നഥാന്‍ ലയണിന് മുന്നിൽ കീഴടങ്ങി ശ്രീലങ്ക, 212 റൺസിന് ഓള്‍ഔട്ട്

ഗോള്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്കയെ 212 റൺസിന് പുറത്താക്കിയ ശേഷം ഓസ്ട്രേലിയ 98/3 എന്ന നിലയിൽ. നഥാന്‍ ലയണും മിച്ചൽ സ്വെപ്സണും ചേര്‍ന്നാണ് ശ്രീലങ്കയെ കുരുക്കിലാക്കിയത്.

59 ഓവറിൽ ടീം 212 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 58 റൺസ് നേടിയ നിരോഷന്‍ ഡിക്വെല്ലയാണ് ടീമിന്റെ ടോപ് സ്കോറര്‍. ആഞ്ചലോ മാത്യൂസ് 39 റൺസ് നേടിയപ്പോള്‍ പതു നിസ്സങ്ക(23), ദിമുത് കരുണാരത്നേ(28), രമേശ് മെന്‍‍ഡിസ്(22) എന്നിവരും പൊരുതി നോക്കി. ലയൺ അഞ്ചും സ്വെപ്സൺ മൂന്നും വിക്കറ്റാണ് നേടിയത്.

ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് 47 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 25 റൺസ് നേടിയ വാര്‍ണറെയും 13 റൺസ് നേടിയ ലാബൂഷാനെയെയും രമേശ് മെന്‍ഡിസ് പുറത്താക്കിയപ്പോള്‍ സ്റ്റീവ് സ്മിത്ത് റണ്ണൗട്ടും ആയി.

ട്രാവിസ് ഹെഡും ഉസ്മാന്‍ ഖവാജയും ആണ് ക്രീസിൽ നില്‍ക്കുന്നത്. ശ്രീലങ്കയുടെ സ്കോറിന് 114 റൺസ് പിന്നിലാണ് ഓസ്ട്രേലിയ ഇപ്പോളും ഖവാജ 47 റൺസും ട്രാവിസ് ഹെഡ് 6 റൺസും നേടിയിട്ടുണ്ട്.

സ്റ്റീവ് സ്മിത്ത് പരിമിത ഓവര്‍ പരമ്പരയ്ക്കില്ല, പകരം മിച്ചൽ സ്വെപ്സൺ ടീമിൽ

ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയുടെ പാക്കിസ്ഥാനെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയിൽ കളിക്കില്ല. പകരം മിച്ചൽ സ്വെപ്സണെ ഓസ്ട്രേലിയ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

താരത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും കൈമുട്ടിന്റെ വേദന കൈകാര്യം ചെയ്യുന്നതിനായി വിശ്രമം എടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. മൂന്ന് ഏകദിനങ്ങളിലും ഒരു ടി20 മത്സരത്തിലുമാണ് ടീമുകള്‍ കളിക്കുക.

മെിക്കൽ സ്റ്റാഫിനോട് സംസാരിച്ച ശേഷമാണ് സ്റ്റീവ് സ്മിത്ത് ഈ തീരുമാനം എടുത്തത്.

ഒടുവിൽ വിജയം നേടി ഓസ്ട്രേലിയ, ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് മൂന്ന് വിക്കറ്റിന്

ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഒരു വിജയം നേടി ഓസ്ട്രേലിയ. ഇന്ന് നടന്ന നാലാം ടി20 മത്സരത്തിൽ 3 വിക്കറ്റിന്റെ വിജയം ആണ് ഓസ്ട്രേലിയ നേടിയത്. 104/9 എന്ന സ്കോറിന് ബംഗ്ലാദേശിനെ എറിഞ്ഞ് പിടിച്ച ശേഷം 7 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ 19 ഓവറിൽ വിജയം കുറിച്ചത്.

4 ഓവറിൽ 12 റൺസ് വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടിയ മിച്ചൽ സ്വെപ്സണും 3 ഓവറിൽ 18 റൺസ് നല്‍കി മൂന്ന് വിക്കറ്റ് നേടിയ ആന്‍ഡ്രൂ ടൈയും ആണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരിൽ തിളങ്ങിയത്. ജോഷ് ഹാസൽവുഡ് രണ്ട് വിക്കറ്റ് നേടി. 28 റൺസ് നേടിയ നൈയിം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. മഹേദി ഹസന്‍ 23 റൺസ് നേടി. അഫിഫ് ഹൊസൈന്‍ 20 റൺസ് നേടി.

Australia

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഡാനിയേല്‍ ക്രിസ്റ്റ്യന്‍ 15 പന്തിൽ 39 റൺസ് നേടിയപ്പോള്‍ നിര്‍ണ്ണായകമായ 27 റൺസുമായി ആഷ്ടൺ അഗറും ടീമിനായി തിളങ്ങി. ബംഗ്ലാദേശിന് വേണ്ടി മഹേദി ഹസനും മുസ്തഫിസുര്‍ റഹ്മാനും രണ്ട് വീതം വിക്കറ്റ് നേടി.

തന്റെ പ്രകടനങ്ങള്‍ക്ക് സംപയോട് നന്ദി പറഞ്ഞ് മിച്ചല്‍ സ്വെപ്സണ്‍

മൂന്നാം ടി20യില്‍ ഓസ്ട്രേലിയയ്ക്ക് ആശ്വാസ ജയം ലഭിച്ചപ്പോള്‍ മിച്ചല്‍ സ്വെപ്സണിന്റെ പ്രകടനം ആയിരുന്നു ആ വിജയത്തില്‍ നിര്‍ണ്ണായകമായത്. താരം തന്റെ പ്രകടനത്തിന് നന്ദി അറിയിച്ചത് സഹ താരം കൂടിയായ ആഡം സംപയ്ക്കാണ്. സംപ താന്‍ ടി20 സ്ക്വാഡില്‍ എത്തിയത് മുതല്‍ മികച്ച പിന്തുണയാണ് തനിക്ക് തരുന്നതെന്നും ടീമിനൊപ്പം കുറെ നാളായിട്ടുള്ള സംപയില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ തനിക്ക് പഠിക്കാനായിട്ടുണ്ടെന്നും സ്വെപ്സണ്‍ പറഞ്ഞു.

താരം തനിക്ക് ഒരു മെന്ററെ പോലെ ആയിരുന്നുവെന്നും ഫീല്‍ഡ് സെറ്റ് ചെയ്യുവാനുമെല്ലാം തന്നെ ഒട്ടേറെ താരം സഹായിക്കാറുണ്ടെന്നും അത് തനിക്ക് വളരെ ഉപാകരമായ കാര്യമാണെന്നും സ്വെപ്സണ്‍ വ്യക്തമാക്കി. താന്‍ ടീമിലെത്തിയ അന്ന് മുതല്‍ തനിക്ക് ഉപദേശങ്ങള്‍ നല്‍കുവാന്‍ സംപ ഒരിക്കലും മടി കാണിച്ചിട്ടില്ല എന്നും സ്വെപ്സണ്‍ സൂചിപ്പിച്ചു.

ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് വിജയം നേടിക്കൊടുത്ത് സ്വെപ്സണ്‍, ഒറ്റയാള്‍ പോരാട്ടവുമായി വിരാട് കോഹ്‍ലി

തനിക്ക് ലഭിച്ച അവസരങ്ങള്‍ മുതലാക്കി 85 റണ്‍സ് നേടിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുവാനാകാതെ വിരാട് കോഹ്‍ലി. താരത്തിന്റെ ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനവുമായി മിച്ചല്‍ സ്വെപ്സണ്‍ ഓസ്ട്രേലിയന്‍ നിരയില്‍ തിളങ്ങിയപ്പോള്‍ ഇന്ത്യയുടെ ചേസിംഗ് 174 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. 12 റണ്‍സ് വിജയത്തോടെ ഓസ്ട്രേലിയ പരമ്പരയിലെ ആശ്വാസ ജയം സ്വന്തമാക്കി.

ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഗ്ലെന്‍ മാക്സ്വെല്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ രണ്ടാം പന്തില്‍ ലോകേഷ് രാഹുലിനെ പുറത്താക്കിയപ്പോള്‍ താരവും ഇന്ത്യയും അക്കൗണ്ട് തുറന്നില്ല. പിന്നീട് 74 റണ്‍സിന്റെ കൂട്ടുകെട്ടാണ് ശിഖര്‍ ധവാനും വിരാട് കോഹ്‍ലിയും ചേര്‍ന്ന് നേടിയത്. 28 റണ്‍സാണ് താരം നേടിയത്.

സഞ്ജു വീണ്ടും തനിക്ക് ലഭിച്ച അവസരം കൈമോശപ്പെടുത്തുന്നതാണ് കണ്ടത്. ശ്രേയസ്സ് അയ്യരും റണ്ണൊന്നുമെടുക്കാതെ പോയപ്പോള്‍ ഈ മൂന്ന് വിക്കറ്റുകളും മിച്ചല്‍ സ്വെപ്സണ്‍ ആണ് നേടിയത്. ഇന്ത്യന്‍ നായകന്‍ ഒരു വശത്ത് മികച്ച് രീതിയില്‍ ബാറ്റ് വീശിയെങ്കിലും മറുവശത്ത് താരത്തിന് പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്കായില്ല.

13 പന്തില്‍ 20 റണ്‍സ് നേടി ഹാര്‍ദ്ദിക്കും പുറത്തായതോടെ ഇന്ത്യയുടെ ലക്ഷ്യം ശ്രമകരമായി മാറി. രണ്ടോവറില്‍ 36 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് അടുത്തതായി വിരാട് കോഹ്‍ലിയെയും നഷ്ടമായി. 61 പന്തില്‍ 85 റണ്‍സാണ് കോഹ്‍ലി നേടിയത്. വിരാട് കോഹ്‍ലിയുടെ സ്കോര്‍ 9ല്‍ നില്‍ക്കവെ താരത്തെ സ്റ്റീവ് സ്മിത്ത് കൈവിട്ടിരുന്നു. പിന്നീട് ആന്‍ഡ്രൂ ടൈയും കോഹ്‍ലിയുടെ ക്യാച്ച് കൈവിട്ടുവെങ്കിലും അത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി മാറിയില്ല.

അവസാന ഓവറുകളില്‍ ശര്‍ദ്ധുല്‍ താക്കൂര്‍ സിക്സുകളുടെ സഹായത്തോടെ 7 പന്തില്‍ 17 റണ്‍സ് നേടിയെങ്കിലും ഓസ്ട്രേലിയയുടെ സ്കോറായ 186ന് 12 റണ്‍സ് അകലെ വരെ എത്തുവാനെ ടീമിന് സാധിച്ചുള്ളു.

ബ്രിസ്ബെയിന്‍ ഹീറ്റുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തി മിച്ചല്‍ സ്വെപ്സണ്‍

ബിഗ് ബാഷില്‍ പുതിയ മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിട്ട് മിച്ചല്‍ സ്വെപ്സണ്‍. ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റുമായാണ് താരം കരാറിലെത്തിയിരിക്കുന്നത്. ഗാബയില്‍ പന്തെറിയുവാന്‍ എറിയുന്ന ഒരു സ്പിന്നര്‍ എന്നത് ടീമിന് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് സ്വെപ്സണ്‍ എന്നാണ് ഹീറ്റിന്റെ കോച്ച് ഡാരന്‍ ലേമാന്‍ താരത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. സ്ക്വാഡിലെ അവിഭാജ്യ ഘടകമാണ് താരമെന്നും ലേമാന്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെ 2018ല്‍ സ്വെപ്സണ്‍ തന്റെ ഏക ടി20 മത്സരത്തില്‍ കളിച്ചിട്ടുണ്ട്. ഹീറ്റിനായി ഇതുവരെ 41 വിക്കറ്റുകളാണ് 44 ടി20 മത്സരങ്ങളില്‍ നിന്ന് താരം നേടിയിട്ടുള്ളത്.

ഇന്ത്യയ്ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുവാന്‍ ഓസ്ട്രേലിയയുടെ സ്പിന്‍ കരുത്ത് ഇനിയും ശക്തിപ്പെടണം

ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ സ്പിന്‍ വിഭാഗത്തില്‍ നഥാന്‍ ലയണ്‍ അനിഷേധ്യ സാന്നിദ്ധ്യമായി മാറി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഓസ്ട്രേലിയന്‍ ടീമില്‍ നഥാന് ലയണിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ മിച്ചല്‍ സ്വെപ്സണും ആഷ്ടണ്‍ അഗറും വരുന്നത് കാണുവാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ മുന്‍ സ്പിന്‍ താരം സ്റ്റീവ് ഒക്കേഫെ.

ഇന്ത്യയില്‍ ചെന്ന് ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റ് പരമ്പര വിജയിക്കണമെങ്കില്‍ ഓസ്ട്രേലിയയുടെ സ്പിന്‍ കരുത്ത് ഇനിയും മെച്ചപ്പെടണം. അതിന് വേണ്ടി നാട്ടില്‍ കൂടുതല്‍ സ്പിന്‍ സൗഹൃദ പിച്ചുകള്‍ ഉണ്ടാകണമെന്നും സ്റ്റീവ് വ്യക്തമാക്കി. 2004ല്‍ ആണ് ഇന്ത്യയില്‍ 2-1 ന്റെ ടെസ്റ്റ് വിജയം അവസാനമായി ഓസ്ട്രലിയ നേടിയത്. അതിന് ശേഷം നാല് തവണ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നാല് തവണയും പരാജയമായിരുന്നു ഓസ്ട്രേലിയയുടെ ഫലം.

ഇന്ത്യയില്‍ മാത്രമല്ല ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ സ്പിന്‍ സൗഹൃദ പിച്ചുകളില്‍ മികവ് പുലര്‍ത്തുവാനും ഇത്തരം ഒരു സമീപനം ആവശ്യമാണെന്ന് ഓസീസ് മുന്‍ താരം വ്യക്തമാക്കി. ഇത്തരം പിച്ചുകളില്‍ സ്പിന്നര്‍മാരാണ് ടീമിന്റെ വിജയ സാധ്യത ഉയര്‍ത്തുന്നതെന്നും ഒക്കേഫെ വ്യക്തമാക്കി.

വോണിന്റെ നിര്‍ദ്ദേശത്തെ തള്ളി നഥാന്‍ ലയണ്‍

പരമ്പര സ്വന്തമാക്കിയതിനാല്‍ നഥാന്‍ ലയണിനോ ഏതെങ്കിലും ഒരു പേസര്‍ക്കോ വിശ്രമം നല്‍കി സിഡ്നിയില്‍ മിച്ചല്‍ സ്വെപ്സണിന് അവസരം കൊടുക്കണമെന്ന ഷെയിന്‍ വോണിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് പറഞ്ഞ് നഥാന്‍ ലയണ്‍.

വോണ്‍ തന്റെ കരിയറില്‍ സ്റ്റുവര്‍ട് മക്ഗില്ലിന് വേണ്ടി വിശ്രമിക്കുവാന്‍ തയ്യാറായിരുന്നുവോ എന്ന് ലയണ്‍ ചോദിച്ചു, താന്‍ വിശ്രമിക്കുവാന്‍ തയ്യാറല്ലെന്ന് ലയണ്‍ വ്യക്തമാക്കി.

ക്യൂന്‍സ്‍ലാന്‍ഡിന് വേണ്ടി മികച്ച രീതിയില്‍ പന്തെറിയുകയാണ് സ്വെപ്സണ്‍ എന്നും ഷെഫീല്‍ഡ് ഷീല്‍ഡ് മാച്ചില്‍ 12 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളതെന്നും ലയണ്‍ സമ്മതിച്ചു. സിഡ്നിയിലെ സ്പിന്‍ അനുകൂല പിച്ചില്‍ സ്വെപ്സണ്‍ ടീമില്‍ മുതല്‍ക്കൂട്ടാവുമെന്നും ലയണ്‍ പറഞ്ഞു.

മിച്ചിന് ടീമില്‍ അവസരം ലഭിയ്ക്കുകയാണെങ്കില്‍ തങ്ങള്‍ മികച്ചൊരു ജോഡിയാകുമെന്ന വിശ്വാസം തനിക്കുണ്ടെന്നും നഥാന്‍ ലയണ്‍ അഭിപ്രായപ്പെട്ടു.

തകര്‍ത്തടിച്ച് മക്കല്ലം, ലിന്‍, മാക്സ് ബ്രയന്റ്, ഹീറ്റിനോട് തോറ്റ് റെനഗേഡ്സ്, അതും വലിയ തോല്‍വി

ബ്രിസ്ബെയിന്‍ ഹീറ്റിനോട് 101 റണ്‍സ് തോല്‍വി ഏറ്റുവാങ്ങി മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് നിശ്ചിത 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മാക്സ് ബ്രയന്റിന്റെ വെടിക്കെട്ട് തുടക്കത്തിനു(24 പന്തില്‍ 44) പിന്തുണയായി ബ്രണ്ടന്‍ മക്കല്ലവും(69) ക്രിസ് ലിന്നും(66*) ബാറ്റ് വീശിയപ്പോള്‍ കൂറ്റന്‍ സ്കോറാണ് ഹീറ്റ് നേടിയത്. ഹാരി ഗുര്‍ണേ, ഡാനിയേല് ക്രിസ്റ്റ്യന്‍ എന്നിവര്‍ റെനഗേഡ്സിനായി 2 വീതം വിക്കറ്റ് നേടി.

കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന റെനഗേഡ്സിനെ മിച്ചല്‍ സ്വെപ്സണ്‍, ജോഷ് ലാലോര്‍ സഖ്യത്തിനൊപ്പം ബ്രണ്ടന്‍ ഡോഗെറ്റും ചേര്‍ന്ന് തകര്‍ത്തെറിയുകയായിരുന്നു. സ്വെപ്സണ്‍ മൂന്ന് വികക്റ്റ് നേടിയപ്പോള്‍ ലാലോറും ഡോഗെറ്റും രണ്ട് വീതം വിക്കറ്റ് നേടി. 17.5 ഓവില്‍ 91 റണ്‍സ് നേടി പുറത്തായ റെനഗേഡ്സിനായി 25 റണ്‍സ് നേടിയ കാമറൂണ്‍ ബോയസ് ആണ് ടോപ് സ്കോറര്‍.

Exit mobile version