഉമ്രാൻ മാലിക്ക് പകരക്കാരനാകും

ഏഷ്യൻ ഗെയിംസിലേക്ക് പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരിച്ചടി. അടുത്ത ആഴ്ച ഹാങ്‌ഷൗവിലേക്ക് വിമാനം കയറുന്ന ടീമിനൊപ്പം ഫാസ്റ്റ് ബൗളർ ശിവം മാവി ഉണ്ടാവില്ല. താരത്തിന് പരിക്കേറ്റതായും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ല എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാവിയുടെ പകരക്കാരനെ ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റി ഉടൻ പ്രഖ്യാപിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മുമ്പ് ഇന്ത്യക്കായി കളിച്ചിട്ടുള്ള പേസർ ഉംറാൻ മാലിക്ക് ആകും പകരക്കാരൻ ആവുക. അടുത്തിടെ ദേശീയ ടീമിൽ നിന്ന് അകന്ന ഉമ്രാൻ മാലികിന് തിരികെ ഫോമിലേക്ക് എത്താനുള്ള വലിയ അവസരമാകും ഇത്. റുതുരാജ് ഗെയ്‌ക്‌വാദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്‌. വിവിഎസ് ലക്ഷ്മൺ ആണ് ടീമിനെ പരിശീലിപ്പിക്കുക.

ഉമ്രാൻ മാലിക് പിഴവുകൾ ആവർത്തിക്കുക ആണെന്ന് സെവാഗ്

സൺറൈസേഴ്‌സ് ഹൈദരാബാദ് ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കിനെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ വീരേന്ദർ സെവാഗ്. ഈ സീസണിൽ ആകെ അഞ്ചു വിക്കറ്റ് മാത്രമെ ഉമ്രാൻ നേടിയിരുന്നുള്ളൂ. “ഉംറാൻ മാലിക്കിന്റെ പ്രശ്‌നം അവൻ തന്റെ ലെങ്ത് മാറ്റിക്കൊണ്ടേ ഇരിക്കുന്നു എന്നതാണ്. അദ്ദേഹത്തിന് ഇതുവരെ പരിചയസമൊഅത്തില്ല. ഡെയ്ൽ സ്‌റ്റെയ്‌നുമായി ഒരുപാട് പ്രവർത്തിച്ചിട്ടുണ്ടാകാം, പക്ഷേ തന്റെ ലെങ്തിനെ കുറിച്ച് ഉമ്രാന് ഇപ്പോഴും നിശ്ചയമില്ല.” സെവാഗ് പറഞ്ഞു.

ഉമ്രാൻ കഴിഞ്ഞ വർഷം ചെയ്ത അതേ തെറ്റുകൾ തന്നെയാണ് വീണ്ടും ചെയ്യുന്നത് എന്നും സെവാഗ് പറഞ്ഞു. ഈ ഫോർമാറ്റിൽ മികച്ച പ്രകടനം നടത്താൻ ഉമ്രാൻ ഒരു ലളിതമായി കാര്യങ്ങൾ ചെയ്യണം. സെവാഗ് പറഞ്ഞു.

“ഉംറാൻ വേണ്ടത്ര ഗെയിമുകൾ കളിച്ചിട്ടില്ല, അതിനാൽ അവൻ മോശമായിരുന്നോ എന്ന് പറയുകയും പ്രയാസമാണ്.സെവാഗ് കൂട്ടിച്ചേർത്തു.

ഉമ്രാൻ മാലികിനെ പുറത്തിരുത്തുന്നത് അമ്പരപ്പിക്കുന്നു എന്ന് ഇർഫാൻ പത്താൻ

ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ഉമ്രാൻ മാലിക്കിനെ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ആദ്യ ഇലവനിൽ എടുക്കാത്തതിനെ വിമർശിച്ച് മുൻ ഇന്ത്യൻ പേസർ ഇർഫാൻ പത്താൻ. ഉമ്രാനെ ടീമിൽ എടുക്കാത്തത് എന്നെ അമ്പരപ്പിക്കുന്നു എന്ന് ഇർഫാൻ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ സൺറൈസേഴ്‌സ് ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ ആകെ എഴെണ്ണത്തിൽ മാത്രമാണ് ഉമ്രാൻ കളിച്ചത്. ഇതിൽ അഞ്ചു വിക്കറ്റുകൾ നേടി. മെയ് മാസത്തിൽ ഇതുവരെ ഉമ്രാൻ കളത്തിലിറങ്ങിയിട്ടില്ല.

“ലീഗിലെ ഏറ്റവും വേഗതയേറിയ ബൗളർ പുറത്ത് ഇരിക്കുന്നത് എന്നെ അമ്പരപ്പിക്കുന്നു. ഉംറാൻ മാലിക്കിനെ അദ്ദേഹത്തിന്റെ ടീം നന്നായി കൈകാര്യം ചെയ്തില്ല.” ഇർഫാൻ പറഞ്ഞു. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു കശ്മീരിൽ ഉമ്രാനെ പരിശീലിപ്പിച്ചിട്ടുള്ള ആളാണ് ഇർഫാൻ.

“ഉമ്രാൻ മാലികിന് വേഗത ഉണ്ട്, പക്ഷെ മറ്റു കഴിവുകൾ മെച്ചപ്പെടുത്തണം” – ആർ പി സിംഗ്

ഹൈദരാബാദ് താരം ഉമ്രാൻ മാലിക് തന്റെ ടീമിന്റെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ട് എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർപി സിംഗ്. ഹൈദരബാദ് താരത്തെ ഉപയോഗിക്കുന്ന രീതിയെയും ആർ പി സിംഗ് വിമർശിച്ചു. ഈ സീസണിൽ ഒരു തവണ മാത്രമാണ് നാല് ഓവർ ക്വാട്ട പൂർത്തിയാക്കാൻ ഉമ്രാൻ മാലികിനായത്.

“ഉംറാൻ മാലിക്കിനെ സൺ റൈസേഴ്സ് ഉപയോഗിച്ച രീതി തീർച്ചയായും ചർച്ചാവിഷയമാണ്, എന്നാൽ ഒരു ബൗളർ എന്ന നിലയിൽ നിങ്ങൾ ടീമിന് സംഭാവന ചെയ്യും എന്ന കാര്യത്തിൽ ക്യാപ്റ്റന്റെയും മാനേജ്മെന്റിന്റെയും വിശ്വാസം നേടേണ്ടതുണ്ട്,” ആർ പി സിംഗ് പറഞ്ഞു.

“അദ്ദേഹത്തിന് വേഗത ലഭിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല, അത് സ്പെഷ്യം ആണ്, പക്ഷേ അവൻ തന്റെ കഴിവുകൾ അവൻ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഡെയ്ൽ സ്റ്റെയ്‌നിന് സ്വിംഗിന് വേഗതയുണ്ടായിരുന്നു പക്ഷെ ഒപ്പം സ്വിംഗിലും അദ്ദേഹം മികവ് പുലർത്തി, പന്ത് സ്വിംഗ് ചെയ്യുന്നതിൽ ഉമ്രാൻ ഇനിയും പണിയെടുക്കേണ്ടതുണ്ട്” ആർ പി സിംഗ് പറഞ്ഞു.

“ഉമ്രാൻ മാലിക് ആയേനെ താൻ ഇന്ത്യൻ ടീം തിരഞ്ഞെടുക്കുന്നു എങ്കിൽ ആദ്യ പേര്” – ബ്രെറ്റ് ലീ

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ പേസർ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തണമെന്ന് മുൻ ഓസ്‌ട്രേലിയൻ പേസർ ബ്രെറ്റ് ലീ ആവശ്യപ്പെട്ടു. ഇന്ത്യ ഉമ്രാൻ മാലികിനെ കളിപ്പിക്കാത്തതിനെ ബ്രെറ്റ് ലീ വിമർശിച്ചു.

എനിക്ക് ഉമ്രാന്ര് ഇഷ്ടമാണ്. അവനെ സ്ഥിരമായി കളിപ്പിക്കണം. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ അവൻ ലോകകപ്പ് കളിക്കേണ്ടതായിരുന്നുവെന്ന് ഞാൻ പറഞ്ഞു. ബ്രെറ്റ് ലീ സ്പോർട്സ് ടാക്കിൽ പറഞ്ഞു. എന്റെ ടീമിലെ ആദ്യത്തെ പേര് അവനായിരിക്കുമായിരുന്നു, കാരണം ഈ പേസിൽ പന്തെറിയുക വളരെ ബുദ്ധിമുട്ടാണ്. നിങ്ങൾ അങ്ങനെ ഒരാളെ കിട്ടുമ്പോൾ അവരെ പരിപാലിക്കേണ്ടതുണ്ട്, പക്ഷേ നിങ്ങൾ അവനെ വിഷമമുള്ള മത്സരങ്ങളിൽ കളിപ്പിക്കണം. ലോകമെമ്പാടുമുള്ള ബാറ്റർമാരെ ഭയപ്പെടുത്താൻ അവനെ അനുവദിക്കണം. ലീ കൂട്ടിച്ചേർത്തു.

“ഉമ്രാൻ മാലിക് ലൈനും ലെങ്തും നോക്കേണ്ട, പേസിൽ മാത്രം ശ്രദ്ധ കൊടുക്കുക” – ഇഷാന്ത് ശർമ്മ

യുവതാരം ഉമ്രാൻ മാലിക് തന്റെ ലൈനിനെയും ലെങ്തിനെയും കുറിച്ച് ആകുലപ്പെടേണ്ടതില്ലെന്നും തനിക്ക് എത്ര വേഗത്തിൽ പന്തെറിയാൻ കഴിയുമെന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മ. പന്ത് എവിടെ എത്തുമെന്നതിനെക്കുറിച്ച് അയാൾ വിഷമിക്കേണ്ടതില്ല. അനുഭവം കൊണ്ട് അവന് ലൈനും ലെങ്തും എല്ലാം മനസ്സിലാക്കും. അതിനാൽ ഇപ്പോൾ 150-ലോ 160-ലോ പന്തെറിയാൻ കഴിയുമെങ്കിൽ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. ഇഷാന്ത് പറഞ്ഞു.

അവൻ റൺസ് ചോർന്നതിനെ കുറിച്ചും വിഷമിക്കേണ്ടതില്ല. ബാറ്റർമാർ ഭയന്ന് കണ്ണുകൾ അടയ്ക്കുന്ന രീതിയിൽ പന്തെറിയണം. അതിനാകിന്നില്ല എങ്കിൽ ഇത്ര വേഗത്തിൽ പന്തെറിയുന്നതിന്റെ പ്രയോജനം എന്താണ്? ഇഷാന്ത് ക്രിക്ക്ബസിനോട് സംസാരിക്കവെ പറഞ്ഞു.

“ഉമ്രാൻ മാലികിന് ആദ്യ ഇലവനിൽ ഒരു സ്ഥാനം ഇന്ത്യ കണ്ടെത്തണം”

ഉമ്രാൻ മാലിക്കിനെ ഇന്ത്യ അവരുടെ പ്ലെയിംഗ് ഇലവനിൽ സ്ഥിരമായി ഉൾപ്പെടുത്തണം എന്ന് മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. ഉന്രാൻ മാലിക്ക് അടുത്തിടെ ശ്രീലങ്കയ്ക്ക് എതിരെ നന്നായി പന്തെറിഞ്ഞു എങ്കിലു ന്യൂസിലൻഡിന് എതിരെ ആദ്യ രണ്ടു മത്സരങ്ങളിലും ഉമ്രാന് അവസരം ലഭിച്ചിരുന്നില്ല.

ഈ ഇന്ത്യൻ ബൗളിംഗ് യൂണിറ്റ് ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങളിൽ പ്രത്യേകിച്ച് മുൻനിര ടീമുകൾക്കെതിരെ തകർന്നു പോയേക്കാം എന്ന് കമ്രാൻ പറയുന്നു. അതുകൊണ്ട് തന്നെ ഉമ്രാൻ മാലിക്കിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ കാര്യമാണെന്നും അക്മൽ പറഞ്ഞു.

അവൻ മെച്ചപ്പെടുകയും മെച്ചപ്പെടു കൊബ്ബ്ടേ ഇരിക്കുകയും ചെയ്യുന്നു, തീർച്ചയായും ഒരു മാച്ച്‌വിന്നർ ആണെന്ന് അവന് തെളിയിക്കാനാകും. ജസ്പ്രീത് ബുംറ കൂടെ തിരിച്ചെത്തുമ്പോൾ ഇന്ത്യ ബൗളിംഗ് നിര വളരെ ശക്തമാകും എന്നും കമ്രാൻ പറയുന്നു. പരമ്പരയിൽ ന്യൂസിലൻഡിനെ വൈറ്റ്വാഷ് ചെയ്യാൻ ഇന്ത്യ നോക്കണം എന്നും ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം ഉയർന്നു നിൽക്കുകയാണെന്നും കമ്രാൻ പറഞ്ഞു.

Exit mobile version