Picsart 24 04 21 23 09 09 393

തെവാത്തിയ രക്ഷകനായി, പഞ്ചാബിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബ് കിങ്സിന് എതിരെ 4 വിക്കറ്റ് വിജയം നേടി. ഇന്ന് 143 എന്ന വിജയ ലക്ഷ്യം തേടി ഇറങ്ങിയ ഗുജറത്ത് 5 പന്തുകൾ ബാക്കി നിൽക്കെയാണ് വിജയത്തിയത്. ഒരു ഘട്ടത്തിൽ എളുപ്പത്തിൽ വിജയിക്കുമെന്ന് തോന്നിയ കളി അവസാനം സമ്മർദ്ദത്തിൽ ആയപ്പോൾ രാഹുൽ തെവാത്തിയ ഒരു മികച്ച ഇന്നിംഗ്സുമായി രക്ഷകനാവുക ആയിരുന്നു.

ക്യാപ്റ്റൻ ഗിൽ 35, സായ് സുദർശൻ 31 എന്നിവർ ഭേദപ്പെട്ട തുടക്കം നൽകി എങ്കിലും റൺ റേറ്റ് ഉയർത്താതിരുന്നത് അവസാനം ഗുജറാത്ത് സമ്മർദ്ദത്തിലാകാൻ കാരണമായി. 18 പന്തിൽ 36 റൺസ് എടുത്താണ് തെവാത്തിയ അവസാനം അവരെ വിജയത്തിൽ എത്തിച്ചത്. ഗുജറാത്തിന്റെ സീസണിലെ നാലാം വിജയമാണിത്.

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്തിനെതിരെ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിംഗ്സിന് ബാറ്റിംഗ് തകർച്ചയുണ്ടായിരുന്ന്യ്. ആരും വലിയ സ്കോർ കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെട്ട മത്സരത്തിൽ 20 ഓവറിൽ 142 റണ്ണിന് പഞ്ചാബ് ഓളൗട്ട് ആയി.

21 പന്തൽ 35 റൺസ് എടുത്ത് പ്രബ്സിമ്രനും, അവസാനം 12 പന്തിൽ 29 റൺസ് എടുത്ത ഹാർപ്രീത് ബ്രാർ എന്നിവർ മാത്രമാണ് കുറച്ചെങ്കിലും പഞ്ചാബനായി തിളങ്ങിയത്. ഗുജറാത്തിനായി സ്പിന്നർ സായ് കിഷോർ നാലു വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ 33 റൺസ് വാങ്ങിയായിരുന്നു സായ് കിഷോർ നാലു വിക്കറ്റുകൾ വീഴ്ത്തിയത്.

നൂർ അഹമ്മദ്, മോഹിത് ശർന്ന എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version