Rahultewatia

തെവാത്തിയയുടെ ഇന്നിംഗ്സ് തന്നെ ടെന്‍ഷനിലാക്കി – ഡേവിഡ് വാര്‍ണര്‍

ഡൽഹിയ്ക്കെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഇന്നലെ അവസാന രണ്ടോവറിൽ നിന്ന് 33 റൺസായിരുന്നു നേടേണ്ടിയിരുന്നത്. ആന്‍റിക് നോര്‍ക്കിയ എറിഞ്ഞ 19ാം ഓവറിലെ ആദ്യ മൂന്ന് പന്തിൽ നിന്ന് വെറും 3 റൺസ് മാത്രം വന്നപ്പോള്‍ ഗുജറാത്തിന്റെ മുന്നിൽ ശ്രമകരമായ ലക്ഷ്യമായി 9 പന്തിൽ നിന്ന് 30 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

രാഹുല്‍ തെവാത്തിയ തുടരെ മൂന്ന് സിക്സുകള്‍ നേടി അടുത്ത മൂന്ന് പന്തിൽ നിന്ന് 18 റൺസ് നേടിയപ്പോള്‍ ഡൽഹിയുടെ പക്കൽ നിന്ന് മത്സരം കൈവിട്ടുവെന്നാണ് ഏവരും കരുതിയത്. എന്നാൽ ഇഷാന്ത് ശര്‍മ്മ എറിഞ്ഞ അവസാന ഓവറിൽ താരം വെറും 6 റൺസ് വിട്ട് നൽകിയപ്പോള്‍ ഡൽഹിയുടെ വിജയം ഉറപ്പാകുകയായിരുന്നു.

തെവാത്തിയ ക്രീസിൽ നിന്ന് സിക്സറുകള്‍ ഉതിര്‍ക്കുമ്പോള്‍ താന്‍ ടെന്‍ഷനിലായിരുന്നുവെന്നാണ് ഡൽഹി നായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞത്. നോര്‍ക്കിയ തങ്ങളുടെ സ്ഥിരതയോടെ പന്തെറിയുന്ന ഡെത്ത് ബൗളര്‍ ആണെന്നും എന്നാൽ ഇന്നലെ അദ്ദേഹം റൺസ് വഴങ്ങിയപ്പോള്‍ താന്‍ ടെന്‍ഷനിലായിരുന്നുവെന്നും എന്നാൽ ഇഷാന്ത് ശര്‍മ്മയ്ക്ക് എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ബോധം ഉണ്ടായിരുന്നുവെന്നും അത് തങ്ങള്‍ക്ക് തുണയായെന്നും വാര്‍ണര്‍ കൂട്ടിചേര്‍ത്തു.

Exit mobile version