മുന്നില്‍ നിന്ന് നയിച്ച് ആഞ്ചലോ മാത്യൂസ്, തകര്‍ച്ചയില്‍ നിന്ന് കരകയറി ശ്രീലങ്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി ശ്രീലങ്ക. നായകന്‍ ആഞ്ചലോ മാത്യൂസും നിരോഷന്‍ ഡിക്ക്വെല്ലയും മാത്രം തിളങ്ങിയ ഇന്നിംഗ്സില്‍ ശ്രീലങ്ക 8 വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് നേടുകയായിരുന്നു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഡിക്ക്വെല്ല-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ടാണ് ശ്രീലങ്കയെ തിരികെ ട്രാക്കിലേക്ക് എത്തിച്ചത്. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച ഭേദപ്പെട്ട പ്രകടനമാണെങ്കിലും ദക്ഷിണാഫ്രിക്കയെ ചെറുത്ത് നിര്‍ത്തുവാന്‍ ഈ സ്കോര്‍ മതിയാകുമോ എന്നത് സംശയമാണ്.

ആഞ്ചലോ മാത്യൂസ് പുറത്താകാതെ 79 റണ്‍സ് നേടിയപ്പോള്‍ ഡിക്ക്വെല്ല 69 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി ഗിഡിയും ആന്‍ഡിലേ ഫെഹ്ലുക്വായോയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. കാഗിസോ റബാഡ, വില്യം മുള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version